വഴി തെറ്റിയ കാമുകൻ – 8 29

അമ്മ : ആ… മോനെപ്പോഴാ വന്നേ…

മനസും തലച്ചോറും തല്ല് കൂടുന്നതിനിടെ അമ്മയുടെ ശബ്ദം കേട്ട് അവരെ നോക്കി

ഇപ്പൊ വന്നേ ഉള്ളു

അമ്മ : അവൻ ഉറങ്ങുകയാ മരുന്ന് കഴിച്ചതിന്റെ ക്ഷീണം… ഞാൻ മോളെ വിളിക്കാം…മോളേ…ആരാ വന്നിരിക്കുന്നെന്ന് നോക്കിയേ…

അകത്തുനിന്നും അവൾ ഇറങ്ങി വന്നു മുഖത്തേക്ക് നോക്കാതെ നിന്നു നേരത്തെ ചുറ്റി വെച്ച മുടി മടഞ്ഞിട്ടിരിക്കുന്നു മുഖം കഴുകി പൊട്ട് വെച്ചിട്ടുണ്ട്

അമ്മ : മോന് ചായ കൊടുക്ക്…

അവൾ അകത്തേക്ക് പോയി

അമ്മ : മോൻ സ്കൂൾ വിട്ട് വരുവാണോ…

അതേ… ഇരുട്ടിയാൽ പിനെ പണി നടക്കില്ല അതാ നേരെ ഇങ്ങോട്ട്പോന്നേ…

അമ്മ : എന്നാ മോനിരിക്ക് ചോറെടുക്കാം…

അകത്തേക്ക് പോവാൻ നോക്കിയ അവരെ തടഞ്ഞു

വേണ്ടമേ… പറമ്പിൽ നിന്നും കല്ലൊക്കെ പെറുക്കി എടുക്കണം ഇരുട്ടിയാൽ പണി നടക്കില്ല… അമ്മ അമ്പലത്തിൽ പോണമെന്നു പറഞ്ഞിട്ട് പോയോ…

ആ… കാലത്ത് പോയി…

എവിടെയാ പോയേ…മഹാ ദേവി ക്ഷേത്രത്തിലാണോ…

മോന് പ്രതിഷ്ഠയൊക്കെ അറിയുമോ

അതൊക്കെ ഇവിടെല്ലാർക്കും അറിയാം… അമ്മക്ക് ആരെയാ ഇഷ്ടം…

കണ്ണനെ…

എനിക്ക് ശിവനെ ആണിഷ്ടം…

വെറുതെയല്ല പാമ്പിനെ കൊണ്ട് കളിക്കുന്നെ… പാമ്പിനെ പിടിക്കാൻ മോന് പേടിയൊന്നുമില്ലേ…

പാമ്പിനെ മാത്രമല്ല എനിക്കെല്ലാജീവികളേം ഇഷ്ടമാ… ഇതുവരെ മനുഷ്യൻമാരല്ലാത്തതൊന്നും എന്നെ ഒന്നും ചെയ്തിട്ടില്ല… എന്തിന് തേനെടുക്കാൻ ചെല്ലുമ്പോ തേനീച്ച പോലും കുത്തിയിട്ടില്ല പക്ഷേ മനുഷ്യൻമാരെ പേടിക്കണം ചിരിച്ചുകൊണ്ട് കഴുത്തറുക്കും… ഗുരു പറഞ്ഞിട്ടുണ്ട് മനുഷ്യരോളം അപകടകാരികളായ മൃഗങ്ങൾ ഭൂമിയിലില്ലെന്ന്…

അത് ശെരിയാ…

അപ്പോയെക്കും ചായ വന്നു കിട്ടിയ ചായ കുടിച്ചുകൊണ്ട് ഇടയ്ക്കിടെ അവളെ നോക്കുമ്പോ എന്നിൽ നിന്നും നോട്ടം മാറ്റുന്ന അവളെ കണ്ടപ്പോ വന്ന ചിരി അടക്കി ചായ കുടിച്ചു ഗ്ലാസ് തിരികെ കൊടുക്കുമ്പോ അവളുടെ വിരലിൽ തൊട്ടുപോയതും അവളൊന്ന് ഞെട്ടിയ പോലെ തോന്നി

തോന്നലല്ല ഞെട്ടി… എന്റെ മനസ് വിളിച്ചു പറഞ്ഞു… അതിനിപ്പോ എന്താ തലച്ചോറിന്റെ ചോദ്യമെത്തിയതും

എന്തേലും ആവട്ടെ എന്ന് ചിന്തിച്ചുകൊണ്ട് പറമ്പിലേക്ക് നടക്കുന്നതിനിടെ യൂണിഫോം ഷർട്ട് അഴിച്ചു അവിടെ ഉള്ള ചെടിയുടെ കമ്പിലേക്ക് കൊളുത്തി തൂമ്പയും എടുത്ത് അലക്കുകല്ലിനടുത്തേക്ക് നടന്നു മുകളിലുള്ള കല്ലിനെ മറിച്ചിട്ടുകൊണ്ട് കല്ലുകളെ മാറ്റി തൂമ്പ കൊണ്ട് ചെറിയൊരു തടം തീർത്തതുകൊണ്ടിരിക്കെ ചിന്തയിൽ അവൾ ആയിരുന്നു പുറകിൽ ആരോ വരുന്നതറിഞ്ഞു തിരിഞ്ഞു നോക്കുമ്പോ അവളാണ് അല്പം മാറി നിന്ന അവളെ ഒന്ന് നോക്കി

എന്തെ…

(പതിഞ്ഞ ശബ്ദത്തിൽ)എന്തേലും സഹായം ചെയ്യാൻ…അമ്മ പറഞ്ഞു…

സഹായമൊന്നും വേണ്ടന്നേ…(പൊളിച്ചിട്ട കല്ലുകൾ എടുത്ത് അടുക്കാൻ തുടങ്ങി) എന്താ ഇയാളെ പേര്…

ലക്ഷ്മി…

ഐശ്വര ലക്ഷ്മി ആണോ…

വെറും ലക്ഷ്മി…

അവളോട് സംസാരിച്ചുകൊണ്ട് പെട്ടന്ന് തന്നെ കല്ലുകൾ അടുക്കി തീർത്തു പറമ്പിലൂടെ നടന്നു കല്ലുകൾ തപ്പി എടുത്തോണ്ട് വരുന്നതിനിടയിൽ എടുക്കാൻ നോക്കിയ അവളെ തടഞ്ഞു ഞാൻതന്നെ എടുത്തു

ഇങ്ങോട്ട് വന്നേ…

(അടുത്തേക്ക് വന്നുകൊണ്ട്)എന്തെ…

ഇയാളല്ലേ അലക്കാറ്ഈ ഉഴരം ശെരിയാണോ എന്ന് നോക്കിയേ…

(അവിടെ നിന്നുനോക്കി) മ്മ്… ശെരിയാ…

ബാക്കി വന്ന കല്ല് കൊണ്ട് നിൽക്കുന്ന ഭാഗത്ത് അല്പം കുഴിച്ചു സ്റ്റെപ്പ് പോലെ കെട്ടി ബക്കറ്റിൽ വെള്ളം കൊണ്ടുവന്നു ഒഴിച്ചു കെട്ടാൻ ഉപയോഗിച്ച മണ്ണ് മുഴുവൻ നനഞ്ഞെന്ന് ഉറപ്പിച്ചു മുൻപ് അലക്കാൻ ഇട്ടിരുന്ന കല്ലെടുത്തു നിൽക്കുന്ന ഭാഗത്ത് സ്റ്റെപ്പ് പോലെ ഭൂമി നിരപ്പിൽ നിന്നും മൂന്നിഞ്ച് ഉയരത്തിൽ സ്ഥാപിച്ചു

അയ്യോ അത് അലക്കുന്ന കല്ലാ

(നടന്നുകൊണ്ട്)അത് ചെറുതല്ലെ കുറച്ചൂടെ വലിയ പരന്നൊരു കല്ലവിടെ കണ്ടു അതലക്കാനിടാം… ചളി വെള്ളത്തിൽ ചവിട്ടിനിന്ന് ഇയാളെ കാലിന്റെ ഭംഗി കളയണ്ട…(ഉണങ്ങിയ വാഴകൈ പറിച്ചു കെട്ടികൊണ്ട് നടന്നു ചെന്ന് അവിടെ എത്തുമ്പോയേക്കും കെട്ടിക്കഴിഞ്ഞ തെരുവ അവൾക്ക് നേരെ നീട്ടികൊണ്ട്) കല്ല് പൊക്കി തലയിൽ വെക്കും മുൻപ് ഇത് തലയിൽ വെച്ചുതരണം (കല്ല് എടുക്കാൻ നോക്കുമ്പോ)

Leave a Reply

Your email address will not be published. Required fields are marked *