അയാൾ പട്ടമെന്റെ കൈയിൽ തന്നു
നൂറ് രൂപക്ക് വിറ്റ പട്ടമാണെന്ന് കണ്ട് എല്ലാവരുടെയും മുന്നിൽവെച്ചുതന്നെ അയാൾക്ക് ആയിരം രൂപ കൊടുത്തു ആളുകൾ വീണ്ടും കൈ അടിച്ചയാളെ പ്രോത്സാഹിപ്പിച്ചു ഞാനും കണ്ണനും തിരികെ നടക്കേ ആളുകൾക്കിടയിൽനിന്നും വെള്ളയും വെള്ളയും നീറ്റായി ധരിച്ച ഒരാളും കുടുംബവും ഞങ്ങൾക്കരികിലേക്ക് വന്നു
ഒന്ന് നിന്നെ…
ഞങ്ങൾ നിന്ന പിറകെ അവർ അരികിലേക്ക് വന്നു
നല്ല വർക്ക്… എനിക്ക് നിങ്ങളുടെ വർക്ക് ഇഷ്ടപ്പെട്ടു…
താങ്ക്സ്…
എന്റെ പേര് ലൂയിസ്…
ഞാൻ ഷെബിൻ അഹമദ്… ഇവൻ കണ്ണൻ…
എനിക്കൊരു സോപ്പ് കമ്പനി ഉണ്ട് നിങ്ങൾക്ക് അവിടെ സൈയിൽസിൽ ഒരു ജോബ് ഓഫർ തന്നാൽ സ്വീകരിക്കുമോ…
സൗമ്യനായി സംസാരിക്കുന്ന അയാളെ നോക്കി ചിരിച്ചു
സോറി ചേട്ടാ…
ഒക്കെ… തീരുമാനത്തിൽ വല്ല മാറ്റവും ഉണ്ടായാൽ അറിയിക്ക്… (പോക്കറ്റിൽ നിന്നും വിസിറ്റിങ് കാർഡ് എടുത്ത് എനിക്ക് നീട്ടി) ഇതാണെന്റെ നമ്പർ…
ശെരി ചേട്ടാ… ബട്ട് എനിക്കിപ്പോ ജോലി ഉണ്ട്…
ഞാൻ അതിനേക്കാൾ ബെറ്റർ ഓഫർ തരാം…
സോറി… ഒരുപാട് കമ്മിറ്റ്മെന്റ്സ് ഉണ്ട്…
നിങ്ങളെ നമ്പർ തരാമോ… ഞാൻ രണ്ടുദിവസം കഴിഞ്ഞ് വിളിക്കാം… ആലോചിച്ചിട്ട് തീരുമാനം പറഞ്ഞാൽ മതി…
പേഴ്സിൽനിന്നും വിസിറ്റിങ് കാർഡ് എടുത്ത് അയാൾക്ക് കൊടുത്തു
ചേട്ടാ… ഞാനാ കമ്പനിയുടെ ഓണർമാരിൽ ഒരാൾ കൂടിയാണ്…
എന്റെ വേഷം കണ്ടാവണം അടിമുടി ഒന്ന് നോക്കി
സോറി… ഞാൻ ആളറിയാതെ…
എന്തിന്… നിങ്ങളതിന് മോശമായൊന്നും പറഞ്ഞില്ലല്ലോ… ജോലിക്ക് ആളെ നോക്കുന്നത് ഒരു തെറ്റൊന്നുമല്ല…
ആയാളും ചിരിയോടെ എന്നെ നോക്കി
എന്നാലും ഇത്രയും വലിയ കമ്പനിയിൽ ഇത്രയും വലിയ പോസ്റ്റിലിരിക്കുന്ന നിങ്ങളെ ഇങ്ങനൊരു സാഹചര്യത്തിൽ… അതും ഇങ്ങനെ ഒരു വേഷത്തിൽ പ്രതീക്ഷിച്ചില്ല…
ഒരു കോഫി ആയാലോ…
സാറ് ഫാമിലിയോടൊപ്പം വന്നതല്ലേ അവർക്കൊരു ഡിസ്റ്റർബ് ആവണ്ട…
ഹേയ്… അങ്ങനെ ഒന്നുമില്ല…
കണ്ണനെ നോക്കി
എങ്കിൽ ഇവർക്കൊപ്പം ഒരു കോഫി കുടിച്ച് വന്നാലോ…
കണ്ണൻ : ശെരി…
ഞങ്ങൾ പുറത്തേക്ക് നടന്നു അങ്ങേരുടെ ഫാമിലി രണ്ട് കാറുകളിലേക്ക് കയറുന്നത് നോക്കി
ഞങ്ങൾ വണ്ടിയെടുത്തു പിറകെ വരാം…
ലൂയിസ് : എങ്കിൽ ഞാനും നിങ്ങളെ കൂടെ വരാം…
ശെരി…
വണ്ടിയുടെ ഡ്രൈവിങ് സീറ്റിലേക്ക് ഞാനും കോ ഡ്രൈവർ സീറ്റിലേക്ക് ലൂയിസും പിറകിൽ കണ്ണനും കയറി
വണ്ടി അല്പം മുന്നോട്ട് ചെന്നു യൂ ടേൺ എടുത്ത് കുറച്ച് ദൂരം പോയതും ഒരു കോഫി ഷോപ്പിന് മുന്നിലായി അവരുടെ വണ്ടികൾ രണ്ടും നില്കുന്നത് കണ്ട് അവിടെ വണ്ടി ഒതുക്കി
ഞങ്ങളെ വെയിറ്റ് ചെയ്തു നിൽക്കുന്ന അവരോട് ചിരിച്ച് അവർക്കൊപ്പം കോഫിഷോപ്പിലേക്ക് കയറി
കോഫി ഓർഡർ ചെയ്തു കുടിച്ച് കഴിയുമ്പോയേക്കും അവരെയല്ലാം പരിചയപെട്ടു
അവർക്ക് തിരികെ പോകാൻ സമയമായതിനാൽ ഞാനും കണ്ണനും അവരോട് യാത്രപറഞ്ഞവിടെനിന്നിറങ്ങി ബീച്ച്ലേക്ക് തിരികെ വരും വഴി
കണ്ണൻ : ചേട്ടൻ ശെരിക്കും ആരാ…
എന്താടാ…
അല്ല ആ ചേട്ടന്റെ സംസാരം കേട്ടിട്ട് ചോദിച്ചതാ…
മ്മ്…
ചേട്ടനെവിടെയാ ജോലി…
നീ അല്ലേ എനിക്ക് പട്ടം വിൽക്കുന്ന ജോലി തന്നത്…
കളിക്കല്ലേ ചേട്ടാ… ഇത്രേം വലിയ വണ്ടിയും ഒക്കെയുള്ള ചേട്ടൻ അഞ്ച് രൂപക്ക് പട്ടം വിൽക്കാനോ… അതുമല്ല ചേട്ടന് ആ ചേട്ടൻ ജോലിതരാന്ന് പറഞ്ഞപ്പോ വേണ്ടെന്നു പറഞ്ഞതല്ലേ… ചേട്ടന്റെ കാർഡ് കൊടുത്തപ്പോ ആ ചേട്ടന്റെ മുഖത്ത് കണ്ട അത്ഭുധവും പോരേ ചേട്ടൻ വലിയ സെറ്റപ്പ് ആണെന്നറിയാൻ…
ഇതൊക്കെ പറഞ്ഞ് നൈസായിട്ട് എന്റെ കൂലി തരാതിരിക്കാനുള്ള പരിപാടിയാണല്ലേ…
ചിരിയോടെ ചോദിച്ചിട്ട് വണ്ടി പാർക്ക് ചെയ്തു ഞങ്ങൾ ബീച്ച്ലേക്ക് നടന്നു പഴയ സ്റ്റെപ്പിൽ ഇരുന്നു
കണ്ണാ…
ഹാ ചേട്ടാ…
നമ്മൾ ഇന്ന് പട്ടം വിറ്റതിൽ നിന്ന് നിനക്ക് എന്താണ് മനസിലായത്…
ആവശ്യം തന്നെ ഉണ്ടാവുകയില്ല നമ്മൾ ഉണ്ടാക്കണം…
അതേ… പ്രതിസന്ധികളിലും അവസരങ്ങളുണ്ട് അത് നമ്മൾ കണ്ടെത്തണം അവിടെയാണ് ഒരു ബിസിനസുകാരന്റെ വിജയം…
ശെരിയാണ് ഞാൻ ഒരു മാസം വിൽക്കാനുള്ള സാധനമാണ് കുറച്ചുസമയം കൊണ്ട് വിറ്റത് അതും സാധാരണ വിൽക്കുന്നതിന്റെ ഇരട്ടി വിലക്ക്…
