വഴി തെറ്റിയ കാമുകൻ – 8 29

എനിക്കെന്ത് പറ്റാൻ…

ഇത്ത : വന്നപ്പോ തൊട്ട് ശ്രെദ്ധിക്കുകയാ നിലവത്തിട്ട കോഴി പോലെ ഒന്നും തിരിയാത്ത കളി

മിണ്ടാതെ പോയേ… ഇത്തിരി സ്വൈര്യം തരുമോ… ഏത് സമയം നോക്കിയാലും മോനേ വാവേന്ന് വിളിച്ചു വന്നോളും… പൈസ വേണ്ടേൽ എടുത്തടുപ്പിലിട്ടേക്ക്…

ദേഷ്യത്തോടെ പറഞ്ഞു പുറത്തേക്കിറങ്ങി എങ്ങോട്ട് പോകണമെന്ന് ഒരു പിടിയുമില്ല റോഡിലേക്കിറങ്ങുകയും ചെയ്തു ആളുകളെ ഫേസ് ചെയ്യാനുള്ള മടികൊണ്ട് പറമ്പിനെ ചുറ്റി പുഴക്കരയിലേക്ക് ചെന്നു അവിടെയുള്ള കല്ലിൽ ഇരുന്നു സമയം സന്ധ്യ ആയി രാത്രിയായി അല്പം വൈകി ആണ് വീട്ടിലേക്ക് ചെന്നത്

ഉമ്മ : നീ എവിടെ പോയതാ

എവിടേം പോയില്ല പുഴക്കരയിൽ പോയതാ

കൈയിലേക്ക് നോക്കി… ശെബയുണ്ട് ഒന്നും തിന്നാതെ പടിക്കേം ചെയ്യാതെ കേറികിടക്കുന്നു ഞാൻ ചോദിച്ചിട്ടൊന്നും പറഞ്ഞില്ല നീ ഒന്ന് ചോദിച്ചുനോക്ക്

(അകത്തേക്ക് കയറി മുറിയിൽ ചെന്നു നോക്കുമ്പോ കമിഴ്ന്നു കിടപ്പുണ്ട് അവൾക്കരികിൽ ചെന്നിരുന്നു തോളിൽ കൈ വെച്ചുകൊണ്ട്) ഇത്താ…(കൈ തട്ടി മാറ്റി അനങ്ങാതെ കിടക്കുന്ന അവളെ പിടിച്ച് തിരിച്ച് കിടത്തി)സോറി… പൊന്നിത്തയല്ലേ വാ ഭക്ഷണം കഴിക്ക്

എനിക്ക് വേണ്ട…

പ്ലീസ്… ഇത്താ… അപ്പൊ എന്റെ മൂഡ് ശെരിയല്ലാത്തോണ്ട് പറഞ്ഞുപോയതാ പൊന്നല്ലേ എണീക്ക് ഭക്ഷണം കഴിക്കാം

വേണ്ട…

പ്ലീസെടീ… നീ കഴിക്കാതെ കിടന്നാൽ ഒരു സമാധാനമുണ്ടാവില്ല… ഞാൻ വേണോങ്കിൽ കാല് പിടിക്കാം…

മ്മ്…

എന്നാ എണീക്ക്…

പിടിക്ക്…

അവളെ പിടിച്ച് എണീപ്പിച്ചു

എന്നെയല്ല കാല്…

വേണോ…

വേണം…

കാലിൽ തൊട്ടതും കരഞ്ഞു തുടുത്ത അവളുടെ മുഖത്ത് ചിരി പടർന്നു

പോരെ… ഇനി വാ…

കാല് കടച്ചിലെടുക്കുന്നുണ്ടെന്ന് തോന്നുന്നു ഒന്ന് മസ്സാജ് ചെയ്തേ

അത് വേണോ

എന്നെ കരയിപ്പിച്ചതല്ലേ…വേണം…ഇല്ലേ ഞാൻ ഒന്നും തിന്നൂല…

അവളുടെ കാല് തിരുമി കൊടുത്തു വാരിക്കൊടുക്കണമെന്ന വാശിയും സാധിച്ചു കൊടുത്തു കിടന്നു ഉറക്കത്തിലോ ഉണർന്നപ്പോഴോ പിനീടുള്ള ദിവസങ്ങളിലൊ ചിന്തകളിൽ അവൾ മാഞ്ഞില്ല എങ്കിലും അവളെ കാണാൻ പോവില്ല എന്ന ചിന്തയിൽ മാറ്റം വരുത്തിയില്ല

ഡോറിൽ മുട്ട് കേട്ടതും അഫി നെഞ്ചിൽ നിന്നും എഴുനേറ്റ് ചെന്ന് വാതിൽ തുറക്കുമ്പോഴേക്കും ലെച്ചു നെഞ്ചിൽ നിന്നും തല എടുത്ത് മാറിക്കിടന്നു

സിസ്റ്റർ : മേഡം ഡിസ്ചാർജ് റെഡി ആയിട്ടുണ്ട് ഈ ബില്ല് കൂടെ അടച്ചാൽ പോവാം

അഫി : ശെരി…

അവൾ പോയതും അഫി ഡോർ ലോക്ക് ചെയ്തു ഞങ്ങൾക്കരികിലേക്ക് വന്നു

അഫി : ഇന്നിവർക്ക് വേറെന്തോ പരിപാടി ഉണ്ടെന്ന് പറഞ്ഞല്ലോ അപ്പൊ വീട്ടിൽ ചേച്ചി ഒറ്റയ്ക്കാവില്ലേ

ഞാൻ തെൻമൊഴിയോട് ഇവളെ വീട്ടിൽ നിൽക്കാൻ ഏർപ്പാടാക്കിയിട്ടുണ്ട്

അഫി : അത് വേണ്ട ചേച്ചി എന്റെ കൂടെ പോരട്ടെ

ഞാൻ ലെച്ചൂനെ നോക്കി ലെച്ചു എന്നെ നോക്കുന്നത് കണ്ടു

അഫി : ഞാനുള്ളപ്പോ എന്തിനാ ചേച്ചിയെ നോക്കാൻ അവര് ഞാൻ നോക്കും എന്റെ പെണ്ണിനെ

ലെച്ചു ഒന്നും പറയാതെ ഇരിക്കുന്നത് കണ്ട്

അവൾക്കിഷ്ടമാണേൽ പോന്നോട്ടെ…

അഫി : പോന്നോട്ടെ എന്നല്ല പോരും… ഇക്കാക്ക് തിരക്കല്ലേ ചേച്ചി എന്റെ കൂടെ നിൽക്കട്ടെ…

ശെരി…

ഡ്രസ്സ്‌ മാറി പാക്കിങ് എല്ലാം കഴിയുമ്പോയേക്കും ബിച്ചുവും സുഹൈലും ആദിയും അൽത്തുവും അമലും അങ്ങോട്ട് വന്നു

അഫി : ബിച്ചൂ നിന്റെ അമ്മയെ ഞാൻ കൊണ്ടുപോകുവാ… ഇനി ഇക്ക പോവുംവരെ നിങ്ങൾ തിരക്കിലാവും അപ്പൊ ഇനിയും ഇതുപോലെന്തേലും ഉണ്ടായാൽ ആരറിയും അതോണ്ട് ഇക്ക പോയ ശേഷം തിരിച്ച് വരുന്നതിനെ പറ്റി ആലോചിച്ചാൽ മതി…

ലെച്ചു : അത്രേം ദിവസമോ… ചെക്കൻ ഒറ്റക്കല്ലേ…

ബിച്ചു : അതൊന്നും പ്രശ്നമില്ലിത്ത അമ്മ അങ്ങനൊക്കെ പറയും ഇത്താന്റെ കൂടെ നിന്നോട്ടെ…

ലെച്ചു : അതല്ല… അവൻ…

അഫി : തട്ടിക്കൊണ്ടുപോവുമൊന്നുമല്ലല്ലോ അവനെന്റെ വീട് അറിയാതെയുമല്ല അവൻ ദിവസോം വരും അല്ലേൽ അവനും അവിടെ നിന്നോട്ടെ

ബിച്ചു : എന്റിത്താ… പാര ആവല്ലേ ഞാൻ ദിവസോം വന്നോളാം…

അഫി : ശെരി ശെരി… എന്നാ വിട്ടോ പണി നടക്കട്ടെ…

ബാഗുകളും എടുത്ത് പുറത്തേക്കിറങ്ങി ഭാഗ് അഫിയുടെ വണ്ടിയിൽ വെക്കാൻ പറഞ്ഞു ചാവിയും കൊടുത്ത് ഭാബയെ കാണാൻ ചെന്നു തിരികെ വരുമ്പോ മേടവും തേൻമൊഴിയും ദിവ്യയും കൂടെ വന്നു

Leave a Reply

Your email address will not be published. Required fields are marked *