വഴി തെറ്റിയ കാമുകൻ – 8 29

എല്ലാം ശെരിയാവുംന്നേ…നിങ്ങള് ധൈര്യമായിരിക്ക് ഞങ്ങളെല്ലാമില്ലേ കൂടെ… ആരില്ലേലും എന്താവശ്യത്തിനും ഞാനുണ്ടാകും വിളിക്കാൻ മടിക്കണ്ട… സ്കൂൾ വിട്ട് വരുന്ന വഴിയാ ഞാനിറങ്ങട്ടെ…

ബാലേട്ടൻ : ശെരി…യെന്നാൽ സമയം കിട്ടുമ്പോ ഇങ്ങോട്ട് വാ…

വരാം…(അവളെ നോക്കിയതും ഇനി എപ്പോ വേവലാതി അവളുടെ കണ്ണിൽ കണ്ടു ബാലേട്ടനെ നോക്കി) ശുകറില്ലല്ലോ…

ബാലേട്ടൻ : ഇല്ല എന്തെ…

എങ്കിൽ ഞാൻ നാളെ തേൻ കൊണ്ടുത്തരാം തേനും കരിഞ്ജീരകവും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാ… നാളെ സ്കൂളിൽ പോവും മുൻപ് കൊണ്ട് വന്നു തരാം…

നാളെ കാലത്ത് വരുമെന്നറിഞ്ഞതും അവളുടെ മുഖത്ത് സന്തോഷം വിരിഞ്ഞു

യാത്ര പറഞ്ഞിറങ്ങുമ്പോ മ്ലാനമായ മുഖത്തോടെ എന്നെ നോക്കി നിൽക്കുന്ന അവളിൽ നിന്നും മുഖം തിരിച്ച് ഇറങ്ങി നടന്നു

ബാബുവേട്ടന്റെ കടയിൽ ചെന്ന് മൂന്നാല് പ്രാവശ്യമായി കൊടുത്ത തേനിന്റെ പൈസയും വാങ്ങി ഇറങ്ങാൻ നിൽക്കുമ്പോഴാണ് വേണുമാഷ് അങ്ങോട്ട് വരുന്നത്

മാഷ് : സ്കൂൾ വിട്ട് നീയിതുവരെ വീട്ടിൽ പോയില്ലേ…

ഞാൻ അവർക്ക് അലക്കുകല്ല് ശെരിയാക്കിക്കൊടുത്തതായിരുന്നു അത് കഴിഞ്ഞു ചോറും തിന്നു ബാബുവേട്ടനോട് സംസാരിച്ചിരുന്നു സമയം പോയി

മാഷ് : ഞാൻ നിന്നെ അന്വേഷിച്ചു വീട്ടിലേക്ക് വരാൻ പോകുവായിരുന്നു കണ്ടത് നന്നായി… അവിടുത്തെ മോട്ടോർ പറമ്പിൽ നനക്കാൻ എടുത്തത് കൊണ്ട് അവിടിപ്പോ മോട്ടോറില്ല ടാങ്കും ടാങ്ക് വെച്ച സ്റ്റാന്റുമൊക്കെ അണ്ണാച്ചികളെങ്ങാനും എടുത്തോണ്ട് പോയി നീ സമയം പോലെ അതൊക്കെ ഒന്ന് ശെരിയാക്കികൊടുക്കണം ടാങ്കും മോട്ടോറും പൈപ്പും പിനെ എന്തൊക്കെയാ വേണ്ടതെന്നുവെച്ചാലതും സലാമിന്റെ കടയിൽ നിന്ന് വാങ്ങിക്കോ സ്റ്റാന്റുണ്ടാക്കാൻ വേണ്ടത് പ്രകാശന്റെ കടയിൽ നിന്ന് വാങ്ങിക്കോ രണ്ടിടത്തും ഞാൻ പറഞ്ഞിട്ടുണ്ട്

ശെരി… നാളെ തന്നെ ശെരിയാക്കി കൊടുക്കാം…

വീട്ടിൽ ചെന്ന് കുളിയും കഴിഞ്ഞു നേരെ ശശിയേട്ടന്റെ വീട്ടിൽ ചെന്ന് ഇന്റസ്ട്രിയുടെ താക്കോലും വാങ്ങി ശ്രീനിയേട്ടന്റെ വീട്ടിലേക്ക് ചെല്ലുമ്പോ തന്നെ കോലയിൽ ഇരുന്നു അടിച്ചോണ്ടിരിക്കുന്ന ശ്രീനിയേട്ടനെ കണ്ട് (സന്ധ്യക്ക് ലീലേച്ചി വിളക്കെടുത്തകത്തു വെച്ചാൽ ഇത് സ്ഥിരമാ അടിച്ചാൽ പിനെ പുള്ളി വണ്ടി തൊടില്ല എനിക്കല്ലാതെ ആർക്കും പുള്ളി വണ്ടി കൊടുക്കുകയുമില്ല)

ശ്രീനിയേട്ടാ…

എന്താടാ…

ഒന്ന് പ്രകാശേട്ടന്റെ കടവരെ പോണം കുറച്ച് സാധനമെടുക്കാനുണ്ട്

ചേട്ടൻ : ഞാൻ രണ്ടെണ്ണം അടിച്ചിരിക്കുവാ നീ വിട്ടോ (അകത്തേക്ക് നോക്കി) എടീ… ചെക്കന് വണ്ടീടെ ചാവിയെടുത്ത് കൊടുക്ക്

നിങ്ങളും വാ… വണ്ടി ഞാനോടിച്ചോളാം…

ചേട്ടൻ : നീ പോയിട്ട് വാ ഞാനിതൊന്നു തീർക്കട്ടെ

ലീലച്ചി : (ചാവിയെനിക്കുനേരെ നീട്ടി ചേട്ടന്റെ മുന്നിലിരുന്ന അഞ്ഞൂറിന്റെ ബോട്ടിൽ എടുത്ത് കൈയിൽ പിടിച്ചു)ചെക്കൻ വിളിക്കുന്ന കണ്ടില്ലേ…ഒന്ന് ചെല്ല് മനുഷ്യാ… അതിന്നുതന്നെ തീർക്കണോന്നു നിർബന്തൊന്നുമില്ലല്ലോ…

ചേട്ടൻ : എന്നാ നീയാ ഷർട്ടിങ്ങെടുത്തേ…നീ എന്ത് നോക്കിനിക്കുവാടാ പോയി വണ്ടിയെടുക്ക്

ഷെഡിൽ നിന്നും വണ്ടി എടുത്ത് പുറത്തേക്കിറക്കിചേട്ടനെയും കയറ്റി റോഡിലേക്ക് ഇറങ്ങുമ്പോ കണ്ണാടിയിൽ വണ്ടി നോക്കി നിൽക്കുന്ന ലീലേച്ചിയെയും തിരിഞ്ഞുനോക്കി പെട്ടന്ന് വന്നേക്കാം എന്ന് പറയുന്ന ചേട്ടനെയുംകണ്ട്

വയസാം കാലത്തും റൊമാൻസിനൊരു കുറവുമില്ല

ചേട്ടൻ : ആർക്കാടാ വയസായെ എനിക്കോ അതോ എന്റെ ലീല പെണ്ണിനോ ഞങ്ങൾ ഇപ്പോഴും ചെറുപ്പമല്ലേ

അല്ല എനിക്ക്… നിങ്ങള് രണ്ടാളും ചെറുപ്പമല്ലേ മോളേ കെട്ടിച്ചുവിട്ട് അവക്കൊരു കുഞ്ഞുമായി കുഞ്ഞിന് വയസ്സ് മൂന്നായി രണ്ടാമത്തേത് വയറ്റിലും രണ്ടാമതും മുത്തശനും മുത്തശിയും ആവാൻ പോവുന്ന നിങ്ങൾ രണ്ടും ചെറുപ്പം മിണ്ടാതിരുന്നോണം മുതുക്കാ…

നിനക്കിതൊന്നും മനസിലാവുന്ന പ്രായമായിട്ടില്ല…അല്ലേൽ തന്നെ നിന്നെക്കൊണ്ട് നാട്ടിലാർക്കും പണിയില്ലാത്ത അവസ്ഥയാ…ഇനി അതും കൂടി തികഞ്ഞാൽ നാട്ടുകാർക്ക് ഒരു പണിയും കാണില്ല…

Leave a Reply

Your email address will not be published. Required fields are marked *