നെയ്യലുവ പോലുള്ള മേമ – 5

Related Posts


[അകമഴിഞ്ഞുള്ള പ്രോത്സാഹനങ്ങള്‍ക്ക് ഒരുപാട് നന്ദി അറിയിക്കുന്നു. നൈറ്റ് ഷിഫ്റ്റിലേക്ക് മാറുന്നതിനു മുന്നേ കിട്ടിയ മൂന്നു ദിവസങ്ങള്‍ കഷ്ടപ്പെട്ട് മുക്കാല്‍ ഭാഗത്തോളം തീര്‍ത്തു. അതിലൊരു ഞായറും ഉണ്ടായിരുന്നതിനാലാണ് അതിനു സാധിച്ചത്. അത് കൊണ്ട് മാത്രം ഈ ഭാഗം കരുതിയത്‌ പോലെ വൈകിയില്ല..]
“അതേയ് മേമേ…നാളെ മുതല്‍ രാത്രീല്‍ വല്ല ചപ്പാത്തിയോ മറ്റോ മതിട്ടോ..രണ്ടുനേരവും ചോറ് തിന്നാ ഞാനെല്ലാം കൂടെ പന്നിയെപ്പോലെയാവും..!”

ഗ്രേവി കൂട്ടി നന്നായൊന്ന് കുഴച്ച് ഉരുളയാക്കുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു.

“ആവട്ടെടാ…ഇടയ്ക്ക് കോഴിക്കോട്ടെക്കൊക്കെ പോവേണ്ടി വരില്ലേ…ലേശം തടിയൊക്കെ വെച്ചോട്ടെ..! മേമേടടുത്ത് വന്നിട്ട് മോശായീന്നാരും പറയില്ലല്ലോ..!”

അവരുടെ മുഖത്തൊരു കുസൃതി പടര്‍ന്നു.

അത്താഴം കഴിച്ച് കൊണ്ടിരിക്കുകയായിരുന്നു ഞങ്ങള്‍. അമ്മച്ചനും അമ്മമ്മയും എതിരിലിരുന്നു കഴിക്കുന്നുണ്ട്. എന്റെ അരികില്‍ ഇടതു വശത്തുള്ള കസേരയില്‍ മേമയും.

“അങ്ങനെ എന്നെ തടിമാടനാക്കി ആരുമങ്ങനെ പേരെടുക്കാമെന്ന്‍ സ്വപ്നം കാണണ്ട..ട്ടാ..!’

ഇടംതോള്‍ കൊണ്ട് ഞാനവരെ മെല്ലെ ഒന്നിടിച്ചു.

കഷ്ടകാലത്തിന് മേമ ഒരു ഉരുള വായിലേക്കിടാനുള്ള ശ്രമത്തിനിടയിലാണ് ഞാനങ്ങനെ ചെയ്തത്. അവരത് തീരെ പ്രതീക്ഷിച്ചിരുന്നില്ലായിരുന്നതിനാല്‍ വായിലേക്കിട്ട ഉരുള സ്ഥാനം മാറി കവിളിലാണ് തട്ടിയത്.

ഉരുള പൊട്ടി അവരുടെ മാറിലേക്കും മടിയിലേക്കുമൊക്കെ ചിതറി വീണു.

അയ്യേ എന്നൊരു മുഖഭാവത്തോടെ ഡ്രെസ്സിലേക്കും എന്റെ മുഖത്തേക്കും മാറി മാറി നോക്കിക്കൊണ്ട് അവര്‍ അറച്ച പോലെ മുഖം ചുളിച്ചു.

കറി നന്നായി കൂട്ടിക്കുഴച്ചിരുന്നതിനാല്‍ അതെല്ലാം ചുരിദാര്‍ ടോപ്പിന്റെ പലഭാഗങ്ങളിലായി പറ്റിപ്പിടിച്ചിരുന്നു.

ഒട്ടും പ്രതീക്ഷിക്കാതിരുന്ന കാര്യമായിരുന്നതിനാല്‍ ഞാനും ഒരു നിമിഷം ‘അയ്യട’ എന്നായിപ്പോയി.

“എന്നെയാകെ നാറ്റിച്ചു..ദുഷ്ടന്‍..!”

ഒരു പരിഭവത്തോടെ ചുണ്ടുകള്‍ മലര്‍ത്തിക്കൊണ്ട് മേമ ചിണുങ്ങി.

ചുണ്ട് കടിച്ചു മൂക്കും മുഖവും ചുളിച്ചു പിടിച്ചു കൊണ്ട് ഒരു ക്ഷമാപണം പോലെ ഞാന്‍ ഒരു ചമ്മിയ ചിരി ചിരിച്ചു.

“കിണിക്കുന്നോ..!”

അതേ ചിണുക്കത്തോടെ ഇടംകൈ കൊണ്ട് അവരെന്റെ കവിളിലൊന്നു കുത്തി.

അത് കൂടെയായപ്പോള്‍ എന്റെ ചിരിയ്ക്ക് അല്പം സൗണ്ട് കൂടിപ്പോയി.

“എന്താ..?”
കോഴിക്കാലില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്ന അമ്മച്ചന്‍ മുഖമുയര്‍ത്തി എന്നെ നോക്കി. ആ വൈബ്രേഷന്‍ അമ്മമ്മയുടെ ആന്റിനയും പിടിച്ചെടുത്തെന്ന് തോന്നുന്നു. രണ്ടു പേരുടെയും കണ്ണുകള്‍ എന്നിലേക്കായി.

“അത്..ഉരുള പൊട്ടിയതാ അമ്മച്ചാ…മേമേടെ ഡ്രെസ്സിലൊക്കെ ആയി..!”

ഞാന്‍ രണ്ടുപേര്‍ക്കും ഇന്‍ഫര്‍മേഷന്‍ പാസ് ചെയ്തു.

“ഏഹ്..എന്താന്ന്..?”

അമ്മച്ചന്റെ ചെവിയുടെ തൊട്ടടുത്ത സ്റ്റോപ്പ്‌ വരെയേ സൗണ്ട് എത്തിയുള്ളൂ എന്ന് എനിക്ക് മനസ്സിലായി.

പടച്ചോനെ..കുടുങ്ങ്യോ..!

“യൂ പ്ലീസ് ……!!”

ഞാന്‍ വേഗം മേമയ്ക്ക് ബാറ്റന്‍‍ കൈമാറി.

ആ അവസ്ഥ മനസ്സിലാക്കിയതിന്റെ ഒരു ചിരിയോടെ ഹൈ വോളിയത്തില്‍ മേമ കാര്യം പറഞ്ഞു കൊടുത്തു.

‘ചീള് കേസ്’ ആയതിനാല്‍ രണ്ടുപേരും വീണ്ടും അവരുടെ തീവ്ര ഗവേഷണത്തിലേക്ക് തന്നെ ശ്രദ്ധയൂന്നി.

“എന്റെ മേല് മൊത്തം ആയി.. ഈ തണുപ്പത്ത് എങ്ങനാ ഒന്ന് കുളിക്ക്യാ..ഈശ്വരാ..!”

വസ്ത്രത്തില്‍‍ പറ്റിക്കിടന്ന ചോറ് തട്ടിക്കുടഞ്ഞു കൊണ്ട് അവരൊരു കെറുവോടെ എന്നെ നോക്കി.

അത് മുന്‍കൂട്ടി കണ്ടതിനാല്‍ ആ ഭാഗത്തേക്ക് നോക്കാനേ പോയില്ല. അങ്ങനൊരു സംഭവമേ നടന്നിട്ടില്ലെന്ന മട്ടിലേ പിന്നെ എന്റെ പെരുമാറ്റം. പ്ലേറ്റിലെ അവസാനമണിയും വടിച്ചു നാവില്‍ തേച്ച് ഞാന്‍ വലിച്ചു നീട്ടിയൊരു ഏമ്പക്കം വിട്ടു.

“ന്നാലും കുറച്ചു കടുപ്പായിപ്പോയി. നല്ല സൂചി കുത്തുന്ന തണുപ്പാണ്. ഈ സമയത്തൊക്കെ കുളിക്കേണ്ടി വരിക എന്നുവച്ചാ..ഹോ..ആലോചിക്കാനേ വയ്യ..!”

ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് ഞാന്‍ വേഗം എണീറ്റ് കൈകഴുകാനായി പോയി. കഴുകിക്കഴിഞ്ഞു തിരിഞ്ഞതും ഞാനൊന്ന് ഞെട്ടി.

എന്റെ തൊട്ടുപിന്നില്‍ വന്നുനില്‍പ്പുണ്ടായിരുന്നു മേമ.!

ആ കണ്ണുകളിലൊരു നിഗൂഢഭാവം തങ്ങി നിന്നിരുന്നു.

ഈശ്വരാ..എന്താണാവോ..!

ചിന്തിച്ചു തീര്‍ന്നില്ല അപ്പോഴേക്കും എന്നെ വീണ്ടും ഞെട്ടിച്ചു കൊണ്ട് അവര്‍ എച്ചില്‍ കൈ എന്റെ മുഖത്തും കഴുത്തിലുമൊക്കെ അമര്‍ത്തിയുരച്ചു കളഞ്ഞു.

ഒരു നിമിഷം കഴിഞ്ഞാണ് എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായത്‌. അപ്പോഴേക്കും മുഖത്തും കഴുത്തിലുമൊക്കെ ഇറച്ചിക്കറിയും ചോറ്
മണികളുമൊക്കെ മെഴുകിക്കഴിഞ്ഞിരുന്നു.

ഞാന്‍ ദയനീയമായി മേമയെ നോക്കി.

ഉറക്കെയൊരു ചിരിയോടെയാണ് അവര്‍ എന്റെ ആ ഭാവത്തെ ആസ്വദിച്ചത്.

“ന്നാലും കുറച്ചു കടുപ്പായിപ്പോയി. നല്ല സൂചി കുത്തുന്ന തണുപ്പാണ്. ഈ സമയത്തൊക്കെ കുളിക്കേണ്ടി വരിക എന്നുവച്ചാ..ഹോ..ആലോചിക്കാനേ വയ്യ..!”

കളിയാക്കുന്ന തരത്തിലൊരു ആകുലത നടിച്ചുകൊണ്ട് അവരൊരു നാടകീയഭാഷയില്‍ പറഞ്ഞു. ശേഷം ഊറിച്ചിരിയോടെ ആസ്വദിച്ചു തലയാട്ടിക്കൊണ്ട് ഡൈനിംഗ് ടേബിളിനരികിലേക്ക് നടന്നു.

മറ്റൊരു അവസരത്തിലായിരുന്നെങ്കില്‍ എന്റെ കണ്ണുകളിപ്പോള്‍ ആ കുണ്ടിയിലായിരുന്നേനെ..! പക്ഷെ മുഖത്തൊക്കെ എരിവ് പടര്‍ന്നു തുടങ്ങിയിരുന്നതിനാല്‍ മറ്റു വികാരങ്ങളൊക്കെ കുറച്ചു നേരത്തേക്ക് ലീവെടുത്ത് മാറി നിന്നു.

എന്നാലും…ഒരു കൈപ്പിഴവ് സംഭവിച്ചു പോയതിനെ ഇത്ര ഗൗരവത്തോടെ എടുക്കാന്‍ പാടില്ലായിരുന്നു. മോശായിപ്പോയി…ഭയങ്കര മോശായിപ്പോയി..! എന്നിട്ട് എന്റെ ഡയലോഗ് എനിക്കിട്ട് തന്നെ താങ്ങുകയും ചെയ്തു.!

മേമയായിപ്പോയി..ചിരിച്ചോണ്ട് സഹിക്കാനല്ലേ പറ്റൂ..!

കയ്യില്‍ കഴിച്ച പ്ലേറ്റുകളുമായി മേമ വീണ്ടുമങ്ങോട്ട്‌ കടന്നു വന്നു. ഞാന്‍ പെട്ടെന്ന് രണ്ടടി പിന്നോട്ട് വച്ചു. എന്നാല്‍ പേടിക്കാനൊന്നുമില്ലായിരുന്നു ..അവര്‍ അടുക്കളയിലേക്കാണ്.

അമേരിക്കയിലേക്ക് പോകുന്ന CID രാംദാസിന്റെ ഭാവത്തില്‍ ഒരു മൂളിപ്പാട്ടിന്റെ അകമ്പടിയോടെ എന്നെ ഒന്ന് പാളി നോക്കുന്നുണ്ട്.

ഞാന്‍ പെട്ടെന്ന് ബേസിന് നേരെ തിരിഞ്ഞു നിന്നുകളഞ്ഞു.. പറ്റിയതോ പറ്റി…ഇനി ആ കളിയാക്കല്‍ കൂടെ കാണണ്ടല്ലോ. അവര്‍ ചിരിയമര്‍ത്തി കടന്നു പോകുന്നത് കണ്ണാടിയിലൂടെ കാണാം.

ടാപ്പ് തുറന്ന് മുഖവും കഴുത്തുമൊക്കെ നല്ലപോലെ ഒന്ന് കഴുകി. കൊടും തണുപ്പ് ഉയിരെടുക്കുന്നുണ്ടെങ്കിലും കടിച്ചു പിടിച്ചു സഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *