വഴി തെറ്റിയ കാമുകൻ – 18 11

ഓർമകളിൽ ആദ്യമായി അവനുമായി പരിചയപെട്ടനാളിലേക്ക് പോയി

അഫിയുടെ പ്രശ്നം കഴിഞ്ഞു ഞാനും ഇത്തയും ഇല്ലെങ്കിൽ എപ്പോഴും ദുഃഖിച്ചിരിക്കുന്ന ഇടയ്ക്കിടെ തനിയെ ഇരുന്നു കരയുന്ന അവളെന്തെങ്കിലും ചെയ്‌തുകളയുമോ എന്ന പേടിയായിരുന്നു അതാണ് അവിടെത്തന്നെ നിന്നത്

അവളുടെ പെണ്ണുകാണൽ കഴിഞ്ഞ് അവളെന്നും വാതിലടച്ചിട്ട് കുറേസമയമിരിക്കും ഇടക്ക് എന്തേലും കാരണമുണ്ടാക്കി ചെന്നുവാതിലിൽ മുട്ടിവിളിച്ചു അവൾ വാതിൽ തുറക്കുമ്പോ മുറിയിൽ ആശുപത്രിയുടെ പോലുള്ള മണമായിരിക്കും രണ്ടുമൂന്നു ദിവസമായി അവൾ വാതിലടച്ചിട്ടിരിക്കാറില്ല അവളുടെ മുഖത്ത് ദുഃഖമില്ല ഇടയ്ക്കിടെ കരയുന്നതും കാണാറില്ല അന്ന് രാത്രി ഇത്തയെ സഹായിച്ചു കഴിഞ്ഞ് കിടക്കും മുൻപ് കുളിക്കാനായി പോയി തിരികെ വന്നു വീട്ടിൽ ഉമ്മാനെ വിളിച്ച് സംസാരിച്ചു ഫോൺ മാറ്റിവെച്ച് കിടക്കാൻ തുടങ്ങുമ്പോഴാണ് വാട്സപ്പ് നോട്ടിഫിക്കേഷൻ കേട്ടത് ഫോണെടുത്തുനോക്കി

ഹായ്…

ആരാ…

ഭൂതം…

കളിക്കാതെ പറയുന്നുണ്ടെങ്കിൽ പറ എനിക്കുറങ്ങണം…

ഉറങ്ങിക്കോ വേണ്ടെനാരെങ്കിലും പറഞ്ഞോ…

ഇതാരാ…

😂😂😂…

ആരാണെന്നു പറയുന്നുണ്ടോ… ഇല്ലെങ്കിൽ ഇനി മെസ്സേജ് അയക്കരുത്…

പറയാം… നിനക്കിഷ്ടമുള്ള നിനെ ഇഷ്ടമുള്ളൊരാൾ..

ആൾക്ക് പേരില്ലേ…

പേരുണ്ട്… ഇപ്പൊ പറയില്ല… നീ തന്നെ ആലോചിച്ചുകണ്ടുപിടിക്ക്…

പിന്നെ എനിക്കതല്ലേ പണി…

ആലോചിച് ഉറക്കം കളയണ്ട… ആലോചിക്കാൻ പകൽ ഇഷ്ടംപോലെ സമയമുണ്ടല്ലോ… ഉറങ്ങിക്കോ നാളെ കാണാം…

ആരാണെന്നു പറയുന്നില്ലെങ്കിൽ നാളെ മെസ്സേജ് അയക്കേണ്ട…

ശെരി… നീ ഇങ്ങോട്ട് msg ഇട്ടില്ലെങ്കിൽ ഞാനും അങ്ങോട്ട് msg ഇടില്ല പോരേ…

ആരാന്നു പറ…

ഞാൻ മെസ്സേജയച്ചത് മറന്നേക്ക്…

ആരാണെന്നു പറ…

ഇനി അതാലോചിക്കണ്ട… നിനിൽ സന്തോഷം പകരുവനായി സുന്ദരമായ സ്വപ്‌നങ്ങൾ കാത്തിരിപ്പുണ്ട് നിദ്രതൻ ചിറകിലേറി സ്വപ്നങ്ങൾക്ക് കൂട്ടു നൽകൂ…

നിങ്ങളാരാണെന്നു പറ…

ഹലോ…

പോയോ…

പ്രൊഫൈൽ പിക്ക് അസ്തമയസൂര്യന്റെ മഞ്ഞ വെളിച്ചത്തിൽ കടക്കരയിൽ പരസ്പരം നോക്കി ഇരിക്കുന്ന ഒരു പെൺകുട്ടിയുടെയും ആൺകുട്ടിയുടെയും രൂപം

നമ്പർ സേവ് ചെയ്തു സ്റ്റാറ്റസ് നോക്കി അര മണിക്കൂർ മുൻപാണ് സ്റ്റാറ്റസ് ഇട്ടിരിക്കുന്നത്

ബ്ലറർആയ ഒരു ഫോട്ടോ കേൾക്കുമ്പോൾ മനസിൽ സന്തോഷം അലയടിക്കുന്ന ടൂൺ പതിയെ ബ്ലറർ മാറി ചിത്രം തെളിഞ്ഞുവന്നു ചാരനിരത്തിലുള്ള ചെന്നായയുടെയും വെള്ളനിറത്തിലുള്ള മറ്റൊരു ചെന്നായയുടെയും രൂപം തെളിഞ്ഞുവന്നു ഇരുവരും പരസ്പരം നോക്കുന്നുണ്ട് പതിയെ ചിത്രം മാഞ്ഞു ബ്ലറർ ആയി മ്യൂസിക്ക് സന്തോഷത്തിന് പകരം ദുഃഖം പങ്കുവെച്ചു ബ്ലററായ ചിത്രം പതിയെ തെളിഞ്ഞു വന്നു ചാര നിറത്തിലുള്ള വലിയ ചെന്നായയുടെ കണ്ണുകളിലെ ദുഃഖം മ്യൂസിക്ക് പകർന്നുതരവേ ചെന്നായയുടെ കണ്ണുകളിൽ ദുഃഖം മാഞ്ഞു പക നിറയുന്നത് കാണെ മ്യൂസികും മാറി വന്നു ഭീതി പകരുന്ന ടൂൺ ഭയാത്താൽ ശരീരം വിറച്ചെങ്കിലും കണ്ണ് മാറ്റാനോ ബാക്ക് അടിക്കാനോ തോന്നുന്നില്ല

മ്യൂസിക്ക് നിന്നിട്ടും എന്നിൽ ഭയം നിറഞ്ഞുനിന്നു തൊണ്ട വരളുന്ന പോലെ തോന്നി വെള്ളമെടുത്തു കുടിച്ചു അല്പം സമയമിരുന്നു ലൈറ്റ് ഓഫ്‌ ചെയ്തു ഇരുൾ നിറഞ്ഞതും പകയോടെ നോക്കുന്ന ചെന്നായയുടെ മുഖം മനസിലേക്ക് വന്നതും ലൈറ്റ് ഓൺ ചെയ്തു കിടന്നു

ഭയത്തിൽ കണ്ണടക്കാൻ കഴിയുന്നില്ല ഇടയ്ക്കിടെ വരുന്ന ദാഹത്താൽ കുടിച്ചുതീർക്കുന്ന വെള്ളം പലപ്രാവശ്യം മൂത്രമൊഴിക്കാൻ പോവേണ്ടിവന്നു വെള്ളം തീർന്നു വെള്ളമെടുക്കാനായി പോകുമ്പോഴും തിരികെവരുമ്പോഴും ഇരുളിൽ എന്നെ തുറിച്ചുനോക്കുന്ന ചെന്നായയുടെ രൂപം മനസിലേക്ക് വന്നു മുറിയിലെത്തി കഴുത്തുവരെ പുതച്ചുമൂടി കണ്ണ് തുറന്നു കിടന്നു

എന്നാലും ആരാവും അത്… ഇങ്ങനെ ഒക്കെയാണോ സ്റ്റാറ്റസ് വെക്കുന്നത് മനുഷ്യനെ പേടിപ്പിക്കാൻ…

ചിന്തകൾ മെസ്സേജ് അയച്ച ആളിൽ മാത്രമായി ഒതുങ്ങിനിൽക്കേ പതിയെ ഉറങ്ങി

കാലത്ത് ഇത്തവന്നു ഡോറിൽ തട്ടിയപ്പോഴാണ് ഞെട്ടി ഉണർന്നത് മുറിയിൽ മുഴുവൻ വെളിച്ചം പടർന്നിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *