എല്ലാരുടെ കുറ്റോം കുറവും കാണുന്ന എല്ലാം തികഞ്ഞ നരണേട്ടനെ ലീലേച്ചിയും ബാബുവേട്ടനും കൂടെ മുഖത്തിനു നേരെ ഊക്കിയപ്പോ അങ്ങേരുടെ നൂറ് വാട്സിൽ കത്തിക്കൊണ്ടിരുന്ന ബൾബിന്റെ ഫിലമെന്റ് പോയപോലെയായത്കണ്ട്
(നരണേട്ടന്റെ തോളിൽ കൈവെച്ചു)ഇങ്ങള് പേടിക്കണ്ടന്നെ ഇങ്ങളെ പേടി ഞാൻ മാറ്റിത്തരും ഏതേലും നല്ലൊരു പാമ്പിനെ കിട്ടിയാൽ കൊണ്ടുവന്നു നിങ്ങളെ മേത്തിട്ടുതരാം അതോടെ എല്ലാ പേടീം തീരും
എന്റെ മുഖത്തു നോക്കി പേടിച്ചുനിൽകെ കൂവി കൊണ്ട് അങ്ങേര് ഡസ്കും മറിച്ചോണ്ട് മുന്നോട്ട് ചാടി ഡസ്കിലിരുന്ന ചായ ക്ലാസ്സ് വീണു പൊട്ടിയെങ്കിലും അടുത്ത നിമിഷം ബാലേട്ടൻ കാലുകൊണ്ട് തോണ്ടിയപ്പോ പേടിച്ചതാണെന്നു മനസിലായ എല്ലാരുടെയും ചിരി അവിടെ ഉയർന്നുകേട്ടു കൊണ്ടിരിക്കെ ഗോപാലേട്ടൻ ധൃതി പിടിച്ച് കടയിലേക്ക് വരുന്ന വഴിയേ തന്നെ
ബാബൂ പൂച്ചയെ കണ്ടോ
ബാബുവേട്ടൻ : (ചിരിച്ചോണ്ട്) അതല്ലേ ഇങ്ങള് ചോദിച്ച സാധനം
നരണേട്ടന്റെ തോളിൽ കൈ ഇട്ട് നിക്കുന്ന എന്നെ നോക്കി
(വന്നു കൈയിൽ പിടിച്ച് വലിച്ച് നടന്നോണ്ട്)നീ ഇതിനേം പിടിച്ച് നിക്കാതെ ഒന്ന് വേഗം വന്നേ വേണുമാഷെ വീട്ടിലെ കിണറ്റിൽ രണ്ട് പാമ്പ് ഒന്ന് പാതിയിലാ ഉള്ളത് കിണറിനു ചുറ്റും ആള്ക്കാര് കൂടിനിക്കുവാ ഒറ്റൊന്നും പറഞ്ഞിട്ട് കേൾക്കുന്നുമില്ല
(തിരിഞ്ഞുനോക്കി) നരണേട്ടോ പോവല്ലേ നല്ലതാണേൽ നിങ്ങക്ക് കൊണ്ടുത്തരാം(കടയിലെ പൊട്ടിച്ചിരി കേട്ടോണ്ട് ഗോപലേട്ടാനൊപ്പം നടന്നോണ്ട്) എന്റെ ഗോപലേട്ടാ മാഷെ വീട്ടിലേക്ക് ഇങ്ങനെ നടന്നിട്ടെപ്പോ എത്താനാ വല്ല വണ്ടിയും കിട്ടുമോന്ന് നോക്ക് രണ്ട് മൂന്ന് കിലോമീറ്ററില്ലേ
അവിടല്ല കുന്നിലേ കിണറ്റിലാ അതെങ്ങാനും കയറിയാൽ പേടിച്ചാരൊക്കെ എങ്ങോട്ടൊടും ആരൊക്കെ താഴത്തെ പൊട്ടകിണറ്റിൽ വീഴും ആരൊക്കെ വാഴകുഴിയിൽ വീയുമെന്നൊന്നും ആലോചിച്ചിട്ടൊരെത്തും പിടിയുമില്ല
ഇറങ്ങാൻകയറുണ്ടോ അവിടെ
കയറെടുത്തോണ്ടുവെക്കാൻ ഇബ്രായിനോട് പറഞ്ഞിക്ക്
വീട്ടിലേക്ക് കയറിചെല്ലുമ്പോ തന്നെ കിണറിനു ചുറ്റും ആളുകൾ നിൽക്കുന്നത് കണ്ട് അങ്ങോട്ട് നടക്കുന്നതിനിടെ ഷർട്ടിന്റെ കുടുക്കുകൾ അഴിച്ചു കൊണ്ട് കിണറിനടുത്തെത്തുമ്പോ കൈയിൽ കയറുമായി ഇബ്രായിക്ക നിൽപ്പുണ്ട്
എഡ്യാ കെട്ടേണ്ടേ
കിണറിനടുത്തേക്ക് നീങ്ങി മുകളിലുള്ള പാമ്പ് എവിടെയാണെന്ന് നോക്കി
കയറിനു നീളമില്ലേ…ആ തെങ്ങിൽ കെട്ടിക്കോ
നീളമൊക്കെ ഉണ്ട്… ഇബ്രായിക്ക കയറ് കെട്ടുമ്പോയേക്കും ഷർട്ടും മുണ്ടും ചെരിപ്പും അഴിച്ചുവെച്ചു
മുകളിലെ പാമ്പിനെ നോക്കി അതിന് അര മീറ്റർ മാറി അരികിലൂടെ താഴേക്ക് പോവുന്ന തരത്തിൽ കയർ തായേക്കിട്ട്
ഗോപാലേട്ടാ… അണലിയാ അതുങ്ങളെ ഇടാൻ പാകത്തിൽ എന്തേലുമെടുത്തു വെച്ചേക്ക്… എല്ലാരുമൊന്നു ഇത്തിരി പുറകോട്ട് മാറിനിന്നോ വെറുതെ ഉരുണ്ട് അതുങ്ങളെ മേലേവീണതുങ്ങളെ കൂടെ കൊല്ലണ്ട(ആരും അനുസരിക്കില്ലെന്നറിയുമെങ്കിലും എല്ലാരോടുമായി ഉറക്കെ പറഞ്ഞു)
ആൾമറ ഇല്ലാത്ത കിണറിന്റെ തിണ്ടിൽ ചവിട്ടി പുറത്തേക്ക് തിരിഞ്ഞുനിന്ന് താഴെ പാറോതിന്റെ കുറ്റിക്കുമുകളിൽ ചുറ്റിക്കിടക്കുന്ന പാമ്പിനെ നോക്കി കയറിൽ പിടിച്ച് താഴേക്കിറങ്ങി മുകളിലേക്ക് കയറാൻ പ്രയത്നിക്കുന്നതിനിടയിൽ കിണറ്റിലേക്കിറങ്ങിവരുന്ന പുതിയ ആളെ കണ്ട ഭയത്താൽ കൊത്തനായി അതി വേഗം തിരിഞ്ഞു വന്നതും വേഗം കുറഞ്ഞു വരുന്നതും നിമിഷനേരം കൊണ്ട് മനസിലാക്കികൊണ്ട് പടവുകൾ ക്ഷയിച്ചു മിനുസമായി നിൽക്കുന്ന പ്രഥലത്തിൽ കാലമർത്തി തല ചരിച്ചു അതിന്റെ തലക്ക് തൊട്ടുപുറകിലായുള്ള ഭാഗം ഇടം കയ്യിലാക്കി അമർത്താതെ പിടിച്ചു പതിയെ വലിച്ചതും ചെടിയിൽ ചുറ്റിവെച്ച തന്റെ ശരീരമനക്കി ചുറ്റഴിച്ചു ശരീരമത് തന്നെ അഴിച്ചു പതിയെ കൈയിലേക്ക് ചുറ്റി ചുറ്റികഴിയുംവരെ ശരീരമനക്കാതെ നിന്നുകൊടുത്തു മൃതുലമായി ചുറ്റി കിടക്കുന്ന ഇടം കൈ അകലെ തന്നെ പിടിച്ചുകൊണ്ടു ചുവരിൽ ചവിട്ടി പിടിച്ചവലം കാൽ ഉയർത്തി കാലുകൊണ്ടും വലം കൈ കൊണ്ടും കയർ ചുറ്റി പിടിച്ച് കയറിൽ അമർത്തി ചവിട്ടി കൊണ്ട് മുകളിലേക്ക് പൊങ്ങുന്നതോടൊപ്പം ചുവരിൽ ചവിട്ടിവെച്ച ഇടം കാലും മുകളിലേക്ക് മാറ്റി ചവിട്ടി ഉയർന്ന് കയറിലും ചുവരിലുമുള്ള കാലുകളിൽ ബാലൻസ് ചെയ്തുനിന്നുകൊണ്ട് ഉയർന്നപ്പോ കയറിൽ അരക്കൊപ്പമുഴരത്തിലായ വലം കൈ മാറ്റി മുകളിലേക്ക് കൊണ്ടുവന്നു വലിഞ്ഞു നിൽക്കുന്ന കയറിനെ ചുറ്റി പിടിച്ചു വലം കാലും ഉഴർത്തി ചുറ്റിക്കൊണ്ട് വലം കാലും വലം കയ്യും കയറിലും ഇടം കാൽ ചുവരിലും ചവിട്ടികൊണ്ട് വീണ്ടും ഉയർന്നു ഇടം കൈയിൽ പാമ്പിനെ പിടിച്ചു രണ്ട് കാലുകളുടെയും വലം കയ്യിന്റെയും ബലത്തിൽ ആഴമേറിയആ കിണറിന്റെ പാതിയിൽ നിന്നും മുകളിലേക്ക് കയറി വന്നു അവസാനമെത്തുമ്പോയേക്കും കയറിനോടടുത്തുനിന്ന് കാഴ്ച കണ്ടവരെല്ലാം പാമ്പിനെ പേടിച്ച് വശത്തേക്ക് മാറിയിരുന്നു തെങ്ങിൽ നിന്നും കിണറ്റിലേക്ക് നീണ്ടു കിടക്കുന്ന കയറിൽ പിടിച്ചു ഇടം കൈ ദൂരേക്ക് നീട്ടിപിടിച്ചുകൊണ്ട് വലം കാലിലെ ചുറ്റഴിച്ചു രണ്ട് കാലും ചുവരിൽ ചവിട്ടികൊണ്ട് മേലേക്ക് കയറി കിണറിന്റെ വെളുമ്പിൽ വന്നു നിൽക്കുമ്പോ കാല് കിണറിനു വെളുമ്പിലും (അറ്റത്ത്) പുഴവക്കിലെ തെങ്ങ് പുഴയിലേക്ക് ചെരിഞ്ഞു എന്നപോലെ വടി പോലെ നിൽക്കുന്ന ശരീരം കിണറിലേക്ക് ചെരിഞ്ഞു നിന്നു കയറിലെ പിടി വിട്ട് പിടിക്കാൻ ശ്രെമിച്ചാൽ പാമ്പിനെയും കൊണ്ട് മലർന്നടിച്ചു കിണറിലേക്ക് വീഴും എന്നറിയുന്നത് കൊണ്ട്
