ബാബുവേട്ടനും ഞാനും നേരെ പാറ പുറത്തേക്ക് വിട്ടു എല്ലാരും എത്തിയിട്ടുണ്ട്
ഗോപാലേട്ടൻ : എന്തൊക്കെയാടാ…
നല്ലത് തന്നെ…എന്തൊക്കെയാ നിങ്ങളെ വിശേഷം…
ദാമോദരേട്ടൻ : ഞങ്ങൾക്കെന്താ ഉഷാർ തന്നെ
ഇതെന്താ തുടങ്ങിയില്ലേ
കാണാരേട്ടൻ : നിന്നെ പച്ചക്കൊന്ന് കണ്ടിട്ട് തുടങ്ങാന്നു വെച്ചതാ…
ആശാനെന്താ ഒന്നും മിണ്ടാത്തെ…
ഒന്നൂല്ലടാ… നീ ഒന്നൊഴിക്ക്…
(കുപ്പി പൊട്ടിച്ചു ഒഴിച്ചു ആശാന് നേരെ നീട്ടി)എന്താ ആശാനേ… എന്ത് പറ്റി
ഒന്നൂല്ലടാ…
എല്ലാർക്കും ഒഴിച്ചുകൊടുത്തു ടീച്ചിങ്‌സും തിന്നോണ്ട് ഞങ്ങൾ ഒപ്പമിരുന്നു ഒരു റൗണ്ട് കഴിഞ്ഞതും
ശ്രീനിയേട്ടൻ : നിങ്ങളെന്താടാ ഇതും തിന്നോണ്ടിരിക്കുന്നെ ഓരോന്നടിയെടാ
വേണ്ട…
ഷാജിയേട്ടൻ : ഒഴിച്ചടിക്കാൻ നോക്കെടാ കൊണ്ട് തന്നാൽ മതിയോ കൂടെ ഇരുന്നു രണ്ടെണ്ണം അടിക്കണ്ടേ…
ആശാനെ നോക്കി
ആശാൻ : എടുത്ത് അടിക്കെടാ…
ഞാൻ നോക്കിയതും ബിച്ചു പോയി വണ്ടിയിൽ നിന്നും ഞങ്ങൾക്കുള്ള ഗ്ലാസുകൾ കൂടെ എടുത്തു വന്നു ഒഴിച്ച് എല്ലാരും ഓരോന്ന് അടിച്ചപ്പോയെക്കും അവർ മൂന്നെണ്ണം വീതം അകത്താക്കിയിരുന്നു (ആദ്യമായാണ് ഞങ്ങൾ അവർക്കൊപ്പമിരുന്നടിക്കുന്നത്)അമൽ അടുത്തത് ഒഴിച്ചുകൊണ്ടിരിക്കെ
ആശാൻ : എങ്ങനെ ഉണ്ടെടാ പണിയൊക്കെ സുഖമാണോ നിനക്കവിടെ…
ആരും അടുത്തില്ലെന്ന കുറവൊഴിച്ചാൽ സുഖമാണ്…
ഗോപാലേട്ടൻ : ഇപ്പൊ ഞങ്ങള് തന്നെ വൈകുന്നേരം ഒന്ന് കണ്ടാലയി അല്ലാതെ ഒരുമിച്ചുള്ള കുടിയും സംസാരോം ഒന്നും ഇപ്പൊ ഇല്ല
ആശാൻ : ശമ്പളമൊക്കെ ഇല്ലെടാ…
ഉണ്ടാശാനേ…
ആശാൻ : (തോറ്റു പോയവന്റെ സ്വരത്തിൽ) ഉള്ളതോണ്ട് വീട്ടുകാരെ കാര്യം മാത്രം നോക്കി സ്വന്തം കാര്യം മറന്നുപോയേക്കരുത്. കൈയിൽ എന്തേലും ഉണ്ടലെ കൂടെ ആള് കാണൂ…
ആദി : അതെന്താ ആശാനേ കയ്യിലൊന്നുമില്ലേൽ ഞങ്ങളൊക്കെ വിട്ടിട്ട് പോവുമോ…
ആശാൻ : വാലുപോലെ കൂടെ നടക്കുന്ന നിങ്ങളെ കാര്യമല്ല മൊത്തമായി പറഞ്ഞതാ… ഒരു തുണയൊക്കെ വേണം… അതിനെപ്പറ്റി ചിന്തിക്കാനൊക്കെ നീ ആയി… ഇപ്പൊ മാസ ശമ്പളക്കാരനായ ഗൾഫുകാരനായില്ലേ… ഇനി വെച്ച് താമസിപ്പിക്കരുത്…
അതൊക്കെ ശെരിയാക്കാമെന്നെ…ആശാനേ നമുക്കൊരു വർക്ക് ഷോപ്പ് തുടങ്ങിയാലോ… നമ്മുടെ പഴയ വർക്ഷോപ് പോലെ ചെറുതല്ല കുറച്ചു വലുത് വാട്ടർ സർവീസും മെക്കാനിക്കലും ഇലക്ട്രിക്കലും ബോഡി വർക്കും സ്പെയർ പാർട്സ് കടയും അടക്കം എല്ലാ സൗകര്യങ്ങളും ഉള്ളൊരു വർക്ക് ഷോപ്പ് ഇന്റസ്ട്രി പൂട്ടിയതോടെ ഷാജിയേട്ടനും പരിപാടിയൊന്നുമില്ലല്ലോ… നിങ്ങൾ പണിയൊന്നുമെടുക്കണ്ടന്നെ അതിനൊക്കെ നമുക്ക്പണിക്കാരെ വെക്കാം രണ്ടാളും മുന്നിൽ നിന്ന് നടത്തിയാൽ മതി…
ആശാൻ : കുടിച്ചിട്ട് വീട്ടി പോവാൻ നോക്ക് ചെക്കാ…
ആശാനേ കള്ളും പുറത്ത് പറയുകയല്ല… ഞാൻ കാര്യമായി പറഞ്ഞതാ…
ആശാൻ : നിനക്കെന്താ ഭ്രാന്ത് വല്ലതുമുണ്ടോ…
അതെന്താ ആശാനേ
ആശാൻ : ഒരു വർക്ക് ഷാപ്പ് തുടങ്ങാൻ എത്ര പൈസ വേണമെന്ന് കരുതിയിട്ടാ… കൊച്ചിന്റെ കല്യാണത്തിനു കാ പവന്റെ ഒരു മോതിരം വാങ്ങി കൊടുക്കാൻ എന്റെകയ്യിൽ പൈസയില്ല
കല്യാണത്തിന്റെ കാര്യം പൈസ ഇല്ലെന്നു പറഞ്ഞു തടിഊരാൻ ആശാൻ നോക്കണ്ട കല്യാണത്തിനു ഇടാനുള്ള ഡ്രസ്സ് ആശാൻ തന്നെ എടുത്തുതരണം എനിക്ക് മാത്രമല്ല ഇവർക്കും… എല്ലാരേം നോക്കി… ഞങ്ങൾ ആറുപേർ ഒഴികെ ഉള്ളവർ മിഴുങ്ങസ്യ നോക്കി നിൽക്കെ
അമൽ : തലേന്നത്തേക്കുള്ള കുപ്പിയും വേണം
ബിച്ചു : അതേ… അതെന്തായാലും വേണം…
ആദി : തലേന്ന് എന്താ… ആശാനേ ഫുഡ്…
അത്… പിനെ…
ആദി : എന്റാശാനേ… ഇതൊന്നും തീരുമാനിച്ചിട്ടില്ലേ…
സുഹൈൽ : അതിനെന്താ… രണ്ടാഴ്ചയും കൂടെ ഇല്ലേ… നമുക്കിപ്പോ അങ്ങ് തീരുമാനിക്കാന്നേ…
തലേന്ന് വൈകീട്ടത്തെ ചായക്ക് ബീഫും പൊറോട്ടയും ചപ്പാത്തിയും ലൈവ് വെള്ളയപ്പവും വേജിറ്റബിൾ കറിയും പോരെ
ബിച്ചു : ഉഴുന്ന് വടയും ചട്ണിയും കൂടെ വേണ്ടേ…
പിനെ വേണ്ടേ…
സുഹൈൽ : നൈസ് പത്തിരി നിർബന്ധമാ
ആദി : അത് മതി പിനെ ചോറുള്ളതല്ലേ
അപ്പൊ വൈകീട്ടത്തേക്ക് ഇത്രേം സാധനം നമ്മൾ ഫിക്സ് ആക്കിയില്ലേ ബിച്ചൂ എഴുതി വെച്ചേക്ക് കെട്ടിറങ്ങുമ്പോ മറന്നെന്നു പറഞ്ഞാൽ പുളി വാറിനടിക്കും എല്ലാത്തിനേം
