പോനൂസേ…
മ്മ്…
സങ്കടമുണ്ടോടീ… ഞാനിങ്ങനെ ആയതിൽ…
അവളെന്റെ മുന്നിൽ കയറിനിന്നു മുഖത്തേക്ക് നോക്കി
എന്റെ മുഖത്ത് നോക്ക്… എന്റെ മനസ്സിലുള്ളത് മനസിലാക്കാൻ ഞാൻ പറയാതെ തന്നെ ഇക്കാക്ക് അറിയില്ലേ… എനിക്ക് സങ്കടമുണ്ടെന്നു തോന്നുന്നോ…
അവളെടെ കവിളുകളിൽ പിടിച്ച് മുഖത്തേക്ക് നോക്കി
നിനക്ക് ഉള്ളിൽ അടക്കിവെക്കാൻ ഭയങ്കര കഴിവാണ് പെണ്ണേ അതാണ് എനിക്ക് പേടി…
ഇക്കാ… ഞാൻ ഇക്കാനോട് കള്ളം പറയുമെന്ന് തോന്നുന്നുണ്ടോ…
ഇല്ല…
ഞാൻ പറഞ്ഞില്ലേ… ഇക്ക എന്നെക്കാളും മറ്റൊരാളെ സ്നേഹിക്കുന്നു എന്ന് ഇക്ക പറഞ്ഞു ഞാൻ കേൾക്കാൻ എനിക്ക് പറ്റില്ല… എന്നുവെച്ചു ഇക്ക നൂറയെ സ്നേഹിക്കുന്നതിൽ എനിക്കൊരു സങ്കടവുമില്ല… നൂറയും മറ്റെല്ലാത്തിനും മേലേ ഇക്കയെ സ്നേഹിക്കുന്നു എന്ന് എനിക്കറിയാം… മാത്രവുമല്ല നിങ്ങൾ തമ്മിൽ നിങ്ങൾക്കുപോലും അറിയാത്ത എന്തൊക്കെയോ കണക്ഷനുണ്ട്… അവളോട് എനിക്ക് ഇഷ്ടവും ബഹുമാനവുമൊക്കെ തന്നെയാണ്… അല്ലാതെ എനിക്കതിൽ ഒരു സങ്കടവുമില്ല…
അവളെ ചേർത്തു പിടിച്ച് അവളുടെ നെറ്റിയിൽ ഉമ്മവെച്ച എന്നെ നോക്കി ചിരിയോടെ
ഇപ്പൊ സമാധാനമായല്ലേ…
മ്മ്…
മുന്നിൽ കാണുന്ന പൊളിഞ്ഞ പാലതിനടിയിലേക്ക് നടന്നു പാലത്തിനടിയിൽ തൂണുകളിലും മറ്റും നോക്കുന്ന അവളെ നോക്കി
നീ എന്താ തിരയുന്നെ…
ചിരിയോടെ എന്നെ നോക്കി
ഇക്കാക്ക് ഓർമയില്ലേ നമ്മളിവിടെ ആദ്യമായി വന്നന്ന് കല്ലുവെച്ച് തൂണിലും അവിടെ ഉണ്ടായിരുന്ന തറയിലുമെല്ലാം നമ്മുടെ പേരെഴുതിവെച്ചത്… തറ മണല് മൂടിപ്പോയി തൂണിലേതെങ്കിലും ഉണ്ടോ എന്ന് നോക്കിയതാ അതും കാണാനില്ല…
ചിരിയോടെ അവളെ ചേർത്തുപിടിച്ചവളുടെ കണ്ണുകളിലേക്ക് നോക്കി
മായാത്ത ഒരിടത്ത് എഴുതിവെച്ചിട്ടില്ലേ…
അവളുടെ സുന്ദരമായ മുഖത്ത് വിരിഞ്ഞ ചിരി നോക്കാൻ പോലും അവളുടെ കണ്ണുകളിൽ നിന്നും കണ്ണുകൾ മാറ്റാൻ തോന്നാതെ നോക്കി നിൽക്കുന്ന എന്റെ കണ്ണുകളിലേക്ക്തന്നെ നോക്കി
എവിടെ…
കാണിക്കാൻ പറ്റില്ല…
അതെന്താ…
കൊഞ്ചലോടെ ചോദിച്ചുക്കുന്ന അവളുടെ നെറ്റിയോട് നെറ്റി മുട്ടിച്ചു മൂക്കിനെ മൂക്കിൽ ചേർത്തുവെച്ച് അവളുടെ കണ്ണുകളോട് കണ്ണ് കോർത്തു നിന്നു
അഫീ…
ഇക്കാ…
കടിച്ചു തിന്നാൻ തോനുന്നു പെണ്ണേ നിനെ…
കൊതിപ്പിക്കല്ലേ പൊന്നേ… ഞാൻ എങ്ങനെയാ പിടിച്ചുനിൽക്കുന്നതെന്ന് എനിക്കെ അറിയൂല…
അവളെനെ ഇറുക്കെ പിടിച്ചു നെഞ്ചിൽ മുഖം ചേർത്തു നിൽക്കെ അവളെ ചേർത്തുപിടിച്ചു തലയിൽ തലോടി അവളെനെ ഇറുക്കെ പിടിച്ചു
എന്താ ഇവിടെ പരിപാടി…
ശബ്ദം കേട്ടഭാഗത്തേക്ക് തിരിഞ്ഞുനോക്കി
അഞ്ചാറുപേർനിൽക്കുന്നു അഫി കണ്ണുകൾ തുടച്ചു
ഒരുവൻ : നീയെന്തിനാമോളെ കരഞ്ഞേ… ഇവൻ വല്ലതും ചെയ്തോ…
രണ്ടാമൻ : പെങ്ങള് ധൈര്യമായി പറഞ്ഞോ… ഇവൻ വല്ലതും ഭീഷണിപ്പെടുത്തി കൊണ്ടുവന്നതാണോ…
അതേ ചേട്ടന്മാരെ… അവൾക്കൊരു പ്രശ്നവുമില്ല ഉണ്ടെങ്കിൽ അത് തീർക്കാൻ പുറത്തുനിന്നൊരാളുടെ സഹായവും ആവശ്യമില്ല…
അവന്മാര് എന്നെ തുറിച്ചു നോക്കി
ഒരുവൻ : നീ ഏതാടാ… നിനക്കെന്താ ഇവളുമായി പരിപാടി…
ഞാൻ ഷെബി… ഞങ്ങള് തമ്മിൽ എന്താണ് എന്നൊന്നും അന്വേഷികേണ്ട കാര്യം നിങ്ങൾക്കില്ല… ഞങ്ങളുടെ കാര്യം നോക്കാൻ ഞങ്ങൾക്കറിയാം…
സദാജാരത്തോടൊപ്പം ഞങ്ങളുടെ വേഷങ്ങൾ തമ്മിലുള്ള പൊരുത്തക്കേടും അവർക്കൊരു പ്രശ്നമാണെന്ന് അവരുടെ സംസാരത്തിൽ നിന്നും മനസിലായി ആളുകൾ എണ്ണം കൂടാൻ തുടങ്ങി
ഞങ്ങളെ സപ്പോർട്ട് ചെയ്തും വേറെ കുറേ പേർ ഞങ്ങളെ എതിർത്തും സംസാരിക്കാൻ തുടങ്ങി പ്രശ്നം രൂക്ഷമാവും മുൻപ് കാര്യങ്ങൾ അവരെ പറഞ്ഞു മനസിലാക്കാൻ ശ്രെമിക്കെ ആരും ഞങ്ങൾക്ക് പറയാനുള്ളത് കേൾക്കാൻ തയ്യാറാകാതെ മതങ്ങളെ പരസ്പരം താഴ്ത്തികെട്ടാനുള്ള തന്ത്രപ്പാടിലാണ് ചിലർ ഫോണെടുത്തു ആരെയൊക്കെയോ വിളിക്കുന്നുണ്ട്
അല്പസമയം കൊണ്ടുതന്നെ ആരൊക്കെയോ അങ്ങോട്ട് വരാൻ തുടങ്ങി വന്നവരിൽ തൊപ്പിയും വലിയ താടിയും വെച്ച ഒരുത്തനും കൈയിൽ ചരടും നെറ്റിയിൽ ഗോപിയും ഉള്ള ഒരുവനും ആണ് എല്ലാത്തിനും നേതൃത്വം
ഒരുവൻ ഫോണിൽ ഞങ്ങളുടെയും പ്രശ്നത്തിന്റെയും വീഡിയോ എടുക്കാൻതുടങ്ങി
