വഴി തെറ്റിയ കാമുകൻ – 8 29

അവൻ ഫോണിൽ കുത്താൻ തുടങ്ങി…

രാത്രി എന്ത് ബിരിയാണി വെക്കും അല്ലേൽ നെയ്ച്ചോറും കറിയുമോ

അൽതു : ബിരിയാണി റൈസും മസാലയും സപ്പറേറ്റ് ടേബിളിൽ വെച്ചുകൊടുക്കാം

അമൽ : അതാ നല്ലത്…

മട്ടനും മീനും ചിക്കനും ബിരിയാണി മസാല ആക്കാം…

സുഹൈൽ : അത് മതി രാത്രി ഗാനമേള നിർബന്ധമാണ്…

അതെന്തായാലും വേണം…

സുഹൈൽ : കല്യാണത്തിന്റന്ന് താലി കേട്ടുള്ളതല്ലേ സദ്യ ആക്കാം…

അതേ… മൂന്ന് തരം പായസം അടക്കം ഇരുപത്തി മൂന്ന് വിഭവങ്ങൾ വേണം

ബിച്ചു : അതെന്തായാലും വേണം…

നീ എല്ലാം എഴുതി വെച്ചില്ലേ…

ബിച്ചു : ആ എഴുതുകയാ…

ആശാനേ…ആരാ… വെപ്പ്

ആശാൻ : ഹേ…

ആരാ വേപ്പെന്ന്…

ആശാൻ : ചന്ദ്രൻ

അത് വേണ്ട ആശാനേ മൂപ്പരെ സദ്യ അത്ര പോര സദ്യക്ക് നമുക്ക് നമ്പൂരിയെ വിളിക്കാം ബിരിയാണിക്ക് അന്തുറുക്കമതി

ആശാൻ : നിങ്ങക്കെന്തിന്റെ കേടാ… രാജീവൻ ആണ് എല്ലാം ഏർപ്പാടാക്കുന്നെ…

അത് ശെരിയാവില്ലാശാനേ… ആശാൻ തന്നെ നടത്തിയാലേ ശെരിയാവൂ… ആശാൻ ആരെയും കല്യാണം വിളിച്ചില്ലല്ലോ… നാളെ തന്നെ വിളിച്ച് തുടങ്ങിക്കോ… അൽത്തൂ…

മ്മ്…

നീ നാളെ തൊട്ട് ആശാന്റെ കൂടെ തന്നെ വേണം നാടടക്കി വിളിക്കണം… ആദീ…ഭക്ഷണത്തിന്റെയും പന്തലിന്റെയും കാര്യം നീ നോക്കിക്കോണം

ശെരി…

സുഹൈലെ… പൊന്നിന്റെയും ഡ്രെസ്സിന്റെയും കാര്യം നീ നോക്കണം…

ശെരി…

നൂറ്റൊന്ന് പവനും കാറും ആണ് ആശാൻ കൊച്ചിന് കൊടുക്കുന്നത്

ഷുഹൈൽ : ശെരി…

ദേഷ്യമോ സങ്കടമോ എന്തോ വന്നു ആശാൻ കൈയിലെ ഗ്ലാസ് അവിടെ വെച്ചുകൊണ്ട് എണീറ്റു പോവാൻ തുടങ്ങിയ ആശാനേ പിടിച്ചു നിർത്തി

ആശാനിതെങ്ങോട്ടാ ഒന്നും പറയാതെ… പോവല്ലേ…

ഒറ്റ തിരിച്ചതിലിനു എന്റെ കോളറിൽ കുത്തിപിടിച്ചു കൊണ്ട് കണ്ണിലേക്കു നോക്കി

ആശാൻ : എന്താ… നിനക്കൊക്കെ കളിയാക്കാൻ നിന്ന് തരണോ… കുടിക്കാൻ വിളിച്ചപ്പോ വന്നത് നീ കാണിച്ച സ്നേഹമോർത്തിട്ടാ… ഗൾഫിൽ പോയൊരു ജോലിയൊക്കെയായപ്പോ എന്നെ മുഖത്തിന്‌ നേരെ കളിയാക്കാൻ മാത്രം നിന്റെ അഹങ്കാരം വളർന്നത് ഞാനറിഞ്ഞില്ല… മൂക്കാത്ത പഴറു പരുവത്തിൽ സ്പാനറുവലിപ്പത്തിൽ എന്റെ വർക്ക്‌ ഷാപ്പിൽ കയറിവന്നവനാ നീ പണി പഠിപ്പിച്ചതും ഡ്രൈവിംഗ് പഠിപ്പിച്ചതും ഇവർക്കെല്ലാം നിന്നെ പരിചയപ്പെടുത്തിയതും ഞാനാ… തായത്തും തലയിലും വെക്കാതെ പോറ്റിയ മോനും കണക്കാ അറിയുന്ന പണിയെല്ലാം പഠിപ്പിച്ചു കൊടുത്ത ശിഷ്യനും കണക്കാ… റോഡ് വന്നു വർക്ക്‌ഷോപ്പ് പൊളിച്ചുപോയില്ലായിരുന്നേൽ നീ ഈ പറഞ്ഞപ്പോലൊന്നുമില്ലേലും ഈ ഗോവിന്ദൻ നല്ല അന്തസായിട്ട് നടത്തിയേനെ എന്റെ കൊച്ചുമോളെ കല്യാണം… നീ ഈ വാങ്ങി തന്ന കള്ളിന്റെ പൈസ തരാൻ എന്റെ കയ്യിലില്ലാത്തോണ്ടാ ഉണ്ടായിരുന്നേൽ അത് നിന്റെ മുഖത്തെറിഞ്ഞു തന്നിട്ടായിരുന്നു ഞാനിവിടുന്നു പോവൂ…

പറഞ്ഞു തീർത്ത് ആശാൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ആശാന്റെ കൈയിൽ പിടിച്ചു നിർത്തി

ഞാൻ പറഞ്ഞത് ആശാന് തമാശയായിട്ടോ കളിയാക്കലായിട്ടോ തോന്നിയോ… അതെനിക്കറിയില്ല… പക്ഷേ ഈ കല്യാണം എന്റെ ആശാൻ നടത്തും ഞാൻ പറഞ്ഞതിൽ നിന്നൊട്ടും കുറവ് വരാതെ… ആശാന്റെ മോന്റെ മുന്നിലെന്നല്ല ആരെ മുന്നിലും പൈസ ഇല്ലാത്തതിന്റെ പേരിൽ ഇനി ആശാൻ തല കുനിക്കില്ല… ആശാന് ഓർമ്മയുണ്ടോ വർക്ക്‌ ഷോപ്പ് പൊളിച്ചു ഒരു മാസം ഒക്കെ കഴിഞ്ഞപ്പോ നമ്മൾ കവലയിൽ ഇരിക്കേ രാജീവേട്ടൻ അതുവഴി നിങ്ങളെ മൈന്റ് ചെയ്യാതെ പോവുന്നത് കണ്ട് നിങ്ങളുടെ ചിരി മാഞ്ഞത്…എന്നെങ്കിലും എന്റെ കൈയിൽ പൈസ വന്നാൽ ആശാന് നഷ്ടപ്പെട്ടതെല്ലാം തിരിച്ചെടുത്തു തരും എന്ന് ഞാൻ അന്ന് കരുതിയതാ… ഇപ്പൊ ആഗ്രഹങ്ങൾ തീർക്കാൻ മാത്രം കൈയിൽ പൈസ ഉണ്ട് അതുകൊണ്ട് ആശാൻസമ്മതിച്ചാലും ഇല്ലേലും ചുരുങ്ങിയത് ഇപ്പൊ തീരുമാനിച്ച പോലെ എങ്കിലും ആശാന്റെ പേരകുട്ടീടെ കല്യാണം നടക്കും അതിലധികം എന്തൊക്കെ വേണമെന്ന് നമുക്ക് തീരുമാനിക്കാം… ആശാനേ എന്റെ കൈയിൽ ആദ്യമായി സ്റ്റിയറിങ്ങ് തന്നത് നിങ്ങളാ…. ഇന്ന് ഞാൻ ചെയ്യുന്ന ജോലിയിലേക്ക് എന്നെ കൈ പിടിച്ചു കയറ്റിയതും നിങ്ങൾ പഠിപ്പിച്ചുതന്ന പണിയാ… അതൊന്നും മറക്കാൻ എനിക്ക് പറ്റില്ല…

Leave a Reply

Your email address will not be published. Required fields are marked *