വഴി തെറ്റിയ കാമുകൻ – 8 20

ഇറങ്ങാൻകയറുണ്ടോ അവിടെ

കയറെടുത്തോണ്ടുവെക്കാൻ ഇബ്രായിനോട് പറഞ്ഞിക്ക്

വീട്ടിലേക്ക് കയറിചെല്ലുമ്പോ തന്നെ കിണറിനു ചുറ്റും ആളുകൾ നിൽക്കുന്നത് കണ്ട് അങ്ങോട്ട് നടക്കുന്നതിനിടെ ഷർട്ടിന്റെ കുടുക്കുകൾ അഴിച്ചു കൊണ്ട് കിണറിനടുത്തെത്തുമ്പോ കൈയിൽ കയറുമായി ഇബ്രായിക്ക നിൽപ്പുണ്ട്

എഡ്യാ കെട്ടേണ്ടേ

കിണറിനടുത്തേക്ക് നീങ്ങി മുകളിലുള്ള പാമ്പ് എവിടെയാണെന്ന് നോക്കി

കയറിനു നീളമില്ലേ…ആ തെങ്ങിൽ കെട്ടിക്കോ

നീളമൊക്കെ ഉണ്ട്… ഇബ്രായിക്ക കയറ് കെട്ടുമ്പോയേക്കും ഷർട്ടും മുണ്ടും ചെരിപ്പും അഴിച്ചുവെച്ചു

മുകളിലെ പാമ്പിനെ നോക്കി അതിന് അര മീറ്റർ മാറി അരികിലൂടെ താഴേക്ക് പോവുന്ന തരത്തിൽ കയർ തായേക്കിട്ട്

ഗോപാലേട്ടാ… അണലിയാ അതുങ്ങളെ ഇടാൻ പാകത്തിൽ എന്തേലുമെടുത്തു വെച്ചേക്ക്… എല്ലാരുമൊന്നു ഇത്തിരി പുറകോട്ട് മാറിനിന്നോ വെറുതെ ഉരുണ്ട് അതുങ്ങളെ മേലേവീണതുങ്ങളെ കൂടെ കൊല്ലണ്ട(ആരും അനുസരിക്കില്ലെന്നറിയുമെങ്കിലും എല്ലാരോടുമായി ഉറക്കെ പറഞ്ഞു)

ആൾമറ ഇല്ലാത്ത കിണറിന്റെ തിണ്ടിൽ ചവിട്ടി പുറത്തേക്ക് തിരിഞ്ഞുനിന്ന് താഴെ പാറോതിന്റെ കുറ്റിക്കുമുകളിൽ ചുറ്റിക്കിടക്കുന്ന പാമ്പിനെ നോക്കി കയറിൽ പിടിച്ച് താഴേക്കിറങ്ങി മുകളിലേക്ക് കയറാൻ പ്രയത്നിക്കുന്നതിനിടയിൽ കിണറ്റിലേക്കിറങ്ങിവരുന്ന പുതിയ ആളെ കണ്ട ഭയത്താൽ കൊത്തനായി അതി വേഗം തിരിഞ്ഞു വന്നതും വേഗം കുറഞ്ഞു വരുന്നതും നിമിഷനേരം കൊണ്ട് മനസിലാക്കികൊണ്ട് പടവുകൾ ക്ഷയിച്ചു മിനുസമായി നിൽക്കുന്ന പ്രഥലത്തിൽ കാലമർത്തി തല ചരിച്ചു അതിന്റെ തലക്ക് തൊട്ടുപുറകിലായുള്ള ഭാഗം ഇടം കയ്യിലാക്കി അമർത്താതെ പിടിച്ചു പതിയെ വലിച്ചതും ചെടിയിൽ ചുറ്റിവെച്ച തന്റെ ശരീരമനക്കി ചുറ്റഴിച്ചു ശരീരമത് തന്നെ അഴിച്ചു പതിയെ കൈയിലേക്ക് ചുറ്റി ചുറ്റികഴിയുംവരെ ശരീരമനക്കാതെ നിന്നുകൊടുത്തു മൃതുലമായി ചുറ്റി കിടക്കുന്ന ഇടം കൈ അകലെ തന്നെ പിടിച്ചുകൊണ്ടു ചുവരിൽ ചവിട്ടി പിടിച്ചവലം കാൽ ഉയർത്തി കാലുകൊണ്ടും വലം കൈ കൊണ്ടും കയർ ചുറ്റി പിടിച്ച് കയറിൽ അമർത്തി ചവിട്ടി കൊണ്ട് മുകളിലേക്ക് പൊങ്ങുന്നതോടൊപ്പം ചുവരിൽ ചവിട്ടിവെച്ച ഇടം കാലും മുകളിലേക്ക് മാറ്റി ചവിട്ടി ഉയർന്ന് കയറിലും ചുവരിലുമുള്ള കാലുകളിൽ ബാലൻസ് ചെയ്തുനിന്നുകൊണ്ട് ഉയർന്നപ്പോ കയറിൽ അരക്കൊപ്പമുഴരത്തിലായ വലം കൈ മാറ്റി മുകളിലേക്ക് കൊണ്ടുവന്നു വലിഞ്ഞു നിൽക്കുന്ന കയറിനെ ചുറ്റി പിടിച്ചു വലം കാലും ഉഴർത്തി ചുറ്റിക്കൊണ്ട് വലം കാലും വലം കയ്യും കയറിലും ഇടം കാൽ ചുവരിലും ചവിട്ടികൊണ്ട് വീണ്ടും ഉയർന്നു ഇടം കൈയിൽ പാമ്പിനെ പിടിച്ചു രണ്ട് കാലുകളുടെയും വലം കയ്യിന്റെയും ബലത്തിൽ ആഴമേറിയആ കിണറിന്റെ പാതിയിൽ നിന്നും മുകളിലേക്ക് കയറി വന്നു അവസാനമെത്തുമ്പോയേക്കും കയറിനോടടുത്തുനിന്ന് കാഴ്ച കണ്ടവരെല്ലാം പാമ്പിനെ പേടിച്ച് വശത്തേക്ക് മാറിയിരുന്നു തെങ്ങിൽ നിന്നും കിണറ്റിലേക്ക് നീണ്ടു കിടക്കുന്ന കയറിൽ പിടിച്ചു ഇടം കൈ ദൂരേക്ക് നീട്ടിപിടിച്ചുകൊണ്ട് വലം കാലിലെ ചുറ്റഴിച്ചു രണ്ട് കാലും ചുവരിൽ ചവിട്ടികൊണ്ട് മേലേക്ക് കയറി കിണറിന്റെ വെളുമ്പിൽ വന്നു നിൽക്കുമ്പോ കാല് കിണറിനു വെളുമ്പിലും (അറ്റത്ത്) പുഴവക്കിലെ തെങ്ങ് പുഴയിലേക്ക് ചെരിഞ്ഞു എന്നപോലെ വടി പോലെ നിൽക്കുന്ന ശരീരം കിണറിലേക്ക് ചെരിഞ്ഞു നിന്നു കയറിലെ പിടി വിട്ട് പിടിക്കാൻ ശ്രെമിച്ചാൽ പാമ്പിനെയും കൊണ്ട് മലർന്നടിച്ചു കിണറിലേക്ക് വീഴും എന്നറിയുന്നത് കൊണ്ട്

ഗോപാലേട്ടാ കയറൊന്നു പതിയെ വലിച്ചെ

മൂന്ന് നാലു പേര് കയറിൽ പിടിച്ചു പതിയെ വലിച്ചു നേരെ ആക്കി അല്പം മുന്നോട്ട് നടന്നു കണ്ണടച്ചു നീട്ടി ഒരു ശ്വാസമെടുത്തു തിരിഞ്ഞു നോക്കുമ്പോ പരിചിതമായ മുഖങ്ങൾക്കിടയിൽ ചുവന്ന ചുരിദാർ ടോപ്പിനൊപ്പം നിലത്ത് വലിയുന്ന കരിനീല മിഡിയും ഇട്ട് അഞ്ചര അടി ഉയരമുള്ളൊരു സുന്ദരിയായ പൂച്ച കണ്ണി അത്ഭുതത്തോടെ നോക്കിനിൽക്കുന്നു ഇടം കൈയിലെ പാമ്പിനെ അവൾക്കു നേരെ നീട്ടാൻ തുടങ്ങും മുൻപ് അവൾ പേടിച്ച് പുറകോട്ട് ചാടിയതും അതിലും വേഗത്തിൽ മുന്നോട്ട് നീങ്ങി കൊണ്ട് ഇടം കൈ പുറകിലേക്ക് നീട്ടി പിടിച്ചു വലം കൈഅവളുടെ അരയിൽ ചുറ്റി അവളെ എടുത്തു നിന്നു കൊണ്ട് താഴേക്ക് കണ്ണ് കാണിച്ചു താഴേക്ക് നോക്കിയ അവൾ കാലിനു താഴെ കിണറാണെന്നു കണ്ട് ഭയത്താൽ കണ്ണടച്ചു കൂവികൊണ്ട് കാൽ മുട്ട് മടക്കി പിടിച്ചു കഴുത്തിൽ തൂങ്ങി പുറകിലേക്ക് നടന്ന്

നിലത്ത് നിക്ക് ഇല്ലേൽ പാമ്പിനെ പിടി

കണ്ണ് തുറന്ന് എന്നെ നോക്കി വീണ്ടും താഴേക്ക് നോക്കിയ അവൾ കാൽ നിവർത്തിയതും ഞാൻ പിടിവിട്ടു കഴുത്തിലെ പിടിവിട്ടുകൊണ്ടവളാ വീട്ടിലേക്കോടി അപ്പോയെക്കും ഒരു വലിയ പ്ലാസ്റ്റിക് ഭരണിയുമായി നാൽപത്തഞ്ചു അൻപത് വയസ് തോന്നിക്കുന്ന തൊപ്പിവെച്ച കണ്ണിനു കാഴ്ചക്കുറവുള്ള അതികം തടിച്ചിട്ടോ മെലിഞ്ഞിട്ടോ അല്ലാത്ത കാര്യമായെന്തോ രോഗം പേറുന്നുണ്ട് എന്ന് വിളിച്ചറിയിക്കുന്ന ശരീരപ്രകൃതമുള്ള ഒരു ചേട്ടൻ വടിയും കുത്തി അങ്ങോട്ട് വന്നു ഭരണി നീട്ടികൊണ്ട്

ഇത് മതിയോ

മതിയേട്ടാ…

അങ്ങേര് തന്ന ഭരണിയിലേക്ക് അവനെ കയറ്റി മൂടിയിട്ടതും ചെവിയിൽ പിടി വീണതും ഒരുമിച്ചാണ് തിരിഞ്ഞു നോക്കുമ്പോ വേണുമാഷ് അതുവരെ ഉള്ള ധൈര്യമെല്ലാം ഒരു നിമിഷം കൊണ്ട് ആവിയായി പോയി ഇതെപ്പോ വന്നു മാഷിനെ നേരത്തെ കണ്ടിരുന്നേൽ ആ പൂച്ചക്കണ്ണിയെ ഞാൻ നോക്കുക പോലുമില്ലായിരുന്നു

നീയെന്തിനാ അവളെ പാമ്പിനെ കാട്ടി പേടിപ്പിച്ചേ…

മുഴങ്ങുന്നസ്വരത്തിൽ മാഷ് ചോദിച്ചതും വികൃതി കാണിച്ചു മാഷിന്റെ കയ്യിലകപ്പെട്ട് തലകുനിച്ചുനിൽക്കുന്ന പഴയ രണ്ടാം ക്ലാസുകാരനെ പോലെ നിൽക്കുമ്പോ ഒരു ധൈര്യത്തിനെന്ന പോലെ കൈയിലേ ഭരണിയിൽ ഞാൻ മുറുക്കെ പിടിച്ചു

അവളെങ്ങാനും കിണറ്റിൽ പോയിരുന്നെലോ…പോത്തുപോലായി ഇപ്പോഴും ഒരു ബോധോമില്ല

എന്റെ നിൽപ്പുകണ്ട് എല്ലാരുടെയും ചിരി ഉയർന്നതും മാഷെന്റെ ചെവിയിലെ പിടിവിട്ടു മറ്റുള്ളവർക്ക് നേരെ നോക്കി കാണണം എല്ലാരുടെയും ചിരി നിന്നു അല്ലെങ്കിലും മാഷിന്റെ കണ്ണുകൾക്ക് പോലും ഭയങ്കരമായ അജ്ഞാശക്തി ഉള്ളതായി തോന്നിയിട്ടുണ്ട് പലപ്പോഴും എന്തിനേറെ ഇന്ന് വരെ ഈ ലോകത്ത് ഒന്നിനോടും ഭയം തോന്നാത്ത ഞാൻ എന്റെ ഭാഗത്ത് ന്യായമുണ്ടായിട്ട് അത് പോലും പറയാൻ കഴിയാതെ പറയുന്ന ചീത്ത മുഴുവൻ കേട്ടുനിൽക്കേണ്ടി വന്നിട്ടുണ്ട് ഒന്നല്ലഒരുപാട് വട്ടം ഞാൻ മാത്രമല്ല മാഷിനോട് ആരെങ്കിലും എന്തെങ്കിലും എതിർത്തുപറയുന്നത് ഇതുവരെ ഞാനോ ഈ നാട്ടുകാരോ കണ്ടിട്ടില്ല അത് മാഷ് കാണിക്കുന്ന സ്നേഹം കൊണ്ടാണോ അതോ മാഷിനോടുള്ള ബഹുമാനം കൊണ്ടാണോ എന്നറിയില്ല

Leave a Reply

Your email address will not be published. Required fields are marked *