വഴി തെറ്റിയ കാമുകൻ – 8 20

എങ്കിൽ തപ്പി നോക്കാം കിട്ടിയാലോ ഒരാളെപ്പോലെ എഴുപ്പേരുണ്ടാവുമെന്നല്ലേ…

ഇതുപോലൊന്നു ഇനി ഉണ്ടായിവരണേൽ നമ്മളെ ഉമ്മ ഒന്നൂടെ പെറണം ഈ വയസാം കാലത്ത് ഉമ്മാനെ കൊണ്ട് അങ്ങനൊരു സാഹസം ചെയ്യിക്കണോ ഇനി പെറ്റാൽ തന്നെ അവന് കല്യാണപ്രായമാവുമ്പോയേക്കും ഞാൻ കിളവിയാവും അതുമല്ല ഇനി ഇതുപോലൊന്ന് ഉണ്ടാവുമെന്ന് തോന്നുന്നില്ല പടച്ചോൻ ആകെ ഒറ്റപ്പീസ് മാത്രേ ഇതുണ്ടാക്കിയുള്ളൂ അപ്പോഴാണ് ഇത് എഴെണം ഉണ്ടാക്കിയാൽ പെട്ടുപോവുമെന്ന് പടച്ചോന് തോന്നിയത്

പോട് കുരിപ്പേ…

നീ പോടാ… (അവളെന്റെ കൈ മസിലിൽ പിടിച്ചുകൊണ്ട് തോളിൽ തലചാഴ്ച്ചിരുന്നു)

ഇത്തൂസേ…

മ്മ്…പറ മോനൂ…

(അക്കരക്ക് കൈ ചൂണ്ടി)അവിടെ മൂന്ന് നിലയുള്ളൊരു കൊട്ടാരം പണിതാലോ എന്നാലോചിക്കുകയാ ഞാൻ

എന്തിനാടാ മൂന്ന് നിലയൊക്കെ വീടുപണി കഴിയുമ്പോയേക്കും ആകെ കടത്തിലാവും ഒന്നോ രണ്ടോ നിലയുള്ള വീട് പോരെ നമുക്ക്

കടമൊന്നും ആക്കൂല അതിനുള്ള പൈസയൊക്കെ എന്റെകയ്യിലുണ്ട്

ഒരു കാര്യം ചോദിച്ചാ സത്യം പറയുമോ

ഞാൻ കള്ളം പറയുന്നതെന്റെ ഇത്ത കേട്ടിട്ടുണ്ടോ

നിനക്കവിടെ വല്ല കള്ളക്കടത്തുമായിരുന്നോ പണി

അതെന്തേ…

കടവുമായി പോയിട്ട് മൂന്ന് മാസം നിന്നു വരുമ്പോയേക്ക് കടം മുഴുവൻ വീട്ടി ഷെബയുടെ കടവും വീട്ടി എല്ലാർക്കും ഐ ഫോൺ എനിക്കും കുട്ടികൾക്കും ഷെബക്കും ഉമ്മാക്കും സ്വർണം അതുകഴിഞ്ഞു നീ വണ്ടി വാങ്ങി സ്ഥലം വാങ്ങി ഞങ്ങളെ നാലാളെ അക്കൗണ്ടിലും രണ്ട് ലക്ഷം വീതം ഇട്ടുവെച്ചു ഇത്രയും പൈസ നിനക്കെവിടുന്നു കിട്ടി…

ഞാൻ ചെന്ന് ആദ്യമാസം വീട്ടിലെ സാലറി മാത്രമായിരുന്നു കിട്ടിയേ അത് കഴിഞ്ഞു ഹാത്തിമി ഗ്രൂപ്പിന്റെ ഹെഡ് ഓഫിസിൽ പണിക്കു കയറി കുറച്ച് ദിവസങ്ങൾക്കൊണ്ട് പണി പഠിച്ചെടുത്തത്തോടൊപ്പം കമ്പനിക്ക് കീഴിൽ ഉള്ള സ്ഥാപനങ്ങളിലും കടകളിലും നടക്കുന്ന കള്ളങ്ങൾ കണ്ടുപിടിച്ചു കള്ളങ്ങൾ എല്ലാം കഫീലിനെ അറിയിച്ചു വേണ്ട നടപടി എന്റെ ഇഷ്ടത്തിന് ചെയ്യാൻ സമ്മതം കിട്ടിയതോടെ കട്ടതിന്റെ ഇരട്ടി തിരികെ തന്നവരെയും കൂട്ടുനിന്നവരെയും ക്യാൻസൽ ആക്കി നാട്ടിലേക്ക് വിട്ടു തരാൻ പറ്റാത്തവരെ അവിടെ ജയിലിലും ആക്കി അവരുടെ കാൽ ഭാഗം ശമ്പളം വാങ്ങുന്ന കഴിവുള്ളവരെ അവരുടെ പോസ്റ്റിലേക്ക് മാറ്റി അവർക്ക് ശമ്പളം ഇരട്ടിപ്പിച്ചു ആ പ്രൊസസ് ലേബർ വരെ നീണ്ടു ബാക്കിയുള്ള പോസ്റ്റുകളിൽ ആളുകൾ ആവശ്യമുള്ളിടത്ത് പുതിയ പോസ്റ്റിങ്ങ്‌ നടത്തി അതോടെ കമ്പനിയുടെ ലാഭം ഒരുപാടു ഉയർന്നു, എനിക്ക് നല്ലൊരു സാലറിയും കമ്പനിയുടെ അഞ്ച് ശതമാനം ഷെയറും തന്നു ഇത്രേ ഉള്ളൂ കാര്യം

എത്ര സിംപിൾ ആയിട്ടാ പറയുന്നെ…

ഇതുവരെ ചിലവായതിലും അതികം ഇപ്പോഴും അക്കൗണ്ടിൽ കിടപ്പുണ്ട് എന്തെ ഇത്താക്ക് വേണോ…

എനിക്ക് വേണ്ട മുത്തേ ഇത്താന്റെ മോൻ എന്നും നന്നായിരുന്നു കണ്ടാൽ മതിയിത്താക്ക്….

സന്ധ്യയായി തുടങ്ങുവാ തിരിച്ചു പോവണ്ടേ…

പോവാം…

തിരികെയുള്ള നീന്തലിൽ പാതി കഴിയുമ്പോയേക്കും ഇത്ത തളർന്നെങ്കിലും ചെറിയൊരു സപ്പോട് കൊടുത്തതിനാൽ നീന്തി മറുകര പറ്റി ഇരുന്നു കിതക്കുന്ന ഇത്താനെ നോക്കി മുണ്ടെടുത്തു പിഴിഞ്ഞുടുത്തു ഷർട്ടും തോളിലിട്ടുകൊണ്ട് ഇത്താന്റെ കൈപിടിച്ച് ഒരു കൈയിൽ ശ്വാളുമെടുത്തു ഇത്തയും എണീറ്റ് കൂടെ നടന്നു അവളുടെ ചുരിദാർ നനഞ്ഞു ശരീരത്തിൽ ഒട്ടികിടക്കുന്നതിനാൽ അവൾക്ക് നടക്കാൻ ബുദ്ധിമുട്ടാണെന്ന് മനസിലായതിനാൽ അവളെ എടുത്ത് തോളിലിട്ട് നടക്കുന്നതിനിടെ അല്പം പുറകോട്ട് നീങ്ങി മുഖത്തേക്ക് നോക്കി

താഴെ ഇറക്കെടാ നല്ല ഭാരം കാണും

(ഒന്ന് കുലുക്കി) അധികമൊന്നുമില്ല ഒരറുപതു അറുപത്തിയഞ്ചു കിലോ കാണും

പണ്ട് നിനെ ഇങ്ങോട്ടും അങ്ങോട്ടും ഒക്കെ ഞാൻ ഒരുപാടെടുത്തോണ്ട് നടന്നിട്ടുണ്ട് ആ നീ ഇപ്പൊ എന്നെ എടുത്തോണ്ട് പോവാൻ മാത്രം വലുതായി

ഉപ്പ് വെള്ളത്തിൽ കുളിച്ചതാ പോയിട്ട് ശെരിക്കൊന്നു കുളിച്ചോ ഇല്ലേൽ പനിച്ചിട്ട് നാളെ എണീക്കില്ല

ആടാ…

വീട്ടിൽ ചെല്ലുമ്പോതനെ അടുക്കളയിൽ നിന്ന് ഉമ്മ ഇറങ്ങിവന്നു

ഉമ്മ : നീ ഇവളെ എടുത്തോണ്ടാണോ പോന്നേ…

ഡ്രസ്സ്‌ നനഞ്ഞു നടക്കാൻ കഷ്ടപ്പെടുന്നതുകണ്ടപ്പോ ഞാനിങ്ങെടുത്താതാ

ഇറക്കം തിരിഞ്ഞ നേരത്താണോ പുഴേലിറങ്ങുന്നേ… പനി പിടിപ്പിക്കാതെ പോയി കുളിച്ചേ രണ്ടാളും…

ചീത്തയും തല്ലും കിട്ടാത്ത ഞങ്ങളുടെ ആദ്യത്തെ കുളിക്ക് തുടക്കം കുറിച്ചുകൊണ്ട് അയലിന്നു തോർത്തുമെടുത്ത് ഞാൻ കിണറിനരികിലേക്കും അവൾ കുളിമുറിയിലേക്കും പോയി

കുളി കഴിഞ്ഞു അകത്ത് കയറി ഡ്രസ്സ്‌ മാറി അടുക്കളയിൽ ചെന്നു ഉമ്മാനെ കെട്ടിപിടിച്ചു

എന്താ സുലുകുട്ടീ ഉണ്ടാക്കുന്നെ

പൊറോട്ട ഉണ്ടാക്കാനാടാ

ഇങ്ങോട്ട് മാറ് ഞാൻ കുഴച്ചുതരാം

ഉമ്മാനെ മാറ്റിനിർത്തി കൈ കഴുകിവന്ന് മാവ് കുഴച്ചുകൊണ്ടിരിക്കെ

ആ കുട്ടി നല്ല ചേലില്ലേ…

ഏത് കുട്ടി… അഫീഫ…

ആ…കുഴപ്പമില്ല…

നിനക്കിഷ്ടപ്പെട്ടില്ലേ…

ഞാനെന്തിനാ കണ്ട പെണ്ണുങ്ങളെ ഇഷ്ടപെടുന്നെ…

(അത് കേട്ടതും ഉമ്മാന്റെ മുഖം വാടി) നിനക്കൊരു കല്യാണമൊക്കെ വേണ്ടേ…

(ഉമ്മാന്റെ കവിളിൽ തൊട്ടുകൊണ്ട് മുഖത്തേക്ക് നോക്കി) എന്റെ ചക്കര ചുലു കുട്ടീ… അതാണ് എന്റെ അഫി… ഇങ്ങള് പറയാറുള്ള കല്യാണം കഴിഞ്ഞു പോയ ഏതോ ഒരുത്തി…

ഉമ്മ എന്നെ നോക്കി

അപ്പൊ അവൾക്ക് കല്യാണത്തിനു സമ്മതിക്കാതെ വേറെ വഴിയില്ലാത്തോണ്ട് സമ്മതിച്ചതാ… നമ്മളെ വീടിന്റെ പണി ഒക്കെക്കഴിഞ്ഞു അവളെ നമുക്കിങ് കൊണ്ടുവരാം…ഇനി അതാലോചിച്ചു സങ്കടപെടണ്ട…

എണീറ്റു എനിക്കൊരു ഉമ്മയും തന്നു സന്തോഷത്തോടെയുള്ള ആ പോക്ക് ഉപ്പാന്റെ അടുത്തേക്കാണ് പ്രായമായെന്ന വിചാരമൊന്നും രണ്ടാൾക്കുമില്ല ഇപ്പോഴും പ്രേമിച്ച് തുടങ്ങിയവരെ പോലെയാ

ചിരിച്ചുകൊണ്ട് പൊറാട്ടക്ക് മാവ് കുഴക്കുന്നതിനിടെ ഇത്ത അങ്ങോട്ട് വന്നു

എന്താ പരിപാടി…

ഉമ്മ പൊറോട്ടക്ക് മാവ് കുഴക്കുകയായിരുന്നു ഞാൻ ഏറ്റെടുത്തപ്പോ ഉമ്മ പ്രേമിക്കാൻ പോയി

ആ… ബെസ്റ്റ്…

അനിയനെയോ അനിയത്തിയേയോ കിട്ടുമോ…

പോടാ… ഈ പ്രായത്തിലോ ഒന്ന് പോയേ നീ

ഏജ് ഈസ്‌ ജസ്റ്റ്‌ ഏ നമ്പർ ബേബീ… അത് നിനക്ക് തോന്നിയിട്ടില്ലേ നമ്മളെ ഉമ്മ ഓടിച്ചാടി നടക്കുമ്പോ…

അത് ശെരിയാ… ഉമ്മാന്റെ പ്രായത്തിൽ ഉള്ളവർ അവിടെ വേദന ഇവിടെ വേദന എന്നൊക്കെ പറയുന്നത് കേൾക്കാം ഉമ്മ ഒരു നടുവേദനയോ മുട്ടുവേദനയോ പറയുന്നത് കേട്ടിട്ടില്ല… പണ്ടുമുതലേ ഓടിനടന്നു പണി ചെയ്യുന്നതിന്റെ ആവും…

മ്മ്… മക്കളെന്തിയെ… രണ്ടും തിരിച്ചുവന്നില്ലേ…

ഇപ്പൊ ഷെബ വിളിച്ച് ഇന്ന് വരില്ലെന്ന് പറഞ്ഞു…

അവര് ഹാപ്പി അല്ലേ… അവർക്ക് കുറവൊന്നുമില്ലല്ലോ…

ഇല്ലെടാ…

നീയോ…

(അവളെനെ പുറകിൽ നിന്നും കെട്ടിപിടിച്ചു കൊണ്ട് കവിളിൽ ഉമ്മവെച്ച് താടി തോളിൽ വെച്ചുകൊണ്ട്)ഞാനും ഇപ്പൊ ഹാപ്പിയാ…

Leave a Reply

Your email address will not be published. Required fields are marked *