വഴി തെറ്റിയ കാമുകൻ – 18 11

നോ… എനിവേ… താങ്ക്സ് എലോട്ട്…

മാം അവർക്ക് അസുഖം മാറി എങ്കിൽ അവർക്ക് കൊടുത്ത മെഡിസിൻസ് എന്തൊക്കെയാണെന്നു പറയാമോ…

നതിങ് സ്പെഷ്യൽ പാരസെറ്റാമോൾ, അമോക്സിലിൻ,

(അവളെ പറഞ്ഞത് പൂർത്തിയാക്കാൻ സമ്മതിക്കാതെ)മാം… അതൊന്നുമല്ലാതെ നോർമൽ ഫീവറിന് കൊടുക്കുന്ന മെഡിസിൻസ് അല്ലാതെ മറ്റെന്തെങ്കിലും മെഡിസിൻസ്, ഫുഡ്‌ ഓർ ട്രീറ്റ്മെന്റ് മെത്തേർഡ്…

നോ… നോർമൽ ട്രീറ്റ്മെന്റ് അല്ലാതെ ഒന്നും ചെയ്തിട്ടില്ല…

ആർ യൂ ഷുവർ…

യെസ്… ഐ നോ…

നോർമലി നമ്മൾ യൂസ് ചെയ്യുന്ന എല്ലാ മരുന്നുകളും നമ്മൾ ഇപ്പോ ടെസ്റ്റ്‌ ചെയ്തുനോക്കി എങ്കിലും അവയിൽ ഒന്നുകൊണ്ടും അവക്കൊരു പ്രശ്നവും സംഭവിക്കുന്നില്ലെന്നു മാത്രമല്ല അവ പിന്നെയും സ്ട്രോങ്ങ്‌ ആവുകയാണ്…

വൈറസ് എത്ര സ്ട്രോങ്ങ്‌ ആണെന്നുവെച്ചാൽ ഒരു എലിയുടെ ബ്ലഡ്‌ സെൽസും ഇന്റെർണൽ ഓർഗൺസും മുഴുവനായും നശിപ്പിച്ചു എലിയെ കൊല്ലാൻ വെറും പത്ത് സെക്കന്റ്‌ ആണ് അവ എടുത്തത്… ബട്ട്‌ ഇപ്പൊ അയച്ച ബ്ലഡ് സാമ്പിൾസിൽ അവക്ക് സർവേവ് ചെയ്യാനോ ആ ബ്ലഡ്‌ സെൽസ് അവയെകൊണ്ട് നശിപ്പിക്കാനോ കഴിയുന്നില്ല… ഈ വൈറസിനെ ഡീറ്റൈൽ സ്റ്റഡി ചെയ്യാൻ സാമ്പിൾ N I V (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി) യിലേക്ക് അയച്ചിട്ടുണ്ട്… അവർ നിങ്ങളെ കോണ്ടാക്റ്റ് ചെയ്യും…

ഒക്കെ…

ഫോൺ കട്ട്‌ ചെയ്ത് അവളെനെ നോക്കി

ഇക്കാ…

മ്മ്…

എന്താ സംഭവിക്കുന്നത് ഒന്നും മനസിലാവുന്നില്ല…

ഡോക്ടറായ നിങ്ങൾക്കും ലാബ് ടെക്നിഷൻസിനും പോലും മനസിലാവാത്ത കാര്യം എനിക്കെങ്ങനെ അറിയാനാണ്…

എന്തായാലും കുഴപ്പമൊന്നുമുണ്ടായില്ലല്ലോ… ഞങ്ങൾ തന്ന മരുന്നുകൊണ്ടൊന്നുമല്ല രക്ഷപെട്ടതെന്നുറപ്പായി… നല്ലതും ചീത്തയും ദൈവത്തിൽ നിന്നുള്ളതാവുന്നു… അൽഹംദുലില്ലാഹ്…

മ്മ്…

മുറിയിൽ എല്ലാവരും സംസാരിച്ചുകൊണ്ട് നിൽക്കെ നേഴ്സ് സ്കാനിംഗ് റിപ്പോർട്ടുമായി വന്നു അഫി അത് വാങ്ങിനോക്കി

റിപ്പോർട്സിൽ കുഴപ്പമൊന്നുമില്ല…

മറ്റൊരു നേഴ്സ് ബില്ല് റെഡിയായിട്ടുണ്ടെന്നു വന്ന് പറഞ്ഞു അഫിയും ഞാനും ബില്ലടക്കാനായി പുറത്തേക്കിറങ്ങെ എടുക്കാനുള്ള സാധനങ്ങളും എടുത്ത് കൂടെത്തന്നെ ഇറങ്ങി

ബില്ലും അടച്ചു അഫി ചെന്ന് ഡോക്ടറേ കണ്ട് തിരികെ വന്നു എന്നെ വണ്ടിയെടുക്കാൻ സമ്മതിക്കാതെ അഫി വണ്ടിയെടുത്തു ഇത്താനെ ഇറക്കി മറ്റു വണ്ടികൾ ഇല്ലാത്തത് കൊണ്ട് എല്ലാവരും ഒരു വണ്ടിയിൽ തന്നെ കയറി ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു

ഇത്ത : അഫീ… നൂറയെ വീട്ടിലാക്കിയിട്ട് വീട്ടിലേക്ക് പോവാം…

നൂറ : എനിക്ക് വൈകീട്ട് പോയാൽ മതി…

അഫി : വേണ്ട നിനക്ക് സുഖമില്ലാത്തത് കൊണ്ട് ബാബയും മാമയും നല്ല ടെൻഷനിലാണ് രണ്ടാളും നിനെ കാണാൻ ആശുപത്രിയിൽ എല്ലാ ദിവസവും വന്നതാ ഇന്ന് കുഴപ്പമൊന്നുമില്ല അങ്ങോട്ട് വന്നോളാം എന്ന് പറഞ്ഞതുകൊണ്ടാ വരാഞ്ഞത്…

ഇത്ത : അതേ… അവരെ ടെൻഷനാക്കണ്ട അവിടെ പോയിട്ട് വീട്ടിലേക്ക് പോവാം… ഇന്ന് നീ റെസ്റ്റെടുക്ക് നാളെ മുതൽ പുറത്തൊക്കെ പോയാൽ മതി…

അതാ നല്ലത്…

നൂറ : മ്മ്…

അഫി : ഇക്കയെ ചോദിച്ചപ്പോ നാട്ടിലില്ലെന്നാ പറഞ്ഞേ…

ബാബയുടെ വീട്ടിൽ ചെല്ലേ ബാബയും മാമയും വീടിനുമ്മറത്തിരിപ്പുണ്ട് കോലയിലേക്ക് കയറിക്കൊണ്ട്

അസ്സലാമുഅലൈക്കും…

ബാബ : വ അലൈകും അസ്സലാം… നീ എപ്പോ വന്നു

ഇന്നുവന്നെ ഉള്ളൂ… ബാബക്ക് സുഖമല്ലേ…

ബാബ : അൽഹംദുലില്ലാഹ്… സുഖം…

എല്ലാവരും അകത്തേക്ക് പോയി അല്പം കഴിഞ്ഞ് തേൻമൊഴി ജ്യൂസുമായി അങ്ങോട്ട് വന്നു ഞങ്ങൾക്ക് തന്നു

റംഷാദ് ഒക്കെ അല്ലേ…

ബാബ : അവൻ നല്ലതാ… എല്ലാകാര്യവും പറയാതെ അറിഞ്ഞു ചെയ്യുന്നുണ്ട്… പോവുമ്പോ അവനെയും കൊണ്ടുപോയാലോ എന്നാലോചിക്കുകയാണ്…

സിക്കിന്ദർ പോയതുകൊണ്ട് എന്തായാലും ഒരു ഡ്രൈവർ വേണ്ടേ…

ബാബ : സിക്കിന്ദർ എവിടെപ്പോയി…

അവനു നാട്ടിൽ പോണം ഇനി തിരിച്ചുവരില്ല എന്ന് പറഞ്ഞപ്പോ ഞാൻ പോയ്കൊള്ളാൻ പറഞ്ഞു… (ബാബയുടെ മുഖത്തുനോക്കാതെ പറഞ്ഞു തീർത്തു ബാബയെ നോക്കി)

ബാബ : അവൻ എന്നോടൊന്നും പറഞ്ഞില്ലല്ലോ…

സാരമില്ല പോവുന്നവര് പോട്ടേ… നമ്മളെ ഇന്ന് വേണ്ടാത്തവരെ നമുക്ക് ഇന്നലെ തന്നെ വേണ്ട…

Leave a Reply

Your email address will not be published. Required fields are marked *