പെട്ടന്ന് കുളിച്ചിട്ട് വരാം
ബാത്‌റൂമിൽ കയറി പെട്ടന്ന് ഒരു കുളി കഴിച്ചു തോർത്തി പുറത്തേക്കിറങ്ങി അഫി കൊണ്ടുവന്ന ഡ്രെസ്സുമിട്ടു കൊണ്ട് അവൾക്ക് നേരെ തിരിഞ്ഞപ്പോ മുഖം വീർപ്പിച്ചു തിരിഞ്ഞു കിടക്കുന്ന അവളെ നോക്കി അവളുടെ അടുത്തേക്ക് നടക്കാൻ തുടങ്ങിയതും ഫോൺ അടിഞ്ഞു കാൾ എടുത്തു
ഹെലോ സർ, എന്റെ പേര് ശരണ്യ സൗത്ത് ഇന്ത്യൻബാങ്കിൽ നിന്നാണ് വിളിക്കുന്നത് ഞങ്ങളുടെ കസ്റ്റമേഴ്‌സിനുള്ള സ്പെഷ്യൽ സർവീസുകളെയും ഡെപ്പോസിറ്റ് സ്കീമുകളെയും പറ്റി അറിയിക്കാൻ വേണ്ടിയാണു വിളിച്ചത് ഫ്രീ ആണെങ്കിൽ ഒരു പത്തു മിനുറ്റ് സംസാരിക്കാൻ വിരോധമില്ലല്ലോ സർ
പൊന്നു മോളേ ശരണ്യേ… നല്ല സമയത്താ വിളിച്ചേ…പിണങ്ങി കിടക്കുന്ന കെട്ടിയോളെ പിണക്കം മാറ്റാൻ എന്തേലും സ്കീമുണ്ടോ നിങ്ങളെ കൈയിൽ
സോറി സർ മനസിലായില്ല…
ഒരു ഡീൽ സംസാരിക്കാം
പറയൂ സർ
ഒരു കാര്യോം ഇല്ലാതെ പിണങ്ങിയ കെട്ടിയോളെ പിണക്കം മാറ്റാൻ ഒരു വഴി പറഞ്ഞാൽ ശരണ്യ പറയുന്ന ഡെപ്പോസിറ്റ് പറയുന്ന കമ്പനിയുടെ മേൽ പറയുന്നത്രയും ചെയ്യാം എന്ത് പറയുന്നു
സർ അതിപ്പോ…
അതിപ്പോ അല്ല ഞാൻ സീരിയസ് ആയിട്ട് ഇവിടൊരുതീടെ പിണക്കം മാറ്റാൻ നോക്കുമ്പോ ശരണ്യയല്ലേ ഇടയിൽ കയറി വന്നേ ഇപ്പൊ എനിക്ക് ആവശ്യം ഈ പിണക്കത്തിനൊരു പരിഹാരമാ അത് പറയാൻ നിങ്ങൾക്ക് കഴിയുമോ
സർ അതിപ്പോ…
അതിപ്പോ അല്ല ശരണ്യക്ക് എന്തേലും സൊലൂഷൻ അറിയുമോ ഇല്ലേ യെസ് ഓർ നോ
നോ സർ അറിയില്ല
ഇപ്പൊ എനിക്ക് വേണ്ട സേവനം ഇതായിരുന്നു അത് പറ്റില്ലേൽ മോള് വെച്ചോ
ഫോൺ കട്ട് ആയി
ഫോൺ ടേബിളിലേക്ക് വെക്കാൻ നോക്കുമ്പോ ആണ് സമയം കാണുന്നത് ഒന്നര മണി കഴിഞ്ഞു സമയം വൈകിയത് കൊണ്ട് മുടി ചീകാൻ നിൽക്കാതെ വാരി പിടിച്ച് അവളുടെ ഹെയർ ബാന്റ് എടുത്തു കുടുക്കി അവളെ അടുത്ത് ചെന്ന് തിരിഞ്ഞു കിടക്കുന്ന അവളെ തോളിൽ കൈവെച്ചു
ഞാൻ പോയി ഭക്ഷണം വാങ്ങി പെട്ടന്ന് വരാം
ഒന്നും മിണ്ടാതെ അങ്ങനെ തന്നെ കിടക്കുന്ന അവളുടെ കവിളിൽ ഉമ്മ നൽകി അവളെ തിരിഞ്ഞു നോക്കി കൊണ്ട് പുറത്തേക്കിറങ്ങാൻ ഡോർ ലോക്ക് എടുത്തതും ഉച്ചകത്തേക്കുള്ള മെഡിസിൻ കൊടുക്കാനായി വന്നനേഴ്സ് യൂണിഫോം ഇട്ട കുട്ടി ഡോർ തുറന്നുകൊണ്ട് അകത്തേക്ക് കയറിയതും എന്റെ മേൽ മുട്ടി പുറകോട്ട് മറിഞ്ഞു പോയ അവളുടെ മുകളിലേക്കുയർന്ന കൈയിൽ നിന്നും സിറിഞ്ചും രണ്ട് ഇൻജെക്‌ഷൻ മെഡിസിനുകളും ഗുളികകളും പറന്നു പൊങ്ങി ഇടം കൈയാൽ അവളുടെ കൈയിലും വലം കൈയാൽ അവളുടെ കൈയിൽ നിന്നും പറന്നുയർന്ന വസ്തുക്കളെയും പിടിച്ച് അവളെ വലിച്ചു നേരെ നിർത്തി സെക്കന്റിനുള്ളിൽ നടന്നതെന്തെന്നു മനസിലാവാതെ സ്റ്റക് ആയി നിൽക്കുന്ന അവളുടെ കവിളിൽ തട്ടി
ഒക്കെ അല്ലേ…
ഹേ… അ…
റൂമിലേക്ക് വരുമ്പോ ഒന്ന് മുട്ടിയിട്ട് വേണ്ടേ മോളേ വരാൻ
(ചോദ്യം കേൾക്കുമ്പോയേക്കും ആകെ ഭയന്ന് കരയാൻ എന്നപോലുള്ള മുഖവുമായി) സോറി…
സാരല്ലടോ… നേഴ്സ്മാരായാൽ കുറച്ചൂടെ ധൈര്യമൊക്കെ വേണ്ടേ ഇങ്ങനെ തൊട്ടാവാടി ആയാലെങ്ങനെയാ…
കരച്ചിലിനും ചിരിക്കും ഇടയിൽ ഉള്ളൊരു എക്സ്പ്രഷൻ ആയിരുന്നു അപ്പൊ അവളുടെ മുഖത്ത്
പുതിയതാണോ
അതേ…
എന്താ പേര്
അനഘ
ചേച്ചി ഭക്ഷണം കഴിച്ചില്ല കഴിഞ്ഞിട്ട് ഇൻജെക്ഷൻ എടുക്കാം
മ്മ്…
ചേച്ചി ഇവിടെ ഒറ്റയ്‌ക്കെ ഉള്ളൂ…ഞാൻ ഭക്ഷണം വാങ്ങിവരുംവരെ മോളിവിടിരിക്കാമോ…
മ്മ്…
മോള് കഴിച്ചോ…
ടൈം ആയില്ല…
തിരിഞ്ഞവളെ നോക്കുമ്പോ അതുവരെ വാതിൽക്കലേക്ക് നോക്കിയ അവൾ മുഖം തിരിച്ചുകളഞ്ഞു
അനഘക്ക് ചിരി കൊടുത്ത് പുറത്തേക്ക് നടന്നു ലിഫ്റ്റിനു മുന്നിൽ കാത്തു നിൽക്കെ തൊട്ടടുത്ത ലിഫ്റ്റിൽ നിന്നും കൈയിൽ കവറുമായി അഫി ഇറങ്ങി വന്നു
നീ എവിടെക്കാ
എന്ത് പറ്റി മുഖത്തൊരു വാട്ടം
ഒന്നൂല്ലല്ലോ… നീ എവിടുന്നാ…
റഹ്മത്തിൽ പോയി മൂന്ന് ബീഫ് ബിരിയാണി വാങ്ങി വാ കഴിക്കാം… റൂമിലാരാ ചേച്ചി ഒറ്റയ്ക്കാണോ…
അല്ല ഒരു നേഴ്സ് പെൺകുട്ടിയുണ്ട് അനഘ നീ വന്നേ നമുക്കൊന്ന് ക്യാന്റീനിൽ പോയിവരാം…
എന്തെ… വേറെ ആരേലുമുണ്ടോ…
അവൾക്ക് ആ കൊച്ചിനെ കാവലിരുത്തി വന്നതല്ലേ അവക്കെന്തേലും ഐസ്ക്രീമോ മറ്റൊ വാങ്ങി വരാം…
