വഴി തെറ്റിയ കാമുകൻ – 18 11

“നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിച്ചുകൊള്ളുക. എന്നിട്ട് ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം പൂര്‍ണ്ണമായി നല്‍കപ്പെടുന്നതാണ്‌ അവരോട് ഒട്ടും അനീതി കാണിക്കപ്പെടുകയില്ല”… എന്നാണ് ഈ ആയതിന്റെ അർത്ഥം…

നബി ﷺ യുടെ ‘അഹമ്മദ്’ എന്ന നാമം പരാമർശിച്ച സൂറത്ത് ഏതാണ്?

അത്… പിന്നെ…

ക്ലൂ വേണോ… അറുപത്തി ഒന്നാമത്തെ സൂറത്താണ്…

യാസീൻ…

(പുച്ഛത്തോടെ അയാളെ നോക്കി) സൂറതു സ്വഫ്

ﻭَﺇِﺫْ ﻗَﺎﻝَ ﻋِﻴﺴَﻰ ٱﺑْﻦُ ﻣَﺮْﻳَﻢَ ﻳَٰﺒَﻨِﻰٓ ﺇِﺳْﺮَٰٓءِﻳﻞَ ﺇِﻧِّﻰ ﺭَﺳُﻮﻝُ ٱﻟﻠَّﻪِ ﺇِﻟَﻴْﻜُﻢ ﻣُّﺼَﺪِّﻗًﺎ ﻟِّﻤَﺎ ﺑَﻴْﻦَ ﻳَﺪَﻯَّ ﻣِﻦَ ٱﻟﺘَّﻮْﺭَﻯٰﺓِ ﻭَﻣُﺒَﺸِّﺮًۢا ﺑِﺮَﺳُﻮﻝٍ ﻳَﺄْﺗِﻰ ﻣِﻦۢ ﺑَﻌْﺪِﻯ ٱﺳْﻤُﻪُۥٓ ﺃَﺣْﻤَﺪُ ۖ ﻓَﻠَﻤَّﺎ ﺟَﺎٓءَﻫُﻢ ﺑِﭑﻟْﺒَﻴِّﻨَٰﺖِ ﻗَﺎﻟُﻮا۟ ﻫَٰﺬَا ﺳِﺤْﺮٌ ﻣُّﺒِﻴﻦٌ

മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും ശ്രദ്ധേയമാകുന്നു ഇസ്രായീല്‍ സന്തതികളേ, എനിക്ക് മുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും, എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നുപേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്‍റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍. അങ്ങനെ അദ്ദേഹം വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു ഇത് വ്യക്തമായ ജാലവിദ്യയാകുന്നു… എന്നാണ് ഈ ആയതിന്റെ അർത്ഥം…

അല്ലാഹു സലാം അറിയിച്ച ഏക വ്യക്തി ആരാണ്?

അബൂബക്കർ സിദ്ധീഖ്…

ഖദീജ ബീവി…

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ أَتَى جِبْرِيلُ النَّبِيَّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ هَذِهِ خَدِيجَةُ قَدْ أَتَتْ مَعَهَا إِنَاءٌ فِيهِ إِدَامٌ أَوْ طَعَامٌ أَوْ شَرَابٌ، فَإِذَا هِيَ أَتَتْكَ فَاقْرَأْ عَلَيْهَا السَّلاَمَ مِنْ رَبِّهَا وَمِنِّي، وَبَشِّرْهَا بِبَيْتٍ فِي الْجَنَّةِ مِنْ قَصَبٍ، لاَ صَخَبَ فِيهِ وَلاَ نَصَبَ

അബൂഹുറൈറ റളിയള്ളാഹു അൻഹുവിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഒരിക്കൽ നബി ﷺ യുടെ അടുത്ത് ജിബ്രീൽ വന്ന് പറഞ്ഞു അല്ലാഹുവിന്റെ റസൂലേ ഇതാ ഖദീജ വന്നു കൊണ്ടിരിക്കുന്നു അവരുടെ കൈവശം കറികളും ഭക്ഷണവും പാനീയവുമടങ്ങിയ പാത്രമുണ്ട് അവർ താങ്കളുടെ അടുത്തുവന്നാൽ അവർക്ക് അവരുടെ റബ്ബിന്റെയും എന്റെയും സലാം പറയുക അവർക്ക് സ്വർഗ്ഗത്തിൽ മുത്തുകൊണ്ടുള്ള ഒരു കൊട്ടാരമുണ്ടെന്ന് സന്തോഷവാർത്തയറിയിക്കുക അതിൽ ശബ്ദ കോലാഹലമോ ക്ലേശമോയില്ലയെന്നും… ഇതാണ് അതിന്റെ അർത്ഥം… ബുഖാരിയിൽ 3820 നോക്കിയാൽ ഈ ഹദീസ് കാണാം…

കൂടിനിൽക്കുന്ന ആളുകളെ നോക്കി

മതത്തിന്റെ പേരിൽ നിങ്ങളെ തമ്മിൽ തല്ലിക്കുന്ന നിങ്ങളുടെ നേതാക്കൾക്ക് സ്വന്തം മതത്തിലുള്ള അറിവ് ഇപ്പൊ മനസ്സിലായോ… മതത്തിന്റെ പേരിൽ അക്രമം കാണിക്കാൻ മതം പഠിച്ചവർ നിങ്ങളോട് പറയില്ല ഇവരെപോലുള്ളവർ ഇതൊരു ബിസിനസായി കൊണ്ടുനടക്കാൻ ഒരു ഗ്രന്തത്തിൽ നിന്നും ഒരു വാചകം മുറിച്ചെടുത്ത് നിങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്… ഇവരുടെ പേരിൽ അണികൾ ചെയ്യുന്ന സഹായമല്ലാതെ സ്വന്തം മതത്തിൽ പെട്ടവർക്കെങ്കിലും ഇവർ എന്തെങ്കിലും സഹായം ചെയ്യുന്നുണ്ടോ എന്ന് നോക്കിയാൽ മതി… ഇവരൊക്കെ മതം വിറ്റു ജീവിക്കുകയാണ് … മതത്തെ പറ്റി വലിയ അറിവില്ലാത്ത ഒരു സാധാരണക്കാരനായ എന്റെ ചോദ്യങ്ങൾക്കുത്തരംപറയാൻ പോലും അറിവില്ലാത്ത ഇവരൊക്കെ പറയുന്നത് കേട്ട് ഇനിയും തമ്മിൽ തല്ലാനാണ് ഭാവമെങ്കിൽ ആയിക്കോ പക്ഷേ അത് ഞങ്ങളുടെ പേരും പറഞ്ഞുവേണ്ട…

അഫീ… പോവാം… അവര് തല്ലുകയോ കൊല്ലുകയോ എന്താന്നുവെച്ചാൽ ചെയ്യട്ടെ…

ഞങ്ങൾ അവിടെനിന്നും വണ്ടിക്കരികിലേക്ക് വന്നു

അഫീ…

മ്മ്…

നാളെ കാലത്ത് കളരിയുടെ പണി തുടങ്ങും…

അതൊക്കെ ഞാൻ നോക്കിക്കോളാം…

മ്മ്… ഉച്ചക്ക് നമുക്ക് റിയയുടെ ബാങ്കിലേക്ക് പോണം… അതുകഴിഞ്ഞു നീ നടുക്കണ്ടിയിലേക്ക് പൊയ്ക്കോ… മറ്റന്നാൾ കഴിഞ്ഞാൽ ഇലക്ഷൻ പ്രചാരണത്തിനു നീയും ആദിയും ലെച്ചുവിനൊപ്പം പോണം…

Leave a Reply

Your email address will not be published. Required fields are marked *