അറിവില്ലായ്മ മറച്ചുവെക്കാൻ താൻ കിടന്നു പ്രസംഗിക്കണ്ട… പ്രധാനമായും 108 ഉപനിഷത്തുകളിൽ 10 എണ്ണം മുഖ്യ ഉപനിഷത്തുകളാണ്. 21 എണ്ണം സാമാന്യ വേദാന്തമെന്നും 23 എണ്ണം സന്ന്യാസം എന്നും 9 എണ്ണം ശാക്തേയം എന്നും 13 എണ്ണം വൈഷ്ണവം എന്നും 14 ശൈവമെന്നും 17 എണ്ണം യോഗമെന്നും അറിയപ്പെടുന്നു.
ഇന്ത്യയുടെ ദേശീയചിഹ്നം താഴെ ദേവനാഗരി ലിപിയിൽ എഴുതിയ “സത്യമേവ ജയതേ” എന്നത് എവിടെനിന്നും വന്നു?
സത്യം മാത്രം പറയണമെന്ന് ഗാന്ധി പറഞ്ഞതാണത്…
നീ ഇതല്ല ഇതിലപ്പുറം പറഞാലും അത്ഭുധമില്ല പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ… സത്യമേ വചയതെ എന്നത് മുണ്ഡകോപനിഷത്തിലെ ഒരു മന്ത്രത്തിന്റെ ഭാഗമാണ്… കൃത്യമായി പറഞ്ഞാൽ ഈ ഉപനിഷത്തിന്റെ മൂന്നാം അദ്ധ്യായത്തിൽ “സത്യമേവ ജയതേ നാനൃതം” എന്നാരംഭിക്കുന്ന മന്ത്രത്തെ ആശ്രയിച്ചാണ്.
പുച്ഛത്തോടെ അയാളെ നോക്കി
ഒന്നാം മുണ്ഡകം ഉപനിഷത്തിലെ സത്യാന്വേഷണത്തിന് സന്ദർഭമൊരുക്കിയ ചോദ്യം ആര് ആരോട് ചോദിച്ചു?
ഉപനിഷത്തിലെ ചോദ്യത്തെ പറ്റി പറയുകയാണെങ്കിൽ
പ്രസംഗം വേണ്ട ആര് ആരോട് അതു മാത്രം മതി…
ഉത്തരമില്ലാതെ നിൽക്കുന്ന അയാളെ നോക്കി
ഗൃഹസ്ഥാശ്രമിയായ ശൗനകൻ അംഗിരസിനെ സമീപിച്ച് ചോദിച്ചതാണ്
ഗൃഹസ്ഥാശ്രമിയായ ശൗനകൻ അംഗിരസിനെ സമീപിച്ച് ചോദിച്ചത് എന്താണെന്നചോദ്യത്തിന് ഉത്തരമുണ്ടോ…?
ഒന്നും മിണ്ടാതെ നിൽക്കുന്ന അയാളെ നോക്കി
“എന്തറിഞ്ഞാൽ ഇക്കണ്ടതെല്ലാം അറിയാൻ കഴിയും” എന്നായിരുന്നു ശൗനകന്റെ ചോദ്യം മറുപടിയായി അംഗിരസ് : അറിവുകൾ രണ്ടു തരമുണ്ട് വേദാഗമങ്ങളും സർവശാസ്ത്രങ്ങളും അടങ്ങിയ അപരവിദ്യയാണ് അതിലൊന്ന്… അതിനേക്കാൾ ഉന്നതമാണ് ശാശ്വതമായതിനെക്കുറിച്ചുള്ള അറിവിലേയ്ക്കു നയിക്കുന്ന പരവിദ്യ…
വേണമെങ്കിൽ പരവിദ്യ യിലെ ഒരു മന്ത്രം ചൊല്ലിത്തരാം…
“യഥോർണ്ണനാഭി: സൃജതേ ഗൃഹ്ണതേ ച
യഥാ പൃഥ്വിവ്യാമോഷധയസ്സംഭവന്തി
യഥാ സത: പുരുഷാത് കേശലോമാനി
തഥാക്ഷരാത് സംഭതീഹ വിശ്വം.”
“ചിലന്തിയിൽ നിന്ന് നൂലും, ഭൂമിയിയിൽ നിന്ന് സസ്യലതാദികളും, മനുഷ്യശരീരങ്ങളിൽ കേശരോമങ്ങളും പുറപ്പെടുന്നതുപോലെ അക്ഷരചൈതന്യത്തിൽ നിന്ന് വിശ്വം ഉയിരെടുക്കുന്നു” എന്നാണ് ഇതിനർത്ഥം…
ചുറ്റുമുള്ളവർ ഭയ ഭക്തിയോടെ എന്നെ നോക്കെ
“ശരോഹ്യാത്മാ
ബ്രഹ്മ തല്ലക്ഷണമുച്യതേ
അപ്രമത്തേന വേദ്ധവ്യം
ശരവത് തന്മയോ ഭവേത്”
“ഓംകാരം വില്ലും ആത്മാവ് ശരവും ബ്രഹ്മം അതിന്റെ ലക്ഷ്യവുമാണ് മനസ്സിടറാതെ ലക്ഷ്യം വച്ചാൽ ശരം ലക്ഷ്യവുമായി എന്നപോലെ അതുമായി ഒന്നായിത്തീരാം”
താനിനി ജനങ്ങളെ അടുത്ത് മതം പറഞ്ഞ് കുത്തിത്തിരിപ്പിണ്ടാക്കാൻ പോയെന്നു ഞാനറിഞ്ഞാൽ…
വലിയ താടിയും പറ്റെ വെട്ടിയ മീശയുമായി തലയിൽ തൊപ്പിയും വെച്ചു നീ എന്ത് ചോദിച്ചാലും ഞാൻ പറയും എന്ന ആത്മ ധൈര്യത്തോടെ നെഞ്ചും വിരിച്ച് നിൽക്കുന്നവനെ നോക്കി
താൻ ഖുർആനും ഹദീസും ഇസ്ലാമിന്റെ ചരിത്രവും പഠിച്ചിട്ടുണ്ടോ…
എല്ലാം പഠിച്ചിട്ടുണ്ട്…
ശെരി അപ്പൊ അഞ്ച് ചോദ്യങ്ങൾ മൂന്നെണ്ണമെങ്കിലും ശരിയാക്കണം
എന്താണ് ലൗഹുൽ മഹ്ഫൂദ്…
ലൗഹുൽ മഹ്ഫൂദും ലൗ ജിഹാദുമൊക്കെ ഇസ്ലാമിക വിരോധികൾ കെട്ടിച്ചമക്കുന്നതാണ്…
(ചിരിയോടെ അയാളെ നോക്കി) ലൗഹുൽ മഹ്ഫൂദ്… അള്ളാഹു ഖുർആൻ സംരക്ഷിച്ചു നിർത്തിയ ഫലകത്തിന്റെ പേരാണ്… അല്ലാതെ നിങ്ങൾ മതവിദ്വേഷികൾ തമ്മിൽ തല്ലുമ്പോ വിളിച്ചു പറയുന്ന ലൗ ജിഹാദുമായി അതിന് യാതൊരുബന്ധവുമില്ല…
(പുച്ഛത്തോടെ)
ഒരു സൂറത്തായി ഒന്നിച്ച് പൂര്‍ണ്ണമായി അവതരിച്ച സൂറത്ത് ഏതാണ്?
ഇക്രഉ ബിസ്മി…
അതൊരു സൂറത്തിന്റെ പേരല്ല സൂറത്തുൽ അലഖിലെ ആദ്യത്തെ ആയത്താണ്… സൂറതുൽ മുദ്ദഥിര്‍ ആണ് ഒരുമിച്ചു പൂർണമായി അവതരിച്ച സൂറത്ത്…
ഖുർആനിൽ ഏറ്റവും അവസാനമായി അവതരിച്ച ആയത്ത് ഏതാണ്?
കുൽ ഔതുബി റബ്ബിനാസിലെ മിനൽ ജിന്നതി വന്നാസ്…
അവസാന സൂറത്തിന്റെ പേര് കുൽ ഔതുബി റബ്ബിനാസ് എന്നല്ല സൂറത്തുനാസ് എന്നാണ്… അവസാനമായി അവതരിച്ച ആയത്
وَٱتَّقُوا۟ يَوْمًا تُرْجَعُونَ فِيهِ إِلَى ٱللَّهِ ۖ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ(വത്തകൂന യൗമൻ തുർജഊന ഫീഹി ഇലല്ലാഹി സുമ്മ തൂവഫി കുല്ലു നാഫ്‍സിൻ മാ കസബത് വഹും ലാ യുദ്ലമൂൻ)…അതായത്…
