മന്ദാരക്കനവ് – 10 25അടിപൊളി  

 

“അമ്മ എന്ത് പറഞ്ഞെടാ…?” അവൾ അറിയാനുള്ള ആകാംക്ഷ കാട്ടി.

 

“വരുന്ന കാര്യം പറഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി…നാളെ അവധി ആയതുകൊണ്ട് വരുമെന്ന് പ്രതീക്ഷിച്ച് ഇരിക്കുവായിരുന്നത്രെ…” ആര്യൻ പറഞ്ഞു.

 

“ആഹാ…ശമ്പളം കിട്ടിയ കാര്യം പറഞ്ഞോ…?” അവൾ വീണ്ടും ചോദിച്ചു.

 

“ഉം പറഞ്ഞു…ഒന്നും വാങ്ങിക്കാൻ നിന്ന് പൈസ ചിലവാക്കേണ്ടാ എന്ന് പ്രത്യേകം പറഞ്ഞു…” ആര്യൻ ചിരിച്ചു.

 

“ഹഹ…പാവം…ആട്ടേ അപ്പൊ നീ ഒന്നും വാങ്ങുന്നില്ലേ…?” ലിയയുടെ അടുത്ത ചോദ്യം.

 

“സ്ഥിരമായിട്ടുള്ള ജോലിയിൽ കിട്ടിയ ആദ്യത്തെ ശമ്പളം അല്ലേ ചേച്ചീ…എന്തെങ്കിലും വാങ്ങണം…” അവൻ പറഞ്ഞു.

 

“അതേ…ഒരു സാരി എടുത്ത് കൊടുക്ക്…” ലിയ അവളുടെ അഭിപ്രായം അറിയിച്ചു.

 

“ഒരു സെറ്റും മുണ്ടും എടുത്ത് കൊടുക്കാമെന്നാണ് ഞാനും വിചാരിക്കുന്നത്…” ആര്യനും അവളുടെ അഭിപ്രായത്തോട് യോജിക്കുന്ന രീതിയിൽ പറഞ്ഞു.

 

“ഉം അത് മതി എങ്കിൽ…” അവൾ അതിന് പിന്തുണ അറിയിച്ചു.

 

“ചേച്ചിക്ക് എന്താ വേണ്ടത്…?” ആര്യൻ ചോദിച്ചു.

 

“അമ്മ പറഞ്ഞത് കേട്ടില്ലേ…അതേ അഭിപ്രായം തന്നെയാ എനിക്കുമുള്ളത്…അതുമിതും ഒന്നും വാങ്ങിച്ച് പൈസ കളയാൻ നിൽക്കണ്ട നീ…തൽക്കാലം അമ്മയ്ക്ക് മാത്രം എന്തെങ്കിലും വാങ്ങിയാൽ മതി…” ലിയ അവനോട് കാര്യമായി പറഞ്ഞു.

 

“അമ്മയെ പോലെ തന്നെ അടുപ്പമുള്ളവർ അല്ലേ എനിക്ക് ചേച്ചിയും പിന്നെ ഇവിടെയുള്ള കുറച്ചുപേരും…” ആര്യൻ പറഞ്ഞു.

 

“അത്രയ്ക്ക് നിർബന്ധം ആണേൽ നീ ഞങ്ങൾക്കൊക്കെ രണ്ടാമത്തെ ശമ്പളം കിട്ടുമ്പോൾ എന്തെങ്കിലും വാങ്ങി തന്നോ…അല്ലപിന്നെ…” ലിയ ചിരിച്ചു. ഒപ്പം ആര്യനും.

 

അവർ പിന്നെയും എന്തൊക്കെയോ സംസാരിച്ചിരുന്നു. കഴിക്കാനുള്ള സമയം ആയപ്പോൾ ആര്യൻ ഷട്ടർ പകുതിയിട്ട ശേഷം അവർ അകത്തേക്ക് പോയിരുന്ന് ആഹാരം കഴിച്ചു. അതിന് ശേഷം വീണ്ടും രണ്ടുപേരുടെയും വാചകമടി തുടർന്നു. ഏകദേശം മൂന്ന് മണി കഴിഞ്ഞു.

 

“ഇന്ന് കുറച്ച് നേരത്തേ ഒരു കാര്യം സമ്മതിക്കാം എന്ന് പറഞ്ഞിരുന്നു ഇന്നലെ…” സംസാരത്തിനിടെ ആര്യൻ പറഞ്ഞു.

 

“ആണോ…എന്ത്…?” ലിയ മനസ്സിലാവാത്തതുപോലെ അവൻ്റെ മുന്നിൽ അഭിനയിച്ചു.

 

“കിടത്താം എന്ന്…” ആര്യൻ അവളുടെ വയറിലേക്ക് ചൂണ്ടിയിട്ട് പറഞ്ഞു.

 

“സ്ഥിരമായിട്ട് കിടത്തിയാൽ പ്രശ്നം ആകുമെന്ന് നീ തന്നെയല്ലേ ഇന്നലെ പറഞ്ഞത്…പിന്നെ ഇന്നലെ ഞാൻ ചോദിച്ചതും നിനക്ക് പ്രശ്നം ആയിരുന്നല്ലോ…?” ലിയ അവനെ ആക്കി ചോദിച്ചു.

 

“എനിക്കൊരു പ്രശ്നവുമില്ല…അതൊക്കെ ഞാൻ ഒരു തമാശക്ക് പറഞ്ഞതല്ലേ…?” ആര്യൻ കുസൃതിയായി പറഞ്ഞു.

 

“അയ്യോ ആയിരുന്നോ…ശോ ഞാൻ വെറുതെ തെറ്റിദ്ധരിച്ചു…” ലിയ വീണ്ടും അവനെ ആക്കി സംസാരിച്ചു.

 

“കിടത്ത് ചേച്ചീ…നല്ല ക്ഷീണവുമുണ്ട്…” ആര്യൻ കെഞ്ചി.

 

“ഉം ഉം…ചെക്കൻ്റെ കാര്യം…” എന്ന് പറഞ്ഞുകൊണ്ട് ലിയ എഴുന്നേറ്റ് മേശയിൽ ചാരി നിന്നു.

 

ആര്യൻ അവളുടെ അടുത്തേക്ക് കസേര നീക്കിയിട്ട ശേഷം അതിലിരുന്ന് അവളുടെ വയറിലേക്ക് തല ചരിച്ച് മുഖത്തിൻ്റെ പാതി ചേർത്ത് ചാരിയിരുന്നു. ലിയ എപ്പോഴുമെന്ന പോലെ അവൻ്റെ തലയിലൂടെ തഴുകി നിന്നു. ആര്യൻ ആ ഇരുപ്പ് ആവോളം ആസ്വദിച്ച് മയക്കത്തിലേക്ക് മെല്ലെ വഴുതി വീണു.

 

“ആര്യാ…” ലിയ അവനെ വിളിച്ചു.

 

“ഉം…” ലിയ വിളിക്കുമ്പോഴാണ് ആര്യൻ പിന്നീട് കണ്ണ് തുറക്കുന്നത്.

 

“എന്തൊരു ഉറക്കമാ…?” അവൾ അവൻ്റെ മുടിയിൽ തലോടി ചോദിച്ചു.

 

“ഉറങ്ങിയോ ഞാൻ…?” അവൻ ചെറുതായി കണ്ണ് തിരുമ്മിക്കൊണ്ട് ചോദിച്ചു.

 

“പിന്നില്ലാതെ…” അവൾ പറഞ്ഞു.

 

“ഞാൻ ഇപ്പോ അങ്ങോട്ട് കണ്ണടച്ചതല്ലേ ഉള്ളൂ…സമയം എന്തായി…?” ആര്യൻ തല മെല്ലെ ഉയർത്തി.

 

“സമയം മൂന്നര കഴിഞ്ഞു…” അവൾ വാച്ചിലേക്ക് നോക്കി പറഞ്ഞു.

 

“ഏഹ്…മൂന്നരയോ…” വിശ്വാസം വരാതെ ആര്യനും അവൻ്റെ വാച്ചിലേക്ക് നോക്കി.

 

“മൂന്ന് നാൽപ്പതായി കൃത്യം പറഞ്ഞാൽ…” ലിയ അവൻ്റെ മുഖത്തേക്ക് നോക്കി ചിരിച്ചു.