വഴി തെറ്റിയ കാമുകൻ – 8 29

അഫീ…

മ്മ്…

മോളിനി തൊട്ടതിനും പിടിച്ചതിനും തല്ലുണ്ടാക്കാൻ പോവരുത് നിന്റെ സ്വഭാവത്തിൽ വന്ന ഈ മാറ്റം എനിക്ക് നല്ല പേടിയുണ്ട്

(അവളെന്റെ മുഖത്തേക്ക് നോക്കി) ഇനി ഇക്കാന്റെ സമ്മതമില്ലാതെ ആരെയും ഞാൻ തല്ലില്ല എന്റെ ഇക്കയാണേ എന്റെ ഈ ചേച്ചിയാണേ സത്യം

അവളുടെ നെറ്റിയിൽ ഉമ്മനൽകി

ലെച്ചു : അതൊക്കെ കഴിഞ്ഞില്ലേ ഇനി അതൊന്നും പറയണ്ട ഇനി അവളങ്ങനൊന്നും ചെയ്യില്ല (അവൾ അഫിയുടെ കവിളിൽ തലോടി) നമുക്ക് വേറെന്തെങ്കിലും സംസാരിക്കാം

അഫി : എന്നാ ചേച്ചി എപ്പോഴാ സെറ്റായെ… എങ്ങനെയാ സെറ്റായെ ആ കഥ പറ

ലെച്ചു : അതൊക്കെ വലിയ കഥയാ…

അഫി : എപ്പോഴാ ആദ്യം ഇഷ്ടം തോന്നിയെ…

ലെച്ചു : കണ്ടപ്പോ അതുവരെ അറിയാത്തൊരു ഫീലായിരുന്നു എന്താ നടക്കുന്നെ എന്നറിയാത്തൊരവസ്ഥ അതിന് ശേഷം കാണാതിരിക്കുമ്പോ കാണാനും കണ്ടാൽ കണ്ണിൽനിന്ന് മായല്ലേ എന്ന തോന്നലും അകന്നു പോവുമ്പോ നെഞ്ചിൽ കൊളുത്തി വലിക്കുമ്പോലെ സങ്കടവും ആയിരുന്നു

അഫി : ചേച്ചിക്കും ആദ്യം കണ്ടപ്പോ തന്നെ അങ്ങനെ ആയിരുന്നോ

ലെച്ചു : മ്മ്… ഒന്നടുത്തുകാണാൻ അടുത്തേക്ക് ചെന്നതാ അപ്പോഴാ പാമ്പിനെ കാണിച്ചു പേടിപ്പിച്ചേ…

അഫി : ഹേ… ആദ്യം കണ്ടന്ന് തന്നെയോ…

ലെച്ചു : അതേ… (പെട്ടന്ന് അവളുടെ ചോദ്യത്തിലെ ഡ്ബിൾ മീനിങ് കത്തിയതും നാണത്തോടെ അവളെ തല്ലി) പോ… അവിടുന്ന്…അതല്ല…ചേട്ടൻ വീട്ടിൽ പാമ്പിനെ പിടിക്കാൻ വന്നതാ അന്നാ ആദ്യമായി കാണുന്നെ പാമ്പിനെ പിടിക്കാൻ വന്നിട്ട് എന്നെ പിടിച്ചു

ഓഹ്… ഇപ്പൊ എനിക്കായി കുറ്റം… പാമ്പിനെ പേടിച്ച് കിണറ്റിൽ ചാടിയപ്പോ ഞാൻ പിടിച്ചില്ലായിരുന്നേൽ കാണായിരുന്നു…

അഫി : പാമ്പിനെ പേടിച്ച് കിണറ്റിൽ ചാടാനോ

ലെച്ചു : അത് പിനെ… പുറകിൽ കിണറുള്ളതൊക്കെ ആർക്ക് ഓർമയുണ്ട്… ഞാൻ ചേട്ടനെ ഒന്നടുത്തു കാണാൻ ചെന്നതാ അപ്പോഴല്ലേ എന്റെ കയ്യേക്കാൾ വണ്ണമുള്ള മുഴുത്ത പാമ്പിനെ എന്റെ നേരെ നീട്ടുന്നെ… അത്രേം അടുത്ത് ആദ്യായിട്ട് പാമ്പിനെ കണ്ടാൽ ആരായാലും പേടിക്കും…

അഫി : രണ്ടാളും തല്ല് കൂടാതെ കഥ പറ

നിക്ക് ഞാൻ പറയാം

മ്മ്…ഇവളെ ഞാൻ ആദ്യമായികാണുന്നത് ഞാൻ പ്ലസ്റ്റു പഠിക്കുമ്പോഴാണ് കൃത്യമായിപ്പറഞ്ഞാൽ നിന്നോട് ഇഷ്ടം പറഞ്ഞു അടികിട്ടിയ മുറിവോക്കെ ശെരിയായി ഒരാഴ്ച്ച കഴിഞ്ഞ് ബുധനാഴ്ച സ്കൂൾ വിട്ടു വന്നവേഷം മാറി ചോറും തിന്നു തേനെടുക്കാനും മരുന്നുപറിക്കാനുമായി കാട്ടിൽ കയറി പ്രദീക്ഷിച്ചതിലും കൂടുതൽ തേനുഉള്ളതുകൊണ്ട് വിചാരിച്ചപോലെ തിങ്കളാഴ്ച നേരത്തെ വീട്ടിലെത്താൻ പറ്റിയില്ല വീട്ടിലെത്തുമ്പോ തന്നെ സ്കൂളിൽ പോവേണ്ട സമയം കഴിഞ്ഞിരുന്നതിനാൽ സ്കൂളിൽ പോവേണ്ട എന്ന് കരുതി സ്കൂൾ വർക്കിംഗ്‌ ഡേ ആയതിനാൽ മുൻപ് പറഞ്ഞുവച്ച പണിയുമൊന്നുമില്ല വീട്ടിലാണേൽ ഉമ്മ പശുവിനു പുല്ല് വെട്ടാൻ പോയിരിക്കുന്നു ഇത്തായാണേൽ ക്ലാസ്സിലും താർപ്പാകൾ എടുത്തു പുറകിലെ പറമ്പിൽ വിരിച്ച് പറിച്ചോണ്ട് വന്നവയിൽ ഉണക്കാനുള്ള വേരുകളും ചെടികളും വേറെ വേറെയായി പായിൽ കൊണ്ടിട്ടു മുകളിൽ വലയും വിരിച്ചു കൊണ്ടുവന്ന തേനിൽ ഒരു ക്യാൻ എടുത്തു കുപ്പികളിലേക്കൊഴിച്ചു ഒരു വടി സഞ്ചിയിൽ തേൻ കുപ്പികളുമായി ഒരു കറുത്ത മുണ്ടും ഉടുത്തു കറുത്ത ഷർട്ടിന്റെ മുകളിലെ രണ്ട് കുടുക്കുകൾ തുറന്നിട്ടു കൊണ്ട് ഈ മാലയും വേറൊരു കറുത്ത പ്ലാസ്റ്റിക് മുത്തുകൾ കോർത്ത മാലയും കഴുത്തിലിട്ട് പുറകിൽ ബെൽറ്റുള്ള ചെരിപ്പുമിട്ടോണ്ട് വല്ലപ്പോഴും ഞാൻ മറ്റെന്തെങ്കിലും ജോലിയിൽ ആവുമ്പോ പത്രമിടാൻ ഏൽപ്പിക്കാറുള്ള ആദർശിന് വേറെ ജോലി ഇല്ലാത്തതിനാൽ പത്രമിടുന്ന ജോലിയോടൊപ്പം സൈക്കിളും തല്ക്കാലം അവന് കൊടുത്തിരിക്കുകയായതിനാൽ തേൻ നിറച്ച കുപ്പികളുള്ള വടിസഞ്ചിയുമായി നടന്നുകൊണ്ട് പുറത്തേക്കിറങ്ങി നടന്നു കവലയിൽ എത്തി തേൻ കുപ്പികളടങ്ങിയ സഞ്ചി ബാബുവേട്ടന് കൊടുത്തു ഒരു പെനും പേപ്പറും എടുത്തു എഴുതുന്നതിനിടെ

എല്ലാം ചെറുതേനാണ്…നാല് കുപ്പി അബ്ദുല്ലക്ക വരും ഒന്ന് ആശാന് മൂന്നെണ്ണം നമ്മളെ എക്സൈസ് ബാലാലേട്ടനും മൊയ്ദിൻകയുംവരും രണ്ടെണ്ണം ഇങ്ങളെ മകൾക്ക് കൊടുത്തയാക്കാൻ വേണോന്നു ചേച്ചി പറഞ്ഞിരുന്നു ഒന്ന് നമ്മളെ മരിച്ചുപോയ വേണുവേട്ടന്റെ മോന് കൊടുക്കാനാ ചേച്ചിയെ കണ്ടാൽ കൊടുത്തേക്ക് അതിന് പൈസ വാങ്ങണ്ട അത്രേ ഉള്ളൂ

Leave a Reply

Your email address will not be published. Required fields are marked *