എന്നിട്ട് നിനക്ക് ഞങ്ങളോട് ദേഷ്യം തോന്നിയില്ലേ
എന്തിന്… നിങ്ങൾ രണ്ടാളും സ്നേഹിക്കുന്നു അപ്പോ ഇതൊക്കെ സാധാരണയല്ലേ…ആകെ ഉള്ള ടെൻഷൻ ഇത് ഇത്ത അറിഞ്ഞാൽ എന്ത് സംഭവിക്കും എന്ന് മാത്രമാണ്.
അവളറിഞ്ഞു അവൾക്ക് കുഴപ്പമൊന്നുമില്ല
എങ്ങനെ അറിഞ്ഞു
മിനഞ്ഞാന്ന് ഹോസ്പിറ്റലിൽ അവളെ പേര് കേട്ടപ്പോ ലെച്ചു ഞെട്ടിയതും എന്റെ മുഖത്തെ ടെൻഷനും കണ്ട് സംശയം തോന്നി അവൾ എടുത്തൊന്നു കുടഞ്ഞപ്പോ ഞാൻ സത്യം പറഞ്ഞു അപ്പോഴാ അവൾ വന്ന് നിങ്ങളെ ഒക്കെ ക്യാന്റീനിൽ പറഞ്ഞയച്ചേ…
ഓഹ്… അപ്പൊ ഇനി ഞാൻ കുറേ കാലമായുള്ള എന്റെ ഒരു സംശയം ചോദിച്ചോട്ടെ…
ചോദിക്കെടാ…
ഞാൻ നിന്നെ ശെരിക്കും എന്താ വിളിക്കണ്ടേ അച്ഛാന്നോ അതോ ആശാനെന്നോ ഏട്ടാന്നോ…
നീ ഇപ്പൊ എന്നെ എന്താ വിളിക്കാറ്
ഷെബീ നീ എടാ ബ്ലഡിഫൂൾ എന്നൊക്കെ
അത് അങ്ങനെ തന്നെ മതി
എനെ പ്രസവിച്ചില്ലേലും എന്റെ അമ്മയല്ലേ അമ്മേടെ കെട്ടിയോൻ അച്ഛൻ തന്നെ അച്ഛനെ പേര് വിളിക്കുകയെന്ന് പറഞ്ഞാൽ മോശമല്ലേ…
ആരുമില്ലാത്തപ്പോ നീ എന്ത് വേണേലും വിളിച്ചോ ആരേലും ഉള്ളപ്പോ നീ പഴയ പോലെതന്നെ വിളിച്ചാൽ മതി
അത് മതിയെടോ അച്ഛാ…
വണ്ടിയെടുക്കെടാ… ഹോസ്പിറ്റലിൽ ചെന്ന് അവരെ കാണണം… പിനെ വീട്ടിൽ ചെന്ന് കുറേ ദിവസത്തെ കണക്ക് ശെരിയാക്കാനുണ്ട്… നീ എന്നെ ഹോസ്പിറ്റലിൽ ആക്കിയിട്ട് ആശാന്റെ കല്യാണപരിപാടി സെറ്റാക്കാൻ നോക്ക്
അപ്പൊ നീ എങ്ങനെ തിരിച്ചുവരും…
ചിത്രെടെ കൈയിൽ അഫിയുടെ വണ്ടിയുണ്ട് നീ അതെടുത്തു തിരിച്ചോ
കല്യാണ പരിപാടി അല്ലേ അതിനുള്ള ഓട്ടത്തിന് ബൈക്കാണ് നല്ലത് ഞാൻ ഇതെടുത്തു പോയിക്കോട്ടെ
മ്മ്… ശ്രെധിച്ചു പോണം
ആ…പിനെ തുരുമ്പിന്റെ ടീം നമ്മുടെ നാട്ടിലും സാധനം ഇറക്കാൻ തുടങ്ങീട്ടുണ്ട്…
മ്മ്… എല്ലാം ഒരുമിച്ച് കൂട്ടിലുള്ള ടൈം നോക്ക്… അവരെ കഴപ്പങ്ങ് തീർക്കാം…
ശെരി… അവർക്ക് പുഴക്കരയുള്ള ഫാക്ട്ടറിയിൽ എന്തോ പരിപാടിയുണ്ട് അത് ഈ അടുത്ത് ഒരു ഒന്നര രണ്ട് മാസത്തിനുള്ളിലാണ് ആർക്കോ വിറ്റത് വാങ്ങിയതേതോ പുറംനാട്ടുകാരാ അവരാണെൽ വാങ്ങിയ ശേഷം ഇങ്ങോട്ട് വന്നിട്ടുമില്ല… അതിന് ശേഷമാണ് അവര് അവിടുള്ള ഷട്ടറുകളൊക്കെ മാറ്റി പണിയിച്ചു, മെഷീൻ ഒക്കെ ഒഴിവാക്കി പക്ഷേ പുതിയ മെഷീൻസ് വെക്കുകയോ അങ്ങോട്ടുള്ള വഴിയും ചുറ്റുമുള്ള കാടും ഒന്നും ശെരിയാക്കിയിട്ടില്ല ആകെ കാറും ബൈക്കും മാത്രമാ അങ്ങോട്ട് പോവുള്ളൂ എന്നാൽ ഇടയ്ക്കവർ അങ്ങോട്ട് പോവുന്നുണ്ട് മാത്രമല്ല ഇവരുടെ രണ്ട് മൂന്ന് ആളുകൾ ഒരാഴ്ചയോളമായി അവിടെ മാറിമാറി ഫുൾ ടൈം നിൽക്കുന്നുണ്ട്
ഏത് ആ പൂട്ടികിടക്കുന്ന ഫാക്റട്ടറിയോ…
അത് തന്നെ…
മ്മ്…
ബാബയെയും ഡോക്ടറെയും കണ്ട് അഫിയെ കാണാൻ ചെന്നു അഫിയും ലെച്ചുവും അവളുടെ കേബിനിൽ ഉണ്ട് കുറച്ച് സമയം ഇരുന്ന് സംസാരിച്ചശേഷം അഫിക്ക് ഡോക്ടർസിന്റെ മീറ്റിങ്നും ഞാനും ലെച്ചുവും പുറത്തേക്കും ഇറങ്ങി
പോവും വഴി ടൊയോട്ടയിൽ ചെന്ന് അക്ഷയ്യേ കണ്ട് ആശാന്റെ മോളെ കല്യാണത്തിനേക്ക് കോറോള കിട്ടാൻ ഏർപ്പാടാക്കി നേരെ കണ്ണൂരിന് പിടിച്ചു ഒരു ടെസ്റ്റൈൽന് മുന്നിൽ വണ്ടി നിർത്തി
ലച്ചൂ…
മ്മ്…
ഇവിടെ ഇപ്പൊ എന്ത് നടന്നാലും നീ കാണാത്തപോലെ നിന്നോണം
ശെരി…
നല്ല പൈസക്കാരെപോലെ നീ ഇത്തിരി അഹങ്കാരത്തോടെ ബിഹേവ് ചെയ്യണം…
ശെരി…
ഞാൻ പറയും വരെ അവിടുന്ന് ഇറങ്ങരുത് വേണ്ടെങ്കിലും കോസ്‌ലി ആയി പർച്ചേഴ്‌സ് ചെയ്തോണ്ടിരിക്കണം
വാ ഇറങ്ങു
ഞങ്ങൾ ടെസ്റ്റൈലിലേക്ക് കയറി
വെൽക്കം മാം എന്താ വേണ്ടത്…
സാരി…
സാരിയുടെ സെക്ഷനിൽ ചെന്ന് കുറേ സാരികൾ അവർ കാണിച്ചുകൊണ്ടിരുന്നു
ഇതൊക്കെ ചീപ്പ് റേറ്റ് ആണല്ലോ കൂടിയത് ഒന്നുമില്ലേ…
അല്ല സർ ഇതെല്ലാം ഫൈവ് തൗസന്റ് മുതൽ ട്ടെൻ തൗസന്റ് വരെ ഉള്ളതാണ്
ലെച്ചു : ഇതാണോ നിങ്ങളെ ടോപ്പ് റേറ്റ്
അല്ല മാം… ടോപ്പ് റേറ്റ് ഫിഫ്റ്റി തൗസന്റ് വരെ ഉണ്ട്
വെറുതെ ടൈം വെസ്റ്റ് ചെയ്യാതെ അത് കാണിച്ചുകൊടുക്ക്
ശെരി സർ… അവൾ സാരി എടുത്തു കാണിക്കാൻ തുടങ്ങി
ലെച്ചു ഓരോന്നായി നോക്കി
കുറച്ച് മാറി സാരി എടുക്കുന്ന രണ്ട് സ്ത്രീകളിൽ ഒരുത്തിയെ നോക്കി ചെറുതായി ചിരിച്ചു പെട്ടന്ന് ലെച്ചു കാണുന്നുണ്ടോ എന്ന് നോക്കി ഇല്ലെന്ന് കണ്ടതും വീണ്ടും അവളെ നോക്കി ചിരിച്ചു അവളും നോക്കി ചിരിച്ചു
