വഴി തെറ്റിയ കാമുകൻ – 18 11

കണ്ണാ… അവരുടെ ആവശ്യം സന്തോഷമായിരുന്നു… നിന്റെ കൈയിൽ വിൽക്കാനുള്ളത് പട്ടവും… കൈയിൽ ഉള്ള പട്ടം കൊണ്ട് ഒരു മത്സരവും പ്രൈസും വിജയത്തിന്റെ ആഹ്ലാതവും മുന്നോട്ട് വെച്ച് നമ്മൾ അവർക്കു സന്തോഷം വിറ്റു അതവര് എന്ത് വിലകൊടുത്തും വാങ്ങും…

അതേ…

കണ്ണാ… ഹാർഡ് വർക്ക്‌ ചെയ്യരുത് എന്നല്ല ഹാർഡ് വർക്ക്‌ ചെയ്യണം അതിനൊപ്പം വർക്ക്‌ സ്മാർട്ടും ആയിരിക്കണം… ശാരീരിക അധ്വാനമുള്ള ജോലിക്ക് വരുമാനം കുറവായിരിക്കും തലച്ചോറുപയോഗിച്ചുള്ള ജോലിക്കാണ് കൂടുതൽ വരുമാനം കിട്ടുക…

അതേ…

അവനിൽ ആദ്യം മുതൽ ശ്രെദ്ധിച്ച പ്രായത്തിൽ കവിഞ്ഞ പക്വതയും അഭിമാനം വിടാത്ത മനോഭാവവും അപ്പോഴും നിറഞ്ഞുനിൽപ്പുണ്ട് നിലനിൽക്കുന്നത് നോക്കി

കണ്ണന്റെ വീട്ടിലാരൊക്കെ ഉണ്ട്

അമ്മയും ഞാനും അച്ഛനും…

അച്ഛനെന്താ ജോലി…

അച്ഛൻ കോൺക്രീറ്റ് പണിക്ക് പോവുകയാ… അമ്മ വീട്ടുജോലിക്കൊക്കെ പോയിരുന്നതാ ഒരു വീട്ടലേ കോണിപടിയിൽ നിന്ന് വീണു കാലൊടിഞ്ഞു കിടപ്പിലാണ്…

കണ്ണൻ സ്കൂളിൽ പോവുന്നില്ലേ…

ഉണ്ട്… ഞാൻ ഏഴാം ക്ലാസ്സിലാണ്… സ്കൂളില്ലാത്ത ദിവസവും സ്കൂൾ വിട്ടശേഷവുമാണ് ജോലിക്ക് പോകുന്നത്…

അച്ഛന് എവിടെയാ ജോലി അടുത്ത് തന്നെ ആണോ അല്ലെങ്കിൽ ദൂരെയോ…

സന്ത്യ ആവാറായി ഞാൻ ചെല്ലട്ടെ അച്ഛൻ വരുമ്മുൻപ് വീട്ടിലെത്തണം… ചേട്ടന് എത്ര പൈസയാ ഞാൻ തരണ്ടേ…

ജോലിക്ക് പോയാൽ ചീത്തപറയുമോ…

എന്നെ നോക്കി

ഇല്ല… കള്ളും കുടിച്ച് വീട്ടിൽ വന്നാലും കള്ളുകുടിക്കാൻ കാശില്ലെങ്കിലും അമ്മയെ തല്ലും… വല്ലപ്പോഴുമേ ജോലിക്ക് പോകൂ… പോയാൽ കിട്ടുന്ന കാശിനു അല്ലാത്തപ്പോ അമ്മയുടെ കൈയിലെ കാശും പിടിച്ചുപറിച്ചു കള്ള് കുടിക്കാൻ പോകും… നാശം ചത്തു പോയാൽ മതിയായിരുന്നു എങ്കിൽ എന്റെ അമ്മക്ക് തല്ലുകൊള്ളാതെ ജീവിക്കാമായിരുന്നു…

അവന്റെ കണ്ണിൽ ഉരുണ്ട് കൂടിയ കണ്ണീരുകണ്ട് അവന്റെ തോളിൽ പിടിച്ച് ചേർതിരുത്തി

നിനെ തല്ലാറുണ്ടോ…

അത് സാരമില്ല ഞാനൊരു ആണല്ലേ… എന്റെ അമ്മയെ തല്ലുന്നതാ എനിക്ക് സങ്കടം…

അവന്റെ പറച്ചിൽ കേട്ടപ്പോ ഉള്ളിൽ സങ്കടം തോന്നി

അച്ഛനെ നമുക്ക് പോലീസിനെ കൊണ്ട് പിടിപ്പിച്ചാലോ…

അയ്യോ… വേണ്ട…

ഭയത്തോടെ പറഞ്ഞ അവനെ നോക്കി

എന്താടാ… അച്ഛനെ പോലീസ് തല്ലുമെന്നു പേടിച്ചിട്ടാണോ…

പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിരുന്നു പോലീസുകാർ പിടിച്ചോണ്ടുപോയി തിരികെ വന്നപ്പോ എന്നെയും അമ്മയെയും കുറേ തല്ലി… പോലീസ് പിടിച്ചാൽ പിന്നെയും അച്ഛൻ ഞങ്ങളെ ഉപദ്രവിക്കും…

അഫി അങ്ങോട്ട് വന്ന് എന്റെ തോളിൽ തട്ടി അരികിലായി ഇരുന്നു

ഞാൻ വരാൻ വയ്ക്കുമ്പോയേക്കും ഫ്രണ്ടിനെ ഒക്കെ കിട്ടിയോ…

മ്മ്… ഇത് കണ്ണൻ… കണ്ണാ… ഇത് അഫീഫ എന്റെ വൈഫാണ്…

ഹായ് ഇത്താ…

അഫീ നമുക്ക് കണ്ണനെ വീട്ടിലാക്കികൊടുക്കാം…

കണ്ണൻ : വേണ്ട ചേട്ടാ… ഞാൻ പോയ്കോളാം…

നേരത്തെ വന്നപ്പോ നീ എനിക്ക് ചായപോലും തന്നില്ല ഇപ്പൊ എന്തായാലും തന്നേ പറ്റൂ… നിന്റെ അമ്മയെയും ഒന്ന് കാണാലോ…

ഞങ്ങൾ എഴുനേറ്റ് അവനെയും കൂട്ടി വണ്ടിക്കരികിലേക്ക് നടന്നു അഫിയുടെ വണ്ടി അടുത്തായതിനാൽ അതും എടുത്ത് അവന്റെ വീട്ടിലേക്ക് ചെന്നു

ഞങ്ങളോട് ഇരിക്കാൻ പറഞ്ഞ് ചായയുണ്ടകനായി അകത്തേക്ക് പോയി

നല്ലൊരു ചെറുക്കൻ അല്ലേ…

മ്മ്…

ഇക്കാക്ക് എവിടുന്ന് കിട്ടി…

പട്ടം വിൽക്കാൻ വന്നതാ… കണ്ടപ്പോ എനിക്ക് പെട്ടന്ന് സുഹൈലിനെ ഓർമവന്നു…

അവനും അമ്മയുമല്ലേ ഉള്ളൂ നമുക്കവരെ അങ്ങ് കൂട്ടിയാലോ…

അത് ശെരിയാവില്ല… പക്ഷേ അവന്റെ ലൈഫിൽ ഇപ്പൊ ഒരു പ്രശ്നമുണ്ട്…

എന്ത്…

അവന്റെ അച്ഛന്റെ കള്ളുകുടി…

ഫോൺ എടുത്ത് ജയിയിംസിനെ വിളിച്ചു

ഹലോ സർ…

തിരക്കിലാണോ…

കുറച്ച് അത് കുഴപ്പമില്ല പറഞ്ഞോ…

ഇവിടുത്തെ എക്സൈസ് ഇൻസ്‌പെക്ടറെ പരിചയമുണ്ടോ…

ഉണ്ട് എന്തേ…

എനിക്ക് അങ്ങേരെ കൊണ്ടൊരു സഹായം ആവശ്യമുണ്ടായിരുന്നു… നമ്പർ ഒന്ന് തരാമോ…

ഞാൻ വിളിച്ചിട്ട് നിങ്ങളെ വിളിക്കാൻ പറയാം…

ഒന്ന് പെട്ടന്ന് നടന്നാൽ നന്നായിരുന്നു…

ഇപ്പൊത്തന്നെ വിളിക്കാൻ പറയാം…

ശെരി…

കാൾ കട്ട് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *