ചായകുടിച്ചു കഴിഞ്ഞു ആറ് ചെക്ക് ലീഫ് ഒപ്പിട്ട് അവന് നേരെ നീട്ടി അവർക്ക് മൂന്നാക്കും വേണ്ട വണ്ടി എടുത്ത് കൊടുക്ക് സുഹൈലിന്റെ വണ്ടി പണിയാൻ എത്രയാ വേണ്ടേ എന്ന് നോക്കിയിട്ട് അതും കൊടുക്ക് ഉപ്പാക്ക് ഒരു പുതിയ ലക്ഷ്വറി വണ്ടി എടുക്കണം ഏതാ നല്ലേ
ബെൻസ് ബിഎം ഒക്കെ ആണ് ഇപ്പൊ നമ്മുടെ നാട്ടിൽ ഉള്ള ലക്ഷ്വറി വണ്ടികൾ പക്ഷേ കുറച്ചുകൂടെ എനിക്കിഷ്ടം ലക്സസോ ലാൻഡ് ക്രൂസറോ ആണ്
ശെരി നിനക്കിഷ്ടമുള്ളത് എടുത്തോ
ആരെ പേരിൽ എടുക്കണം
ഉപ്പാന്റെ ഐഡിയും മറ്റും അമലിന്റെ കൈയിൽ ഉണ്ട് അത് വാങ്ങിച്ചോ
എത്ര ഫസ്റ്റ് പേയ്മെന്റ്കൊടുക്കണം
ഫുൾ പേയ്‌മെന്റ് ചെയ്തോ ഫിനാൻസ് വേണ്ട
രണ്ട് കോടി എങ്ങാനും വേണം ലാൻഡ് ക്രൂസറിനു
അത് സാരോല്ല രെജിസ്ട്രേഷൻ അടക്കം കഴിഞ്ഞു കൈയിൽ തരാൻ എത്രവേണം എന്ന് ചോദിക്ക് അതാവുമ്പോ ഒറ്റ ചെക്കിൽ പരിപാടി കഴിയും
ലാൻഡ് ക്രൂസർ ആണേൽ ഇവിടെ അടുത്ത് തന്നെ ഷോറൂം ഉണ്ടല്ലോ നമുക്ക് പോയിനോക്കാം
മ്മ്…
നേഴ്സ് വന്ന് മെഡിസിൻ കൊടുത്തു പുറത്തേക്കിറങ്ങുമ്പോയേക്കും അഫി കയറിവന്നു ഉപ്പാക്ക് ലാൻഡ് ക്രൂസർ എടുക്കുന്ന ആലോചന പറഞ്ഞു
അഫി : ലാൻഡ് ക്രൂസറോ ഇറങ്ങുമ്പോയേക്കും രണ്ട് രണ്ടര കോടി വിലയില്ലേ
മ്മ്…
അഫി : എന്തായാലും എടുത്തോ നമ്മളെ നാട്ടിൽ ആരെടുത്തുമില്ല അടവൊക്കെ നമുക്കടക്കാം. ഉപ്പ അതിൽ വന്നിറങ്ങുന്നത് എന്റെ വീട്ടുകാരൊന്ന് കാണട്ടെ
ഡോക്ടർ വന്നു പോയതും മെർലിന്റെ കൂടെവന്ന ചാന്ധിനിയെയും തേൻമൊഴിയെയും ലച്ചുവിനടുത്താക്കി ഞങ്ങൾ ബിച്ചുവിന്റെ വണ്ടിയുമായി ടോയോട്ടയിലേക്ക് വെച്ചു പിടിച്ചു ഇടയിൽ അമൽ വിളിച്ചു സ്ഥലങ്ങൾ അളവും കാര്യങ്ങളും കഴിഞ്ഞു നാളെ രെജിസ്റ്ററേഷൻ വെക്കാം എന്നും പറഞ്ഞു
ടോയോട്ടയിലേക്ക് കയറി ചെല്ലുമ്പോതന്നെ യൂണിഫോം ഇട്ട ഒരാൾ അടുത്തേക്ക് വന്നു
എന്താണ് സർ വേണ്ടത്
ബിച്ചു : ചൂടുള്ള നാല് പൊറോട്ടയും രണ്ട് നല്ല എരിവുള്ള ബീഫ് ഫ്രെയും
(അവനെ നോക്കി) എന്താടാ ഇത് പറഞ്ഞു കൊതിപ്പിച്ചു വിശപ്പിനെ വിളിച്ചു വരുത്തിയല്ലോ നീ… (സ്റ്റാഫിനെ നോക്കി) വണ്ടി വേണം…
വരൂ സർ… ഒരു ബ്രോഷർ എടുത്ത് കൈയിൽ തന്നു
പെട്ടന്ന് ഞങ്ങളെ വിട്ട് അങ്ങോട്ട് കയറി വരുന്ന ഫാമിലിക്ക് നേരെ ചെന്നു
ബിച്ചു : ബെസ്റ്റ്… അവൻ പോയി…(മറ്റൊരാളെ അടുത്തേക്ക് വിളിച്ചു) എന്താപേര്…
അക്ഷയ് സർ
ബിച്ചു : ശെരി… ഒരു വണ്ടി വേണം തരുമോ അതോ അയാൾ പോയപോലെ പോവുമോ…
സോറി സർ… ഏത് വണ്ടിയാ നോക്കുന്നെ… എത്തിയോസ്, ഇനോവ, ഗ്ലാൻസ
ലാൻഡ് ക്രൂസർ ഇല്ലേ…
ഉണ്ട് സർ…
ബിച്ചൂ… വൈറ്റ് അല്ലേ…
ബിച്ചു : അതേ ബ്ലാക്ക് പെട്ടന്ന് അഴുക്കവും വൈറ്റ് മതി ഡീസൽ ആയിക്കോട്ടെ
മ്മ്… ഓൺറോട് എത്രയാവും…
ഒരു മിനുറ്റ് സർ
രണ്ട് കോടി പത്ത് ലക്ഷം ഷോറൂം പ്രൈസ് വരും സർ ഇൻഷുറൻസ് രെജിസ്ട്രെഷൻ എല്ലാം കൂടി വണ്ടി റോഡിലിറങ്ങാൻ രണ്ട് കോടി അറുപത്തിരണ്ടു ലക്ഷത്തി രണ്ടായിരത്തി മുന്നൂറ്റി എൺപത്തി അഞ്ചു രൂപ ആവും ഇ എം ഐ ഇടുകയാണേൽ പ്രൊഫൈൽ ഒക്കെ ആണേൽ നാല് ലക്ഷത്തി ആയിരത്തി അഞ്ഞൂറ്റി അറുപത്തി ഒൻപത് രൂപ വരെ ചെയ്യാൻ പറ്റും
ഇ എം ഐ വേണ്ട ഇപ്പൊ പേ ചെയ്യാം ക്യാഷ്ചെക്ക് ഒക്കെ അല്ലേ
(സന്തോഷം കൊണ്ട് അവന്റെ മുഖം വിടർന്നു)അതേ സർ…
വണ്ടി രെജിസ്ട്രെഷൻ അടക്കം എല്ലാ ഫോർമാലിറ്റിസും കഴിഞ്ഞു എപ്പോ തരാൻ കഴിയും
മാക്സിമം രണ്ട് ദിവസം സർ… വണ്ടി കാണണ്ടേ…
ബിച്ചുവിനെ നോക്കി
കാണാതെ പിനെ കണ്ടാൽ മാത്രം പോര ഓടിച്ചും നോക്കണം…
അത് സർ… ടെസ്റ്റ് ഡ്രൈവ്…
ബിച്ചു : ആദ്യം ഈ സർ വിളി നിർത്ത് ഇതൊരുമാതിരി സ്കൂൾ പിള്ളേരെ പോലെ അയ്യേ മ്ലേച്ഛം…
ഡാ…കളിക്കല്ലേ… അക്ഷയ് ഞാൻ ഷെബിൻ ഷെബി എന്ന് വിളിക്കും ഇവൻ വിഷ്ണു ബിച്ചു എന്ന് വിളിക്കും അങ്ങനെ വിളിച്ചോ
ശെരി…
പേ ചെയ്ത ശേഷം…ടെസ്റ്റ് ഡ്രൈവ് ചെയ്തൂടെ…
അല്ല സർ… ടെസ്റ്റ് ഡ്രൈവ് ചെയ്യാം… ഞാനൊന്ന് മാനേജറെ കണ്ട് സംസാരിച്ചിട്ട് വരാം…
ശെരി…
(മാനേജറെ കണ്ട് അക്ഷയ് തിരികെ വന്നു)വരൂ…
ബിച്ചു വണ്ടി ഓടിക്കുന്നതിനിടെ അക്ഷയ് പുറകിലുരുന്നുകൊണ്ട് വണ്ടിയെ പറ്റി സംസാരിച്ചുകൊണ്ടിരുന്നു തിരികെ ഷോറൂമിൽ എത്തി
