ഒട്ടുമുക്കാലും പുള്ളിക്കാരൻ്റെ തള്ളാണേലും അതും കേട്ട് കമൻ്റും അടിച്ചങ്ങ് ഇരുന്നുപ്പോയി.തള്ള് കേട്ട് സമയം പോയതറിഞ്ഞില്ല,പിന്നെയും പണി തുടർന്നു.
>>>4.45
ആൻ്റപ്പൻ: ഒന്നൂടെ ഒഴിക്ക് മൈരെ…!
ഞാൻ:വേണേൽ ഒഴിക്ക്..! ഇനി ഒഴിക്കണേൽ കൂലി തരണ്ടി വരും.
ആൻ്റപ്പൻ:ഞാൻ നിനക്ക് ഒഴിച്ച് തന്നില്ലേ… ഒഴിക്ക് നി വീട്ടീന്ന് കൊണ്ടുവന്നതോന്നും അല്ലാലോ..?
രവി: ഇവടെ കിടന്ന് കുളിക്കോ രണ്ടും കൂടി…!
കിണറ്റിൽ നിന്നും വെള്ളം കോരി കാലും കൈയും കഴുകുന്നതിനിടയിൽ രവിയേട്ടൻ ചോദിച്ചു.
രവി:ഡാ… സുകു ,നിനക്ക് എത്രയാ വേണ്ടത്..?
ആൻ്റപ്പൻ:പുള്ളിക്ക് മാത്രം ബോണസാ…നമുക്കൊന്നും ഇല്ലേ..!
രവി:അവന് നാളെ എന്തോ ലോൺ ഉണ്ടത്രേ…നിന്നെയൊന്നും പോലെയല്ല പ്രരബ്ദകാരനാണ്.
ആൻ്റപ്പൻ:ഇതൊക്കെ കാണുമ്പോ പിന്നെ എങ്ങനെ കല്യാണം കഴിക്കാൻ തോന്നും.വെറുതെ ഓരോന്ന് വാങ്ങി കൂട്ടിയിട്ട്..!
രവി: രണ്ട് മൂന്ന് കൊല്ലം കഴിഞ്ഞ് ഒരു കല്യാണം ഒക്കെ കഴിയുമ്പോ അറിയാ…! എന്താ സുകുവേ ?
സുകു :അറിയാത്ത ഉണ്ണി ചൊറിയുമ്പോ അറിയും..ഒരു കുടുംബം നടത്തി കൊണ്ടുപോവ പറഞ്ഞാ ചില്ലറ കാര്യോന്നും അല്ല ..!
>>>5:30
കിഷോർ:നമുക്ക് ആദ്യം ഈ ക്ലബ് ഒന്ന് സെറ്റ് ആക്കണം.
ആൻ്റപ്പൻ:ആദ്യം നീയാ കോയിൻ ഒന്ന് ഇട് മൈരെ…എന്നിട്ട് കൂട്ടം കൂട്.കൊറേ നേരായി കൊണ-കൊണ പറഞ്ഞോണ്ടിരിക്ക്യാൻ തുടങ്ങിയിട്ട്.
ഞാൻ:നിക്ക് ഞാൻ ഇടട്ടെ…!
ആൻ്റപ്പൻ: ഓഹ്….എൻ്റെ പൊന്ന് മൈരെ അത് നമ്മടെ കോയിൻ ആണ്. എത്ര വട്ടം പറയണം.കളിക്കാൻ അറിയാൻ പാടില്ലേൽ ആ പിള്ളാരുടെ ഒപ്പം എങ്ങാനും പോയി കളി.
ഞാൻ: ഓ…ഒരു കാരം കിങ് വന്നിരിക്കണ്.
സംഗതി അവൻ പറയുമ്പോലെ ഒന്നും അല്ല.അത്യാവശ്യം കളിക്കാൻ ഒക്കെ അറിയാ ,എന്നാലും ചില സമയത്ത് മൈര് മൂഞ്ചി പോവും.അതും ഈ മൈരൻ്റെ ഒപ്പം ടീമായി കളിക്കുമ്പോ മാത്രം.
കിഷോർ: നമുക്കെ ക്രിക്കറ്റ് മാച്ചിനെ പോയാലോ..
ഉണ്ണി:ടീമോ…?
കിഷോർ: ഞാൻ,ജോസ്,നീരജ്, നീ,മാത്തപ്പൻ, ഷമി പിന്നെ ഏതേലും രണ്ട് മൂന്ന് പിള്ളരെയും കൂടി ടീമിലിടാ.
ഉണ്ണി:ചുപ്രനെ വേണേൽ വിളിക്കാ..!
ആൻ്റപ്പൻ:അപ്പോ ഞാനോ മൈരെ
..!
ഞാൻ:അതിനെക്കാളും നല്ലത് ഓപ്പോസിറ്റ് ടീമിന് വാക്കോവർ കൊടുക്കണതാണ്..!
പെട്ടെന്ന് ക്ലബ്ബിൽ എല്ലാരും കൂടി ഒറ്റ ചിരിയായിരുന്നു. മൈര് ആൻ്റപ്പൻ ഇല്ലണ്ടായ്യി,കൊറച്ച് മുമ്പ് ഊക്കിയതിന് തിരിച്ച് പണി കൊടുത്ത സംതൃപ്തിയിൽ ആയിരുന്നു ഞാൻ.
ആൻ്റപ്പൻ:ഓഹ് വലിയ തമാശ തന്നെ.ഞാൻ വീട്ടി പോണു…കുളിച്ചിട്ട് വരാ..
ഉണ്ണി:പോട്ടെടാ…കുളിച്ചാലൊന്നും നാറ്റം മാറില്ല.
ആൻ്റപ്പൻ:ഡാ നി വരുണ്ടേൽ വാ..ഞാൻ പോണു.
ഞാൻ:കുളിച്ചിട്ട് ഇപ്പൊ വരാ..ഡാ കിച്ചു രവിയേട്ടൻ വന്നാ ഇപ്പൊ വരും പറ ടാ..?
കിഷോർ:ഡീൽ👍
അവരോടൊക്കെ പറഞ്ഞിട്ട് വർക്കിംഗ് ഡ്രെസ്സും എടുത്ത് വെളിയിലേക്ക് ഇറങ്ങി.പണി കഴിഞ്ഞ് വന്നപ്പോ പിള്ളാരെ കണ്ട് കേറിയതാണ്.
ആൻ്റപ്പൻ:നി പക പൊക്കിയതാണ് ലേ
ഞാൻ:😁അതേ ..പക അത് വീട്ടാൻ ഉള്ളതാണ്.
ആൻ്റപ്പൻ:നിനക്ക് വീട്ടിക്ക് വല്ലോം വാങ്ങാൻ ഇണ്ടോ.
ഞാൻ: ഇണ്ട്..
ഡ്രസ്സ് അവൻ്റെ വണ്ടിയിൽ വച്ചിട്ട് ഞാനും അവനും കൂടെ കടയിലേക്ക് നടന്നു.”മുടിഞ്ഞ തിരക്കാണല്ലോ …”കടയിലെ തിരക്ക് കാരണം ഞങൾ വെളിയിക്ക് ഇറങ്ങിനിന്നു.പണി കഴിഞ്ഞ് വന്ന് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാനായി വന്നവരുടെ തിരക്കായിരുന്നു കൂടുതലും.തിരക്കൊന്നു ഒഴിഞ്ഞു തോന്നിയപ്പോൾ ഞങൾ കേറി സാധങ്ങൾ വാങ്ങി തിരികെ വീട്ടിലേക്ക് വിട്ടു.
ആൻ്റപ്പൻ:നിൻ്റെ വണ്ടി ഇറക്കാനായാ…?
ഞാൻ:ആവോ…ഇന്നലെ കൂടി വിളിച്ച് ചോദിച്ചുള്ളൂ.
ആൻ്റപ്പൻ:എന്നിട്ട് പുള്ളിക്കാരൻ വല്ലതും പറഞ്ഞ..?
ഞാൻ: അങ്ങേര് പ്രതേകിച്ചു ഒന്നും പറഞ്ഞില്ല.ഇന്ന് തരാ നാളെ തരാ പറഞ്ഞോണ്ടിരിക്കുന്നു.
ആൻ്റപ്പൻ:നീയെന്ത് മൈരിനാണ് അങ്ങേരിൻ്റെ ഗരേജിൽ കൊണ്ടുപോയി കൊടുത്തത്.?
ഞാൻ:അതാ മൈരൻ വിനുകൊണ്ട് ഉണ്ടാക്കിയതാണ്.അവൻ്റെ കമ്പനികാരൻ അല്ലെ.
ആൻ്റപ്പൻ:നി അയാളോട് പറ “പറഞ്ഞ ടൈമിൽ തന്നിലേൽ വേറെ വല്ലവടെയും കൊണ്ട് കൊടുക്കും പറ “.നി ആ മുരുകൻ ചേട്ടൻ്റെ മരുമോൻ്റെ കടയിൽ കൊണ്ട് കൊടുത്ത മതിയായിരുന്നു.അതാവുമ്പോ പെട്ടെന്ന് റെഡി ആക്കി തരുകയും ചെയ്യും പൈസയും കുറവായിരിക്കും.
