വഴി തെറ്റിയ കാമുകൻ – 18 11

ചേട്ടാ… കാലത്ത് കാണാം…

ലച്ചൂ… പ്ലീസ്… എനിക്ക് കണ്ടേ പറ്റൂ… പ്ലീസ് ലച്ചൂ… ഇല്ലേൽ ഞാൻ ചത്തുപോകും…

അവളെന്റെ വാ പൊത്തി നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി

പോവാം…

അകത്തുചെന്ന് ഒരു ശ്വാൾ എടുത്തിട്ടു വന്നു വണ്ടിയുടെ ചാവി എടുത്ത് എന്നെയും കൂട്ടി വീട് പുറത്തുനിന്നും പൂട്ടിയിറങ്ങി വണ്ടി എടുത്തു

നൂറയുടെ വീട്ടിലേക്ക് പോവാതെ വണ്ടി നാഷണൽ ഹൈവേയിലേക്ക് കയറി യതുകണ്ട്

ലച്ചൂ…

ഹോസ്പിറ്റലിലാ…

അത് കേട്ടതും ചെറിയ പനിക്ക് ഹോസ്പിറ്റലിലോ എന്ന ചിന്ത എന്നിൽ ഭയം നിറച്ചു ദേഹം തളരുന്ന പോലെ സീറ്റിലേക്ക് ചരികിടന്ന എന്നെ നോക്കി

പേടിക്കണ്ട ഒന്നുമില്ല…

മ്മ്…

അവളെ ടെൻഷനാക്കേണ്ട എന്നുകരുതി മൂളിയെങ്കിലും ജീവിതത്തിൽ ആദ്യമായി അതും തളരുന്ന തരത്തിൽ പനിച്ചു കിടന്ന എന്നെ വിട്ട് എല്ലാരും ആശുപത്രിയിൽ പോയെങ്കിൽ ചെറിയ പനിയല്ല എന്തോ കാര്യമായി പറ്റിയിട്ടുണ്ട് എന്നെന്റെ മനസ് പറഞ്ഞുകൊണ്ടിരുന്നു

ഹോസ്പിറ്റലിൽ എത്തറായതും

ലെച്ചു അഫിയെ വിളിച്ചു ഞങ്ങൾ വരുന്ന കാര്യം പറയുന്നതുകേട്ടു

ഹോസ്പിറ്റൽ എൻട്രൻസിൽ വണ്ടി നിർത്തിയതും ഞങ്ങളെ കാത്ത് റിയയും മുത്തും അവിടെയുണ്ട്

വണ്ടിയിൽ നിന്നിറങ്ങിയ ഞാൻ വേച്ചുപോയതും റിയ എന്നെ താങ്ങി പിടിച്ചു

മുത്തും ലെച്ചുവും വണ്ടി പാർക്ക്‌ ചെയ്തു വരാം എന്ന് പറഞ്ഞു പോയ പിറകെ റിയ എന്നെയും കൊണ്ട് അകത്തേക്ക് നടന്നു അകലെ നിന്നും ഐ സി യു വിന്റെ ബോർടിന് മുന്നിൽ നിൽക്കുന്ന ഇത്തയെ കണ്ട് എന്റെ ഭയം കൂടി റിയയെ വിട്ട് മുഴുവൻ ശക്തിയും എടുത്ത് ഭലമില്ലാത്ത ശരീരവുമായി ഐ സി യു വിന് നേരെ ഓടി ഇത്തയേ മറികടന്നു ഐ സി യു ഡോറിന് മുന്നിലെത്തി ഡോർ തുറക്കാൻ നോക്കുമ്പോയേക്കും അകത്തുനിന്നും ഡോർ തുറന്നഫിയും മറ്റൊരു ഡോക്ടറും പുറത്തേക്ക് വന്നു

അഫീ…

പേടിക്കണ്ട… ഒന്നൂല്ല… വാ കാണാം…

അവൾ ഡോക്ടറോട് റൂമിലേക്ക് വരാം എന്ന് പറഞ്ഞു എന്നെ കൂട്ടി അകത്തുകയറി

ബെഡിൽ ഉറങ്ങുന്ന അവളെ കണ്ടതും മനസിലെ ഭയം മാഞ്ഞു തുടങ്ങി അവളെനെ കൂട്ടി പുറത്തേക്കിറങ്ങി

ഇക്കാ… വാ…

അവളെനെ കൂട്ടി മുറിയിലേക്ക് നടക്കേ മുത്തും ലെച്ചുവും അങ്ങോട്ട് വന്നു അവരവിടെ നിൽകാം എന്ന് പറഞ്ഞതിനാൽ ഇത്തയെയും എന്നെയും കൂട്ടി അഫി മുറിയിൽ ലേക്ക് കയറി

പേടിക്കണ്ട ഒന്നൂല്ല… അവൾക്കും കല്യാണം കഴിഞ്ഞന്ന് പനി തുടങ്ങി പിറ്റേന്ന് പിരിയഡ്‌സ് കൂടെ ആയപ്പോ അവൾ ആകെ തളർന്നുപോയി ഇവിടെ എത്തിച്ചപിറകെ പനി വീണ്ടും കൂടി ഇന്നലെ രാത്രി പെട്ടന്ന് പൾസ് കിട്ടാതായി മരുന്ന് ശരീരത്തിൽ കയറിയുമില്ല വിളിച്ച് പറഞ്ഞപ്പോ ഞങ്ങളെല്ലാം ഇങ്ങോട്ട് പോന്നതാ പനി ശെരിക്കും മാറിയിട്ടില്ല ഇപ്പൊ വേറെ കുഴപ്പമൊന്നുമില്ല… രാവിലെ ഇങ്ങോട്ട് മാറ്റാന്ന് കരുതുകയാ…

മ്മ്…

നൂറയെ കണ്ടതോടെ മനസിന്‌ സമാധാനം കിട്ടിയെങ്കിലും ക്ഷീണം നിറഞ്ഞുനിന്നതിനാൽ കണ്ണുകളിൽ ഉറക്കം വന്നുതുടങ്ങി

സുഖമില്ലാത്തപ്പോ ഇക്കാനെ ടെൻഷനാക്കണ്ട എന്ന് കരുതിയാണ് പറയാതിരുന്നത്…

മ്മ്…

കിടന്നോ…

അവൾ എന്നെ ഇത്തയുടെ മടിയിൽ കിടത്തി ഇത്തയുടെ മടിയിൽ തലവെച്ച് കിടന്നു പതിയെ ഉറക്കത്തിലേക്ക് വീണു

ചൂടെടുത്തു വിയർത്തൊലിച്ചതും ഉണർന്നു ചുറ്റും നോക്കി നേരം വെളുക്കാൻ തുടങ്ങിയിരിക്കുന്നു അഫി ഒഴികെ എല്ലാരും അവിടിവിടെ ഇരിപ്പുണ്ട് വല്ലാത്ത ഉഷ്ണം തലയിലെ തൊപ്പി ഊരി മാറ്റി ജാക്കറ്റും പാന്റും സോക്സും ഓരോന്നായി ഊരി ബെഡിലേക്കിട്ടു ഒരു ബർമുടയും ഷഡിയും മാത്രമേ ദേഹത്തുള്ളൂ അതുതന്നെ അധികമാണെന്ന തരത്തിൽ വെട്ടി വിയർക്കുന്നു കൈയിലെ നീഡിലിൽ നോക്കി

ഭയങ്കര ചൂട് കുളിക്കണം… അഫി എവിടെ…

മുത്ത് : ഇത്ത നൂറത്താന്റെ അടുത്താ…

ബാത്‌റൂമിലേക്ക് നടക്കുന്ന എന്നെ നോക്കി

ഇത്ത : ഇപ്പൊ കുളിക്കണ്ട നല്ലോണം ഒന്നൂടെ വിയർക്കട്ടെ പനി മാറുന്നതിന്റെയാ…

ലെച്ചു : ഇത് കുടിച്ചൊ… ചുക്ക് കാപ്പിയാ…

അവൾ നീട്ടിയ ഗ്ലാസ് കൈയിൽ വാങ്ങി സിപ്പ് ചെയ്തുകൊണ്ടിരിക്കെ ഡോർ തുറന്നുകൊണ്ട് യൂണിഫോമിൽ അകത്തേക്ക് വന്ന പ്രീതിയുടെകൈയിലെ ബാഗ് അവൾ അറ്റന്റർ ബെഡിൽ വെച്ചരികിൽ വന്നു നെറ്റിയിൽ കൈവെച്ചുനോക്കി

Leave a Reply

Your email address will not be published. Required fields are marked *