ചിണുങ്ങിക്കൊണ്ടിരിക്കുന്ന അവളെ എഴുനേൽപ്പിച്ചു മുഖം കഴുകിച്ചു ബെഡിൽ കൊണ്ടിരുത്താൻ നോക്കിയതും എന്നെ പിടിച്ചിരുത്തി അവൾ മടിയിൽ കയറി നെഞ്ചിൽ ചാരിയിരുന്നു ദോശയിൽ ചട്ണി ഒഴിച്ചു നല്ലപോലെ ചട്ണി കുടിച്ച ദോശയെ നുള്ളി അവളുടെ വായിലേക്ക് വെച്ചുകൊടുത്തു എന്റെ മുഖത്തേക്ക് നോക്കികൊണ്ട് ഓരോ പ്രാവശ്യവും അവളത് വാങ്ങികഴിച്ചുകൊണ്ടിരുന്നു വെള്ളവും കുടിപ്പിച്ചു എടുത്തോണ്ടുപോയി വാ കഴുകിച്ചു തിരികെവന്നു നേഴ്സിനോട് ഭക്ഷണം കഴിച്ചെന്നു പറഞ്ഞു
നേഴ്സ് വന്ന് ഇൻജെക്ഷനും കഴിക്കാനുള്ള മെഡിസിനും കൊടുത്തു അവർ പോയതും ഞങ്ങൾ മൂത്രമൊഴിച്ചുവന്നു കിടന്നു അവളെ പുതപ്പിച്ചശേഷം ഷർട്ട് അഴിച്ചിട്ടു പുതപ്പിനുള്ളിൽ കയറിയ എന്റെ ഇടം കൈയിൽ തലവെച്ചുകൊണ്ടെനെ കെട്ടിപിടിച്ചു കിടക്കുന്ന അവളെ ഞാനും ചേർത്തുപിടിച്ചു
ഏട്ടാ…
മ്മ്…
ഏട്ടനിങ്ങനെ എല്ലാംചെയ്തുതന്നെന്നെ നോക്കുമ്പോ പനി മാറണ്ട എന്ന് തോന്നുവാ…
പനിച്ചില്ലേലും നിന്നെ ഞാൻ നോക്കില്ലേ പെണ്ണേ…
അവളെന്റെ നെഞ്ചിൽ ഉമ്മവെച്ചു
നോക്കില്ലെന്നല്ല പൊന്നേ…ഇങ്ങനെ ഒന്നും എന്നെ ആരും നോക്കിയിട്ടില്ല…ഒന്ന് കിടന്നുപോയാൽ നോക്കാൻ പോലും ആളില്ലാത്തത്കൊണ്ട് പനിക്കുന്നതൊക്കെ പേടിയായിരുന്നു… ഇപ്പൊ എനിക്കാപേടിയില്ല…
അവളെ ചേർത്തുപിടിച്ചുകൊണ്ട് തലയിൽ ഉമ്മവെച്ചു
വാവേ…
മ്മ്…
ബിച്ചുവിനെ ഒരു പെണ്ണ് കെട്ടിച്ചാലോ
അയ്യോ… അവൻ ചെറുതല്ലേ…
ഒരു പെണ്ണ് കെട്ടിച്ചുനോക്ക് കൃത്യം പത്താം മാസം അവളൊരു കുഞ്ഞിനെ പെറും അപ്പൊ അറിയാം അവൻ ചെറുതോ വലുതോ എന്ന്
നിനെയും കുടുംബവും നോക്കാൻ അവനെ കൊണ്ട് പറ്റുന്നില്ലേ കെട്ടിയ പെണ്ണിനെ നോക്കാനും അവൾക്ക് വേണ്ടത് കൊടുക്കാനുമുള്ള പ്രായമൊക്കെ അവനായി… എന്റെ നാല് വയസിളപ്പമേ അവനുള്ളൂ അത് വല്ലതും ഓർമ്മയുണ്ടോ… നിന്നെക്കാൾ ഏഴു വയസ്സ് ഇളപ്പം…
മ്മ്… അവനെത്ര പെട്ടന്നാ വലുതായേ…ചേച്ചി പോവുമ്പോ അവന് ഒരു വയസാ (അവളുടെ കണ്ണ് നിറഞ്ഞു)
കരഞ്ഞാൽ നല്ല കടി വെച്ചുതരും ഞാൻ (അവളെ മേലേക്ക് പിടിച്ച് കിടത്തി) ബിച്ചു കെട്ടുന്ന പെണ്ണിനെ പറ്റി എന്താ നിന്റെ സങ്കല്പം…
(തല ഉയർത്തി അവളെന്റെ മുഖതേക്ക് നോക്കി) ആരെയേലും കണ്ടുവെച്ചിട്ടുണ്ടോ… എനിക്കിഷ്ടപെടുമോന്ന് പേടിച്ചിട്ടാണോ…
കണ്ടുവെച്ചിട്ടൊന്നുമില്ല നോക്കുമ്പോ നിനക്ക് കൂടെ ഇഷ്ടമാവുന്ന പോലൊരു കുട്ടി ആകണമെന്ന് തോന്നി…
ഭംഗിഉണ്ടാവണം നല്ല സ്വഭാവംആവണം അവന് ഇഷ്ടപ്പെടണം
അപ്പൊ ജാതി ഒന്നും നോക്കണ്ടേ…
ഞാനീ കിടക്കുന്നത് ഏത് ജാതിക്കാരന്റെ നെഞ്ചിലാ… ജാതി നോക്കിയിട്ടാണോ നിങ്ങളെന്നെയും ഞാൻ നിങ്ങളെയും സ്നേഹിച്ചേ…
(അവളെ ഒന്ന് കൂടെ ഇറുക്കെ പിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചു) അപ്പൊ അവളുടെ ജാതിയും മതവും ഒന്നും നിനക്ക് പ്രശ്നമല്ലേ…
ആണെങ്കിൽ ഞാനിവിടെ കിടക്കുമോ…ഞാൻ ശിവനെ ആരാധിക്കുന്നു… നിങ്ങൾ അല്ല നിങ്ങളുടെ വീട്ടിലുള്ളവർ അള്ളാഹുവിനെ ആരാധിക്കുന്നു… “പുണർന്നു പേറുന്നതെല്ലാമൊരിനമാം” എന്നല്ലേ വിവരമുള്ള ശ്രീ നാരായണ ഗുരു പറഞ്ഞത് ബാക്കിയൊക്കെ വിവരമില്ലാത്ത മനുഷ്യന്മാർ ഉണ്ടാക്കിയതല്ലേ…
മ്മ്…
പേര് ഊര് തൊഴിൽ മൂന്നുമായത് പോരുമേ ജാതയെതെന്ന് ചൊല്ലേണ്ട നേര് മെയ് തന്നെ ചൊൽകയാൽ… ആളെ തിരിച്ചറിയാൻ ഇത് മൂന്നും മതി ജാതി ആണോ പെണ്ണോ എന്നത് കണ്ടാലറിയാം എന്ന് ഗുരു പറഞ്ഞിട്ടുണ്ട് അക്ഷരഭ്യാസമില്ലാത്ത ലോകത്തോടിത് പറഞ്ഞിട്ടെന്താ… ശുചിത്വം അടുക്കളയിൽ നിന്നെന്നല്ലേ ഗുരു പറഞ്ഞേ നമ്മളെ ചെക്കനെ ജാതി നോക്കാതെ കെട്ടിച് നമുക്ക് വിവരമില്ലാത്ത ലോകത്തോട് ജാതിയില്ലായ്മ വിളിച്ചു പറയാം…
ലച്ചൂ…
മ്മ്…
നീ അത്യാവശ്യ മായൊരു കാര്യം ചെയ്യണം
എന്തെ…
നിന്റെ വായനയും എഴുതും കുറക്കണം ഇല്ലേൽ നിന്നെ ആരേലും തല്ലികൊല്ലും
പോ… അവിടുന്ന് ഞാൻ കരുതി എന്തോ സീരിയസ് കാര്യം പറയുവാന്ന്
സീരിയസ് ആയി പറഞ്ഞതാ വല്ല മതഭ്രാന്തൻമാരും എന്നേലും പുസ്തകം വായിക്കാൻ തുടങ്ങിയാൽ നിന്നെ എപ്പോ തല്ലിക്കൊന്നെന്ന് ചോദിച്ചാൽ മതി
