“വൃത്തികേടാണോ?…നോക്കട്ടെ…” എന്ന് പറഞ്ഞ് അവൻ ആ വിരൽ മണത്തു. “ഏയ് വൃത്തികെടൊന്നുമല്ല നല്ല മണമാ…” ആര്യൻ ശാലിനിയെ നോക്കി പറഞ്ഞു.
“ഛീ പോടാ പട്ടീ…” എന്ന് പറഞ്ഞുകൊണ്ട് ശാലിനി അവൻ്റെ നേരെ കൈ വീശി. ആര്യൻ ചിരിച്ചുകൊണ്ട് ശബ്ദം ഉണ്ടാക്കാതെ വേഗം പുറത്തേക്കോടി. വാതിൽക്കൽ ചെന്ന് നിന്ന ശേഷം അവൻ അവളോട് “പോവാ…വൈകിട്ട് പോകുമ്പോൾ കയറാം…” എന്ന് വായനക്കി അവളോട് പറഞ്ഞുമനസ്സിലാക്കി. ശാലിനി “ഉം…” എന്ന് മൂളി തല കുലുക്കി. ആര്യൻ അവളെ ഒന്നുകൂടി നോക്കി അവൻ്റെ വിരലുകൾ വീണ്ടും ഒന്ന് മണത്തു കാണിച്ചു. അവൾ പിന്നെയും കൈ ഓങ്ങി “അടി…” എന്ന് പറഞ്ഞപ്പോൾ ആര്യൻ വീണ്ടും ഒന്ന് പുഞ്ചിരിച്ചിട്ട് വീട്ടിലേക്ക് പോയി.
******* ******* ******* *******
“ഇന്ന് ശമ്പളം കിട്ടുന്ന ദിവസമാ…” ഓഫീസിലേക്ക് പോകുന്ന വഴി ലിയ ആര്യനോട് പറഞ്ഞു.
“ശരിയാണല്ലോ…ഹോ ഒരു മാസം എന്ത് പെട്ടെന്നാ പോയത്…” ആര്യൻ സൈക്കിൾ ചവിട്ടിക്കൊണ്ട് പറഞ്ഞു.
“നീ വന്നിട്ട് ഒരു മാസമേ ആയുള്ളൂ എന്ന് എനിക്ക് വിശ്വസിക്കാൻ പോലും പറ്റുന്നില്ല…” ലിയയുടെ വാക്കുകളിൽ അത്ഭുതം നിറഞ്ഞു.
“അത് ഞാൻ നിങ്ങളോടൊക്കെ പെട്ടെന്ന് അടുത്തോണ്ട് തോന്നുന്നതാ…” ആര്യൻ പറഞ്ഞു.
“ഹാ അതുതന്നാ എനിക്ക് വിശ്വസിക്കാൻ പറ്റാത്തതും…എങ്ങനെ നിന്നോട് ഇത്രയും അടുത്തെന്ന്…” ലിയ ചിരിച്ചു.
“അത് പിന്നെ സിംപിൾ അല്ലേ…കാണാൻ കൊള്ളാവുന്ന, സൽസ്വഭാവിയായ, നല്ല മനസ്സിനുടമയായ, എല്ലാവരോടും നല്ലപോലെ പെരുമാറുന്ന ഒരു ചെറുപ്പക്കാരൻ അല്ലേ ഞാൻ…ആരായാലും പെട്ടെന്ന് അടുത്ത് പോകും…” ആര്യൻ അവനെ തന്നെ ഒരു മയവുമില്ലാതെ പൊക്കിയടിച്ചു തമാശക്കായി.
“ഉവ്വാ…നീ സൈക്കിൾ ചവിട്ടിയാൽ മതി തള്ളണ്ടാ…” ലിയ അവൻ്റെ പുറത്ത് കൊട്ടിക്കൊണ്ട് പറഞ്ഞു. അതുകേട്ട് ആര്യൻ ചിരിച്ചു.
അവർ ഓഫീസിലെത്തി രണ്ടുപേരുടെയും ജോലിത്തിരക്കുകളിലേക്ക് കടന്നു. ആര്യൻ കത്തുകൾ എല്ലാം സോർട് ചെയ്ത് ലിയയോട് പറഞ്ഞിട്ട് വീടുകളിലേക്ക് ഇറങ്ങി. ഏതാണ്ട് ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ അവൻ തിരികെ വരികയും ചെയ്തു. അവൻ ലിയയുടെ ജോലി കഴിയുന്നത് വരെ അകത്തിരുന്ന് ഏതോ മാസിക വായിച്ച് സമയം കളഞ്ഞു.
“ആര്യാ…” കുറച്ച് സമയങ്ങൾക്ക് ശേഷം ലിയ അവനെ വിളിച്ചു.
“ദാ വരുന്നു…എന്താ ചേച്ചീ…?” അവൻ അവളുടെ അടുത്തേക്ക് ചെന്നുകൊണ്ട് ചോദിച്ചു.
“ദാ ആദ്യത്തെ ശമ്പളം…ഐശ്വര്യമായിട്ട് വാങ്ങിക്കോ…” ലിയ സന്തോഷത്തോടെ അവന് നേരെ പൈസ നീട്ടി.
ആര്യൻ അത് സന്തോഷത്തോടെ തന്നെ ഇരുകൈയും നീട്ടി സ്വീകരിച്ചുകൊണ്ട് അവളെ നോക്കി പുഞ്ചിരിച്ചു.
“സന്തോഷമായില്ലേ…?” ലിയ അവനോട് ചോദിച്ചു.
“പിന്നേ…ഒരുപാട് സന്തോഷം…” ആര്യൻ മറുപടി നൽകി.
“എനിക്ക് കുറച്ച് പണികൂടി ഉണ്ടെടാ കഴിഞ്ഞിട്ടില്ല…” ലിയ അവനോട് പറഞ്ഞു.
“ചേച്ചി കഴിഞ്ഞിട്ട് വിളിച്ചാൽ മതി ഞാൻ അകത്തുണ്ടാവും…” എന്ന് പറഞ്ഞിട്ട് അവൻ അകത്തേക്ക് നടന്നു.
പെട്ടെന്ന് എന്തോ ഓർത്തത് പോലെ അവനൊന്ന് നിന്നു.
“ചേച്ചീ…?” അവൻ ലിയയെ വിളിച്ചു.
“എന്താടാ…?” ലിയ തിരിഞ്ഞ് നോക്കി.
“ചേച്ചീടെ ഫോൺ ഒന്ന് തരുമോ അമ്മയെ ഒന്ന് വിളിക്കാൻ…?” ആര്യൻ അവളോട് ചോദിച്ചു.
“ഇന്നാ ഇതിലുണ്ട് നീ എടുത്തോ…” ലിയ അവൻ്റെ നേരെ ബാഗ് നീട്ടിക്കൊണ് പറഞ്ഞു.
ആര്യൻ അവളുടെ കൈയിൽ നിന്നും ബാഗ് വാങ്ങിയ ശേഷം അതിൽ നിന്നും ഫോൺ എടുത്തു.
“ശമ്പളം കിട്ടിയ വിവരം പറയാനാണോടാ…?” ലിയ തന്നെ വീണ്ടും ചോദിച്ചു.
“അതും പിന്നെ ഞാൻ ഇന്ന് ചെല്ലുന്ന കാര്യം കൂടി പറയണം…” ആര്യൻ പുഞ്ചിരിച്ചു.
“ഉം…ശരി നീ പോയി വിളിച്ചോ ഞാൻ ഇപ്പൊ ഫ്രീ ആകും…” എന്ന് പറഞ്ഞിട്ട് ലിയ അവളുടെ ജോലി തുടർന്നു. ആര്യൻ അകത്തേക്കും പോയി.
അവൻ അമ്മയെ വിളിച്ചിട്ട് ആദ്യം തന്നെ ശമ്പളം കിട്ടിയ വാർത്ത അറിയിച്ചു. ശേഷം ഇന്ന് വരുമെന്ന കാര്യവും അവൻ അമ്മയോട് പറഞ്ഞു. പിന്നീട് അമ്മയുടെ സുഖവിവരങ്ങൾ എല്ലാം പതിവ് പോലെ അന്വേഷിച്ച ശേഷം അവൻ ഫോൺ കട്ടാക്കിയിട്ട് അത് തിരികെ കൊണ്ടുപോയി ലിയയുടെ ബാഗിൽ വച്ചു. അപ്പോഴേക്കും ലിയയുടെ പണികൾ എല്ലാം കഴിഞ്ഞിരുന്നു. അവൻ അവളുടെ അരികിൽ തന്നെ ഇരുന്നു.
