രവി: അത് ചെയ്യനാണേൽ ബാക്കി കൂടി എനിക്ക് ചെയ്തൂടെ..നിയെവിടേക്കാണ്ടാ…?
ഞാൻ: ഒന്ന് മൂത്രമൊഴിക്കട്ടെ മനുഷ്യാ…എന്നിട്ട് കമ്പിയോ കാലോ എന്താ വച്ച ഒരയ്ക്കാ..
രവി: ഹാ… നിയല്ലടാ മൈരെ….ഈ മൈരെൻ ഇതേങ്ങോട്ടാ….?
തിരിഞ്ഞ് നോക്കിയപ്പോൾ ആൻ്റപ്പൻ.ഞാൻ കരുതി ഇങ്ങേര് എന്നെ തെറി പറഞ്ഞതാണെന്ന്…
ഞാൻ: നിയിതെങ്ങോട്ടാ…..
ആൻ്റപ്പൻ:മുള്ളണ്ടേ….!
ഞാൻ:നിൻ്റണ്ടി വച്ചിട്ടാണോ മൈരെ ഞാൻ മുള്ളണേ….പോയി പണിയെടുക്കടാ ” കറുക പെലയാടി”..!
ആൻ്റപ്പൻ:ഇൻ്റർവെൽ …ഇൻ്റർവെൽ… ഒന്ന് വലിചേച്ചും വരാ എന്നാ..
ഞാൻ നേരെ അടുക്കള വഴി പിന്നാമ്പുറത്തെക്ക് നടന്നു.പിന്നിലെ പറമ്പിലെ പുളി മരച്ചുവടായിരുന്നു ലക്ഷ്യം.ലക്ഷ്യം തെറ്റിക്കാതെ പുളിമരത്തിൻ്റെ കടക്കലേക്ക് ഞാനെൻ്റെ ടാങ്ക് തുറന്നു വിട്ടു.
ആൻ്റപ്പൻ:എടാ…. ജോസെ നിനക്ക് ബീഡി വേണാ ..,ബീഡി..
ഞാൻ: വേണ്ട്ര പൊറിഞ്ചു…ഒറ്റയ്ക്ക് പുകച്ചോ….വേണേൽ നിൻ്റെ അപ്പനും കൊടുത്തോ…😀
ആൻ്റപ്പൻ:നിൻ്റപ്പനും വലിക്കാം…☺️😉
എനിക്കെന്തിൻ്റെ കെടായിരുന്നു ഈശ്വരാ…!നൈസ് ആയിട്ട് തന്തയ്ക്കു വിളി കേൾപ്പിച്ചു.മൂത്രമൊഴിക്കലും പുകയ്ക്കലിനും ഇടയ്ക്ക് പണിയും തകൃതിയായി നടന്നു.
>>>10:30
രവിയേട്ടൻ വന്നപ്പോഴേക്കും എല്ലാരും കയ്യും മുഖവും വൃത്തിയാക്കി വന്നു.
രവി:എടാ….പിള്ളാരെ ചായ വേണ്ടവർ എടുത്ത് കുടിച്ചോട്ടാ…!
ആൻ്റപ്പൻ: ഇഹ്…ചായ മാത്രേ ഉള്ളൊ….കടിക്കാൻ ഒന്നുല്ലേ..?
അശോകൻ: ദാ… ആ പിന്നാമ്പുറത്ത് രണ്ട് മൂന്ന് പുളി മുട്ടി കിടപ്പുണ്ട് വേണേൽ എടുത്തോ….ഇല്ലേൽ ദാ രണ്ടു മൂന്നു കട്ടുറുമ്പിനെ പിടിച്ചോ…
ആൻ്റപ്പൻ: അയ്യേ…..എന്ത് ഊള കോമഡി ആടാ…എല്ലാരും ഒന്ന് ചിരിച്ച് കൊടുത്തേക്ക് ടാ..
ഞാൻ: “കിട്ടിയില്ലേ വല്ല ആവിശ്യം ഉണ്ടോ…? ”
ഞാൻ അശോകനെ നോക്കി ചോദിച്ചു.ഇപ്പൊ അവൻ ഉള്ളിൽ കരയുവായിരിക്കും ” എൻ്റെ ഭഗവതിയെ……😭”പറഞ്ഞിട്ട്.
ആൻ്റപ്പൻ:പണിക്ക് വരുന്നതുവരെ ഒരു കുഴപ്പം ഇല്ലാത്ത ആളായിരുന്നു. എപ്പോ രവിയേട്ടൻ്റെ ഒപ്പം കൂടിയോ അന്ന് തൊട്ട് ഇവൻ ഈ മാട്ട കൗണ്ടർ ഇവിടെ ഇറക്കി കളിക്കാൻ തുടങ്ങി.
രവി:ഇനി എല്ലാം എൻ്റെ തലയിൽ കൊണ്ട് ഇട്…എടാ സുകുവേ.. ആ ജനല് തുറന്നിട് അവൻ്റെ ആ ഊള കൗണ്ടർ അങ്ങ് വെളിയിൽ പോട്ടെ..
സുകു:😅😂
അശോകൻ: കിണിക്കല്ലേ…!😏
അപ്പോഴേക്കും ഞാനും അശോകനും കൂടി അവിടെ കിടന്ന കാർബോർഡ്അട്ടയും പേപ്പറും വിരിച്ച് ഇരിപ്പായി.ഞാൻ അടിക്കാത്ത ഭിത്തിയും ചാരിയിരുന്ന് റീൽസ് നോക്കി കളിക്കാൻ തുടങ്ങി.ഒപ്പം പേപ്പർ ഗ്ലാസിൽ ചായയും കയ്യിൽ ഉള്ളിവടയുമായി എൻ്റെ അടുത്ത് വന്നിരുന്നു.
ഞാൻ: “എനിക്കെവിടെ മൈരെ ചായ….? “ഞാൻ ആൻ്റപ്പനെ നോക്കി ചോദിച്ചു.
ആൻ്റപ്പൻ:”വേണേൽ എടുത്ത് കുടി..! “അവൻ ചായ കുടിച്ചുകൊണ്ട് പറഞ്ഞു.
ചായ കുടിയും വർത്താനവും കഴിഞ്ഞു പിന്നെയും പണി തുടങ്ങി…! ഇടയ്ക്കിടെയുള്ള എൻ്റെ മൂത്രമൊഴിക്കാൻ എന്ന് പറഞ്ഞുള്ള മുങ്ങലും അശോകൻ്റെ ഇടയ്ക്കിടെയുള്ള ഫോൺ കോളും രവിയേട്ടൻ്റെ തെറിയും ആ വീട്ടിൽ മുഴങ്ങി കേട്ടു.
>>>1:37
ഒരു ഭാഗം അടിച്ച് കഴിഞ്ഞ് കഴിക്കാൻ ഇരുന്നപ്പോൾ തന്നെ സമയം കുറച്ചുകൂടി വൈകി..! സാധാരണ പന്ത്രണ്ടെ മുക്കാല് ആയാൽ തന്നെ കഴിക്കാൻ തുടങ്ങും …! പിന്നെ ഒരു രണ്ട് മണി വരെ ഒരു ഉച്ചമയക്കം അതു കഴിഞ്ഞാണ് പിന്നെ പണി തുടങ്ങുന്നത്.
ഇന്ന് ഫുഡ് എടുത്തില്ല അതുകൊണ്ട് തന്നെ കയ്യിട്ട് വാരൽ ആയിരുന്നു…! ആൻ്റപ്പൻ്റെയിൽ മീനായിരുന്നു , മീൻ ഞാൻ അങ്ങനെ കഴിക്കാറില്ല ,(വറുത്ത മീൻ ഒഴുകെ)അതുകൊണ്ട് മാത്രം ആൻ്റപ്പൻ രക്ഷപെട്ടു…!രവിയേട്ടൻ്റെ കയ്യിൽ നിന്നും പാത്രത്തിൻ്റെ മൂടി വാങ്ങി ചോറ് വിളമ്പി വച്ചു.രവിയേട്ടൻ മുരിങ്ങ കറിയായിരുന്നു കൊണ്ട് വന്നത് ,ഒപ്പം ഒരു മുട്ട വറുത്തതും.അശോകൻ ബീൻസ് തോരനും അച്ചാറും , സുഗു ഏട്ടൻ സാമ്പാറും ചമ്മന്തിയും മുളക് വറുത്തതും…! എല്ലാത്തിലും നിന്നും എൻ്റെ ഷെയര് വാങ്ങി ഞങൾ കഴിക്കാൻ തുടങ്ങി…! ആരേലും ചോറ് എടുക്കാനോ കൊണ്ട് വരാനോ വിട്ടാൽ ഞങൾ ഇങ്ങനെ ആണ് ചെയ്യാറ്…! ചോറൂണും കഴിഞ്ഞ് നിലത്ത് വിരിച്ച കാർഡ്‌ബോർഡ്അട്ടൻ്റെ മേലെ ഫോണും നോക്കി ഞാൻ മലർന്ന് കിടന്നു…! ആൻ്റപ്പൻ ഒരു മൂലയിൽ ചാരിയിരുന്ന് ഫോൺ തൊണ്ടുന്നുണ്ട്…! സുഗൂ ഏട്ടൻ വീട്ടിലേക്ക് വിളിച്ച് ചേച്ചിയോട് സംസാരമായിരുന്നു…! അശോകെൻ വെറുതെ ഉറപ്പായിരുന്നു…! രവിയേട്ടൻ പിന്നെ പതിവ് അവരാഥം പറച്ചിൽ തുടങ്ങി…! മാറിയിരുന്നു ഫോണ് തോണ്ടിയാ ആൻ്റപ്പനും ചരിഞ്ഞ് കിടന്നുറങ്ങിയ സുഖുവും ഒപ്പം ഞാനും പുള്ളീടെ അവരാതം പറച്ചലിൽ പങ്ക് ചേർന്നു. സംഗതി ഊമ്പിയ പണിയാണെലും കേൾക്കാൻ നല്ല രസം ആണ്. “എങ്ങനെ കളിക്കാം ” എന്ന ടോപിക്കിൽ ഡേ. പെയിൻ്റർ രവിയുടെ ആഭിമുഖ്യത്തിൽ ഒരു ചെറിയ കൗൺസിലിംഗ് ക്ലാസ്സും പിന്നെ നാട്ടിലെ ചുറ്റികളും എങ്ങനെ വളയക്കം എന്ന വിഷയങ്ങളും ചർച്ചയിൽ കടന്നു വന്നു.
