ഇത്തയോട് ഇപ്പൊ വരാമെന്നു പറഞ്ഞ് എഴുനേൽക്കാൻ തുനിയെ ഫോൺ കണ്ടതും ഇന്നലത്തെ മെസ്സേജും സ്റ്റാറ്റസും ഓർമ വന്നു മെസ്സേജ് വല്ലതും വന്നോ എന്ന് നോക്കി ഒന്നും വന്നില്ല എന്ന് കണ്ടതും എണീറ്റു
അതാരാവും എന്ന ചിന്തയായിരുന്നു അന്നത്തെ ദിവസം മുഴുവൻ ഇടക്ക് നോക്കിയെങ്കിലും മെസ്സേജ് ഒന്നും കാണാനില്ല ഇന്നലെ രാത്രിയാണ് അവസാനമായി ഓൺലൈനിൽ വന്നിരിക്കുന്നത്
രാത്രി കിടക്കാൻ നേരം ഉമ്മാനെ വിളിച്ച് കഴിഞ്ഞിട്ടും മെസ്സേജ് ഒന്നും വരുന്നില്ല എന്ന് കണ്ടതും അങ്ങോട്ട് മെസ്സേജ് അയക്കാൻ തീരുമാനിച്ചു
ഹായ്…
മെസ്സേജ് ഡബിൾ ടിക്ക് വീണതും ഓൺലൈൻ ആയി കാണിച്ചു
ഹായ്… എന്താ മുത്തേ കെട്ടിയോനെ മനസ്സിലാവാൻ നിനക്കിത്ര സമയം വേണ്ടിവന്നോ…
മെസ്സേജ് വായിച്ചതും വിശ്വാസം വരാതെ ഒരിക്കൽ കൂടെ വായിച്ചുനോക്കി
ജാബിർ… അവനിങ്ങനെയൊക്കെ സ്നേഹത്തോടെ സംസാരിക്കുമോ പിന്നേ സ്വന്തം മരുമകളെ വയറ്റിലെ കുഞ്ഞിനെ ചവിട്ടികൊന്നതുങ്ങൾക്കല്ലേ സ്നേഹം… (സ്വയം ആലോചിക്കെ)
എന്താടീ മിണ്ടാത്തെ… നീ പിണക്കമാണോ…
എന്ത് പറയണമെന്നറിയാതെ സ്ക്രീനിലേക്ക് നോക്കെ
എന്നെ ബ്ലോക്ക് ചെയ്തുവെച്ചോണ്ട് നിന്റെ പഴയ നമ്പർ ഓർമിച്ചെടുത്തതാ ഞാൻ…
സോറിയെടീ… ഒരു ചെറിയ ആക്‌സിഡന്റ് കുറച്ചുദിവസം ബോധമില്ലായിരുന്നു അതാ വിളിക്കാൻ പറ്റാഞ്ഞേ…
ഹേ…
സത്യമായിട്ടും…
എന്ത് പറ്റിയതാ…
ബൈക്കിൽ നിന്ന് വീണു…
കാര്യമായി എന്തേലും പറ്റിയോ…
ഇല്ല ചെറിയ മുറിവ്… പിന്നെ തലക്കും ചെറുതായി പരിക്ക് പറ്റി…
ഇപ്പൊ എങ്ങനെ ഉണ്ട്…
കുറവുണ്ട്… അടുത്ത് എല്ലാരും കാണും അതാ പകല് വിളിക്കാനും msg ഇടാനും നിൽക്കാത്തത്… എന്റെ പൊന്നിന് സുഖമല്ലേ… ഫുഡ് കഴിച്ചോ…
നമ്പർ മാറി എന്ന് പറയണോ വേണ്ടേ എന്ന ചിന്തയോടൊപ്പം അയാൾ അവളെ കൊഞ്ചിക്കുന്ന പോലെ എന്നെ കൊഞ്ചിക്കുവാൻ ആരുമില്ലല്ലോ എന്ന ചിന്തയിൽ പറയാതെ ഫോണിലൂടെ അങ്ങ് പ്രേമിച്ചാലോ എന്ന് ചിന്തിക്കേ അഫി ഇപ്പൊ ഇരിക്കുമ്പോലെ ഏതോ ഒരുത്തി പുഞ്ചിരി മാഞ്ഞു കണ്ണീരോടെ ഇവന്റെ അവകാശി ഈ സ്നേഹം കത്തിരിക്കുന്നുണ്ടാവും എന്ന തോന്നലിൽ മെസ്സേജ് അയക്കാൻ തുടങ്ങേ
😥 I miss you my ❤️ i miss you…
എത്രയെന്നറിയില്ല എനിക്ക് പറയാനറിയാത്തത്രയും ഞാൻ നിനെ miss ചെയ്യുന്നുണ്ട്…
എനിക്കറിയാം എന്റെ മെസ്സേജും കാളുമില്ലാതെ നീയും ഒരുപാട് സങ്കടപ്പെട്ടിരിക്കുമെന്ന് സോറി പൊന്നേ വേണമെന്ന് കരുതിയല്ല ജീവനുള്ളെടുത്തോളം മറക്കില്ലെന്നു നിനക്കറിയില്ലേ…
ഇനി വൈകിക്കില്ല ഞാൻ റെഡിയാവട്ടെ എന്നിട്ട് നിന്റെ വീട്ടിൽ വന്നു പെണ്ണ് ചോദിക്കാം…
നീ ഫുഡ് കഴിച്ചോടീ പൊന്നേ…
ഒന്ന് വായിക്കുമ്പോയേക്കും അടുത്തത് എന്നപോലെ തുടരെ തുടരെ ഉള്ള മെസ്സേജുകൾ ഓരോന്നും വായിക്കെ ഇവൻ മെസ്സേജ് അയക്കുന്നത് ഇവന്റെ കാമുകിക്കാണെന്നു മനസിലായി
അതേ… ഞാൻ നിങ്ങളുദ്ദേശിക്കുന്ന ആളല്ല നമ്പർ മാറി…
ടൈപ്പ് ചെയ്ത് അല്പ സമയം ആലോചിച്ച ശേഷം സെന്റ് അടിച്ചു
ഞാൻ സത്യമാ പറഞ്ഞേ ഞാൻ ഹോസ്പിറ്റലിൽ ആണ് നിനക്കെന്നെ വിശ്വാസമില്ലേ…
ഞാൻ ശെരിക്കും പറഞ്ഞതാ… എന്റെ പേര് ഫാസിന എന്റെ കല്യാണം കഴിഞ്ഞതാ… എനിക്ക് നിങ്ങളെ അറിയില്ല…
സത്യമാണോ…
സത്യം…
മെസ്സേജ് അയച്ചു ബുദ്ധിമുട്ടിച്ചതിൽ സോറി…
സാരമില്ലെന്നു പറയുന്നതിന് മുൻപ് ആള് ഓഫ് ലൈൻ ആയി
എങ്കിലും ആരാവും എന്താകും അവന്റെയും അവളുടെയും കഥ എന്ന ചിന്ത എന്നെ അലട്ടിക്കൊണ്ടിരുന്നു വീണ്ടും മെസ്സേജ് അയക്കാൻ തോന്നി എങ്കിലും വേണ്ട ഇനി ഇങ്ങോട്ട് മെസ്സേജ് അയക്കുമോ എന്ന് നോക്കാം ഇങ്ങോട്ട് ഇനിയും മെസ്സേജ് അയച്ചാൽ മൈന്റ് ചെയ്യണ്ട മെസ്സേജ് അയച്ചില്ലെങ്കിൽ കുറച്ച് ദിവസം കഴിഞ്ഞു മെസ്സേജ് ചെയ്തുനോക്കാം
രണ്ടുമൂന്നു ദിവസം കഴിഞ്ഞിട്ടും മെസ്സേജ് ഒന്നും കാണാത്തത് കൊണ്ട് അങ്ങോട്ട് മെസ്സേജ് ചെയ്തു
ഹായ്…
ഹായ്… സോറി നമ്പർ മാറിയതാ…
മനസിലായി കുഴപ്പമില്ല… ഇപ്പൊ എങ്ങനെ ഉണ്ട് സുഖമായോ…
ബേധമുണ്ട്…
ശെരിക്കുള്ള ആളെ കിട്ടിയോ…
കോൺടാക്റ്റ് ചെയ്യാൻ പറ്റിയില്ല…
