ഞാൻ:ഡാ…കോൺഫ്രൻസ് ആണ്..!
ആൻ്റപ്പൻ:ഹ..
രവി:എന്ത് മൈരാണ്ടാ…ഉറങ്ങാനും സമ്മതിക്കില്ലെ…?
ആൻ്റപ്പൻ:ഇത്ര നേർത്തയാ..
ഞാൻ: രാധ ചേച്ചി മലത്തി അടിച്ച് കാണും..😹
രവി:ഈ മൈരനും ഉണ്ടായിരുന്നോ…എന്താ വച്ച പറയടാ..😓
ഞാൻ:നാളെ പണി ഇണ്ടാ…?😊
രവി:ഹ…വാ ഉണ്ടാവും.
ഞാൻ:ഞാൻ നാളെ ഇല്ലാടാ…!
ആൻ്റപ്പൻ:നി നാളെ ഇല്ലേ…😳
ഞാൻ:ആൻ്റപ്പനും ഇല്ല ടാ…?😌😹
രവി:ഹ…ഇല്ലെങ്കിൽ വേണ്ടാ.നിയോക്കെ എന്ത് മൈരോ ചെയ്യ്…😒
എന്നും പറഞ്ഞ് രവിയേട്ടൻ ഫോൺ കട്ടാക്കി.
ആൻ്റപ്പൻ:ഞാൻ പോണ്ട് മൈരേ..നാളെ..!
ഞാൻ:”നാളെ വണ്ടി എടുക്കാൻ പോണം…അപ്പോ ശെരി എന്ന നാളെ കാണാം…”എന്നും പറഞ്ഞു ഫോൺ കട്ടാക്കി.പിന്നെ പതിവ് പോലെ ചോറുണ്ടൂ കിടന്നു.
>>>8:18
ഞാൻ:എന്നെകൊണ്ടൊന്നും പറ്റില്ല…വേറെ വല്ലതും ഉണ്ടേൽ പറ…😏
അമ്മ:നല്ല പണിയാടാ…മാമനാ പറഞ്ഞെ നിന്നോടൊന്നു സംസാരിക്കാൻ…😀
ഞാൻ:ഉള്ള കാര്യം പറയാ…ഞാനെങ്ങും പോവില്ലാ…😏
അമ്മ:പിന്നെ…,ഈ പിള്ളാർടെ ഒപ്പം അടിയും ഉണ്ടാക്കി എന്നും ഇങ്ങനെ നടക്കാനാണോ നിൻ്റെ വിചാരം.🤧
ഞാൻ:👀
അമ്മ: ദേ… ആണും പെണ്ണുമായി നി ഒരുത്തനെ ഞങ്ങൾക്കുള്ളൂ..നിയൊന്ന് നന്നായി കാണാൻ എന്താ ഞാനിനി ചെയ്യണ്ടത്…🤧,ഡാ…. നിന്നോടാ നീരൂ ചോദിച്ചത്… ഉത്തരം പറഞ്ഞിട്ട് പോ…!
ഞാൻ: അതേ,കലക്ടറൻ്റെ ഉദ്യോഗം ഒന്നുമല്ലല്ലോ…സെക്യൂരിറ്റി പണി അല്ലെ.വല്ലവൻ്റെയും ആട്ടും തുപ്പും കേട്ട് കിടക്കുന്നതിനെക്കാളും പെയിൻ്റ് പണി തന്നെയാ നല്ലത്…,പിന്നെ ജീവിതകാലം മുഴുവനും ഈ പണി കണ്ടിട്ടോന്നും അല്ല,നല്ലൊരു ജോലി കിട്ടുന്നത് വരെ അല്ലെ..!
അമ്മ:അല്ലെങ്കിലും നിന്നോടൊന്നും പറഞ്ഞിട്ടൊരു കാര്യവുമില്ല.അല്ലെങ്കിലും നിൻ്റെ അച്ഛൻ പറയുമ്പോലെ “നല്ലത് നായിക്ക് പിടിക്കിലാല്ലോ ..”
ഞാൻ:ഈ നായ് തന്നെയാ കൊറച്ചായി ഇവിടത്തെ കാര്യങ്ങളൊക്കെ നോക്കുന്നത്…!
>>>8.50
ആൻ്റപ്പനെയും നോക്കി നിൽക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി.അവനെ നോക്കിയിട്ട് കാണാത്തത് കൊണ്ട് ഞാൻ ക്ലബ്ബിലെക്ക് വിട്ടു.
തരുൺ:നീരജ് ബ്രോ…✋
ഞാൻ: തരു…കോളേജിൽ പോയില്ലേടാ..!
തരുൺ: ഉംച്ച്…ഞാനെങ്ങും പോണില്ല…ഒരു മടി പോലെ..!
ഞാൻ:രാവിലെ തന്നെ ഫോണിൽ തോണ്ടി ഇരിക്കാണ്ട് ,എഴുന്നേറ്റ് പോ മൈരെ…!😹
തരുൺ:കോളേജിൽ ആകെ സീനാണ് ബ്രോ..😐
ഞാൻ: “അമ്പോ 🙊സീനാ…!,എന്താണ് ഇത്ര വലിയ സീൻ “ഞാൻ കളിയാക്കി കൊണ്ട് ചോദിച്ചു.
തരുൺ:കഴിഞ്ഞാഴ്ച കോളേജിൽ വച്ച് ഫൈറ്റ് ആയി.നമ്മടെ ഒരു കൂട്ടുകാരൻ ചെക്കൻ്റെ കൊച്ചിനോട് ഏതോ ജൂനിയർ ചെക്കൻ എന്തോ പറഞ്ഞു.ലാസ്റ്റ് കോളേജ് കോമ്പൗണ്ടിൽ കിടന്ന് സംഘർഷം ഉണ്ടാക്കി പറഞ്ഞിട്ട് ഇപ്പൊ സസ്പെൻഷൻ ആണ്…🙊😅.
ഞാൻ:എന്തിനാണ്ടാ ആവിഷ്യമില്ലാത്ത വള്ളിയൊക്കെ എടുത്ത് പെടലിക്ക് വക്കണത്..?
തരുൺ:അല്ല…ഇതാരാ പറയണേ..?
ഞാൻ:നീയാ കേസ് വിട്.., നീ ബൈക്കിനാണ് വന്നത് വീട്ടീന്ന്.
തരുൺ: യെസ്…🤨
ഞാൻ:വേറെ പണി ഒന്നുമില്ലല്ലോ ഞാനേ നിൻ്റെ ബൈക്ക് എടുക്കുവാണെ..😀
തരുൺ: യേ…അമ്മ അരിപൊടിക്കാൻ പോണം പറഞ്ഞിട്ടുണ്ട്…😌
ഞാൻ: അരിയും മല്ലിയൊക്കെ പൊടിക്കാ..നീയാ കീ താ ആദ്യം..?
തരുൺ:ഉച്ചയ്ക്ക് മുമ്പേ വരില്ലേ..👀
ഞാൻ:അതിന് മുമ്പേ വരാൻ…നോക്കാടാ😌😄
തരുൺ:😐ബൈക്ക് കൊണ്ടുപോകുന്നത് കൊണ്ട് ചോദിക്കുവല്ല,അറിയാനുള്ള ആകാംക്ഷ കൊണ്ട് ചോദിക്കുവാ…എവടെ പോണ് വെള്ള മുണ്ടൊക്കെ ഉടുത്തിട്ട്…😌
ഞാൻ:തിരിച്ച് പറയാനുള്ള അവകാശം ഉള്ളത് കൊണ്ട് പറയുവാ..പറയാൻ മനസില്ലടാ പട്ടി…😜
തരുൺ: യേ…ഒന്ന് പറഞ്ഞിട്ട് പോ…
അവനോടു പ്രതേകിച്ചു ഒന്നും പറയാതെ അവൻ്റെ ഡിയോയും കൊണ്ട് ഞാൻ നേരെ ആൻ്റപ്പൻ്റെ വീട്ടിലേക്ക് വിട്ടു.ബൈക്ക് പറഞ്ഞിട്ട് സ്കൂട്ടിയിലാണോ പന്നി വന്നത്, അതാണെങ്കിലോ കാറ്റടിച്ച് മുണ്ട് രണ്ട് സൈഡിലോട്ടും. അവൻ്റെ വീടിന് മുന്നിൽ വണ്ടി നിർത്തിയിട്ട് ആദ്യം രണ്ട് ഹോൺ അടിച്ചു.എവടെ കേൾക്കാൻ അതുകൊണ്ട് ഫോണിൽ വിളിച്ചു. റിംഗ് ചെയ്യുന്നുണ്ടേലും എടുക്കുന്നില്ല.”ദേവിയെ ..,ഇനി നിന്ന നിപ്പിൽ തന്നെ ആ നായി തട്ടിപ്പോയി കാണോ..? യേ…”ഞാൻ എന്നോട് തന്നെ സ്വയം ചോദിച്ചു.അല്ലെങ്കിലും എവിടേലും പോവാൻ തീരുമാനിച്ചാൽ ഈ പൊട്ടൻ അല്ലേലും ഒടുക്കത്തെ ലാഗ് ആണ്. നേർത്തെ കാലത്തെ വൈകണ്ടാ പറഞ്ഞ് വന്ന നമ്മള്ളോ..പോസ്റ്റും ..!🙂
