നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 – 1 10അടിപൊളി 

സംഗതി നാടൻ ആണേലും സ്നേഹത്തിൻ്റെ കാര്യത്തിന് ഇവനാ ബെസ്റ്.പിന്നെ അമ്മയുടെ ചോദ്യങ്ങൾക്ക് എന്തൊക്കെയോ ഉത്തരവും കൊടുത്ത് ഞാൻ നേരെ എൻ്റെ റൂമിലേക്ക് നടന്നു.നേരത്തേ തന്നെ അമ്മ കിടക്ക ഒക്കെ വൃത്തിയാക്കിയിരുന്നു.അച്ഛൻ പിന്നെ ഹാളിലെ സോഫയിൽ കൂർക്കം വലിച്ച് നല്ല ഉറക്കം ആണ്.ഞാൻ അപ്പോഴേക്കും ഷർട്ടും പാൻ്റും മാറ്റി കുളിക്കാൻ കയറി.നല്ല ക്ഷീണം ഉള്ളതു കൊണ്ട് ഒരു കാക്ക കുളിയും കുളിച്ച് ബെർമുഡയും ഇട്ട് കിടന്നു.

അമ്മ:നി വല്ലതും കഴിച്ചോ…ചോറെടുക്കട്ടെ ?

ഞാൻ:വേണ്ടാ…അമ്മ കിടന്നോ വരുമ്പോ കഴിച്ചിട്ടാ വന്നത്.

എന്നും പറഞ്ഞ് ഞാൻ ഉറങ്ങി.നല്ല ലോങ് ട്രിപ്പ് ആയത് കൊണ്ടാണെന്ന് തോന്നുന്നു നല്ല ക്ഷീണം,അതോണ്ട് പെട്ടെന്ന് തന്നെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.

>>>8.27

രാവിലെ തന്നെ അമ്മയുടെ വിളിക്കെട്ടാണ് ഉണർന്നത്.നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് തന്നെ എഴുന്നേൽക്കാൻ പോലും ഒരു മൂടില്ലായിരുന്നു.അതോണ്ട് തന്നെ ഞാൻ പിന്നെയും കിടന്നു.

അമ്മ:ഡാ…എഴുന്നേൽക്ക് ചെറുക്കാ ?

ഞാൻ: ഇഹ്…
ഞാൻ പിന്നെയും പുതപ്പ് വലിച്ച് മേലോട്ടിട്ട് തിരിഞ്ഞ് കിടന്നു.

അമ്മ:ഡാ..എഴുന്നേൽക്ക് ,എനിക്ക് പണിക്ക് പോണം. ദെ ഇപ്പൊ തന്നെ സമയം ആയി.😠

ഞാൻ: അതിന് ഞാൻ എന്ത് ചെയ്യണം.🙂

അമ്മ:സമയം എട്ടര കഴിഞ്ഞ്,ഞാൻ പോണു.പിന്നെ ആ വെള്ളിയാഴ്ചകാരൻ അണ്ണൻ വരും അഞ്ഞൂറ് ടേബിളിൻ്റെ മേലെ വച്ചിട്ടുണ്ട്,നാന്നൂറ് കൊടുത്ത മതി. പിന്നെ നൂറ് രൂപയ്ക്ക് മീൻകാരൻ വന്ന നല്ല മത്തി ആണെങ്കിൽ വാങ്ങി ഫ്രിഡ്ജിൽ വയ്ക്ക്..ടാ..

ഞാൻ: ഹാ..ശെരി ..ശെരി..!😐

അമ്മ:നേരത്തിനും കാലത്തിനും വല്ലതും എടുത്ത് കഴിക്ക്..ഞാൻ പോണു.

എന്നും പറഞ്ഞ് അമ്മ പോയി.പഞ്ചായത്ത് പണിക്കുള്ള ഓട്ടമാണ്.അമ്മ പോയി ഒരു അരമണിക്കൂർ ആവുമ്പോഴേക്കും വെള്ളിയാഴ്ച അണ്ണാച്ചി വന്നു.പിന്നെ അമ്മ പറഞ്ഞപോലെ പൈസയും കൊടുത്ത് ബാലൻസും വാങ്ങി പിന്നെയും വന്നു കിടന്നു.പിന്നെ എന്തോ ഉറക്കം വന്നില്ല,പിന്നെ കഴിക്കോലും നോക്കി കിടന്നു.കഴിക്കോല് ചിതലരിക്കാൻ തുടങ്ങിയിട്ടുണ്ട് മാറ്റാനായി.

പിന്നെ ഫോൺും തൊണ്ടിയിരുന്നു,കൊറേ നേരത്തേ ഫോണിലെ തൊണ്ടലിന് ശേഷം നേരെ പല്ല് തേക്കാൻ പോയി.അപ്പോഴേക്കും സമയം ഏറെ കുറെ ഒൻപതര കഴിഞ്ഞു കാണും.നല്ല വെയില്,പിന്നെ കൊറച്ച് നേരം വെയിലും കൊണ്ട് പല്ല് തേച്ചു.കൊറച്ച് വിറ്റാമിൻ ഡി കിട്ടട്ടെന്നു കരുതി.

പിന്നെ കുളിയും മറ്റും കഴിഞ്ഞു ഭക്ഷണം കഴിക്കാൻ വന്നപ്പോൾ പത്തര കഴിഞ്ഞു.പിന്നെ വേണോ വേണ്ടയോ എന്ന രീതിയിൽ ചോറും കഴിച്ചു.അതിൻ്റെ ഇടയിൽ മീൻകാരൻ വന്നു.ഞാൻ വാങ്ങനെങ്ങും പോയില്ല.ഇനിയിപ്പോ ഞായറാഴ്ച ചിക്കൻ വാങ്ങാം വെറുതെ മീനും വാങ്ങി കാശ് കളയാൻ. മീനിൻ്റെ കാര്യത്തിൽ ഞാനത്ര തൽപര കക്ഷിയല്ല..!

പിന്നെ കൊറച്ച് നേരമിരുന്നു പിഎസ്‌സിൻറെ റാങ്ക് ഫയല് പഠിച്ചു.ടെലിഗ്രമിലെ ലൈവ് ക്ലാസും കേട്ടിരുന്നു.ആകെ മൊത്തം നല്ല മൂഞ്ചൽ ആണ്.പിഎസ്‌സി എഴുതിയിട്ട് വല്ലതും നടപടിയാവുമോ എന്നുറപ്പില്ലാ.രണ്ടു മൂന്നു റാങ്ക് ലിസ്റ്റിൽ പേരുണ്ടായിരുന്നു,പക്ഷെ ഒരു കാര്യവും ഇല്ല.

അതൊക്കെ ആമ്പിള്ളാർ കൊണ്ടുപോയി.ഇപ്പൊ പോലീസ് മാത്രം ഇല്ല ഇന്ത്യൻ ആർമിയുടെ സെലക്ഷനും പോവാറുണ്ട്.ഇവിടെന്നു നല്ല ഹോപിൽ പോവുമെങ്കിലും അവടെ എത്തുമ്പോൾ എല്ലാം തീരുമാനം ആവും.എൻ്റെ ഫിസിക് ഓക്കെ ആണെങ്കിലും ഓട്ടത്തിൽ പോവും.ഓട്ടം റെഡിയായാൽ വേറെ വല്ലതിലും പോവും.

കോളെജിൽ പഠിക്കുന്ന സമയത്ത് ജിമ്മിലോക്കെ പോയിട്ട് ബോഡി ഒക്കെ സെറ്റാക്കിയിട്ടുണ്ട്. ഒട്ടുമിക്ക എല്ലാവരും ഇങ്ങനെ ഒക്കെ തന്നെയാണ് ജിമ്മിൽ എത്തിയിട്ടുണ്ടാവുക.പിന്നെ വോളീബോൾനെ ഉള്ളത് കൊണ്ടും ആകെ മൊത്തത്തിൽ സെറ്റായിരുന്നു.വലിയ അർനോൾഡ് ഒന്നും ആവാൻ പറ്റിയിലേലും അത്യാവശ്യം നല്ല മസിലോക്കെ ഉണ്ടായിരുന്നു.

വേറെ മത്സരത്തിന് ഒന്നും പോയിട്ടിലെങ്കിലും കോളേജിലെ ഏത്തനിക് ഡേയ്ക്കും മറ്റും ബോഡി ഷോ ചെയ്തിട്ടുണ്ട്.പെൺപിള്ളരെ കയ്യിലെടുക്കുക എന്നതായിരുന്നു അന്നത്തെ പ്രധാന വിഷയം.വലിയ ആരാധക വൃന്ദം ഒന്നുമില്ലെങ്കിലും അത്യാവശ്യം ഫാൻസ് ഒക്കെ ഉണ്ട് നമുക്ക്.ഹ അതൊക്കെ ഒരു കാലം…

Leave a Reply

Your email address will not be published. Required fields are marked *