വഴി തെറ്റിയ കാമുകൻ – 8 20

സാരോല്ല… ചെല്ല്…

ഭരണി ശെരിക്കടച്ചുകൊണ്ടവിടെ വെച്ച് മാഷിന് മുന്നിൽ നിന്നും മെല്ലെ വലിഞ്ഞു എങ്കിലും മാഷവിടെ ഉണ്ടെന്ന ബോധം കൊണ്ട്തന്നെ അതികം ശബ്ദമെടുക്കാതെ യാണ് പിനീട് കാര്യങ്ങൾ പറഞ്ഞത്

ഗോപാലേട്ടാ… മറ്റേ പാമ്പ് വെള്ളത്തിലാ അതിനെയും കൊണ്ട് ഇത്രയും ഉയരം കയറി വരുന്നതിലും എളുപ്പം അതിനെ അവിടുന്ന് തന്നെ വല്ല ഭരണിയിലും ആക്കുന്നതാ ഒരു ഭരണിയോ എന്തേലും കപ്പിയിലെ കയറിൽ കെട്ടി താഴെക്കിറക്കിതന്നാൽ ഞാനതിൽ നിന്നതിനെ അതിലേക്കിട്ടുതരാം അത് കഴിഞ്ഞു വലിച്ചു കയറ്റിയാൽ മതിയല്ലോ

ശെരി…

അപ്പോഴേക്കും തൊട്ടിയിൽ മെഴുകുതിരി കത്തിച്ചു വെച്ച് താഴെക്കിറക്കി ഓക്സിജൻ ടെസ്റ്റൊക്കെ ഇബ്രായിക്കയും നാട്ടുകാരും നടത്തിയിട്ടുണ്ട്

കയറ് പിടിച്ചു താഴെക്കിറങ്ങുമ്പോ എന്റെ ചിന്തയിൽ മുഴുവനുമാവെള്ളാരം കണ്ണുകൾ ആയിരുന്നു. പിന്നെ കണ്ടെ ഇല്ലല്ലോ അവളെ അവളെങ്ങോട്ട് പോയി… അള്ളോഹ് അവൾ ഈ വീട്ടിലേക്കല്ലേ കയറിപോയെ ഇനി അവൾ മാഷിന്റെ മോളെങ്ങാനുമാണോ…ഹേയ്… അവിടൊരു വലിയ വീടുള്ളപ്പോ മാഷിന്റെ മോളെന്തിനാ ഈ വീട്ടിൽ വന്നു നിൽക്കുന്നെ… ഹേയ്… അവളായിരിക്കില്ല…. അതുമല്ല മാഷിന്റെ മോളേ പണ്ട് സ്കൂളിൽ വെച്ച് കണ്ടിട്ടുണ്ടല്ലോ അവൾക്ക് കറുത്ത കണ്ണല്ലേ… അല്ല ഇനി മാഷിനൊപ്പം വന്ന വല്ല ബന്തുവും ആവുമോ… അല്ല ആരായാലെന്താ ഞാൻ അഫിയോടിഷ്ടം പറഞ്ഞതല്ലേ എനിക്കവളെയല്ലേ ഇഷ്ടം… എന്നാലും വേർതിരിവില്ലാതെ സംരക്ഷിക്കാൻ കഴിയുമെങ്കിൽ ഒന്നിലധികം കല്യാണം കഴിക്കാമെന്നല്ലേ… ഹാ ബെസ്റ്റ് പറഞ്ഞങ് ചൊല്ലേണ്ട താമസമെ കാണൂ മതം അതൊരു പ്രശ്നമാവില്ലേ… ഹേ എനിക്കതിനേതാ മതം ജന്മം കൊണ്ടൊരാൾ ഒരു മതത്തിൽ അംഗമാവുമോ… ഞാൻ ഏതേലുമൊരു മതത്തിൽ മാത്രമായി വിശ്വസിക്കുന്നുണ്ടോ… വായിക്കുന്നതിൽ മതഗ്രന്ധങ്ങളും ഉണ്ടായിരുന്നു അവയും പഠിക്കാൻശ്രെമിച്ചു അത്രമാത്രം…

ശരീരം വെള്ളത്തിൽ തൊട്ടത് തിരിച്ചറിയുമ്പോ തൊട്ടടുത്തായി എന്നെ നോക്കിനിൽക്കുന്ന പാമ്പിനെ കണ്ട് ഒരു നിമിഷം പോലും പഴാക്കാതെ അതിനെ കയ്യിലാക്കി ഒരു കൈയാൽ കയറിൽ തൂങ്ങി ആടി കല്ലിന് മുകളിൽ നിൽപ്പുറപ്പിച്ചു പാമ്പിനെ ഭരണിയിലേക്കിട്ട് മൂടിയിട്ടശേഷം വലിക്കാൻ പറഞ്ഞിട്ട് ഞാനും പുറകെ കയറി

മുകളിൽ ഭരണികളിലെ പാമ്പിനെ നോക്കുന്ന ആളുകൾക്കിടയിൽ നിന്നും മുണ്ടും ഷർട്ടും എടുത്ത് മാറി നിന്ന് അതുമിട്ട് മാഷിന്റെ മുന്നിൽ പെടാതെ മെല്ലെ വലിയാൻ ശ്രെമിക്കെ മാഷ് പൊക്കി

ഇങ്ങ് വാ…

മുന്നിലേക്ക് ചെന്ന് നിന്നു

നിനക്കിന്നു സ്കൂളില്ലേ

മ്മ്…

എന്താ പോവാഞ്ഞേ…

തേനെടുക്കാൻ കാട്ടിൽ പോയതായിരുന്നു ഇന്നാ വന്നേ വന്നപ്പോ വൈകി അതാ

മ്മ്… ഇങ്ങനെ സ്കൂളിൽ പോവാതെ കൂട്ടുകൂടി നടക്കരുത് പ്ലസ്റ്റു ആണ് അതോർമവേണം…

മ്മ്…

നീയെന്താ മാലയിട്ടോ കറുപ്പും കറുപ്പുമിട്ടു നടക്കാൻ

…………

ആളുകളെ കൊണ്ട് പറയിക്കാനാണോ ഇങ്ങനെ ഡ്രെസ്സിടുന്നെ

………….

മാഷ് കീശയിലേക്ക് ആയിരത്തിന്റെ രണ്ട് നോട്ടുകൾ തിരുകാൻ നോക്കിയതിനെ ആത്മാർഥമായി തടഞ്ഞെങ്കിലും ഒന്ന് ഒച്ചയിട്ട് മാഷ് നോക്കിയ നോട്ടത്തിൽ ഞാനത് സ്വീകരിച്ചു

മാഷ് എന്നെ കൂട്ടി വരാന്തയിലെക്ക് നടക്കുമ്പോ നേരത്തെ കണ്ട തൊപ്പിവെച്ച മനുഷ്യൻ അവിടെ ഇരിപ്പുണ്ട്

വാ…ഇരിക്ക്… (ശബ്ദത്തിൽ പോലും തളർച്ചബാധിച്ചിരുന്നു)

ഞങ്ങൾ അവിടെയുള്ള കസേരകളിലേക്കിരുന്നു

ഷെബീ ഇത് ബാലേട്ടൻ അസുഖം കാരണം ചികിത്സക്കായി ഉണ്ടായിരുന്ന വീടും സ്ഥലവുമൊക്കെ വിറ്റു വാടക വീടന്വേഷിക്കുകയായിരുന്നു ഞാനീ വീടിവർക്ക് കൊടുത്തു ഇനി ഇവരിവിടെ ഉണ്ടാവും ഒരു ശ്രെദ്ധവേണം ഇത് ഷെബിൻ അഹമദ് ഞങ്ങൾ ഷെബി എന്ന് വിളിക്കും എന്റെ സ്റ്റുഡന്റാണ് ഗവണ്മെന്റ് സ്കൂളിൽ പ്ലസ്റ്റു പടിക്കുകയാ എസ് എസ് എൽസിക് ഫുൾ എ പ്ലസ് ആയിരുന്നു(പരസ്പരം പരിജയപെടുത്തി) എന്റെ സ്റ്റുഡന്റാ…

കഴിയുമ്പോയേക്കും ഗോപാലേട്ടനും ചന്ദ്രേട്ടനും ഇബ്രായിക്കയും കാണാരേട്ടനും അമ്മദ്ക്കയും നാണുവേട്ടനും അബ്‌ദുല്ലക്കയും ഒക്കെകൂടെ പാമ്പിനെയും എടുത്ത് അങ്ങോട്ട് വന്നു

ഗോപാലേട്ടൻ : മാഷേ ഇതിനെ എന്ത് ചെയ്യും

മാഷ് : ഫോറസ്റ്റിൽ വിളിച്ചു പറഞ്ഞിട്ടുണ്ട് അവര് വന്ന് കൊണ്ടുപോവും

ചന്ദ്രേട്ടൻ : എന്നാലും രണ്ടും കൂടെങ്ങനെ കിണറ്റിലെത്തി എന്നാ അറിയാത്തെ

ഇണചേരുന്ന സമയമല്ലേ ആൾമറയും വേലിയുമൊന്നുമില്ലല്ലോ ഇതുവരെ ആൾതാമസമില്ലാത്തോണ്ട് പറമ്പും മുഴുവൻ കാട്പിടിച്ചു കിടക്കുകയല്ലേ ചിലപ്പോ ഇനിയും ഉണ്ടാവാൻ സാധ്യതയുണ്ട്

മാഷ് : നീ ഈ കാടൊക്കെ ഒന്ന് വൃത്തിയാക്ക് കൂടെ മുകളിൽ മോന്തായത്തിൽ ചിതലുണ്ടോ എന്നും ഒരു സംശയം പാക്കിന്റെ (മച്ച്) മൂന്നാലു പലക മാറ്റാനുണ്ട് ഓട് ഏതേലും പൊട്ടിയിട്ടുണ്ടെങ്കിൽ മാറ്റണം പട്ടികയും നോക്കിയേക്ക് ഓട് വേണമെങ്കിൽ വീട്ടിൽ പോയി എടുത്തോ പട്ടിക ഹമീദ്നോട്(നാട്ടിൽ പഴയ വീടുകളും ബിൽഡിങ്ങുകളും പൊളിച്ചു വിൽക്കുന്ന ആൾ) പറഞ്ഞാൽ മതി പൈസ ഞാൻ കൊടുത്തോളം നിന്റെ കൂലി എത്രയാണെന്ന് പറഞ്ഞാൽ ഞാൻ തന്നേക്കാം

സാറ് വീട് അവർക്ക് കൊടുക്കുമ്പോ ഞാനെന്നെകൊണ്ട് പറ്റുന്നത് കൊടുക്കണ്ടേ കൂലിയൊന്നും വേണ്ട എന്താ വേണ്ടേ എന്നുവെച്ചാൽ ഞാൻ ചെയ്തോളാം

ഗോപാലേട്ടനെയും കൂടെ ഉള്ളവരെയും നോക്കി നിങ്ങളും കൂടിയാൽ പെട്ടന്ന് തീർക്കാം സ്കൂൾ വിട്ടാൽ കുട്ടികളും ഗ്രൗണ്ടിൽ കളിക്കാൻ വരുന്നവരെയും കൂട്ടിയാൽ അവരെക്കൊണ്ട് ചെയ്യാൻ കഴിയുന്നത് അവരും ചെയ്തുതരും

ഗോപാലേട്ടൻ സമ്മതത്തിനായി കൂടെയുള്ളവരെ നോക്കി

കാണാരേട്ടൻ : അതിനെന്താ നമ്മുക്ക് ചെയ്യാന്നെ (കൂടെയുള്ളവരെ നോക്കി) അല്ലേ…

അവരും സമ്മതിച്ചു

എന്നാ ഇപ്പൊ തന്നെ തുടങ്ങിയേക്കാം കവലയിൽ നിന്നും ആരെയെങ്കിലും കിട്ടുമോന്നുനോക്കി വീട്ടിൽ പോയി സാധനങ്ങൾ എടുത്തിട്ടു വരാം

അവിടുന്നിറങ്ങി പോവുന്നവഴി ബാബുവേട്ടന്റെ കടയിൽ കയറി കാര്യം പറഞ്ഞു പുറത്തേക്കിറങ്ങി അന്തുറുക്കാന്റെ കടയിൽ കയറി മൂപ്പരോടും വായന ശാലയിൽ കയറി അവിടെ ഉള്ളവരോടും കാര്യം പറഞ്ഞു സഹായിക്കാൻ പറ്റുന്നവർ വരണമെന്ന് പറഞ്ഞു വീട്ടിൽ പോയി വെട്ടുകത്തിയും കൈ മഴുവും മുണ്ടും ഷർട്ടും കൂടെ ആശാരി പണിക്കു പോവുമ്പോ കൊണ്ടുപോകുന്ന സഞ്ചിയിൽ എടുത്തിട്ടു പടന്നയും കൈകോട്ടും കമ്പി പാരയും കയറും എടുത്തു കൊണ്ട് വീട്ടിൽ നിന്നും ഇറങ്ങുമ്പോ പുല്ല് വെട്ടി തളർന്നു കയറി വരുന്ന ഉമ്മാനെ കണ്ടതിനാൽ ഒരു പാത്രത്തിൽ വെള്ളമെടുത്തു ഉമ്മാക്ക് കൊടുത്തു കാര്യം പറഞ്ഞിറങ്ങി

വീടിനു മുന്നിൽ എത്തുമ്പോ തന്നെ കുറച്ചുപേരൊക്കെ വന്നത് കണ്ടുഅവരോട് ചിരിച്ചോണ്ട് കൈയിലെ സാധനങ്ങളെല്ലാമിറക്കിവെച്ചു

നമ്മളിത്രേം പേരില്ലേ ആദ്യം വീടിന്റെ ഓടിളക്കി മൊത്തമായി അടിച്ച ശേഷം പോയ പട്ടികയൊക്കെ മാറ്റി ഓട് വെക്കാം അപ്പോഴേക്കും വൈകീട്ടാവും പിള്ളാരും കൂടെ വന്നാൽ മുറ്റത്തെയും പറമ്പിലെയും കാടും വൃത്തിയാക്കി ഒരു വിറകുപുരയും കിണറിനൊരു വേലിയും കെട്ടാം

Leave a Reply

Your email address will not be published. Required fields are marked *