വഴി തെറ്റിയ കാമുകൻ – 18 11

ബാബ : അവന്റെ ശമ്പളമൊക്കെ കൊടുത്തിരുന്നോ…

അതൊക്കെ കൊടുത്തു…

ബാബ : വർഷങ്ങളായി നമ്മുടെ വീട്ടിൽ ജോലിചെയ്തതല്ലേ പോവും മുൻപ് കാര്യമായി എന്തെങ്കിലും കൊടുക്കണമായിരുന്നു…

കാര്യമായിതന്നേ അവനു വേണ്ടത് ആയിട്ടുണ്ട്… ഖാലിദിനോട് ഞാൻ പറഞ്ഞിരുന്നു…

ബാബ : ഞാൻ അറിഞ്ഞില്ല അറിഞ്ഞിരുന്നെങ്കിൽ എന്തെങ്കിലും ഞാനും കൂടെ കൊടുക്കാമായിരുന്നു…

ബാബ കൊടുക്കേണ്ടതും ഞാൻ കൊടുത്തിട്ടുണ്ട് ഇനി അതൊന്നും ആലോചിച്ചു ടെൻഷനാവണ്ട…

ബാബ : മോനേ…

എന്താ ബാബാ…

ബാബ : നീ ഞങ്ങളെ വിട്ട് പൊയ്ക്കളയുമോ…

ബാബ പോവാൻ പറയും വരെ ഞാൻ വിട്ട് പോവില്ല…

മാഷാ അല്ലാഹ്… എന്റെ കാലം കഴിഞ്ഞാലും ഖാലിദിനും നിങ്ങളെ പെങ്ങന്മാർക്കും ഒക്കെ സഹോദരനായിട്ട് നീ കൂടെ ഉണ്ടാവണം…

ഇൻഷാ അല്ലാഹ്…

ബിസിനസും അവരെയും നോക്കി നടന്നാൽ പോര… നിനക്ക് കല്യാണ പ്രായമായില്ലേ കല്യാണം കഴിക്കണ്ടേ…

കഴിക്കാം… വീടുപണിയൊന്നു കഴിഞ്ഞോട്ടെ…

പെണ്ണ് കണ്ടുവെച്ചുവോ…

അഫീ… (ഞാൻ വിളിച്ചതും അഫി അരികിലേക്ക് വന്നു) ബാബാ… ഇവളെ കെട്ടാൻ ആലോചിക്കുകയാ…

മാഷാ അല്ലാഹ്…

അവരോട് യാത്രപറഞ്ഞവിടെനിന്നും ഇറങ്ങി വീടിന് മുന്നിൽ വണ്ടിനിൽക്കുമ്പോ കോലയിൽ ഉപ്പയും സജിയേട്ടനും ഒരു കാഷായ വസ്ത്രദാരിയായ സ്വാമിയും ഇരിപ്പുണ്ട് സ്വാമി ഞങ്ങളെ കണ്ട് എഴുന്നേറ്റു നിന്നു

ഉപ്പ : നീ എപ്പോ വന്നു…

പുലർച്ചെ…

സ്വാമിയോട് ചിരിച്ചു സ്വാമി എന്നെയും പെണ്ണുങ്ങളെയും നോക്കിയശേഷം എന്നെനോക്കി

സ്വാമി : എനിക്കല്പം തനിച്ചു സംസാരിക്കാനുണ്ട്…

പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങിയ സ്വാമിക്ക് പുറകെ ഞാനും നടന്നു

പ്രാണനായവളെ കൂട്ടുപിടിച്ചു മൃത്യുവിനെ കീഴടക്കി തിരികെ വന്നുവല്ലേ… അഗ്നിതൻ നാരീ ഭാവത്തിൻ കൂന്തലും അതിനൊരു കാരണം…

മനസിലാവാതെ സ്വാമിയേ നോക്കെ

കഴുത്തിലെ രക്ഷയാണ് ശത്രുവിൽ നിന്നും നിനെ മറച്ചുപിടിക്കുന്നത് നീ രക്ഷ സ്വയമഴിച്ചതും ശത്രുവിനു മുന്നിൽ നീ ദൃശ്യനായി… സൂക്ഷിക്കണം ഇനി ഒരിക്കൽ കൂടെ രക്ഷ അഴിക്കാൻ പാടില്ല… നിന്റെ കഴുത്തിലെ രക്ഷയുടെയും പഠിച്ച മന്ത്രങ്ങളുടെയും ഭലം നിലനിൽക്കാത്ത മണ്ണിലല്ലാതെ ശത്രുവിനു മുന്നിൽ നീ ദൃശ്യനാവാൻ പാടില്ല… ആ മണ്ണിൽ നിന്റെ ശത്രുവിന്റെ മന്ത്രങ്ങളും ഫലിക്കില്ല എങ്കിലും നിസാരനെന്നു കരുതരുത് നിന്നെക്കാൾ ഭലവാനാണ് ശത്രു…

ശെരി…

എന്നും ഉറക്കമുണർന്നാൽ മൃത്യുഞ്ചയ മന്ത്രം ജഭിക്കാൻ മറക്കരുത്…

ശെരി…

ചെയ്തുതീർക്കാനുള്ള കാര്യങ്ങൾ എത്രയും പെട്ടന്ന് ചെയ്ത് തീർത്തുകൊള്ളൂ…

ശെരി…

വിവാഹം വേണ്ടെന്ന ചിന്ത വേണ്ട…

അത്… സ്വാമീ… മരണം മുന്നിൽകാണുന്ന ഞാനെങ്ങനെ അറിഞ്ഞുകൊണ്ട്…

അവർ നിനക്കായി മാത്രം സ്ത്രീകളായി പിറന്നവരാണ് നീ അല്ലാതെ ഒരു പുരുഷനെയും അവർ അവരുടെ പാതിയായി സ്വീകരിക്കില്ല… അവരുടെ താലി നിനക്ക് ഭലം നൽകും…

എനിക്കെന്തെങ്കിലും സംഭവിച്ചാൽ അവരെ ഓർത്തെനിക്ക് പേടിയുണ്ട്… അഫി അവൾ ഇപ്പൊ തന്നെ ഒത്തിരി അനുഭവിച്ചു…

നീ ഇല്ലാതായാൽ അവർക്കും നിലനിൽപ്പില്ല… അവർക്ക് മാത്രമല്ല നിനെ ചുറ്റിനിൽക്കുന്ന ആർക്കും…

ഞെട്ടലോടെ സ്വാമിയേ നോക്കെ

ഒന്നും സംഭവിക്കില്ലെന്നു വിശ്വസിക്കാം… നീ ശത്രുവിനു മുന്നിൽ പരാജയപെടാതിരിക്കുക…

അല്പസമയം കൂടെ സംസാരിച്ച് സ്വാമി യാത്രയായി ഞാൻ ചന്ദ്രേട്ടനരികിലേക്ക് നടന്നു

ചന്ദ്രേട്ടാ…

എന്താടാ…

ഒന്ന് വന്നേ…

ചന്ദ്രേട്ടനെ കൂട്ടി നടന്നു

ചന്ദ്രേട്ടാ ഇവിടെ കളരി ഒരുക്കണം…

കളരി എന്ന് പറയുമ്പോ…

ഒരുക്കേണ്ട വിതവും വിസ്താരവും പറഞ്ഞുകൊടുത്തു എത്രയും പെട്ടന്ന് പണി തീർക്കാൻ പറഞ്ഞു

അകത്തേക്ക് ചെല്ലേ പെണ്ണുങ്ങളും ഉമ്മയുമെല്ലാം സംസാരിച്ചു നിൽക്കുന്നിടത്തേക്ക് ചെന്നു

അഫീ…

ഇക്കാ…

നാളെ ഇവിടെ കളരിയുടെ പണി തുടങ്ങും അത് പൂർത്തിയാവും വരെ കൂടെനിന്ന് നീ വേണം നോക്കാൻ…

ശെരി…

പുറത്തേക്കിറങ്ങി വണ്ടിയെടുത്തു സുഹൈലിനെ ഫോൺ ചെയ്തു

എവിടെയാ…

ഓഫീസിൽ…

ആ ചെക്കന്മാരുടെ കാര്യമെങ്ങനെയാ…

എല്ലാം റെഡിയാണ്… അവരിപ്പോ നമ്മൾ കൊടുക്കുന്ന കാശിനും ആ മരുന്നിനും വേണ്ടി സാധനങ്ങൾ കൊണ്ടുപോവുന്നുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *