വഴി തെറ്റിയ കാമുകൻ – 18 11

പനി കുറഞ്ഞല്ലോ…

മ്മ്… നീ എന്താ ഇത്ര നേരത്തെ…

അത്യാവശ്യമായി പോണം ഏട്ടനെ കണ്ടിട്ട് പോവാന്ന് കരുതി വന്നതാ… പോയിട്ട് വരാട്ടോ…

അവളെന്റെ നെറ്റിയിൽ ചുണ്ട് ചേർത്തു

നൂറയെ കൂടെ കണ്ടിട്ട് ഞാൻ അതിലെഅങ്ങ് പോവും എന്തേലും ആവശ്യമുണ്ടെൽ വിളിക്കണേ…

അവൾ പുറത്തേക്ക് പോയി

അവളുടെ കണ്ണും തടമൊക്കെ ആകെ കറുത്തല്ലോ…

ലെച്ചു : എന്തോ കേസിന്റെ പിറകെയാ… തീരേ ഉറക്കമൊന്നുമില്ല… കല്യാണം കഴിഞ്ഞു പിറ്റേന്ന് തുടങ്ങിയതാ ഈ ഓട്ടം പുലരും മുൻപ് തുടങ്ങി നട്ട പാതിരാ ആവും വരാൻ…

കല്യാണം ഇന്നലെ അല്ലായിരുന്നോ…

അവർ നാലുപേരും എന്നെ നോക്കി ഇത്ത എന്റെ മുടിയിൽ വിരലോടിച്ചു

ഇത്ത : കല്യാണം കഴിഞ്ഞിന്ന് ഒരാഴ്ചയായി…

അപ്പൊ ഉറക്കത്തിലെന്നപോലെ ദേഹം തുടക്കുന്നതും ഡ്രസ്സ്‌ ചെയ്യിക്കുന്നതും ഗ്ലൂക്കോസ് മാറ്റുന്നതും ഒക്കെ വ്യക്തമല്ലാതെ കണ്ടത് ഉറക്കത്തിലല്ലായിരുന്നോ

ഇത്ത : (എന്റെ തോളിൽ കൈ ഇട്ടു കഴുത്തിൽ ചുറ്റി പിടിച്ചു) എന്നാലും എല്ലാരേം പേടിപ്പിച്ചു കളഞ്ഞു നീ…

വീട്ടിൽ അറിയില്ലേ…

ഇത്ത : ഇല്ല… ഇത്രേം കാലം പനിക്കാത്ത നിനക്ക് പനിച്ചെന്നു പറഞ്ഞാൽ ഉമ്മേം ഉപ്പേം ഒക്കെ ടെൻഷനടിച്ചില്ലാതെയാവും… അതോണ്ട് പറഞ്ഞില്ല…

ഷെബത്ത…

അവളും അറിയില്ല… അവളുടറിഞ്ഞാൽ അവളും വരണമെന്ന് പറയും രണ്ടാളും ഒരുമിച്ചുവന്നാൽ വീട്ടിലറിയാതിരിക്കൂല…

മ്മ്…

ഇപ്പൊ ക്ഷീണമെല്ലാം മാറിയപോലുണ്ട് കൈയിലെ നീഡിൽ ഊരി മാറ്റി ബന്റേഡ് ഒട്ടിച്ചു തോർത്തുമായി ബാത്‌റൂമിൽ കയറി കുളിച്ചു പുറത്തേക്കിറങ്ങി മുറിയിൽ അഫിയും നൂറയും ഇരിപ്പുണ്ട് എന്നെ കണ്ടതും നൂറ എഴുനേറ്റ് അരികിലേക്ക് വന്നെനെ കെട്ടിപിടിച്ചു

പനിയൊക്കെ മാറി ഉഷാറായാല്ലോ…

നിനക്കും പനിയാണെന്ന് പറഞ്ഞു… നീയും ഉഷാറായാല്ലോ…

മ്മ്…

ഞാൻ കുളിച്ചുവരട്ടെ…

മ്മ്…

അവൾ വസ്ത്രങ്ങളും എടുത്ത് ബാത്‌റൂമിൽ കയറിയ പിറകെ പ്രീതി കൊണ്ടുവന്ന ബാഗിൽ നിന്നും അഫി എടുത്തുതന്ന മുണ്ടും ഷർട്ടും ധരിച്ചു

എല്ലാരും എവിടെ…

ചായ കുടിക്കാൻ പറഞ്ഞുവിട്ടതാ…

അവളെ ചേർത്തു പിടിച്ചു കറുത്ത കൺ തടങ്ങളും ക്ഷീണം മറച്ചുവെച്ച മുഖവും ചുണ്ടിലെ പുഞ്ചിരിയും നോക്കി

കുഞ്ഞൂ…

മ്മ്…

കഷ്ടപ്പെട്ടുപോയെന്റെ മോളല്ലേ…

കണ്ണുരുട്ടി നോക്കുന്ന അവളുടെ മുഖത്ത് ഗൗരവം നിറഞ്ഞു

പനി മാറിയല്ലേ ഉള്ളൂ ഒന്ന് രണ്ട് ദിവസം കഴിഞ്ഞോട്ടെ… ഈ പറഞ്ഞതിന് ഞാൻ തരാം… മൂക്ക് ഞാൻ കടിച്ചെടുത്തില്ലേൽ നോക്കിക്കോ…

അവളെ ചേർത്തുപിടിച്ചു ചിരിയോടെ അവളുടെ ചുണ്ടിൽ ചുണ്ട് ചേർത്തു ചുണ്ടിനെ വായ്ക്കുള്ളിൽ ആക്കിയതും പുറത്തുനിന്നും ഡോർ തുറക്കുന്ന ശബ്ദം കേട്ടു പെട്ടന്ന് വിട്ടുമാറി ആദ്യം ലെച്ചുവും അതിന് പിറകെ മറ്റുള്ളവരും അകത്തേക്ക് വന്നു

ഇത്ത : ശെരിക്ക് തോർത്തിയോടാ…

മ്മ്… തോർത്തി…

ഇത്തയെന്റെ മുടി പിടിച്ചുനോക്കി

മുടിചീകി റെഡിയായിക്കഴിയുമ്പോയേക്കും നൂറ കുളികഴിഞ്ഞു കോട്ടൻ നൈറ്റി ഇട്ടു പുറത്തേക്കിറങ്ങി

ഇത്ത : അവള് മാറിയിട്ട് മൂന്നാളും ചെന്ന് ചായ കുടിച്ചൊ…

മ്മ്…

നൈറ്റിക്ക് മുകളിൽ ഒരു പർദ്ധയും ഉള്ളിൽ പാന്റും ഇട്ട് മുടി ചുറ്റികെട്ടി തട്ടവും ഇട്ടവൾ സോക്സും ഷൂവും എടുത്തിട്ടു ഞങ്ങൾ കാന്റീനിലേക്കിറങ്ങി

ആര്യഭവനിൽ പോയി ദോശ കഴിച്ചാലോ…

അഫി എന്നെ നോക്കി ചിരിച്ചു ഞങ്ങൾ വണ്ടിയുമെടുത്തു ആര്യാഭവനിലേക്ക് വിട്ടു

നല്ല ചൂട് ദോശയും സാമ്പാറും ചട്ണിയും വിശപ്പില്ല എങ്കിലും നന്നായിത്തന്നെ മൂന്നുപേരും തമാശയൊക്കെ പറഞ്ഞു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഡോക്ടർ അഫിയെ ഫോൺ ചെയ്തു

ഡോക്ടറോട് ഫുഡ്‌ കഴിക്കാൻ വന്നതാണെന്നും എത്തിയിട്ട് നൂറയെയും കൊണ്ട് റൂമിലേക്ക് വരാം എന്നും പറഞ്ഞു

അഫിയുടെ മുഖത്തെ ചിരിമായുന്നത് കണ്ട് എന്തെന്നറിയാതെ അവളെ നോക്കെ

ഞങ്ങളിപ്പോ വരാം എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്ത് അവൾ ഞങ്ങളെ കൂട്ടി ഇറങ്ങും മുൻപ് കൌണ്ടറിൽ ക്യാഷ് പേ ചെയ്യുന്നതിനൊപ്പം എന്തോ പറയുകയും ചെയ്തു ഞങ്ങൾ വണ്ടിയിൽ കയറി

അഫിയുടെ മുഖത്ത് എന്തോ ടെൻഷൻ പോലെ ഉള്ളത് കണ്ടെങ്കിലും മലയാളം കേട്ടാൽ മനസിലാവുന്ന നൂറയെ കൂടെ ടെൻഷനാക്കണ്ട എന്നോർത്ത് ഒന്നും ചോദിച്ചില്ല

Leave a Reply

Your email address will not be published. Required fields are marked *