വഴി തെറ്റിയ കാമുകൻ – 8 20

ഭക്ഷണം ഉണ്ടാക്കി ബാക്കി വന്ന പലചരക്കു സാധനങ്ങളും പച്ചക്കറിയും വീട്ടിലേക്ക് വെച്ച് കഴിയുമ്പോയേക്കും കുഞ്ഞമ്മദ് കാന്റെ കടയിലെ വണ്ടി പാത്രങ്ങളും മറ്റുമെടുക്കാൻ വന്നു തിരികെ പോകുമ്പോ കുറച്ചുപേർ അതിൽ കയറിയും മറ്റുള്ളവർ ഓരോരുത്തരായി യാത്ര പറഞ്ഞും പറയാതെയും യാത്രയായി

എല്ലാം ഒക്കെ അല്ലേ…

ബാലേട്ടൻ : ഇതിനൊക്കെ എങ്ങനെയാ എല്ലാരോടും നന്ദി പറയുക

നന്ദിയൊന്നും ആർക്കും വേണ്ടന്നേ

ബാലേട്ടൻ : നല്ല നാടാണെന്നൊക്കെ മാഷ് പറഞ്ഞെങ്കിലും അറിയാത്ത ഈ നാട്ടിലേക്ക് വരുമ്പോ എന്തേലും ആവശ്യം വന്നാൽ ആരുണ്ടാവും എന്ന പേടിയായിരുന്നു

അങ്ങനെ ഒരു പേടിയും വേണ്ട കൂടെ എല്ലാരുമുണ്ടാവും പൈസ തന്ന് സഹായിക്കാനൊന്നും ഞങ്ങളെ കൊണ്ട് കഴിയില്ലെങ്കിലും ഒരു വേർതിരിവുമില്ലാതെ കൂടെ നിൽക്കും

“ദീപം ദീപം” വിള്ക്കിലെ തീയിൽ നിന്നും മുഖത്ത് പതിക്കുന്ന പ്രകാശത്തിൽ പൂച്ചകണ്ണിയുടെ ഏറെ മനോഹരമായ മുഖം കണ്ട എന്റെ ഹൃദയമൊരുനിമിഷം തുടിക്കാൻ മറന്നപോലെ തോന്നി

എന്നാലും ആരായിരിക്കുമിവൾ ബാലേട്ടന്റെ മോളായിരിക്കുമോ

ചിന്തകളിൽ മുഴുകി നിന്ന എന്നെ ഉണർത്തികൊണ്ട്

അമ്മ : മോന്റെ വീടെവിടെയാ…

ഇവിടെ അടുത്തുതന്നെയാ കവല കഴിഞ്ഞ് കുറച്ച് നടന്നാൽ മതി

അമ്മ : വീട്ടിലാരൊക്കെയുണ്ട്

ഉമ്മയും ഉപ്പയും രണ്ട് താത്തമാരും ആണ് ഉപ്പ കോയമ്പത്തൂരിൽ ഹോട്ടലിൽ ജോലി ചെയ്യുകയാ ഉമ്മ വീട്ടിൽ പശുവിനെ ഒക്കെ പോറ്റുന്നുണ്ട് മൂത്ത ഇത്ത സി എ വരെ പഠിച്ചു കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിലാ ഒരിത്താത്ത ഡിഗ്രിക്ക് പടിക്കുകയാ

അമ്മ : മോൻ പഠിക്കാനൊന്നും പോണില്ലേ

ഞാനിവിടെ ഗവണ്മെന്റ് സ്കൂളിൽ പ്ലസ്റ്റു പടിക്കുകയാ

അമ്മ : പ്ലസ്റ്റുഓ… ഉയരോം വലിപ്പോം കണ്ടാൽ പറയില്ല

മ്മ്…

അമ്മ : ഇവിടെ അടുത്ത് അമ്പലമുണ്ടോ

ഈ നാട്ടിൽ വന്നിട്ട് ചോദിക്കാൻ പറ്റിയ ചോദ്യമാണോ ഇത് ഇവിടെ അമ്പലങ്ങൾക്കും പള്ളികൾക്കും ദൈവങ്ങൾക്കും ഒരു കുറവുമില്ല എന്നാൽ ദൈവത്തെ ചൊല്ലി തമ്മിൽ തല്ലില്ലെന്നു മാത്രം മറ്റ് പല സ്ഥലങ്ങളിലും രണ്ടുപേരുടെ തല്ല് രണ്ട് മതങ്ങളുടെ തല്ലായി മാറുന്നത് കാണാറുണ്ട് ഇവിടെ രണ്ട് പേരോ ഇരുപതുപേരോ തമ്മിൽ തല്ലിയാലും അത് മതങ്ങളുടെ പേരിലാവാറില്ല… റോഡിലിറങ്ങി ആരോട് ചോദിച്ചാലും അമ്പലം കാണിച്ചുതരും…

എല്ലാം കേട്ടുകൊണ്ട് വാതിൽ പടിയിൽ ചാരിനിന്ന് നോക്കുന്ന പൂച്ചക്കണ്ണിയെ ഒരു വട്ടം കൂടെ നോക്കി

അലക്കുകല്ല് ഞാൻ സമയം പോലെ വന്നു കെട്ടിത്തരാം

വേണ്ടെന്നു പറഞ്ഞാൽ വേറെ വഴിയില്ലാത്തത് കൊണ്ടോ എന്തോ അവരും അതിനെ എതിർത്തില്ല പണിസാധനങ്ങളൊക്കെ പിനെ എടുക്കാം എന്ന് പറഞ്ഞു അവരോട് യാത്ര പറഞ്ഞു പോരുമ്പോ വാതിൽ പടിയിൽ നിന്നും മുന്നോട്ട് വന്ന് പൂച്ചക്കണ്ണി കോലക്ക് വെളുമ്പിലെ തൂണിൽ പിടിച്ചു കൊണ്ട് എന്നെ നോക്കി നിൽക്കുന്നത് കണ്ടു പിറ്റേദിവസം സ്കൂൾ വിട്ട് വീട്ടിലേക്ക് പോവാതെ പൂച്ച കണ്ണിയെ കാണാനായി നേരെ അവളുടെ വീട്ടിലേക്ക് വെച്ച് പിടിച്ചു

കയറി ചെല്ലുമ്പോ മുറ്റമടിച്ചുകൊണ്ടിരിക്കുന്ന അവളെ നോക്കി പതിയെ മുറ്റത്തേക്ക് നടക്കേ അവൾ മറ്റെന്തോ ചിന്തയിലാണെന്നു തോന്നി ചെറിയ കല്ലെടുത്തു കുനിഞ്ഞു നിന്ന് മുറ്റമടിക്കുന്ന അവൾക്കു നേരെ ചൊട്ടി തെറിപ്പിച്ചു കല്ല് കൃത്യമായി അവളുടെ കുഞ്ഞി ചന്തിയിൽ ചെന്നു കൊണ്ടു നിവർന്നുകൊണ്ട് ചന്തിയിൽ കൈകൊണ്ട് പിടിച്ചു തടവിക്കൊണ്ട് ദേഷ്യത്തിൽ തിരിഞ്ഞു എന്നെ കണ്ടതും അവളുടെ മുഖത്ത് അത്ഭുധവും സന്തോഷവും നാണവും വെപ്രാളവും ഒരുപോലെ വിടർന്നു

(ചെറു ചിരിയോടെ അവളെ നോക്കി)വേദനിച്ചോ തടവി തരാം…

പെട്ടന്ന് ചന്തിയിൽ നിന്നും കൈ വലിച്ച് ഒരു നിമിഷം എന്നെ നോക്കി തിരിഞ്ഞൊറ്റ ഓട്ടമായിരുന്നു

എന്നാലും ഞാനെന്താ അവളോട് ചോദിച്ചേ…അയ്യേ… ഒരു പെണ്ണിനോടിങ്ങനാണോ സംസാരിക്കുക… അയ്യേ മോശമായിപ്പോയി… ഉമ്മാ…പണി ആയോ… ഇനി അവളെങ്ങാനും മാഷിനെ അറിയിക്കുമോ… എന്നാ എന്റെ അടിയന്തിരം ഉമ്മ നടത്തും… ഓടിയാലോ… അല്ലേ വേണ്ട എന്തിന് ഞാൻ ചന്തിക്ക് പിടിച്ചൊന്നുമില്ലലോ വേദനിച്ചു തടവുന്ന കണ്ടപ്പോ സഹായിക്കണോ എന്ന് ചോദിച്ചു അതത്രവലിയ തെറ്റൊന്നുമല്ല…പിനെ ഒരു പുണ്യാളൻ നീ തന്നെ അല്ലേ അവളെ ചന്തിക്കെറിഞ്ഞേ…

അമ്മ : ആ… മോനെപ്പോഴാ വന്നേ…

മനസും തലച്ചോറും തല്ല് കൂടുന്നതിനിടെ അമ്മയുടെ ശബ്ദം കേട്ട് അവരെ നോക്കി

ഇപ്പൊ വന്നേ ഉള്ളു

അമ്മ : അവൻ ഉറങ്ങുകയാ മരുന്ന് കഴിച്ചതിന്റെ ക്ഷീണം… ഞാൻ മോളെ വിളിക്കാം…മോളേ…ആരാ വന്നിരിക്കുന്നെന്ന് നോക്കിയേ…

അകത്തുനിന്നും അവൾ ഇറങ്ങി വന്നു മുഖത്തേക്ക് നോക്കാതെ നിന്നു നേരത്തെ ചുറ്റി വെച്ച മുടി മടഞ്ഞിട്ടിരിക്കുന്നു മുഖം കഴുകി പൊട്ട് വെച്ചിട്ടുണ്ട്

അമ്മ : മോന് ചായ കൊടുക്ക്…

അവൾ അകത്തേക്ക് പോയി

അമ്മ : മോൻ സ്കൂൾ വിട്ട് വരുവാണോ…

അതേ… ഇരുട്ടിയാൽ പിനെ പണി നടക്കില്ല അതാ നേരെ ഇങ്ങോട്ട്പോന്നേ…

അമ്മ : എന്നാ മോനിരിക്ക് ചോറെടുക്കാം…

അകത്തേക്ക് പോവാൻ നോക്കിയ അവരെ തടഞ്ഞു

വേണ്ടമേ… പറമ്പിൽ നിന്നും കല്ലൊക്കെ പെറുക്കി എടുക്കണം ഇരുട്ടിയാൽ പണി നടക്കില്ല… അമ്മ അമ്പലത്തിൽ പോണമെന്നു പറഞ്ഞിട്ട് പോയോ…

ആ… കാലത്ത് പോയി…

എവിടെയാ പോയേ…മഹാ ദേവി ക്ഷേത്രത്തിലാണോ…

മോന് പ്രതിഷ്ഠയൊക്കെ അറിയുമോ

അതൊക്കെ ഇവിടെല്ലാർക്കും അറിയാം… അമ്മക്ക് ആരെയാ ഇഷ്ടം…

കണ്ണനെ…

എനിക്ക് ശിവനെ ആണിഷ്ടം…

വെറുതെയല്ല പാമ്പിനെ കൊണ്ട് കളിക്കുന്നെ… പാമ്പിനെ പിടിക്കാൻ മോന് പേടിയൊന്നുമില്ലേ…

പാമ്പിനെ മാത്രമല്ല എനിക്കെല്ലാജീവികളേം ഇഷ്ടമാ… ഇതുവരെ മനുഷ്യൻമാരല്ലാത്തതൊന്നും എന്നെ ഒന്നും ചെയ്തിട്ടില്ല… എന്തിന് തേനെടുക്കാൻ ചെല്ലുമ്പോ തേനീച്ച പോലും കുത്തിയിട്ടില്ല പക്ഷേ മനുഷ്യൻമാരെ പേടിക്കണം ചിരിച്ചുകൊണ്ട് കഴുത്തറുക്കും… ഗുരു പറഞ്ഞിട്ടുണ്ട് മനുഷ്യരോളം അപകടകാരികളായ മൃഗങ്ങൾ ഭൂമിയിലില്ലെന്ന്…

അത് ശെരിയാ…

അപ്പോയെക്കും ചായ വന്നു കിട്ടിയ ചായ കുടിച്ചുകൊണ്ട് ഇടയ്ക്കിടെ അവളെ നോക്കുമ്പോ എന്നിൽ നിന്നും നോട്ടം മാറ്റുന്ന അവളെ കണ്ടപ്പോ വന്ന ചിരി അടക്കി ചായ കുടിച്ചു ഗ്ലാസ് തിരികെ കൊടുക്കുമ്പോ അവളുടെ വിരലിൽ തൊട്ടുപോയതും അവളൊന്ന് ഞെട്ടിയ പോലെ തോന്നി

തോന്നലല്ല ഞെട്ടി… എന്റെ മനസ് വിളിച്ചു പറഞ്ഞു… അതിനിപ്പോ എന്താ തലച്ചോറിന്റെ ചോദ്യമെത്തിയതും

എന്തേലും ആവട്ടെ എന്ന് ചിന്തിച്ചുകൊണ്ട് പറമ്പിലേക്ക് നടക്കുന്നതിനിടെ യൂണിഫോം ഷർട്ട് അഴിച്ചു അവിടെ ഉള്ള ചെടിയുടെ കമ്പിലേക്ക് കൊളുത്തി തൂമ്പയും എടുത്ത് അലക്കുകല്ലിനടുത്തേക്ക് നടന്നു മുകളിലുള്ള കല്ലിനെ മറിച്ചിട്ടുകൊണ്ട് കല്ലുകളെ മാറ്റി തൂമ്പ കൊണ്ട് ചെറിയൊരു തടം തീർത്തതുകൊണ്ടിരിക്കെ ചിന്തയിൽ അവൾ ആയിരുന്നു പുറകിൽ ആരോ വരുന്നതറിഞ്ഞു തിരിഞ്ഞു നോക്കുമ്പോ അവളാണ് അല്പം മാറി നിന്ന അവളെ ഒന്ന് നോക്കി

Leave a Reply

Your email address will not be published. Required fields are marked *