വഴി തെറ്റിയ കാമുകൻ – 18 11

അങ്ങനെ ആരേലും മേടിച്ചിട്ടുണ്ടോ…

മ്മ്…

ആര്…

പഴയ ഡിസി…

ഏത്… അന്ന് ഫയൽ അടിച്ചുമാറ്റിയവനോ…

മ്മ്…

എന്നിട്ട് നീ എന്താ പറയാഞ്ഞേ… പറഞ്ഞിരുന്നേൽ അയാൾക്കിട്ടു ഞാൻ തന്നെ പണിഞ്ഞേനെല്ലോ… ച്ചേ…

അയാളെ ഇനി എന്ത് ചെയ്യാനാ അയാളെ നിങ്ങള് നല്ല വൃത്തിയായി പണിഞ്ഞില്ലേ… ഏട്ടാ…

മ്മ്…

കടിച്ചു തിന്നാൻ തോന്നുന്നു നിങ്ങളെ…

തിന്നോടീ…

കടിക്കട്ടെ ഞാൻ…

മ്മ്…

അവളെന്റെ കവിളിൽ പതിയെ കടിച്ചു ചപ്പി

ബെഡിൽ കിടന്നു ഫോൺ അടിയുന്നത് കണ്ട് കൈ എത്തിച്ചു ഫോണെടുത്തു

പറയെടാ…

അവരിറങ്ങി…

എല്ലാരുമില്ലേ…

ഉണ്ട്…

നമ്പറും ജിപിഎസ് ലൊക്കേഷനും അവർ പോവേണ്ടുന്ന സ്ഥലവും വാട്സപ്പ് ചെയ്തേക്ക്… മീഡിയയെ ഇൻഫോം ചെയ്യാൻ മറക്കണ്ട…

ശെരി…

മീഡിയക്ക് പോലീസ് ഓപ്പറേഷൻ എന്നും പ്രീതിയുടെ ഒരു മണിക്കൂർ ലൈവ് ലോകേഷനും കൊടുക്ക്… ലൊക്കേഷൻ ഞാൻ പറയുമ്പോ അയച്ചുകൊടുത്താൽ മതി…

ശെരി…

അവളെ നോക്കി

പെട്ടന്ന് റെഡിയാവ് അവന്മാരെ ലൊക്കേഷനും വണ്ടിനമ്പറും ഇപ്പൊ വരും…

അവൾ ജയിംസിനെ വിളിച്ച് രണ്ടുവണ്ടികളിലായി നാലുപേരെ കൂട്ടി ടൗണിലേക്ക് എത്താൻ പറഞ്ഞ് പെട്ടന്ന് ബാത്‌റൂമിൽ കയറി കാക്ക കുളി കുളിച്ചിറങ്ങി

അവരുടെ ലൊക്കേഷനും അവർ എത്തേണ്ടുന്ന ലോക്കേഷനും വണ്ടിനുമ്പറും വണ്ടിയുടെ ഫോട്ടോയും അവന്മാരുടെ ഫോട്ടോയും വന്നത് അവളുടെ ഫോണിലേക്ക് സെന്റ് ചെയ്തു

ഡ്രസ്സ്‌ ധരിചിറങ്ങി ഞാൻ വണ്ടിയെടുക്കുമ്പോയേക്കും അവൾ അവളുടെ വണ്ടിയെടുത്തു അവളുടെ പുറകെ അല്പം ഡിസ്റ്റൻസിൽ വെച്ചുപിടിച്ചു

ടൗണിൽ നിന്നും ജയിംസിനും ടീമിനും നിർദ്ദേശം കൊടുത്തവൾ അവളുടെ വണ്ടിയിലും ജയിസും ടീമും പോലീസ് വണ്ടികളിലും കയറി മുന്നോട്ട് നീങ്ങേ

സുഹൈലിനോട് ലൊക്കേഷൻ കൊടുക്കാൻ പറഞ്ഞു

അവന്മാരുടെ ലോക്കേഷൻ ഓൺ ചെയ്തു ഞാനും അവർക്ക് പിറകെ നീങ്ങി

പ്രീതി കാൾ ചെയ്തു

എന്തേ…

ഏട്ടനെവിടെക്കാ…

നീ വിട്ടോ ഞാൻ ച്ചുമ്മാ പിറകെ ഞാൻ വിട്ടോളാം…

അവർക്ക് ഞാൻ വണ്ടി നമ്പറും ലൊക്കേഷനും കൊടുത്തിട്ടുണ്ട്… അവരോട് വേറെ റൂട്ടിൽ വന്ന് വണ്ടി ബ്ലോക്ക്‌ ചെയ്യാൻ പറഞ്ഞിട്ടുണ്ട്…

മ്മ്… സൂക്ഷിച്ചു പോ…

അവളുടെ വണ്ടി മുന്നോട്ട് കുതിക്കെ ഞാനും അല്പം ഡിസ്റ്റൻസിൽ അവൾക്കുപിറകെ വെച്ചുപിടിക്കേ

ജി പി എസ് അഞ്ഞൂറ് മീറ്റർ അകലെ കാണിച്ചതും ഞാൻ വണ്ടി സ്ലോ ചെയ്തു പ്രീതി വണ്ടിയുടെ വേകം കൂട്ടി

അടുത്ത നാലും കൂടിയ ജംഗ്ഷനിൽ എത്തുമ്പോയേക്കും പോലീസ് വണ്ടികൾ രണ്ട് റൂട്ടുകളിലായി വന്ന് അവരുടെ വണ്ടിയെ മുന്നോട്ട് പോവാൻ കഴിയാത്തവിതം ബ്ലോക്ക്‌ ചെയ്തതും പിറകിലായി പ്രിയയുടെ വണ്ടി അവർക്ക് പിറകോട്ടെടുക്കാൻ കഴിയാത്തവിതം ബ്ലോക്ക്‌ ചെയ്തതും കാണെ വണ്ടി സ്ലോ ആക്കി

കവലയിലെ ആളുകൾ ഓടിക്കൂടുന്നത് കണ്ട് വണ്ടി കവലയിൽ സൈഡാക്കി ഇറങ്ങി ആൾക്കൂട്ടത്തിൽ കൂടി

അപ്പോഴേക്കും എവിടെന്നിന്നെന്നറിയാതെ മീഡിയയും അവിടേക്ക് പറന്നെത്തി

പോലീസ് മീഡിയയെയും വീഡിയോ എടുക്കുന്ന ജനങ്ങളെയും തടയാതെ വണ്ടി ഒഫ് ചെയ്തു കീ എടുത്ത് വണ്ടിയിലുള്ളവരെ ഇറങ്ങാനനുവദിക്കാതെ

വണ്ടി പരിശോധിക്കാൻ തുടങ്ങി ടിക്കി തുറന്നു ടിക്കിയിലുള്ള ബാഗുകൾ എടുത്ത് പുറത്തേക്ക് വെച്ചു ബാഗ് തുറന്നതും മീഡിയയും ജനങ്ങളും ക്യാമറ ബാഗിനുനേരെ പിടിച്ചു

ജയിസും പോലീസുകാരും വണ്ടിയിലുണ്ടായിരുന്ന പിള്ളാരെ എല്ലാരേയും പരസ്പരം വിലങ്ങുവെച്ചു ലോക്ക് ചെയ്തു

മീഡിയ മുഖം കവർ ചെയ്യാതിരിക്കാൻ അവർ മുഖം കുനിച്ചുപിടിച്ചു

പോലീസുകാരൻ ഒരു ബാഗിലുണ്ടായിരുന്ന ഡ്രഗ്സ് എടുത്ത് പുറത്തേക്ക് വെച്ചുകൊണ്ടിരിക്കെ ജയിംസ് മറ്റൊരു ബാഗിൽനിന്നും കുറച്ച് കവറുകളിലായുള്ള അസമ്പിൾ ചെയ്യാത്ത ഗണുകളും എക്സ്പ്ലോസീവ്സുണ്ടാക്കാനുള്ള സാധനങ്ങളും എടുത്ത് പുറത്തേക്ക് വെച്ചത് മാദ്യങ്ങൾ കവർ ചെയ്തു

അവരെ അതിനു പിറകിലായി നിർത്തി മീഡിയക്ക് ഫോട്ടോ എടുക്കാനായി നിർത്തി

ആരും അവരെ തിരിച്ചറിയുന്നില്ലെന്നു കണ്ടതും ആൾക്കൂട്ടത്തിൽ ഒരാളോടായിപതിയെ

ആ ചെക്കൻ എം ഏൽ എ ശ്രീ കലയുടെ മോനല്ലേ…

അയാൾ അത് മറ്റുള്ളവരോടും ചർച്ചചെയ്തു കറങ്ങിതിരിഞ്ഞു കുറച്ചുസമയത്തിനുശേഷം എനിക്കരികിലുള്ള ആൾ എന്നോട് അത് എം ഏൽ എ ശ്രീ കലയുടെ മോനാണ് എന്ന് പറയുന്നത് കേട്ടതും

Leave a Reply

Your email address will not be published. Required fields are marked *