വഴി തെറ്റിയ കാമുകൻ – 8 20

പോരെ… ഇനി വാ…

കാല് കടച്ചിലെടുക്കുന്നുണ്ടെന്ന് തോന്നുന്നു ഒന്ന് മസ്സാജ് ചെയ്തേ

അത് വേണോ

എന്നെ കരയിപ്പിച്ചതല്ലേ…വേണം…ഇല്ലേ ഞാൻ ഒന്നും തിന്നൂല…

അവളുടെ കാല് തിരുമി കൊടുത്തു വാരിക്കൊടുക്കണമെന്ന വാശിയും സാധിച്ചു കൊടുത്തു കിടന്നു ഉറക്കത്തിലോ ഉണർന്നപ്പോഴോ പിനീടുള്ള ദിവസങ്ങളിലൊ ചിന്തകളിൽ അവൾ മാഞ്ഞില്ല എങ്കിലും അവളെ കാണാൻ പോവില്ല എന്ന ചിന്തയിൽ മാറ്റം വരുത്തിയില്ല

ഡോറിൽ മുട്ട് കേട്ടതും അഫി നെഞ്ചിൽ നിന്നും എഴുനേറ്റ് ചെന്ന് വാതിൽ തുറക്കുമ്പോഴേക്കും ലെച്ചു നെഞ്ചിൽ നിന്നും തല എടുത്ത് മാറിക്കിടന്നു

സിസ്റ്റർ : മേഡം ഡിസ്ചാർജ് റെഡി ആയിട്ടുണ്ട് ഈ ബില്ല് കൂടെ അടച്ചാൽ പോവാം

അഫി : ശെരി…

അവൾ പോയതും അഫി ഡോർ ലോക്ക് ചെയ്തു ഞങ്ങൾക്കരികിലേക്ക് വന്നു

അഫി : ഇന്നിവർക്ക് വേറെന്തോ പരിപാടി ഉണ്ടെന്ന് പറഞ്ഞല്ലോ അപ്പൊ വീട്ടിൽ ചേച്ചി ഒറ്റയ്ക്കാവില്ലേ

ഞാൻ തെൻമൊഴിയോട് ഇവളെ വീട്ടിൽ നിൽക്കാൻ ഏർപ്പാടാക്കിയിട്ടുണ്ട്

അഫി : അത് വേണ്ട ചേച്ചി എന്റെ കൂടെ പോരട്ടെ

ഞാൻ ലെച്ചൂനെ നോക്കി ലെച്ചു എന്നെ നോക്കുന്നത് കണ്ടു

അഫി : ഞാനുള്ളപ്പോ എന്തിനാ ചേച്ചിയെ നോക്കാൻ അവര് ഞാൻ നോക്കും എന്റെ പെണ്ണിനെ

ലെച്ചു ഒന്നും പറയാതെ ഇരിക്കുന്നത് കണ്ട്

അവൾക്കിഷ്ടമാണേൽ പോന്നോട്ടെ…

അഫി : പോന്നോട്ടെ എന്നല്ല പോരും… ഇക്കാക്ക് തിരക്കല്ലേ ചേച്ചി എന്റെ കൂടെ നിൽക്കട്ടെ…

ശെരി…

ഡ്രസ്സ്‌ മാറി പാക്കിങ് എല്ലാം കഴിയുമ്പോയേക്കും ബിച്ചുവും സുഹൈലും ആദിയും അൽത്തുവും അമലും അങ്ങോട്ട് വന്നു

അഫി : ബിച്ചൂ നിന്റെ അമ്മയെ ഞാൻ കൊണ്ടുപോകുവാ… ഇനി ഇക്ക പോവുംവരെ നിങ്ങൾ തിരക്കിലാവും അപ്പൊ ഇനിയും ഇതുപോലെന്തേലും ഉണ്ടായാൽ ആരറിയും അതോണ്ട് ഇക്ക പോയ ശേഷം തിരിച്ച് വരുന്നതിനെ പറ്റി ആലോചിച്ചാൽ മതി…

ലെച്ചു : അത്രേം ദിവസമോ… ചെക്കൻ ഒറ്റക്കല്ലേ…

ബിച്ചു : അതൊന്നും പ്രശ്നമില്ലിത്ത അമ്മ അങ്ങനൊക്കെ പറയും ഇത്താന്റെ കൂടെ നിന്നോട്ടെ…

ലെച്ചു : അതല്ല… അവൻ…

അഫി : തട്ടിക്കൊണ്ടുപോവുമൊന്നുമല്ലല്ലോ അവനെന്റെ വീട് അറിയാതെയുമല്ല അവൻ ദിവസോം വരും അല്ലേൽ അവനും അവിടെ നിന്നോട്ടെ

ബിച്ചു : എന്റിത്താ… പാര ആവല്ലേ ഞാൻ ദിവസോം വന്നോളാം…

അഫി : ശെരി ശെരി… എന്നാ വിട്ടോ പണി നടക്കട്ടെ…

ബാഗുകളും എടുത്ത് പുറത്തേക്കിറങ്ങി ഭാഗ് അഫിയുടെ വണ്ടിയിൽ വെക്കാൻ പറഞ്ഞു ചാവിയും കൊടുത്ത് ഭാബയെ കാണാൻ ചെന്നു തിരികെ വരുമ്പോ മേടവും തേൻമൊഴിയും ദിവ്യയും കൂടെ വന്നു

ഉപ്പാക്ക് വേണ്ടി ഞാൻ ഒരു ലാൻഡ് ക്രൂസർ ബുക്ക്‌ ചെയ്തു മറ്റന്നാൾ രാവിലെ വണ്ടി തരാമെന്നു പറഞ്ഞു നൂറാ നിന്റെ കൈകൊണ്ട് ചാവി ഉപ്പാക്ക് കൊടുക്കണം എന്നാണ് ഞാൻ കരുതുന്നെ

മേഡം എന്നെ നോക്കി

നീ തന്നെ കൊടുത്താൽ പോരെ

പോര നീ കൊടുക്കണം ഖാലിദിനോട് ഞാൻ വിളിച്ച് ചോദിച്ചു ഖാലിദ് സമ്മതിച്ചിട്ടുണ്ട്

താഴെ ബില്ല് പേ ചെയ്തു അവർക്കൊപ്പം പാർക്കിങ്ങിലേക്ക് നടക്കുമ്പോ മെർലിൽ പുറകിൽ നിന്നും ഓടി വന്നു ഞങ്ങളോടൊപ്പം കൂടി അഫി ലക്ഷ്മിക്ക് മെർലിനെ പരിചയപെടുത്തി പെണ്ണുങ്ങൾ എല്ലാരും കൂടെ ബീച്ചിൽ പോവാം എന്ന് പറഞ്ഞു

ബിച്ചു : എങ്കിൽ മുഴുപ്പിലങ്ങാട് പോവാം വണ്ടി മണലിൽ ഇറക്കി നോക്കുകയും ചെയ്യാലോ

ശെരി എന്നാ വണ്ടി എടുക്കാം

മെർലിൻ ഞാനും വരട്ടെ തിരിച്ച് ബസ്സ് കയറ്റിത്തരുമോ ഞാനിതുവരെ ഡ്രൈവിങ് ബീച്ചിൽ പോയില്ല

അഫി : പോവും വഴി നാളേക്കുള്ള ഡ്രെസ്സും എടുത്തു പോര് നാളെ ഒരുമിച്ച് വരാം

മെർലിൻ : അല്ലേലും മേഡം മുത്താണ്…

അഫി : ഡി… ഡീ.. നീ എന്റെ കയ്യിന്നു വാങ്ങിക്കല്ലേ…

ബേസ്മെന്റിൽ എത്തിയപ്പോഴുണ്ട് ചിത്രയും ഭർത്താവും വണ്ടിയുടെ ബൊണറ്റും തുറന്നുവെച്ചവിടെ നിൽക്കുന്നു

അഫി : എന്ത് പറ്റി

ചിത്ര : എന്താണന്നറിയില്ല സ്റ്റാർട്ട്‌ ആവുന്നില്ല

(നോക്കിയ ശേഷം)പുതിയ വണ്ടിയല്ലേ

ചിത്ര : അതേ…

കമ്പനിയിൽ വിളിച്ചു പറഞ്ഞേക്ക് അവർവന്നു ശെരിയാക്കി തരും റീപ്ലേസ്മെന്റ് വാറണ്ടി ഉണ്ടാവും നമ്മൾ എന്തേലും ചെയ്താൽ പിനെ വാറണ്ടി കിട്ടില്ല

ചിത്ര : (ഭർത്താവിനെ നോക്കി)എങ്കിൽ അതാ നല്ലത് അല്ലേ മനോ

അയാൾ : അതേ…

ചിത്ര : അയ്യോ… പരിചയപെടുത്താൻ മറന്നു… ഇക്കാ ഇത് മനോജ്‌ എന്റെ കെട്ടിയോൻ ആണ് മനോ ഇത് ഷെബി അഫിയുടെ ബോയ്ഫ്രണ്ട് ആണ് ഇതിക്കാന്റെ ഫ്രണ്ട്സ്

മനോജ്‌ : (പുച്ഛത്തോടെ നോക്കികൊണ്ട്) ഏത് ആ മരം വെട്ടുകാരനോ… (അഫിയെനോക്കി) ഇവനെയിതുവരെ വിട്ടില്ലേ…

മനോജിന്റെ ചോദ്യം കേട്ടതും ചിത്രയുടെ മുഖത്തെ ചോര വാർന്നതുപോലെയായി ദേഷ്യത്തോടെ അവന് നേരെ പോവാൻ നിന്ന അഫിയെ തടഞ്ഞു

അതേ… അതൊക്കെ തന്നെ ആണ് ആണെന്നല്ല അങ്ങനെ തന്നെ ആയിരിക്കും ചെയ്യുന്ന പണി അഭിമാനത്തോടെ ആസ്വദിച്ചു ചെയ്താ ശീലം കുടുംബത്തിന്റെയും കൂടെ ഉള്ളോരുടേം ധൈര്യമായി കൂടെ നിൽക്കുമ്പോ അതിനൊരു സുഖമുണ്ട് അത് ആണുങ്ങൾക്ക് പറഞ്ഞതാ… തന്തയും തള്ളയും ഉണ്ടാക്കിതിന്റെ മേലേ കിടന്നു പുളക്കുന്ന ആണോ പെണ്ണോന്നറിയാത്ത ചിലർക്കൊന്നും അത് പറഞ്ഞാൽ മനസിലാവില്ല… കുറേ പൈസേം ഒരു ഡിഗ്രിയും ഉണ്ടാക്കി കൊടുക്കുന്നതിനിടെ മക്കളെ മര്യാദ പഠിപ്പിക്കാൻ ചില തന്തേം തള്ളേം മറന്നു പോവും സാരോല്ല പോകെ പോകെ പഠിച്ചോളും… ഞാൻ ഡോക്ടറേ ഉദ്ദേശിച്ചു പറഞ്ഞതല്ല കേട്ടോ…

അവന്റെ ഫ്യൂസ് ഊരിയത് കണ്ട് കൂടെ ഉള്ളോരുടെ മുഖം തെളിഞ്ഞു എല്ലാരും പുച്ഛത്തോടെ അവനെ നോക്കി ചിരിച്ചു

വണ്ടി കേടായില്ലേ നിങ്ങളപ്പോ എങ്ങനെ പോവും

ചിത്ര : ടാക്സിയെങ്ങാനും വിളിക്കണം

അഫീ… നിന്റെ കീ അവൾക്ക് കൊടുത്തേക്ക്…

അഫി കീ അവൾക്കു നേരെ നീട്ടി

ചിത്ര : വേണ്ട ടീ…

അഫി : (അവളുടെ കൈപിടിച്ച് കൈയിൽ വെച്ചുകൊടുത്തു)പിടിക്കെടീ…

അവൾ അഫിയെ കെട്ടി പിടിച്ചു(സോറിയെടീ)

അഫി : (അവളുടെ ചുമലിൽ തട്ടി സമാധാനിപ്പിച്ചു)നമ്മൾ തമ്മിലിത് വേണോ…(എന്റെ കൈയിൽ കൈ ചുറ്റി പിടിച്ചു അവനെ നോക്കി അവളോടായി അവൻ കേൾക്കെ) ഇക്ക ഉപ്പാക്ക് ഗിഫ്റ്റ് കൊടുക്കാൻ ലാൻഡ് ക്രൂസർ എടുക്കുന്നുണ്ട് മറ്റന്നാൾ രാവിലെ കിട്ടും നീയും വാ…

ചിത്ര : ശെരിയെടീ…

എന്നാ ഞങ്ങളിറങ്ങുവാ ചെറിയൊരു ഔട്ടിങ്…

ശെരി…

മൂന്ന് വണ്ടികളിലുമായി യാത്ര തുടങ്ങി പോവും വഴി മെർലിന്റെ വീട്ടിൽ കയറി സാധനങ്ങൾ എടുത്തു നിരയായി താറും പജിറോയും പോളോയും ബീച്ചിലേക്കിറങ്ങി കുറച്ച് സമയത്തെ ഡ്രിഫ്റ്റിന് ശേഷം ഐസ് ക്രീം ഒക്കെ തിന്നു കൊണ്ട് സൂര്യസ്ഥമയം കണ്ടു വസ്ത്രമിഴിച്ചു ഞങ്ങൾ ആറുപേരും കടലിലിറങ്ങി കൊണ്ടിരിക്കെ അഫി വണ്ടിയെടുത്തു പോയി അല്പം കഴിഞ്ഞു തിരികെ വന്നു കുളിച്ചു കയറിയതും എല്ലാർക്കും തോർത്തും ഷോർട്സും തന്നു ഡ്രസ്സ്‌ മാറി അവിടിരുന്നു സംസാരിക്കുന്നതിനിടെ

Leave a Reply

Your email address will not be published. Required fields are marked *