നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 – 1 10അടിപൊളി 

വിനു : “എൻ്റെ കൂടി ഇത്തിരി കൂടിയിട്ടുണ്ടോ സംശയം…” എന്ന് വിനു ഏട്ടൻ പറഞ്ഞപ്പോൾ ശെരിക്കും എൻ്റെ വായ വരെ പൊളിഞ്ഞു പോയി.ഇത്തിരി കൂടിയിട്ടുണ്ട് എന്നാ,കഴിഞ്ഞ ആഴ്ച അടിച്ച വെളിവില്ലണ്ട് ബസ് സ്റ്റാൻഡിൽ കിടന്നുരുണ്ട് മുതലാണ് ഈ പറയണത്.

ആൻ്റപ്പൻ : “നിങ്ങള് ഈ വെള്ളം കുടിക്കും പോലെ വലിച്ച് കയറ്റാണ്ട് ഞങ്ങളെ പോലെ മദ്യം കുടിക്കുമ്പോലെ കുടിക്ക് ആദ്യം “.

എന്നും പറഞ്ഞ് ആൻ്റപ്പൻ ഒരു പുച്ഛം ഇട്ടു.എന്തോ വലുതായി അർഥം ഉള്ള കാര്യം ആണ് അവൻ ഉദ്ദേശിച്ചത് എങ്കിലും എനിക്കത് കത്തിയില്ല,രവിയേട്ടനെ നോക്കിയപ്പോൾ പുള്ളിക്ക് അവൻ പറഞ്ഞത് പോലും കേട്ടിട്ടില്ല എന്ന് മനസിലായി.ഇനിയിവൻ ചളി അടിക്കാൻ നോക്കിയതാണേൽ എനിക്കൊന്നെ പറയാൻ ഉള്ളൂ,”ആൻ്റപ്പാ ടൂ ബാഡ്”.

വിനു : “ഞാനേ ഈ നശിച്ച കുടി അങ്ങോട്ട് നിറുത്തിയാലോ എന്ന് ആലോചിക്യാണ് ..!
എന്ന് വിനു പറഞ്ഞപ്പോൾ എനിക്ക് ശെരിക്കും ചിരിയാണ് വന്നത്.

രവി : “ഇതിനെ കാളും ഭേദം ആൻ്റപ്പൻ്റെ കോമഡി ആണ് ”

കിട്ടിയ താപ്പിൽ രവിയേട്ടൻ ഒരു കൗണ്ടർ അടിച്ചു. ഇങ്ങേര് അല്ലേലും ചില സമയത്ത് കൗണ്ടർ അടിക്കാൻ മിടുക്കൻ ആണ്..ചില സമയത്ത് മാത്രം..!.

വിനു : എടാ…തമാശ പറഞ്ഞതല്ലാ, അതിനും മാത്രം ചിരിക്കാനും ഒന്നുമില്ല.വിനു കുടി നിറുത്തി പറഞ്ഞ കുടി നിറുത്തി..”
എന്നും പറഞ്ഞ് ഒഴിഞ്ഞ ജവാൻ്റെ കുപ്പിയെടുത്ത് ഒറ്റ യേറു ബാക്കിലേക്ക്.വെയിറ്റ് ഇല്ലാത്തത് കൊണ്ട് കുപ്പി പാളി പോയി.പക്ഷെ പുള്ളി പറഞ്ഞപ്പോൾ ഉണ്ടായ ഇംപാക്ട് ഉണ്ടല്ലോ,അമ്മയാണ് സത്യം ആ സമയത്ത് രോമം വരെ എഴുന്നേറ്റ് നിന്നു.ഡയലോഗും കഴിഞ്ഞ് പുള്ളിക്കാരൻ പോയി,സത്യം പറയാലോ ഒരു ബലയ്യ മൂവി കണ്ടപോലെ ലോജിക് ഇല്ലാത്ത സമയത്ത് പാട്ടും മാസും ഒപ്പം വന്നത് പോലെ ഒരു അവസ്ഥയായിരുന്നു എനിക്കപ്പൊ.

രവി:ഡാ…വിനു..! നിക്കടാ

വിനു: താൻ പോടോ..! ഊളെ..✋

ഞാൻ:കവട്ടെ…വെയിറ്റ് ഒപ്പം പോവ

വിനു പോയ ശേഷം ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ഞങ്ങളും വീട്ടിലേക്ക് വിട്ടു.രവിയേട്ടനെ വീടിൻ്റെ മുൻപിൽ കൊണ്ട് പോയി വിട്ടിട്ട് ഞാനും ആൻ്റപ്പനും അവിടെന്ന് നൈസിൽ വലിഞ്ഞു.അല്ലെങ്കിലെ രാധ ചേച്ചി പറയണത് നമ്മളാണ് പുള്ളിക്ക് കുടിക്കാൻ കൊടുക്കുന്നത് എന്നാണ്.

കുപ്പി കണ്ടാൽ വെള്ളം ആണോ മദ്യം ആണോ നോക്കാണ്ട് വലിച്ച് കയറ്റണ രവിയേട്ടനെ വേണം ആദ്യം തല്ലാൻ.പിന്നെ ഞാനും ആൻ്റപ്പനും കൂടി നടന്നു റോഡിലൂടെ അപ്പോഴേക്കും എതിരെ ഒരു പട്ടി ഓടിക്കൊണ്ട് വന്നു.ഈ മൊതലിനെ എവിടെയോ കണ്ടപോലെ ഉണ്ടല്ലോ എന്നും പറഞ്ഞ് നോക്കിയപ്പോൾ ആണ് “ജാക്കി”.

ബ്ലഡി ഫുൾ ഇന്നും അപ്പോ ചങ്ങല പൊട്ടിച്ചു.എന്നിട്ട് സൈഡിലെ പോസ്റ്റിൽ കാലും പൊക്കി മുത്രവും ഒഴിച്ചിട്ടു നേരെ വന്നു മേലേക്ക് ചാടി.ഞാൻ അവൻ്റെ തലയിൽ തലോടി ” അപ്പോ ഇന്നും ചങ്ങല പൊട്ടിച്ചു ലെ”..ഞാൻ ജാക്കിയെ തലോടിക്കൊണ്ട് ചോദിച്ചു.

അപ്പോഴേക്കും ആൻ്റപ്പൻ ജാക്കിയേ വിളിച്ചു” ജാക്കി ഇവിടെ കമോൺ “. ആൻ്റപ്പൻ വിളിച്ചത് കേൾക്കാത്തത് കൊണ്ടാണോ അതോ ആൻ്റപ്പനെ പുല്ല് വില കല്പിക്കുന്നത് കൊണ്ടാണോ അറിയില്ല അവൻ വിളിച്ചിട്ട് ജാക്കി പോയില്ല.അല്ലെങ്കിലും കണ്ട തെണ്ടികൾ വിളിച്ച എൻ്റെ ജാക്കി പോവില്ല.

“ഞാനേ ഒരു കാര്യം പറയാ..നിൻ്റെ ജാക്കി കാരണം നാട്ടിലുള്ള പെൺപട്ടികൾക്ക് വാലും പൊക്കി നടക്കാൻ പറ്റാത്ത അവസ്ഥയാണ് …!”

“പോടാ മൈരെ , ഞങൾ അഞ്ഞൂറാനും പിള്ളാരും പെണ്ണുങ്ങളും ആയി കൊളാബ് ചെയ്യാറില്ല ” എന്നും പറഞ്ഞ് ആൻ്റപ്പൻ നിരത്തിയ പ്രസ്താവനയെ എതിർത്തപ്പോഴേക്കും അതിലെ പോയാ ഏതോ പട്ടിയെ കണ്ടപ്പോൾ ജാക്കി കുരച്ചു കൊണ്ട് പിന്നാലെ പോയി.ഇവനെ ഞാൻ കൊടുത്ത മാസ് ഇമേജ് അവനായിട്ട് തന്നെ തേങ്ങാ കളഞ്ഞ് കുളിച്ചു.

“ഹാ ..ഇപ്പൊ എങ്ങിനെ ഇരിക്കണ്…ഞാൻ നിന്നോട് പറഞ്ഞില്ലേ ഇവൻ ഉടയിപ്പാണെന്നു…” എന്നും പറഞ്ഞ് വന്നപ്പോൾ വേറെ വഴിയില്ലണ്ട് കാല് മാറിയ പാർട്ടിക്കാരനെ പോലെ അത് വരെ പറഞ്ഞ കാര്യം വിഴുങ്ങി ജാക്കിയെ സപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *