വഴി തെറ്റിയ കാമുകൻ – 8 29

ലച്ചിമീ…

മ്ഹും…

ചിണുങ്ങിക്കൊണ്ട് കൈയിലെ പിടി മുറുക്കിയ അവളെ ചെറിയ ചിരിയോടെ നോക്കി ലിഫ്റ്റ് ഗ്രൗണ്ട് ഫ്ലോറിൽ നിന്നു ഡോർ ഓപ്പൺ ആയതും നേരെ മുന്നിൽ നിന്ന നേഴ്സ് ഞങ്ങളെ നോക്കി ചിരിച്ചതിന് മറുപടിയായി ചിരി നൽകികൊണ്ട് പാർക്കിങ്ങിലേക്ക് നടന്നു സന്തോഷത്തോടെ വലം കൈയിൽ തൂങ്ങി നടക്കുന്ന അവളെ നോക്കി

മോളൂ…ക്ഷീണമൊന്നുമില്ലല്ലോ…

ഇല്ല…

കോ ഡ്രൈവർ സീറ്റിൽ അവളെ ഇരുത്തി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നുകൊണ്ട് അവളെ നോക്കി വീണ്ടും കൈയിൽ പിടിക്കാൻ നോക്കിയ അവളെ ചേർത്തു പിടിച്ചു

കുഞ്ഞൂ ആ സീറ്റിൽ കാലുവെച്ചു മടിയിൽ കയറി ഇരിക്ക്

വിടർന്ന കണ്ണുകളോടെ എന്നെ നോക്കുന്ന അവളെ നോക്കി

കയറി ഇരിക്കെന്റെ പെണ്ണേ

ധൃതിപ്പെട്ട് ചെരിപ്പൂരി സീറ്റിൽ ചവിട്ടി എന്റെ മടിയിലേക്ക് കയറി ഇരുന്ന അവളുടെ കവിളിൽ ചുംബിച്ചു ക്ലച്ചും ബ്രെക്കും ചവിട്ടി അവളുടെ വലം കൈ ചൂണ്ടു വിരൽ നിവർത്തി സ്റ്റാർട്ട്‌ ബട്ടനിൽ അമർത്തി വണ്ടി സ്റ്റാർട്ട്‌ചെയ്തു അവളുടെ ഇടുപ്പിൽ കൈ വെച്ചു ചേർത്തു പിടിച്ചുകൊണ്ട് കവിളിൽ ഉമ്മവെച്ചു

വണ്ടി എങ്ങനെ ഉണ്ട് ഇഷ്ടമായോ

മമ്… ആരുടേയാ…

ഇതിന്നലെ വാങ്ങിയതാ വാങ്ങി വരും വഴി ഞാൻ കരുതിയിരുന്നു ഇതിൽ എന്റെകൂടെ ആദ്യം കയറുന്ന പെണ്ണ് നീ ആകണമെന്ന് അത് സംഭവിച്ചു

അവളെന്റെ കഴുത്തിൽ കൈ ചുറ്റി മുഖം മുഴുവൻ ഉമ്മവെച്ചു

അതെന്താ എന്നെ…അഫിയെ ആദ്യം കയറ്റാൻ തോന്നാഞ്ഞത്…

(അവളുടെ മുഖം കൈയിൽ കോരിയെടുത്തു കണ്ണിലേക്കു നോക്കി)അവളെ ഞാൻ എല്ലായിടത്തും കൊണ്ടുപോവാറില്ലേ നിനെ എങ്ങും കൊണ്ടുപോവാനും സന്തോഷമായി വെക്കാനും എനിക്ക് പറ്റാറില്ലല്ലോ…

അവളുടെ കൈ എന്റെ വാ പൊത്തി…

എനിക്ക് നിന്നോളം വലിയ സന്തോഷമൊന്നും വേറെ ഇല്ല… ഒരുമിച്ച് യാത്ര ചെയ്യാനൊക്കെ എനിക്കിഷ്ടമാ ചേട്ടനും ഇഷ്ടമാണെന്നും സാഹചര്യം കൊണ്ട് പറ്റാഞ്ഞിട്ടാണെന്നും എനിക്കറിയാം… ഭഗവാൻ എനിക്കുതന്ന ഭാഗ്യമാണ് മുത്തേ നീ…

നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കുന്ന അവളെ നെഞ്ചോട് ചേർത്തു പിടിച്ച്

കവിളിൽ അമർത്തി ഉമ്മ വെച്ചു

ചരൽ വാരി എറിയും പോലെ മഴ തുള്ളികൾ വണ്ടിക്കുമേൽ വന്നു പതിച്ചു സൺ റൂഫിന് മേലേ വന്നു വീഴുന്ന മഴത്തുള്ളികളെ നോക്കി കഴുത്തിൽ കൈ ചുറ്റി നെഞ്ചിൽ കിടക്കുന്ന അവളെ നോക്കി എസി ഓൺ ചെയ്തു വൈപ്പർ ഇട്ടു ലൈറ്റ് ഇട്ടു ബ്ലൂടൂത്ത് കണക്ട് ചെയ്തു യൂട്യൂബിൽ ഗസൽ പ്ലേ ചെയ്തു വണ്ടി മുന്നോട്ട് നീങ്ങി ചായക്കട അന്വേഷിച്ചു ടൗണിൽ കറങ്ങി ബസ് സ്റ്റാൻഡിനടുത്തുള്ള കടക്കടുത്തു വണ്ടി നിർത്തി അവളെ സീറ്റിലേക്കിറക്കി ഇരുത്തി ഓടി ചെന്ന് രണ്ട് കട്ടൻ ചായ വാങ്ങി തിരികെ വന്നു വണ്ടിയിൽ കയറിയതും അവൾ വീണ്ടും മടിയിലേക്ക് കയറി അവളെ ചേർത്തുപിടിച്ചുകൊണ്ട് ഗസലിന്റെ ഈണതോടൊപ്പം പരസ്പരം കണ്ണിലേക്കു നോക്കി ചായ കുടിക്കുമ്പോ ഗ്ലാസിൽ വീഴുന്ന ചാറ്റൽ മഴയെ വൈപർ തുടച്ച് നീക്കി കൊണ്ടിരുന്നു ചായ കുടി കഴിഞ്ഞു വണ്ടിയെടുത്തു കഴുത്തിൽ കൈ ചുറ്റി നെഞ്ചോട് ചേർന്നു കിടക്കുന്ന അവളെ ഇടം കൈയാൽ ചേർത്തുപിടിച്ചു മനാഞ്ചിറസ്ക്വയറിനെ ചുറ്റി നിശബ്ദമായ മിട്ടായി തെരുവിലൂടെ കറങ്ങി തിരക്കുപിടിച്ച പാളയം മാർക്കറ്റിനടുത്തെത്തി

ചേട്ടാ…

മ്മ്…

ഈ തിരക്കിലൂടെ എന്റെ കൈ പിടിച്ച് നടക്കാമോ

ഒന്നും പറയാതെ വണ്ടി പാർക്ക്‌ ചെയ്തു അവളെ കൂട്ടി ഇറങ്ങി അവൾക്കുനേരെ നീട്ടിയ ഇടം കൈയിൽ കെട്ടിപിടിച്ചു സന്തോഷത്തോടെ നടക്കുന്ന അവളെ നോക്കി മുന്നോട്ട് നടന്നു ചുറ്റും ആളുകൾ ലോഡിറക്കുന്നതിന്റെയും കച്ചവടം ചെയ്യുന്നതിന്റെയും തിരക്കിലാണ് അവർക്കിടയിലൂടെ നടന്ന് പോവുന്നതിനിടെ നടത്തം നിർത്തിയ അവളെ നോക്കി ഇറക്കി വെക്കുന്ന നെല്ലിക്ക പെട്ടിക്ക് നേരെ കണ്ണ് കാണിച്ചു കൊണ്ട് അവളെനെ നോക്കി മനോഹരമായി ചിരിച്ചു

നിന്റെ ഈ ചിരികാണുമ്പോ നെല്ലിക്ക തോട്ടം തന്നെ വാങ്ങിത്തരാൻ തോന്നും

അവളെ കൂട്ടി നെല്ലിക്ക പെട്ടി വെച്ച ആളുടെ അടുത്തേക്ക് ചെന്നു തിരക്ക് പിടിച്ച് നിൽക്കുന്ന രണ്ട് മൂന്ന് പേരെ കണ്ട്

Leave a Reply

Your email address will not be published. Required fields are marked *