അങ്ങനെ കഠിനകഡോരമായ അണ്ടകഡാഹത്തിലെ ആൻ്റപ്പൻ്റെ ലൗ സ്റ്റോറിക്ക് വിരാമമിട്ട് ഇരിക്കുമ്പോഴാണ് ,ഇടിക്ക് ശേഷമുള്ള മഴ പോലെ രവിയേട്ടൻ പുള്ളിടെ കഥന കഥ പറയാൻ തുടങ്ങിയത്.
രവിയേട്ടൻ: എടാ.. ആൻ്റപ്പാ, കുട്ടാ…! .കൂട്ടത്തിലെ മുതിർന്ന അളെന്നു നിലയിൽ ഒരു അച്ഛൻ്റെ ,അല്ലേൽ വേണ്ട ഒരു ഏട്ടൻ്റെ സ്ഥാനത്ത് നിന്ന് പറയുവാണ്.പെണ്ണും കുട്ടിയും കുടുംബവും നമുക്കെന്നും ഒരു ബാധ്യതയാണ്.ഒറ്റയ്ക്കുള്ള ജീവിതം അല്ലെ സുഖം.
ആൻ്റപ്പൻ:എന്നിട്ട് നിങ്ങള് കെട്ടിയതോ…?
ആൻ്റപ്പൻ്റെ ആ ചോദ്യം എനിക്കിഷ്ടപ്പെട്ടു.ഞാൻ ചോദിക്കാൻ ഇരുന്ന ചോദ്യം ആണത്.അല്ലേലും ആൻ്റപ്പനെ കരച്ചിൽ ആണേൽ ഇങ്ങേർക്ക് ഉപദേശം ആണ് അടുത്ത ഐറ്റം.കരച്ചിൽ പിന്നെയും കണ്ടിരിക്കാം,ഇങ്ങേരുടെ ഉപദേശം ഉണ്ടല്ലോ പെറ്റ തള്ള സഹിക്കൂല.ഒരുമാതിരി ഈ പാർട്ടിക്കാരെ പോലെ ഒരു കാര്യം ഇവിടെന്ന് പറയും എന്നിട്ട് അപ്പുറത്ത് പോയിട്ട് അതിന് മാറ്റി പറയും.
രവിയേട്ടൻ: ഇന്നതിൽ ഞാൻ ഖേദിക്കുന്നു.
ഞാൻ:എന്ന പിന്നെ നിങൾ രാധ ചേച്ചിയെ ഡിവോഴ്സ് ചെയ്യ്..!
എൻ്റെ അങ്ങനെ ഒരു നീക്കം പുള്ളിക്കാരൻ പ്രതീക്ഷിച്ചില്ല തോന്നുന്നു.
രവി:🙄🤧
ഞാൻ: എന്തെ.. പറ്റിലല്ലേ.അപ്പോ മിണ്ടാണ്ട് അടിച്ചിട്ട് എഴുന്നേറ്റ് പോ.
അതു പുള്ളിക്കാരനെ കൊള്ളണ്ടവടെ തന്നെ കൊണ്ട്.പിന്നെ കൊറേ നേരത്തിനു ഒന്നും മിണ്ടിയില്ല.
>>>21.30
ഇൻസ്റ്റാഗ്രാമിൽ റീൽസും നോക്കി ഇരിക്കുവായിരുന്നു ഞാനും ആൻ്റപ്പനും.അപ്പോഴാണ് ബംഗ്ലൂർ എവിടെയോ പഠിക്കുന്ന അഞ്ചാറ് പെൺപിളരുടെ ഒരു റീൽ വന്നത്.ഷോർട്‌സും ബനിയനും ഇട്ട് കളിക്കുന്ന നല്ല നൈസ് റീല്.തിരിഞ്ഞും മറിഞ്ഞും കൊണ്ടിരുന്ന റീല് കണ്ടിട്ട് ഇതിപ്പോ എങ്ങിനെ കാണുന്നു ഒരു വെളിവും ഇല്ലാണ്ട് ഇരിപ്പായിരുന്നു ഞങൾ രണ്ടാളും.നേരെ പിടിച്ചാൽ അപ്പോ വീഡിയോ ഇടത് തിരിഞ്ഞ് പ്ലേ ആവും ഇടത് നിന്ന് നോക്കുമ്പോൾ തലകുത്തിയും.ഇതിപ്പോ എങ്ങനെ കാണാൻ ആണവോ..!
“ഏതു എഡിറ്റ് ചെയ്യാൻ അറിയാത്ത പൂറൻ ആണിത് എഡിറ്റ് ചെയ്തത്..”റീൽ കണ്ട് എഡിറ്റ് ചെയ്തവനെ ഒരു കാര്യം ഇല്ലണ്ടു് തെറി വിളിക്കുകയാണ് ആൻ്റപ്പൻ.അല്ലെങ്കിലും ആൻ്റപ്പനെ പറഞ്ഞിട്ടും കാര്യം ഇല്ല…. എങ്ങനെ നോക്കിയിട്ടും ഒന്നും കാണാൻ പറ്റാത്തതിൻ്റെ അമർഷം ആണവൻ്റെ മുഖത്ത്.
അങ്ങിനെ വീഡിയോ എഡിറ്റ് ചെയ്താളിൻ്റെ തന്തയ്ക്കും വിളിച്ച് അടുത്ത റീലും കണ്ടോടിരിക്യായിരുന്നു.
” നിന്നെപ്പോലെ നിൻ്റെ അക്കൗണ്ട് മൊത്തം അവരാധം ആണല്ലോ ആൻ്റപ്പാ ” ഞാൻ ആൻ്റപ്പനെ നോക്കി പറഞ്ഞു.അതിന് മറുപടിയായി കൊച്ചു മൈരൻ്റെ ഒരു അലാക്കിലെ ചിരിയും.അങ്ങനെ രീൽസും കണ്ട് അവരാതവും പറഞ്ഞോണ്ട് ഇരിക്കുമ്പോഴാണ് രവിയേട്ടൻ എന്നെ തൊണ്ടിയത്.കൊറച്ച് മുൻപ് അടിച്ച് അണ്ണാക്കിൽ കിട്ടിയപ്പോ വായും മൂടി പോയിന്ന കരുതിയത്, ” ഇങ്ങേരു പോയില്ലേ ” ഞാൻ സ്വയം മനസിൽ പറഞ്ഞു.പുള്ളിക്കാരൻ എന്നെ തൊണ്ടിയിട്ട് വിനുനേ കാണിച്ചു.അപ്പോഴാണ് അവനെ നോക്കിയത്.
ആകാശത്തിലെ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കി ഇരിക്കുന്ന വിനു ഏട്ടനെ കണ്ടപ്പോ കിളി പോയിട്ട് ഇരിക്കുമ്പോലെ ഉണ്ടായിരുന്നു.
” ഇങ്ങേരിൻ്റെ ഉള്ള കിളി കൂടി പോയാ..? എന്നും പറഞ്ഞ് ആൻ്റപ്പൻ എന്നെ നോക്കി.
“പറയാൻ പറ്റൂല നല്ല അടി പോയി കാണും ! ” എന്നും പറഞ്ഞ് അവിടെ ഉണ്ടായിരുന്ന കുപ്പി എടുത്ത് പുള്ളിയെ എറിഞ്ഞു.നല്ല ഉന്നം ഉള്ള കൂട്ടത്തിൽ ആയത് കൊണ്ട് ചന്ദ്രനെ വച്ചത് സൂര്യനെ കിട്ടിയ പോലെ ആയി. പുള്ളിൻ്റെ അടുത്ത് കൂടി പോലും ആ കുപ്പി പോയില്ല.എന്നാലും പുള്ളി ഒന്ന് തിരിഞ്ഞ് നോക്കി, ഹാവൂ…ഇല്ലേൽ ഈ ആൻ്റപ്പൻ അതും പറഞ്ഞ് എന്നെ ഊക്കി കൊന്നെനേ.
തിരിഞ്ഞ് നോക്കിയ വിനുനെ നോക്കി കൊണ്ട് ആണ് ആൻ്റപ്പൻ പറഞ്ഞു.
ആൻ്റപ്പൻ :”എന്താ വിനു ഏട്ടാ ചന്ദ്രനെ നോക്കി നോക്കി ഗർഭം ഉണ്ടാക്കോ..?😂
വലിയ എന്തോ കോമഡി പറഞ്ഞ പോലെ സ്വയം ചിരിച്ചിട്ട് ഞങ്ങളെ നോക്കിയപ്പോ ആ ചിരി ഞങ്ങളുടെ മുഖതുണ്ടായിരുന്നില്ല. അത് ചീറ്റി പോയ മ്ലനതയോടെ ആൻ്റപ്പൻ മുഖം തിരിച്ചു.
