എന്തെങ്കിലും പ്രശ്നമുണ്ടോ…
മ്മ്…
എന്താണ്…
നിങ്ങളെ രണ്ടാളുടെ ബ്ലഡിലും ഒരു വൈറസിനെ ഐഡന്റിഫൈ ചെയ്തിട്ടുണ്ട് പ്രശ്നം… അത് ബ്ലഡ് സെൽസിനെ ഇല്ലാതാകുന്നത് മാത്രമല്ല വളരെ വേകത്തിൽ മൾട്ടിപ്പിൾ ആയികൊണ്ടിരിക്കുകയാണ്… ലാബിൽ നിന്നും പറയുന്നത് ഈ സമയം കൊണ്ട് ശരീരത്തിലെ ബ്ലഡ് സെൽസ് മുഴുവനായും നശിച്ചിട്ടുണ്ടാവും എന്നാണ്… പക്ഷേ നിങ്ങൾ രണ്ടുപേരും പഴയതിലും ഉന്മേഷത്തോടെ ആരോഗ്യത്തോടെ നിൽക്കുന്നത് കാണുമ്പോ എന്താ സംഭവിക്കുന്നത് എന്ന് മനസിലാവുന്നില്ല… ആദ്യമായി കണ്ടെത്തുന്നതായതിനാൽ ഈ വൈറസിന്റെ സ്വഭാവമോ അതിന്റെരീതിയോ അത് ബ്ലഡ് സെൽസ് അല്ലാതെ ഏത് അവയവതെ ബാധിക്കും എന്നോ ഒന്നും ഒരു ഐഡിയയും ഇല്ല… അതാ സ്കാനിംഗ് കൂടെ എടുത്തുനോക്കിയത്…
മ്മ്… നീ അവളുമാരെയും ഇത്താനെയും കൂട്ടി വിട്ടോ… ഇനി സ്‌പ്രെഡ് ആവുന്ന വല്ലതും ആണെങ്കിൽ അവർക്ക് കൂടെ വരണ്ട…
അങ്ങനെ സ്‌പ്രെഡ് ആവാൻ ചാൻസ് ഇല്ല ഉണ്ടായിരുന്നെങ്കിൽ ഇത്രയും ദിവസം കൂടെ നിന്നപ്പോ വരണ്ടായിരുന്നോ… 99% സ്പ്രഡിംഗ് ചാൻസ് ഇല്ലെന്നാ ഡോക്ടറും പറയുന്നത്…
അതൊന്നും നോക്കണ്ട… ഇനി ആ ഒരുശതമാനമാണ് സത്യമെങ്കിലോ എന്തേലും പ്രശ്നമായാലോ…
അവര് പൊയ്ക്കോട്ടേ… ഞാനിവിടെ നിന്നോട്ടെ… പ്ലീസ്…
അഫീ… എനിക്കെന്തേലും പറ്റിപോയാൽ എല്ലാവർക്കും ധൈര്യം കൊടുക്കാനും, അവരെയെല്ലാം നോക്കാനും, എന്റെ സ്ഥാനത് നിന്ന് എല്ലാം ചെയ്യുവാനും നീ വേണം…
(ദേഷ്യത്തോടെ) ഇക്കാ… എന്താ പറയുന്നേ… ഇതിലും നല്ലത് എന്നെ അങ്ങ് കൊല്ലുന്നതാ…
മോളെ… നീ ഞാൻ പറയുന്നത് കേൾക്ക്… നമ്മളിൽ ആര് പോയാലും നമ്മൾ തുടങ്ങിവെച്ച പലതും നിർത്താൻ കഴിയില്ല നാഥനില്ലാതെയായാൽ ലോകത്തെ ഇല്ലാതെയാക്കാൻ നമ്മൾ തുടങ്ങിവെച്ച കൂട്ടം മതി അതുകൊണ്ട് ആര് വീണാലും അത് കൃത്യമായി മുന്നോട്ട് കൊണ്ടുപോയെ പറ്റൂ…
അവളെന്റെ മുഖത്തേക്ക് നോക്കി
നിന്നെ കൊണ്ട് പറ്റും… ഏത് സന്ദർഭത്തിലും ചിന്തിച്ച് തീരുമാനമെടുക്കാൻ നിനക്ക് കഴിയും… അവളുമാർ തനിച്ചായി പോവരുത് അവരെനല്ലോണം നോക്കണം…
ഇക്കാ…
പറയുന്നത് കേൾക്ക് പെണ്ണേ…
മ്മ്… പക്ഷേ ഇപ്പൊ ഞാൻ പോവില്ല… എനിക്കിവിടെ നിൽക്കണം…
ഞാൻ പറയുന്നത് നീ ഒന്ന് മനസിലാക്ക്…
ഇക്കാ ഇങ്ങള് എന്നെ ഒന്ന് മനസിലാക്ക്… ഇങ്ങളെ ഇങ്ങനെ ഒരവസ്ഥയിൽ വിട്ടിട്ട് പോവാൻ എനിക്ക് പറ്റില്ല… ഇതുവരെ നിങ്ങളെ ഒരു തീരുമാനത്തിനും എതിര്പറഞ്ഞിട്ടില്ല… ഇത് എനിക്ക് വേണ്ടി സമ്മതിച്ചുതന്നെ പറ്റൂ…
അവളുടെ ഫോൺ അടിഞ്ഞതും കാൾ എടുത്തു ചെവിയോട് ചേർത്തു
………
(കേട്ടത് വിശ്വാസം വരാത്ത പോലെ) വാട്ട്…
…………
അല്ലാഹ്…
ഫോൺ കട്ട് ചെയ്തു വിന്റോയിൽ ചാരി കണ്ണടച്ചു മുകളിലേക്ക് നോക്കി നിൽക്കുന്ന കണ്ണുകളിൽ നിന്നും കണ്ണുനീര് ഒലിച്ചിറങ്ങുന്നത് കണ്ട് അവളുടെ തോളിൽ കൈ വെച്ചതും മുഖം ഉയർത്തി എന്റെ മുഖത്തേക്ക് നോക്കിയവൾ നെഞ്ചിലേക്ക് വീണു ഇറുക്കെ കെട്ടിപിടിച്ചു കരയുന്ന അവളുടെ മുതുകിൽ തട്ടി
എന്റഫീ… നീ ഇങ്ങനെ ആയാലോ…
ഇക്കാ… ബ്ലഡിൽ സസ്പീഷ്യസ് ആയി ഒന്നും കാണാനില്ലെന്ന്… ലാബിന്നാ വിളിച്ചേ… ഒന്നൂടെ ചെക്ക് ചെയ്തിട്ട് വിളിക്കാന്നാ പറഞ്ഞേ…
സന്തോഷത്തോടെ കരഞ്ഞുകൊണ്ട് പറയുന്ന അവളെ ചേർത്തുപിടിച്ചു
പിന്നേ നീ എന്തിനാ കരയുന്നേ… കരയാതെടീ…
ഞാൻ പേടിച്ചു പോയി…
സാരോല്ല… കരയല്ലേ… എന്റെ പോന്നു സ്ട്രോങ്ങ് അല്ലേ…
അവളെ ആശ്വസിപ്പിക്കുമ്പോഴും എന്താവും സംഭവിച്ചത് എന്നചിന്ത മനസിൽ നിന്നെങ്കിലും എന്തേലും ആവട്ടെ എന്നചിന്തയോടെ അത് മനസിൽ നിന്ന് വിട്ട് അവളെ സമാധാനിപ്പിച്ചു
അല്പം കഴിഞ്ഞതും ലാബിൽ നിന്നും വീണ്ടും കാൾ വന്നതും അവൾ ഫോൺ ലൗഡ് ഇട്ടു
ഹലോ… ഡോക്ടർ…
ഹലോ…
എല്ലാം നോർമലാണ്… അദ്യം അയച്ച സാബിളിൽ ബ്ലഡ് സെൽസ് ഒന്നുപോലും ബാക്കിയില്ല മൊത്തമായി ആ വൈറസ് നിറഞ്ഞിരിക്കുകയാ…അതിലേക്ക് കൊടുക്കുന്ന ഏത് ബ്ലഡ് സെല്ലിനെയും അവ നശിപ്പിക്കുന്നുണ്ട്… ഒരു വൈറസിനെ പോലും കാണാനില്ല ഹെൽത്തിയും എനെർജിറ്റിക്കും ആയ ബ്ലഡ് സെൽസ് ആണ് ഇപ്പൊ അയച്ച സാംബിളിൽ മുഴുവൻ… ഇത് സൈം ബ്ലഡ് ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല… ഇത് ബ്ലഡ് എടുത്ത സിറിഞ്ചിലോ മറ്റോ ഉണ്ടായിരുന്ന വൈറസ് ആവാൻ ചാൻസ് ഉണ്ടോ…
