വഴി തെറ്റിയ കാമുകൻ – 8 20

സംസാരിച്ചുകൊണ്ടിരിക്കെ തന്നെ ഒന്നും രണ്ടും പേരായി പിന്നെയും വന്നുകൊണ്ടിരുന്നു

ലീലേച്ചി : ആദ്യമൊരടുപ്പ് കൂട്ടാം എല്ലാർക്കും ഉച്ചക്കേക്ക് ഭക്ഷണം ഉണ്ടാക്കണ്ടേ ഇപ്പൊത്തന്നെ സമയം വൈകി

ശെരി ചേച്ചി തന്നെ എന്താ വേണ്ടേ എന്നുവെച്ചാൽ നോക്കി വാങ്ങിച്ചോ (പോക്കറ്റിൽ നിന്നും മാഷ് തന്ന പൈസ എടുത്തു ചേച്ചിക്ക് നേരെ നീട്ടി)

സരോജിനിചേച്ചി : ഒന്നും വാങ്ങുകയൊന്നും വേണ്ട പലചരക്കു സാധനങ്ങൾ അന്തുറുവും ബാബുവുംകൂടെ പചക്കറി വിജയനും മീൻ അലിയും തർപയും പാത്രങ്ങളും കുഞ്ഞമ്മതും കൊടുത്തയാക്കാമെന്നു പറഞ്ഞിട്ടുണ്ട്

സരോജിനിയേച്ചി പറഞ്ഞു തീർന്നതും സിനിമയിലെ നായകന്റെ എൻട്രി പോലെ കുഞ്ഞമ്മദ്ക്കാന്റെ വാടക സ്റ്റോറിലെ നായിക്കുറുക്കൻ (മഹീന്ദ്ര പിക്കപ്പ്) മുറ്റത്തു വന്നു നിന്നു പുറകിൽ നിന്നും പാത്രങ്ങളും അരിയും പച്ചക്കറിയും എല്ലാം ഇറക്കി വെക്കുമ്പോയേക്കും രണ്ട് കവറിൽ കോഴിയുമായി അസൈനാർക്കാന്റെ കടയിലെ ചെക്കൻ ദൃധി പിടിച്ച് വന്ന് തന്നിട്ട് പോയി ഇതെന്ത് നാടെന്നപോലെ അയാളും പൂച്ചക്കണ്ണിയും പ്രായം ചെന്നൊരു സ്ത്രീയും എല്ലാരേയും അത്ഭുധത്തോടെ നോക്കുന്നത് മൈന്റ് ചെയ്യാതെ ജോലി തുടങ്ങി

മിനിറ്റുകൾ കൊണ്ട് വെപ്പ് പുര ഒരുങ്ങുമ്പോയേക്കും മീനുംവന്നു

ലീലേച്ചിയുടെയും സരോജിനിയേച്ചിയുടെയും അയിഷാത്തന്റെയും നേതൃത്വത്തിൽ കുറച്ചുപേർ അടുക്കള പണിതുടങ്ങിയപ്പോ

മറ്റുള്ളവർ അവർ അകത്ത് കയറ്റിവെച്ച അവരുടെ സാധനങ്ങളെല്ലാം മുറ്റത്തിറക്കി താർപാ കൊണ്ട് മൂടി

ഗോപാലേട്ടനും കാണാരേട്ടനും ഞാനും ഇബ്രായിക്കകയും ഓടിള്ക്കാൻ കയറിയതിനു പുറകെ കുറച്ചുപേർ മുറ്റത്തും പറമ്പിലുമുള്ള കാടുകൾ തെളിക്കാനിറങ്ങി എല്ലാവരും ആത്മാർഥമായി പരിശ്രമിച്ചത് കൊണ്ട് ഒരു മണിക്കൂറുകൊണ്ട് ചെറുതെങ്കിലും ആ വീടിന്റെ ഓട് മുഴുവൻ മുറ്റത്ത് അടുക്കി വെച്ചു കേടായ പട്ടികൾ മുറിച്ചും എടുത്തുമാറ്റി ചൂലെടുത്തു മുഴുവൻ അടിച്ചു വൃത്തിയാക്കി ചിതല് തിന്നുപോയ പട്ടികകൾക്കും പാക്കിന്റെ പലകകൾക്കും വെക്കാൻ ആവശ്യമുള്ള മരങ്ങൾക്കായി ഹമീദ്ക്കാനേ വിളിച്ചു അളവ് പറഞ്ഞതിന് കാര്യമറിഞ്ഞെന്നും ഓടോ മറ്റോ വേണമെങ്കിൽ പറഞ്ഞോളാനും പറഞ്ഞു പട്ടിക മാത്രം മതിഓട് മാഷിന്റെ വീട്ടിൽ നിന്ന് എടുത്തോളാൻ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞതിന് മാഷ് മാത്രം സഹായിച്ചാൽ പോരല്ലോ നമ്മളെ കൊണ്ടാവുന്നത് നമ്മളും ചെയ്യണ്ടേ എന്നും പറഞ്ഞു ഫോൺ വെച്ചു മുറ്റത്ത് സാധനങ്ങൾ ഇറക്കി വെച്ച സ്ഥലം ഒഴികെ മുഴുവൻ പുല്ലൊക്കെ ചെത്തി വൃത്തിയാക്കിയിരിക്കുന്നു പൂച്ച കണ്ണിയും പ്രായമായ സ്ത്രീയും വെപ്പ് പുരയിൽ ഉള്ളവർക്കൊപ്പം കൂടിയിരിക്കുന്നു തേങ്ങ വേവുന്നതും മറ്റുമായി അടുക്കളയിൽ നിന്നുമുയരുന്ന മണം വിശപ്പിനെ വിളിച്ചുണർത്തുന്നുണ്ട് എങ്കിലും വീടിനു പുറകിലെക്ക് ചെന്ന് പഴയമൺകട്ട കൊണ്ടുണ്ടാക്കിയ വിറകു പുരയുടെ അസ്ഥി കൂടത്തിനു മുന്നിൽ നിന്നു എടുക്കാൻ പാകത്തിന് ഒരു മരകഷ്ണം പോലും ബാക്കി വെക്കാതെ ആത്മാർഥമായി തങ്ങളുടെ കർത്തവ്യം തീർത്ത ചിതലുകളെ ഓർത്ത് അഭിമാനം തോന്നി ഹമീദ്ക്കാനെ വിളിച്ചു ഒരു ഷെഡ് കെട്ടാനുള്ള തൂണുകളും മൂന്ന് റണ്ണറും ഒപ്പിക്കാൻ പറ്റുമോ എന്ന് ചോദിച്ചതിന് എന്തൊക്കെ വേണമെന്ന് പറഞാമതി രണ്ട് വലിയ തൂണും നാല് ചെറിയ തൂണും മൂന്ന് റണ്ണറും ശെരിയെന്ന് പറഞ്ഞു ഫോൺ വെച്ച അങ്ങേര് പെട്ടന്ന് തന്നെ തിരികെ വിളിച്ചു തൂണ് ഇത്തിരി ഉഴരം കൂടുതലുള്ളത് പറ്റുമോ മതിയെങ്കിൽ സിമന്റ് തൂണ് ഉണ്ട് നാല് കുഴികൾ നിങ്ങൾ അല്പം ആയം കൂട്ടേണ്ട വരും എന്നെ ഉള്ളൂ അതൊന്നും സാരോല്ല അത് മതി ഇടിഞ്ഞു പൊളിഞ്ഞുവീണ മൺ കട്ടകൾ കൂടെ നിരത്തിയിടുമ്പോയേക്കും തൂണുകളും മരങ്ങളും ഓടുകളുമായി വണ്ടിയെത്തി എല്ലാം ഇറക്കി വെച്ച് മാറ്റേണ്ടുന്നതും മുറിച്ചു ചേർക്കേണ്ടുന്നതുമായ പട്ടികകൾ ശെരിയാക്കി സ്ഥാപിച്ചു കഴിയാറായതും ഭക്ഷണം കഴിക്കാൻ വിളിവന്നു ഇപ്പൊ വരാമെന്നു പറഞ്ഞു ബാക്കിയുള്ള രണ്ട് പട്ടിക കൂടെ അടിച്ചിട്ട് ഇറങ്ങാമെന്നു കരുതി വേഗം അടിക്കാൻ തുടങ്ങിയതും

അയിഷാത്ത : സരോ ഷെബീന ചോറ് തിന്നാൻ വിളിച്ചോ

സരോജിനിചേച്ചി : ആ വിളിച്ചു

അയിഷാത്ത : തോന്നി ചെക്കൻ ആശാരിമാരെ സ്വഭാവം കാണിക്കുന്ന കണ്ടില്ലേ അതുവരെ ഇല്ലാത്ത പണിയാ എന്തേലും തിന്നാൻ വിളിച്ചാൽ

എല്ലാരും ചിരിക്കുന്നത് കാര്യമാക്കാതെ വേഗം തീർത്തു താഴെ ഇറങ്ങി അപ്പോയെക്കും ഗോപാലേട്ടനും ടീമും ചേർന്ന് കാലുകൾ നാട്ടി കഴിഞ്ഞിരുന്നു കയ്യും കാലും മുഖവും കഴുകി വന്നിരിക്കുമ്പോയേക്കും എല്ലാവർക്കും മുന്നിൽ വാഴയിലനിരന്നു പുറകെ ഉപ്പും അച്ചാറും ക്യാബേജ് ഉപ്പേരി ചോറും പപ്പടവും സാമ്പാറും കാളനും ചിക്കനും മീനും മോരും രസവും എല്ലാം കൂട്ടി നന്നായി കഴിച്ചു കഴിഞ്ഞു വിളമ്പിതന്നവരെ ഇരുത്തി കഴിച്ചവർ വിളമ്പി എല്ലാരും കഴിച്ചു കഴിഞ്ഞു കുറച്ച് സമയം സംസാരിച്ചിരുന്നു ഓട് നിരത്തനായി ഗോപലേട്ടനും കാണാരേട്ടനും ഇബ്രായിക്കയും ചന്ദ്രേട്ടനും വീടിനു മുകളിൽ കയറി അഹമ്മദ്ഹ്ക്കാന്റെ നേതൃത്വത്തിൽ വിറകുപുരയുടെ തറ മണ്ണിട്ട് നനച്ചടിചൊതുക്കാൻ തുടങ്ങി കാട് വെട്ടി തളിക്കാൻ അബ്ദുല്ലക്ക നേതൃത്വം നൽകിയപ്പോ വിറകുപുരയുടെ കൂര മേയാൻ കമുക്ക് മുറിക്കാനും ചെത്തിമിനുക്കാനും നാണുവേട്ടൻ നേതൃത്വം നൽകി അരയിൽ ചുറ്റിയ കയറിന്റെ ബലത്തിൽ കിണറ്റിലിറങ്ങി കാടും പടലും വെട്ടിയും പറിച്ചും വൃത്തിയാക്കി തെളിഞ്ഞ വെള്ളത്തിനുമേൽ വീണുകിടന്ന പുല്ലിന്റെയും കാടിന്റെയും ആവശ്ഷ്ടങ്ങൾ അരിപ്പ കൊണ്ട് ഊറ്റി മേലേ കയറി വന്ന് വെള്ളംകോരാൻ മുൻപ് കപ്പി കെട്ടിയ ബലം കുറഞ്ഞ മര കഷ്ണം പറിച്ചുമാറ്റി ബലമുള്ള രണ്ട് സീമക്കൊന്ന തടികൾ മുറിച്ചുകൊണ്ടുവന്നു കിണറിൽ നിന്നും ഒന്നര അടിയോളം മാറി രണ്ട് കുഴിയെടുത്ത് അതിൽ നാട്ടി ഒരു കമുകിൻ തടി എടുത്ത് ഇരു കാലുകൾക്കും മേലേ കെട്ടി അതിൽ കപ്പിയും കെട്ടിവെച്ചു മുറ്റത്തിനു കരയിലായി കാട് പിടിച്ച വലിയ ചെമ്പരത്തി മരങ്ങളിൽ നിന്നും കമ്പുകൾ വെട്ടികൊണ്ടുവന്നു കിണറിനു ചുറ്റും ഒരടി മാറി ഒരു താഴിപാട് ആയതിൽ കുഴിയെടുത്ത് അടുപ്പിച്ചു നട്ട ചെമ്പരത്തി കമ്പുകൾകിടയിലൂടെ തെങ്ങോലയിൽ നിന്നും പാന്തോൻ (ഓല മടലിൽ നിന്നും ചെത്തിയെടുക്കുന്നത്) എടുത്ത് കോർത്തു കെട്ടി ഒരു മീറ്ററുയരത്തിൽ വേലി തീർത്തു വെള്ളം കോരുന്ന ഭാഗത്ത് ഇരു തൂണുകളിലുമായി അരക്കൊപ്പമുയരത്തിൽ ചീന്തിയെടുത്ത കമുകിൻ തടിയാൽ വേലി തീർത്തുകഴിഞ്ഞ് വിറകുപുരയുടെ നിലമൊരുക്കി കാലുകളിലേക്ക് പിട്ടം (സ്പാൻ/റണ്ണർ) കയറ്റാൻ ശ്രെമിക്കുന്നവരെ സഹായിക്കാൻ അങ്ങോട്ട് നടക്കുമ്പോ മൂലോട് വെക്കാൻ മുകളിൽ കയറാൻ ഗോപാലേട്ടന്റെ വിളി വന്നു ചന്ദ്രേട്ടൻ താഴേക്കിറങ്ങി ഞാനും ഗോപലേട്ടനും ഇബ്രായിക്കുകയും കാണാരേട്ടനും ഓരോ മൂലകളിൽ നിന്നായി മൂലയിണക്കി താഴെ ഇറങ്ങുമ്പോയേക്കും എല്ലാവർക്കും ചായയും ബിസ്കറ്റും റെഡി അത് കുടിച്ച് കഴിയുമ്പോയേക്കും ആദ്യം ചായ കുടിച്ച സ്ത്രീകൾ വീടിനകം അടിച്ചു തുടച്ചു വൃത്തിയാക്കിയിരുന്നു കുറച്ചുപേർ ചേർന്ന് പുറത്തേക്ക് എടുത്തിട്ട കട്ടിലും കിടക്കയും അലമാരകളും മേശയും കസേരയുമെല്ലാം അകത്തെക്കെടുത്തിടാൻ തുടങ്ങിയതിനു പുറകെ ഞങ്ങൾ വിറകു പുരയുടെ പണിനടക്കുന്നിടത്തേക്ക് ചെന്നു പിട്ടങ്ങൾ കയറ്റിവെച്ചു കഴുക്കോലും വാട(പട്ടിക)യും കേട്ടുന്നവർക്കൊപ്പം കൂടി കെട്ടിക്കൊണ്ടിരിക്കെ തലച്ചുമടായി കുറച്ചുപേർ ഓലകെട്ടുകളുമായി വന്നു വാട കെട്ടി കഴിഞ്ഞ് ഓരോ വശങ്ങളിലും മൂന്നുപേർ വീതം ഇരു വശങ്ങളിലും ആറുപേർ കയറിയിരുന്നു കീറി കുതിർത്തുവെച്ച പന്തോൻ കൊണ്ട് ഓരോ വരിയും കെട്ടാൻ ഞങ്ങൾക്ക് അധികസമയം വേണ്ടിവന്നില്ല മോന്തായം കൂട്ടി അലകിൽ തീർത്ത ആണി കുത്തി ആണിയിൽ ചൂടിയാൽ കോർത്തുകെട്ടി ഓരോ വശത്തുനിന്നും നാലു തേങ്ങോലകളിട്ടു അവയെ തമ്മിൽ കൂട്ടി കെട്ടി മുകളിൽ നിന്നുമിറന്നുമ്പോ ഗോപലേട്ടനും കാണാരേട്ടനും ഇരു വശത്തും അറ്റത്തായി ഓലക്കു മുകളിൽ അലകുകൾ(കമുകിന്റെ തടി പുറം പൊളി കട്ടി കുറച്ച് ചീന്തി എടുത്തത്) വെച്ച് കെട്ടി പുറത്തേക്ക് ചാടി നിൽക്കുന്ന ഓലയെ ഒരേ നിരയിൽ വെട്ടിയൊതുക്കി ഭംഗിയാക്കുന്ന സമയം നാണുവേട്ടനും അമ്മദ്ക്കയും ഇബ്രായിക്കുകയും അബ്ദുള്ളക്കയും തറയിൽ മുഴുവൻ ചിതൾപൊടി വിതറി പ്ലാസ്റ്റിക് ചാക്കുകൾ വിരിച്ചു മഴയത്ത് ചിമ്മാനി (കാറ്റിൽ വെള്ളം ഉള്ളിലേക്കടിച്ചുകയറുന്നത്) ഉള്ളിലേക്ക് വരാതിരിക്കാൻ പ്ലാസ്റ്റിക് ചാക്കു കീറി ചുറ്റും മറ തീർത്തു എല്ലാം കഴിയുമ്പോയേക്കും തുടക്കത്തിൽ ഉണ്ടായിരുന്നതിന്റെ ഇരട്ടിയിൽ അതികം ആളുണ്ട് പുല്ലും കാടും പോയപ്പോ തന്നെ ആ കുഞ്ഞു വീടും പരിസരവും ഭംഗിയായി കാടുകൾ കിടയിൽ നിന്നും വെളിയിൽ വന്ന വഴിക്കിരുവശവുമുള്ള പല നിറത്തിലുള്ള മര ചെടികൾ ആ ഭംഗി കൂട്ടി

Leave a Reply

Your email address will not be published. Required fields are marked *