ഉപ്പാക്ക് വേണ്ടി ഞാൻ ഒരു ലാൻഡ് ക്രൂസർ ബുക്ക് ചെയ്തു മറ്റന്നാൾ രാവിലെ വണ്ടി തരാമെന്നു പറഞ്ഞു നൂറാ നിന്റെ കൈകൊണ്ട് ചാവി ഉപ്പാക്ക് കൊടുക്കണം എന്നാണ് ഞാൻ കരുതുന്നെ
മേഡം എന്നെ നോക്കി
നീ തന്നെ കൊടുത്താൽ പോരെ
പോര നീ കൊടുക്കണം ഖാലിദിനോട് ഞാൻ വിളിച്ച് ചോദിച്ചു ഖാലിദ് സമ്മതിച്ചിട്ടുണ്ട്
താഴെ ബില്ല് പേ ചെയ്തു അവർക്കൊപ്പം പാർക്കിങ്ങിലേക്ക് നടക്കുമ്പോ മെർലിൽ പുറകിൽ നിന്നും ഓടി വന്നു ഞങ്ങളോടൊപ്പം കൂടി അഫി ലക്ഷ്മിക്ക് മെർലിനെ പരിചയപെടുത്തി പെണ്ണുങ്ങൾ എല്ലാരും കൂടെ ബീച്ചിൽ പോവാം എന്ന് പറഞ്ഞു
ബിച്ചു : എങ്കിൽ മുഴുപ്പിലങ്ങാട് പോവാം വണ്ടി മണലിൽ ഇറക്കി നോക്കുകയും ചെയ്യാലോ
ശെരി എന്നാ വണ്ടി എടുക്കാം
മെർലിൻ ഞാനും വരട്ടെ തിരിച്ച് ബസ്സ് കയറ്റിത്തരുമോ ഞാനിതുവരെ ഡ്രൈവിങ് ബീച്ചിൽ പോയില്ല
അഫി : പോവും വഴി നാളേക്കുള്ള ഡ്രെസ്സും എടുത്തു പോര് നാളെ ഒരുമിച്ച് വരാം
മെർലിൻ : അല്ലേലും മേഡം മുത്താണ്…
അഫി : ഡി… ഡീ.. നീ എന്റെ കയ്യിന്നു വാങ്ങിക്കല്ലേ…
ബേസ്മെന്റിൽ എത്തിയപ്പോഴുണ്ട് ചിത്രയും ഭർത്താവും വണ്ടിയുടെ ബൊണറ്റും തുറന്നുവെച്ചവിടെ നിൽക്കുന്നു
അഫി : എന്ത് പറ്റി
ചിത്ര : എന്താണന്നറിയില്ല സ്റ്റാർട്ട് ആവുന്നില്ല
(നോക്കിയ ശേഷം)പുതിയ വണ്ടിയല്ലേ
ചിത്ര : അതേ…
കമ്പനിയിൽ വിളിച്ചു പറഞ്ഞേക്ക് അവർവന്നു ശെരിയാക്കി തരും റീപ്ലേസ്മെന്റ് വാറണ്ടി ഉണ്ടാവും നമ്മൾ എന്തേലും ചെയ്താൽ പിനെ വാറണ്ടി കിട്ടില്ല
ചിത്ര : (ഭർത്താവിനെ നോക്കി)എങ്കിൽ അതാ നല്ലത് അല്ലേ മനോ
അയാൾ : അതേ…
ചിത്ര : അയ്യോ… പരിചയപെടുത്താൻ മറന്നു… ഇക്കാ ഇത് മനോജ് എന്റെ കെട്ടിയോൻ ആണ് മനോ ഇത് ഷെബി അഫിയുടെ ബോയ്ഫ്രണ്ട് ആണ് ഇതിക്കാന്റെ ഫ്രണ്ട്സ്
മനോജ് : (പുച്ഛത്തോടെ നോക്കികൊണ്ട്) ഏത് ആ മരം വെട്ടുകാരനോ… (അഫിയെനോക്കി) ഇവനെയിതുവരെ വിട്ടില്ലേ…
മനോജിന്റെ ചോദ്യം കേട്ടതും ചിത്രയുടെ മുഖത്തെ ചോര വാർന്നതുപോലെയായി ദേഷ്യത്തോടെ അവന് നേരെ പോവാൻ നിന്ന അഫിയെ തടഞ്ഞു
അതേ… അതൊക്കെ തന്നെ ആണ് ആണെന്നല്ല അങ്ങനെ തന്നെ ആയിരിക്കും ചെയ്യുന്ന പണി അഭിമാനത്തോടെ ആസ്വദിച്ചു ചെയ്താ ശീലം കുടുംബത്തിന്റെയും കൂടെ ഉള്ളോരുടേം ധൈര്യമായി കൂടെ നിൽക്കുമ്പോ അതിനൊരു സുഖമുണ്ട് അത് ആണുങ്ങൾക്ക് പറഞ്ഞതാ… തന്തയും തള്ളയും ഉണ്ടാക്കിതിന്റെ മേലേ കിടന്നു പുളക്കുന്ന ആണോ പെണ്ണോന്നറിയാത്ത ചിലർക്കൊന്നും അത് പറഞ്ഞാൽ മനസിലാവില്ല… കുറേ പൈസേം ഒരു ഡിഗ്രിയും ഉണ്ടാക്കി കൊടുക്കുന്നതിനിടെ മക്കളെ മര്യാദ പഠിപ്പിക്കാൻ ചില തന്തേം തള്ളേം മറന്നു പോവും സാരോല്ല പോകെ പോകെ പഠിച്ചോളും… ഞാൻ ഡോക്ടറേ ഉദ്ദേശിച്ചു പറഞ്ഞതല്ല കേട്ടോ…
അവന്റെ ഫ്യൂസ് ഊരിയത് കണ്ട് കൂടെ ഉള്ളോരുടെ മുഖം തെളിഞ്ഞു എല്ലാരും പുച്ഛത്തോടെ അവനെ നോക്കി ചിരിച്ചു
വണ്ടി കേടായില്ലേ നിങ്ങളപ്പോ എങ്ങനെ പോവും
ചിത്ര : ടാക്സിയെങ്ങാനും വിളിക്കണം
അഫീ… നിന്റെ കീ അവൾക്ക് കൊടുത്തേക്ക്…
അഫി കീ അവൾക്കു നേരെ നീട്ടി
ചിത്ര : വേണ്ട ടീ…
അഫി : (അവളുടെ കൈപിടിച്ച് കൈയിൽ വെച്ചുകൊടുത്തു)പിടിക്കെടീ…
അവൾ അഫിയെ കെട്ടി പിടിച്ചു(സോറിയെടീ)
അഫി : (അവളുടെ ചുമലിൽ തട്ടി സമാധാനിപ്പിച്ചു)നമ്മൾ തമ്മിലിത് വേണോ…(എന്റെ കൈയിൽ കൈ ചുറ്റി പിടിച്ചു അവനെ നോക്കി അവളോടായി അവൻ കേൾക്കെ) ഇക്ക ഉപ്പാക്ക് ഗിഫ്റ്റ് കൊടുക്കാൻ ലാൻഡ് ക്രൂസർ എടുക്കുന്നുണ്ട് മറ്റന്നാൾ രാവിലെ കിട്ടും നീയും വാ…
ചിത്ര : ശെരിയെടീ…
എന്നാ ഞങ്ങളിറങ്ങുവാ ചെറിയൊരു ഔട്ടിങ്…
ശെരി…
മൂന്ന് വണ്ടികളിലുമായി യാത്ര തുടങ്ങി പോവും വഴി മെർലിന്റെ വീട്ടിൽ കയറി സാധനങ്ങൾ എടുത്തു നിരയായി താറും പജിറോയും പോളോയും ബീച്ചിലേക്കിറങ്ങി കുറച്ച് സമയത്തെ ഡ്രിഫ്റ്റിന് ശേഷം ഐസ് ക്രീം ഒക്കെ തിന്നു കൊണ്ട് സൂര്യസ്ഥമയം കണ്ടു വസ്ത്രമിഴിച്ചു ഞങ്ങൾ ആറുപേരും കടലിലിറങ്ങി കൊണ്ടിരിക്കെ അഫി വണ്ടിയെടുത്തു പോയി അല്പം കഴിഞ്ഞു തിരികെ വന്നു കുളിച്ചു കയറിയതും എല്ലാർക്കും തോർത്തും ഷോർട്സും തന്നു ഡ്രസ്സ് മാറി അവിടിരുന്നു സംസാരിക്കുന്നതിനിടെ
