വഴി തെറ്റിയ കാമുകൻ – 18 11

ശെരി… ഞാനവളോട് മെഡിക്കൽ കോളേജിനടുത്ത് ഇറക്കിത്തരാൻ പറയാം…

മ്മ്… ശെരി…

അവൾ ഫോൺ വെച്ചു ഞാൻ വണ്ടി യൂ ടേൺ എടുത്ത് ടൗണിലേക്ക് പോവും വഴിയിൽ ഒരു കടയിൽ കയറി ചായയും അടുത്ത കടയിൽ നിന്ന് സിഗരറ്റും വാങ്ങി ചായ കുടിച്ചുകൊണ്ട് സിഗരറ്റ് വലിക്കെ വീണ്ടും ഫാസിവിളിച്ചു

എന്താടീ…

അവള് പറയുന്നത് റൂമെടുക്കൽ റിസ്ക്കാണെന്നാ…

പിന്നേ എന്ത് ചെയ്യും…

ഫാത്തിമത്ത അവളുടെ വീട്ടിലായോണ്ട് അവിടെ ആരുമില്ല അവളെനെ അവിടെ ആക്കിത്തരാം ഫ്രണ്ടിന് ലൊക്കേഷൻ അയച്ചുകൊടുതാൽ ഫ്രണ്ടിന് അങ്ങോട്ട് വന്നാൽ മതിയല്ലോ എന്നാ…

എന്താ നിന്റെ അഭിപ്രായം…

എനിക്കും അതാ സേഫ് എന്ന് തോന്നുന്നു…

എങ്കി അങ്ങനെ ആവാം… ആ വീട് എനിക്കറിയാം അവൾ ഇറങ്ങാൻ നേരം നീ വിളിച്ചാൽ മതി ഞാൻ അവിടേക്ക് വരാം…

ശെരി ഞാൻ അവളെ വിളിച്ചു പറയട്ടെ…

ശെരി…

ഫോൺ വെച്ചു ചായയും കുടിച്ച് വണ്ടിയെടുത്ത് ബീച്ച്ലേക്ക് വിട്ടു

ബീച്ചിലേ സ്റ്റെപ്പിൽ ചെന്നിരുന്നൽപസമയം അവിടെയുള്ള കച്ചവടകാരെയും കൂട്ടം കൂടിയും തനിച്ചും നടക്കുന്ന ആളുകളെയും കമിതാക്കളെയും നോക്കിയിരിക്കെ ഫോൺ ബെല്ലടിഞ്ഞു ഡിസ്‌പ്ലെയിൽ തെളിഞ്ഞുവന്ന അഫിയുടെ പേരുകണ്ടു ചുണ്ടിൽ ചെറു ചിരി വിരിഞ്ഞു

ഇക്കാ…

പറയെടീ…

റൂം സേഫ് അല്ല അതാ ഞാനങ്ങനെ പറഞ്ഞത് കുഴപ്പമൊന്നുമില്ലല്ലോ…

നീ എന്റെ റാണിയല്ലേ പെണ്ണേ… നിന്റെ തീരുമാനം എന്റെ കൂടെ അല്ലേ…

ഐ ലവ് യൂ മുത്തേ… എവിടെയാ എന്റെ പൊന്ന്…

ഞാനിവിടെ ബീച്ചിലിരിക്കുകയാ…

ഒറ്റക്കോ…

മ്മ്…

ഞാനിറങ്ങി പെട്ടന്നു മാമിയെ അവിടേക്കൊണ്ടാക്കിയിട്ട് വിളിക്കാം…

നീ അതുകഴിഞ്ഞിങ്ങോട്ട് വാ…

എന്തേ…

ഒന്നൂല്ലെടീ നിനെഒന്നു കാണാനാ പൊന്നേ…

എന്താ മോനേ മാമിയെ വിളിച്ചുവരുത്തിയിട്ട് അതിനെ ഒറ്റക്കാക്കാനാണോ പരിപാടി…

നീ ഇങ്ങ് വാടീ… കുറച്ച് സമയം സംസാരിച്ചിട്ട് പോവാം…

പെട്ടന്ന് വന്നേക്കാം…

ഫോൺ വെച്ച് പഴയപോലെ ഇരിക്കെ ഒരു ചെറിയ കുട്ടി തോളിൽ തുണിബാഗും ധരിച്ചു പട്ടവുമായി അരികിൽ വന്നു

ചേട്ടാ… പട്ടം വേണോ…

ചിരിയോടെ അവനെ നോക്കി

വേണം… പക്ഷെ എനിക്കിതു പറത്താനറിയില്ല…

അറിയാനൊന്നുമില്ല ഇങ്ങനെ പിടിച്ചാൽ പട്ടം പൊങ്ങിനിൽക്കും പിന്നേ പൊങ്ങുന്നതനുസരിച്ചു നൂല് ലൂസാക്കികൊടുത്താൽ മതി…

ഒന്നിനെത്രയാ…

ഇതിന് മുപ്പത് രൂപ… ഇതിന് അൻപത്… ഇതിന് എൺപത്… ഇതിന് നൂറ്…

അവനെ ഒന്ന് നോക്കി

അതിച്ചിരെ കൂടുതലല്ലേ…

ചേട്ടനെത്ര തരും…

നീ എത്രക്കാ ഇത് വാങ്ങിക്കുന്നത്…

ഞാൻ ഉണ്ടാക്കുന്നതാ…

ശെരി ലാസ്റ്റ് എത്ര രൂപ വേണമിതിന്…

ഉണ്ടാക്കാൻ ചിലവല്ലാം കൂടെ ഇതിന് പത്തു രൂപ വരും പിന്നേ ഉണ്ടാക്കാനുള്ള സമയവും വിൽക്കാൻ നടക്കുന്ന സമയവും എല്ലാം ചേർത്ത് ഇരുപതു രൂപ ലാസ്റ്റ് കിട്ടണം…

ചിരിയോടെ അവനെ നോക്കി

നിന്റെ കൈയിൽ മൊത്തം എത്രയെണ്ണമുണ്ട്

കൈയിൽ നാല് വലിപ്പത്തിലും അഞ്ചെണ്ണം വീതമുണ്ട് ബാക്കി വീട്ടിലാ…

എത്രയെണ്ണം ഉണ്ടാവും…

കുറേ ഉണ്ട്…

ഇവിടെ പട്ടം വിൽക്കുന്ന വേറെ ആരുമില്ലേ…

അതികം ആളും ബലൂൺ ആണ് വാങ്ങി പറപ്പിക്കുന്നതാ അതുകൊണ്ടാ പട്ടം വിൽക്കാൻ ആരുമില്ലാത്തത്… ഞാൻ തന്നെ വേറെ പണിയൊന്നുമില്ലാത്തപ്പോഴാ ഇവിടെ വരുന്നത്… ദിവസവും ആകെ അഞ്ചോ പത്തോ ആണ് വിറ്റുപോവുള്ളൂ…

നിന്റെ കയ്യിലുള്ളത് എവിടെയാ ഉള്ളത് വീട്ടിൽ…

വീട് കുറേ ദൂരമുണ്ടോ…

അഞ്ചുമിനുറ്റ് നടക്കാനേ ഉള്ളൂ…

ഒരു പട്ടത്തിന് അഞ്ച് രൂപവെച്ച് എനിക്ക് തരുമെങ്കിൽ ഞാൻ അൻപതെണ്ണം വിറ്റുതരാം…

അവനൊന്ന് ആലോചിക്കുന്നത് നോക്കി

എനിക്ക് വിറ്റു കഴിഞ്ഞിട്ട് കൂലി തന്നാൽ മതി

ഒന്ന് കൂടെ ആലോചിച്

ശെരി…

എങ്കിൽ ആദ്യം നിങ്ങളെ വീട്ടിൽ പോയി ഉള്ളതെല്ലാം എടുത്തിട്ട് വരാം…

അവന്റെ കയ്യിലുള്ള പട്ടങ്ങളും എടുത്ത് അവനൊപ്പം അവന്റെ വീട്ടിലേക്ക് നടന്നു…

അഞ്ചുമിനുട്ട് എന്ന് പറഞ്ഞിട്ട് പത്തു മിനുട്ടോളാം നടന്നിട്ടാണ് അവന്റെ വീട്ടിലെത്തിയത് ഒരു കുഞ്ഞു വീട്

എന്നോട് ഇരിക്കാൻ പറഞ്ഞിട്ട് അമ്മേ എന്ന് വിളിച്ചുകൊണ്ട് അകത്തേക്ക് കയറിപോയ അവൻ അല്പസമയം കൊണ്ട് കുറേ പട്ടങ്ങൾ തിണ്ണയിൽ കൊണ്ടുവെച്ചു വീണ്ടും അകത്തു പോയി കുറച്ച് പട്ടങ്ങൾ കൂടെ എടുത്ത് വന്നു

Leave a Reply

Your email address will not be published. Required fields are marked *