വഴി തെറ്റിയ കാമുകൻ – 18 11

വണ്ടി എടുക്കാതെ നിൽക്കുന്ന അഫിയെ നോക്കുമ്പോയേക്കും പ്ളേറ്റുകളിൽ പാർസൽ ആയി ദോശകളും കൊണ്ട് ഒരാൾ വന്ന് അഫിയുടെ കൈയിൽ കൊടുത്തു

ഹോസ്പിറ്റലിൽ ചെന്ന് പാർക്കിങ്ങിൽ വണ്ടിയും ഇട്ട് നേരെ ഞങ്ങളെ കൂട്ടി ചെന്നത് ഡോക്ടർക്ക് അരികിലേക്കാണ് ഇരിക്കാൻ പറഞ്ഞ ഡോക്ടർ നൂറയെ പരിശോധിച്ചശേഷം നൂറയെ തന്നെ നോക്കി

ഡോക്ടർ : സാധാരണ പനി വന്നാൽ ഇങ്ങനെ തന്നെ ആണോ…

നൂറ : എനിക്ക് ആദ്യമായാ പനിക്കുന്നത്…

ഡോക്ടർ വിശ്വാസം വരാത്തപോലെ അവളെ നോക്കുന്നത് കണ്ട് എല്ലാവരെയും ഒന്ന് നോക്കി

നൂറ : സത്യമാണ്… പനി ജലദോഷം അല്ലെങ്കിൽ അങ്ങനെ എന്തെങ്കിലും രോഗങ്ങൾ എനിക്കുണ്ടായതായി എന്റെ ഓർമയിൽ പോലും ഇല്ല…

ഡോക്ടർ : നിങ്ങൾ എവിടുന്നെങ്കിലും കോമണായി എന്തെങ്കിലും കഴിക്കുകയോ എന്തെങ്കിലും മുറിവുകൾ ശരീരത്തിൽ കയറാൻ സാധ്യതയുള്ള എന്തെങ്കിലും സംഭവിക്കുകയോ അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നോ…

നൂറ : ഇല്ല…

അഫി : (എന്നെ നോക്കി) എന്തേലും ഉണ്ടായിരുന്നോ… ഒന്ന് ഓർത്തുനോക്ക്… നിങ്ങൾ രണ്ടാളും മാത്രമായി എവിടുന്നെങ്കിലും എന്തെങ്കിലും…

നന്നായി ഓർത്തുനോക്കിയെങ്കിലും ഒന്നും ഓർമയിൽ ഇല്ല

ഇല്ല…

നൂറ : ഇല്ല…

ഡോക്ടർ : (കൺഫ്യൂഷനോടെ) ഡോക്ടർ…

അഫി നോക്കിയതിനൊപ്പം ഞങ്ങളും തിരിഞ്ഞുനോക്കി

ഡോക്ടർ : നിങ്ങൾ പുറത്ത് നിന്നോളൂ ഞാൻ ഡോക്ടറോട് ഒരു കാര്യം സംസാരിക്കാൻ…

ഞങ്ങൾ പുറത്തേക്കിറങ്ങി ചെയറിൽ ഇരുന്നു

നൂറാ…

മ്മ്…

ഒക്കെ അല്ലേ… ഇപ്പൊ കുഴപ്പമൊന്നുമില്ലല്ലോ…

ഇല്ല മജ്നൂ… ടെൻഷനാവണ്ട… നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ…

ഇല്ല…

നല്ലോണം പേടിച്ചു അല്ലേ…

മ്മ്… ചെറുതായി…

ബുർക്കക്കുള്ളിലെ അവളുടെ ചുണ്ടിൽ വിരിഞ്ഞ ചിരിയും കളിയാക്കിയുള്ള നോട്ടവും സന്തോഷവും തിരിച്ചറിയാൻ അവളുടെ കണ്ണുകൾ മാത്രം മതിയായിരുന്നു

പുറത്തേക്ക് ഇറങ്ങിവന്ന അഫിയുടെ മുഖത്ത് ടെൻഷൻ നിറഞ്ഞുനിന്നു

ബ്ലഡ്‌ ടെസ്റ്റും സ്കാനിങ്ങും കൂടെ എടുക്കണം…

പനിച്ചതിന് എന്തിനാ സ്കാനിംഗ് എന്ന് തോന്നി എങ്കിലും അവൾക്ക് അറിയാത്തകാര്യമൊന്നുമല്ലല്ലോ എന്നോർത്ത് ചോദിച്ചില്ല

ഒന്നും പറയാതെ അവൾ ഞങ്ങളെ കൂട്ടി ലാബിലേക്ക് നടക്കുമ്പോഴും അവളുടെ മനസ് മറ്റെന്തോ ചിന്തയിൽ ആണെന്ന് വെക്തം

ലാബിൽ കയറി നൂറ ടെസ്റ്റിന് ബ്ലഡ്എടുക്കാൻ ഇരുന്നുകൊടുക്കെ

അഫി : ഇക്കാ… അവിടിരിക്ക് ഇക്കയും കൊടുക്ക്…

എന്തിനെന്നറിയില്ലെങ്കിലും ഞാനും ടെസ്റ്റ്‌ ചെയ്യാനായി ബ്ലഡ്‌ കൊടുത്തു

പുറത്തേക്കിറങ്ങി മുറിയിലേക്ക് നടക്കുമ്പോഴും അഫി സൈലന്റ് ആയിരുന്നു അവളുടെ മുഖത്ത് എന്തോ ടെൻഷൻ ഉണ്ട്

അവളുടെ തോളിൽ തോളുകൊണ്ട് പതിയെ തട്ടിയതും വേച്ചുപോയ അവളെ വീഴാതെ പിടിച്ചു

എന്തുപറ്റി…

(ചിരിക്കാൻ ശ്രെമിച്ചുകൊണ്ട്) ഹേയ്… ഒന്നുമില്ല…

സ്കാനിംഗ് റൂമിനു വെളിയിലെത്തി നൂറയെ സ്കാനിംഗ് റൂമിലേക്ക് കയറ്റി അവളെ ഒറ്റക്ക് കിട്ടിയിട്ട് ചോദിക്കാം എന്ന് കരുതി എങ്കിലും നൂറ കയറിയ പിറകെ മറ്റൊരു സ്കാനിംഗ് റൂമും ഒഴിഞ്ഞതോടെ അഫി എന്നെ അവിടേക്ക് പറഞ്ഞയച്ചു

സ്കാനിംഗ് കഴിഞ്ഞു പുറത്തേക്കിറങ്ങെ അഫിയും നൂറയും പുറത്ത് തന്നെ നിൽപ്പുണ്ട്

അഫി ചിരിയുടെ മുഖം മൂടിയാൽ മറച്ചുപിടിച്ച ഭയം എന്നെ അലട്ടി കൊണ്ടിരുന്നു

നൂറയെ മുറിയിലാക്കി അഫിയെ ഒന്ന് നോക്കി പുറത്തേക്കിറങ്ങിയ എനിക്ക് പിറകെ അഫിയും വന്നു മുറിയുടെ അരികിൽ നിന്നും അല്പം മാറിനിൽക്കെ

അഫീ…

ഹാ…

എന്താ…

ഹേയ്…

എന്താ പ്രശ്നമെന്ന് പറ… ഡോക്ടർ എന്താ പറഞ്ഞത്…

ഇക്കയും നൂറയും കൂടെ എവിടേലും പോയി എന്തെങ്കിലും കഴിക്കുകയോ നിങ്ങൾ മാത്രം പോവുമ്പോ എന്തേലും പ്രശ്നമുണ്ടാവുകയോ എന്തെങ്കിലും ഇൻജെക്ഷനോ മറ്റോ എടുക്കുകയോ മുറിവുപറ്റുകയോ അങ്ങനെ എന്തെങ്കിലും ചെയ്തിരുന്നോ…

ഇല്ല… എന്തേ…

നിങ്ങൾക്കു രണ്ടുപേർക്കും ഒരുമിച്ചു അത്ര സ്ട്രോങ്ങ്‌ ആയി പനിച്ചത് കൊണ്ട് ബ്ലഡ് ടെസ്റ്റ് ചെയ്തിരുന്നു നിങ്ങളുടെ ബ്ലഡ് ടെസ്റ്റിൽ ഐഡന്റിഫയ് ചെയ്യാൻ കഴിയാത്ത എന്തോ ഒന്ന് ഉള്ളത് കൊണ്ടു നിങ്ങളെ ബ്ലഡ്‌ ഡീറ്റൈൽ ചെക്കപ്പിന് ലാബിലേക്ക് അയച്ചിരുന്നു… കുറേ പ്രാവശ്യം ടെസ്റ്റ്‌ ചെയ്ത ശേഷം ഇന്നാ റിസൾട് തന്നത്…

Leave a Reply

Your email address will not be published. Required fields are marked *