ശരീരം വെള്ളത്തിൽ തൊട്ടത് തിരിച്ചറിയുമ്പോ തൊട്ടടുത്തായി എന്നെ നോക്കിനിൽക്കുന്ന പാമ്പിനെ കണ്ട് ഒരു നിമിഷം പോലും പഴാക്കാതെ അതിനെ കയ്യിലാക്കി ഒരു കൈയാൽ കയറിൽ തൂങ്ങി ആടി കല്ലിന് മുകളിൽ നിൽപ്പുറപ്പിച്ചു പാമ്പിനെ ഭരണിയിലേക്കിട്ട് മൂടിയിട്ടശേഷം വലിക്കാൻ പറഞ്ഞിട്ട് ഞാനും പുറകെ കയറി
മുകളിൽ ഭരണികളിലെ പാമ്പിനെ നോക്കുന്ന ആളുകൾക്കിടയിൽ നിന്നും മുണ്ടും ഷർട്ടും എടുത്ത് മാറി നിന്ന് അതുമിട്ട് മാഷിന്റെ മുന്നിൽ പെടാതെ മെല്ലെ വലിയാൻ ശ്രെമിക്കെ മാഷ് പൊക്കി
ഇങ്ങ് വാ…
മുന്നിലേക്ക് ചെന്ന് നിന്നു
നിനക്കിന്നു സ്കൂളില്ലേ
മ്മ്…
എന്താ പോവാഞ്ഞേ…
തേനെടുക്കാൻ കാട്ടിൽ പോയതായിരുന്നു ഇന്നാ വന്നേ വന്നപ്പോ വൈകി അതാ
മ്മ്… ഇങ്ങനെ സ്കൂളിൽ പോവാതെ കൂട്ടുകൂടി നടക്കരുത് പ്ലസ്റ്റു ആണ് അതോർമവേണം…
മ്മ്…
നീയെന്താ മാലയിട്ടോ കറുപ്പും കറുപ്പുമിട്ടു നടക്കാൻ
…………
ആളുകളെ കൊണ്ട് പറയിക്കാനാണോ ഇങ്ങനെ ഡ്രെസ്സിടുന്നെ
………….
മാഷ് കീശയിലേക്ക് ആയിരത്തിന്റെ രണ്ട് നോട്ടുകൾ തിരുകാൻ നോക്കിയതിനെ ആത്മാർഥമായി തടഞ്ഞെങ്കിലും ഒന്ന് ഒച്ചയിട്ട് മാഷ് നോക്കിയ നോട്ടത്തിൽ ഞാനത് സ്വീകരിച്ചു
മാഷ് എന്നെ കൂട്ടി വരാന്തയിലെക്ക് നടക്കുമ്പോ നേരത്തെ കണ്ട തൊപ്പിവെച്ച മനുഷ്യൻ അവിടെ ഇരിപ്പുണ്ട്
വാ…ഇരിക്ക്… (ശബ്ദത്തിൽ പോലും തളർച്ചബാധിച്ചിരുന്നു)
ഞങ്ങൾ അവിടെയുള്ള കസേരകളിലേക്കിരുന്നു
ഷെബീ ഇത് ബാലേട്ടൻ അസുഖം കാരണം ചികിത്സക്കായി ഉണ്ടായിരുന്ന വീടും സ്ഥലവുമൊക്കെ വിറ്റു വാടക വീടന്വേഷിക്കുകയായിരുന്നു ഞാനീ വീടിവർക്ക് കൊടുത്തു ഇനി ഇവരിവിടെ ഉണ്ടാവും ഒരു ശ്രെദ്ധവേണം ഇത് ഷെബിൻ അഹമദ് ഞങ്ങൾ ഷെബി എന്ന് വിളിക്കും എന്റെ സ്റ്റുഡന്റാണ് ഗവണ്മെന്റ് സ്കൂളിൽ പ്ലസ്റ്റു പടിക്കുകയാ എസ് എസ് എൽസിക് ഫുൾ എ പ്ലസ് ആയിരുന്നു(പരസ്പരം പരിജയപെടുത്തി) എന്റെ സ്റ്റുഡന്റാ…
കഴിയുമ്പോയേക്കും ഗോപാലേട്ടനും ചന്ദ്രേട്ടനും ഇബ്രായിക്കയും കാണാരേട്ടനും അമ്മദ്ക്കയും നാണുവേട്ടനും അബ്‌ദുല്ലക്കയും ഒക്കെകൂടെ പാമ്പിനെയും എടുത്ത് അങ്ങോട്ട് വന്നു
ഗോപാലേട്ടൻ : മാഷേ ഇതിനെ എന്ത് ചെയ്യും
മാഷ് : ഫോറസ്റ്റിൽ വിളിച്ചു പറഞ്ഞിട്ടുണ്ട് അവര് വന്ന് കൊണ്ടുപോവും
ചന്ദ്രേട്ടൻ : എന്നാലും രണ്ടും കൂടെങ്ങനെ കിണറ്റിലെത്തി എന്നാ അറിയാത്തെ
ഇണചേരുന്ന സമയമല്ലേ ആൾമറയും വേലിയുമൊന്നുമില്ലല്ലോ ഇതുവരെ ആൾതാമസമില്ലാത്തോണ്ട് പറമ്പും മുഴുവൻ കാട്പിടിച്ചു കിടക്കുകയല്ലേ ചിലപ്പോ ഇനിയും ഉണ്ടാവാൻ സാധ്യതയുണ്ട്
മാഷ് : നീ ഈ കാടൊക്കെ ഒന്ന് വൃത്തിയാക്ക് കൂടെ മുകളിൽ മോന്തായത്തിൽ ചിതലുണ്ടോ എന്നും ഒരു സംശയം പാക്കിന്റെ (മച്ച്) മൂന്നാലു പലക മാറ്റാനുണ്ട് ഓട് ഏതേലും പൊട്ടിയിട്ടുണ്ടെങ്കിൽ മാറ്റണം പട്ടികയും നോക്കിയേക്ക് ഓട് വേണമെങ്കിൽ വീട്ടിൽ പോയി എടുത്തോ പട്ടിക ഹമീദ്നോട്(നാട്ടിൽ പഴയ വീടുകളും ബിൽഡിങ്ങുകളും പൊളിച്ചു വിൽക്കുന്ന ആൾ) പറഞ്ഞാൽ മതി പൈസ ഞാൻ കൊടുത്തോളം നിന്റെ കൂലി എത്രയാണെന്ന് പറഞ്ഞാൽ ഞാൻ തന്നേക്കാം
സാറ് വീട് അവർക്ക് കൊടുക്കുമ്പോ ഞാനെന്നെകൊണ്ട് പറ്റുന്നത് കൊടുക്കണ്ടേ കൂലിയൊന്നും വേണ്ട എന്താ വേണ്ടേ എന്നുവെച്ചാൽ ഞാൻ ചെയ്തോളാം
ഗോപാലേട്ടനെയും കൂടെ ഉള്ളവരെയും നോക്കി നിങ്ങളും കൂടിയാൽ പെട്ടന്ന് തീർക്കാം സ്കൂൾ വിട്ടാൽ കുട്ടികളും ഗ്രൗണ്ടിൽ കളിക്കാൻ വരുന്നവരെയും കൂട്ടിയാൽ അവരെക്കൊണ്ട് ചെയ്യാൻ കഴിയുന്നത് അവരും ചെയ്തുതരും
ഗോപാലേട്ടൻ സമ്മതത്തിനായി കൂടെയുള്ളവരെ നോക്കി
കാണാരേട്ടൻ : അതിനെന്താ നമ്മുക്ക് ചെയ്യാന്നെ (കൂടെയുള്ളവരെ നോക്കി) അല്ലേ…
അവരും സമ്മതിച്ചു
എന്നാ ഇപ്പൊ തന്നെ തുടങ്ങിയേക്കാം കവലയിൽ നിന്നും ആരെയെങ്കിലും കിട്ടുമോന്നുനോക്കി വീട്ടിൽ പോയി സാധനങ്ങൾ എടുത്തിട്ടു വരാം
അവിടുന്നിറങ്ങി പോവുന്നവഴി ബാബുവേട്ടന്റെ കടയിൽ കയറി കാര്യം പറഞ്ഞു പുറത്തേക്കിറങ്ങി അന്തുറുക്കാന്റെ കടയിൽ കയറി മൂപ്പരോടും വായന ശാലയിൽ കയറി അവിടെ ഉള്ളവരോടും കാര്യം പറഞ്ഞു സഹായിക്കാൻ പറ്റുന്നവർ വരണമെന്ന് പറഞ്ഞു വീട്ടിൽ പോയി വെട്ടുകത്തിയും കൈ മഴുവും മുണ്ടും ഷർട്ടും കൂടെ ആശാരി പണിക്കു പോവുമ്പോ കൊണ്ടുപോകുന്ന സഞ്ചിയിൽ എടുത്തിട്ടു പടന്നയും കൈകോട്ടും കമ്പി പാരയും കയറും എടുത്തു കൊണ്ട് വീട്ടിൽ നിന്നും ഇറങ്ങുമ്പോ പുല്ല് വെട്ടി തളർന്നു കയറി വരുന്ന ഉമ്മാനെ കണ്ടതിനാൽ ഒരു പാത്രത്തിൽ വെള്ളമെടുത്തു ഉമ്മാക്ക് കൊടുത്തു കാര്യം പറഞ്ഞിറങ്ങി
