വഴി തെറ്റിയ കാമുകൻ – 8 20

ഞാൻ തല ചെരിച്ചു അവളുടെ കവിളിൽ ഉമ്മ നൽകി ഇത്ത കെട്ടിപിടിച്ച എന്നെയും അവൾക്കൊപ്പം രണ്ട് സൈഡിലേക്ക് ആട്ടികൊണ്ടിരുന്നു

ഇത്തൂസേ…

മ്മ്…

എന്ത് കുറവുണ്ടേലും പറയണേ…

(അവളെനെ നോക്കി)ആഗ്രഹിക്കും മുൻപ് സാധിച്ചുതരുന്ന നീ കൂടെ ഉള്ളപ്പോ എനിക്കെന്തു കുറവാ ചെക്കാ…

എന്നാലും… എന്താവശ്യമുണ്ടേലും പറയണം…

പറയാം… പോരെ…

മ്മ്…

സജീർ വരുന്നുണ്ടെന്ന് പറഞ്ഞല്ലോ ഷെബ

മ്മ്… എന്നെ അളിയൻ വിളിച്ചിരുന്നു…

മ്മ്…

എന്താടാ… സങ്കടമായോ…

ഹേയ്… എന്തിന്…

നിന്നെ പോലെ സ്നേഹമുള്ളൊരു സുന്ദരി പെണ്ണിനെ നഷ്ടപ്പെടുത്തിയതിന് അവനല്ലേ സങ്കടപെടണ്ടേ… അവനെ പോലൊരുത്തന്റെ കൂടെ ജീവിക്കണ്ടല്ലോ എന്നോർത്ത് സന്തോഷിക്കെന്റെ ഇത്തൂസേ…

(അവളുടെ പിടി ഒന്ന് കൂടെ മുറുകി അവളെന്റെ കവിളിൽ അമർത്തി ഉമ്മ തന്നു)എനിക്ക് സങ്കടമൊന്നുമില്ല മോനൂ… നീ വെറുതെ ഓരോന്ന് ആലോചിച്ചുകൂട്ടണ്ട

മ്മ്… ഇനി സങ്കടപെടാതിരുന്നാൽ മതി… എന്ത് പ്രശ്നം ഉണ്ടേലും എനോട് പറയണം

സങ്കടപെടുത്തുന്നതോ പ്രശ്നമാകുമെന്ന് തോന്നുന്നതോ എന്തുണ്ടായാലും ഞാൻ നിന്നോട് പറയും പോരെ

മതി…

കുഴച്ചുവെച്ച മാവിനുമുകളിൽ തോർത്ത് ഇട്ടുവെച്ചു കയ്യും കഴുകി ഉമ്മറത്തേക്ക് ചെല്ലുമ്പോ ഉപ്പയും ഉമ്മയും കസേരയിൽ ഇരിപ്പുണ്ട് ഉമ്മാന്റെ കൈ ഉപ്പാന്റെ കൈകൾക്കുള്ളിലാണ്

ഇത്ത : എന്താ പരിപാടി…

ചോദ്യം കേട്ടതും ഉമ്മ കൈ വലിച്ചു കൊണ്ട് ഞങ്ങളെ നോക്കി ഇത്ത ഹാപ്പി ആണെന്ന് കണ്ടാവണം രണ്ടാളെ മുഖത്തും പഴയ സങ്കടം മാറി ചിരി വിരിഞ്ഞു തുടങ്ങിയിരിക്കുന്നു

(ലാപ്പ് എടുത്ത് അവർക്കടുത്തേക്ക് വന്നുകൊണ്ട്) വീടിന്റെ പ്ലാൻ റെഡിയായിട്ടുണ്ട് നിങ്ങളെ അഭിപ്രായം കൂടി അറിഞ്ഞാൽ നമുക്ക് പണിയും എഞ്ചിനീയറെയും നോക്കാം…

പ്ലാനും ത്രി ടി യും അവരെ കാണിച്ചു

ഉപ്പ : ഇത്രയും വലിയ വീട് വേണോ നമുക്കൊരു ചെറിയ വീട് പോരെ

ഉമ്മ : ഇതുണ്ടാക്കാൻ കുറേ സമയമെടുക്കില്ലേ അപ്പൊ അത് കഴിയും വരെ കല്യാണം വേണ്ടെന്നാണോ

അത്ര സമയമൊന്നുമെടുക്കില്ല ബേസ്മെന്റ് പാർക്കിംഗ് കഴിയാൻ ഒരു മാസം അത് കഴിഞ്ഞാൽ ഓരോ നിലയുടെ പണി തീരാൻ ഒരുമാസം വീതം നാല് മാസം കൊണ്ട് സ്‌ട്രെക്ച്ചർ കഴിയും പിന്നെ തേപ്പ് പെയിന്റിംഗ് നിലത്തിന്റെ പണി മുറ്റം ഒക്കെ കൂടെ രണ്ട് മാസം കൊണ്ട് അതും കഴിയും മൊത്തത്തിൽ ആറുമാസം കൂടിപ്പോയാൽ ഒരുവർഷം കൊണ്ട് എല്ലാ പണിയും കഴിയും

ഉമ്മ : എന്നിട്ടാണോ കല്യാണം

എന്റുമ്മാ ഞാനിപ്പോ ലീവിന് വന്നതല്ല ബാബയുടെ ചികിത്സക്ക് വന്നതാ… അത് കഴിഞ്ഞു അവര് പോവുമ്പോ ഞാനും തിരിച്ചുപോണം അതിനിടക്ക് എന്തായാലും കല്യാണം നടക്കില്ലല്ലോ… പോയിട്ട് ഒരു വർഷം നിന്നിട്ട് ലീവിന് ഞാനിങ്ങു വരും എന്നിട്ട് കല്യാണം കഴിക്കാലോ…

സംസാരിച്ചോണ്ടിരിക്കെ ആശാനും അൽത്തുവും കല്ല്യാണം വിളിക്കാനായി കയറിവന്നു

അവർക്ക് ഇരിക്കാൻ കസേര എടുത്തിട്ടുകൊടുത്തു ചായ എടുക്കാൻ ഉമ്മയും ഇത്തയും അകത്തേക്ക് പോയി

കല്യാണം വിളിക്കാൻ ഇവിടെയൊക്കെ വരേണ്ടകാര്യമുണ്ടോ ആശാനേ… ഞങ്ങളങ്ങു വരില്ലേ…

നിന്നെ വിളിക്കാനല്ല അഹമ്മദ്നെ വിളിക്കാൻ വന്നതാ

ഉപ്പ : എന്നെ ഇവിടെ വന്നു വിളിക്കണോ വിളിച്ചില്ലേലും നിന്റെ വീട്ടിലെ കല്യാണത്തിന് ഞങ്ങളെല്ലാം അങ്ങ് വരില്ലേ…

അതവിടെ നിക്കട്ടെ ആശാനേ… ഇതൊന്ന് നോക്കിക്കേ… (ലാപ്പ് ആശാന് നേരെ തിരിച്ചു) വീടെങ്ങനെ ഉണ്ട്

ആശാൻ : ഇത് വീടല്ലല്ലോ… കൊട്ടാരമല്ലേ… എവിടുള്ളതാ…

ഇവിടെ ഉണ്ടാക്കാൻ വേണ്ടി വരച്ചതാ…

ആശാൻ : നന്നായിട്ടുണ്ട്… ലോൺ എടുത്തും കടംവാങ്ങിയും ആണേൽ ഈ പരിപാടിക്ക് നിൽക്കേണ്ട

ഇല്ല ആശാനേ സമാധാനത്തിൽ കിടക്കാനല്ലേ വീട് വെക്കുന്നെ ലോണെടുത്തു വലിയ വീട് വെച്ച് സമാധാനമില്ലാതെ കഴിയുന്നതിലും നല്ലത് ഉള്ള വീട്ടിൽ കഴിയുന്നതല്ലേ…കടംവാങ്ങുന്ന ശീലം പണ്ടേ ഇല്ലല്ലോ… കിടന്നു പോയപ്പോ നാട്ടുകാർ സഹായിച്ച പൈസ ആയിരുന്നു കടമായിട്ടുള്ളത് അത്തന്നെ വീട്ടും വരെ ഒരു സമാധാനവുമില്ലായിരുന്നു

ഉപ്പ : അന്നത് വലിയ സഹായമായി തിരിച്ചു തന്നപ്പോ നിങ്ങള് കുറേപേര് വാങ്ങാത്തതിനാൽ അത് ഒന്നിനും എടുക്കാതെ ഇവിടെ ഉണ്ട്

അതവിടെ നിൽക്കട്ടെ അതുകൊണ്ട് ആവശ്യമുണ്ട് ആദ്യം കല്യാണം കഴിയട്ടെ ബാക്കിയൊക്കെ എന്നിട്ട്

അപ്പോഴേക്കും ചായയും ചിപ്സും മിസ്ചറുമായി ഉമ്മയും ഇത്തയും വന്നു

അവർ യാത്രപറഞ്ഞിറങ്ങിയതിനു പുറകെ ഞങ്ങൾ ഭക്ഷണം കഴിക്കുവാനായി ഇരുന്നു

പ്ലാൻ ആർക്കും ഇഷ്ടക്കുറവില്ലല്ലോ

ഉപ്പ : ഇത്രയും പൈസേടെ വീടൊക്കെ

അതൊന്നും പ്രശ്നമല്ലുപ്പാ…

ഉപ്പ : എന്നാൽ നിന്റെ ഇഷ്ടം പോലെ ചെയ്യ്…

മ്മ്… ഞാൻ എഞ്ചിനീയറേ കണ്ട് സംസാരിക്കട്ടെ അതുകഴിഞ്ഞു നമുക്ക് കുറ്റിയിടാം

മൊയില്യാരോടും വരാൻ പറയാ

മ്മ്…

മുകളിലെ രണ്ട് വരാന്തകളും കുതിരമാളികയാണ് അതാവുമ്പോ അകത്തേക്ക് കാറ്റും വരും ഒപ്പം തന്നെ അകത്തുനിന്ന് പുറത്തേക്ക് കാണാൻ പറ്റും പുറത്ത് നിന്ന് അകത്തേക്ക് കാണാൻ പറ്റുകയുമില്ല പക്ഷേ കുതിരമാളിക പണിയാൻ അറിയുന്ന ആശാരിയെ കിട്ടാനാണ് പാട് ഞാൻ രവീന്ദ്രേട്ടനോട് ചോദിച്ചിരുന്നു ആൾ കേട്ടറിവല്ലാതെ അതിനെപ്പറ്റി വലിയ പിടിയില്ലെന്നാ പറഞ്ഞേ വേറെ ആരോടോ ചോദിച്ചിട്ട് പറയാന്ന് പറഞ്ഞു ഭക്ഷണം കഴിച്ചു കഴിഞ്ഞുമ്മറത്തിരുന്നു സംസാരിക്കേ ഇത്താനെ നോക്കി

ഇത്താ ഇങ്ങള് ഇത്താനോട് നാളെ പോവേണ്ട കാര്യം വിളിച്ചുപറഞ്ഞോ…

ഇല്ല…

എന്നാ വിളിച്ച് പറഞ്ഞേക്ക്… നാളെ നമുക്കൊന്ന് കോഴിക്കോട് വരെ പോണം…

ഉപ്പ : എന്തെ…

ആശുപത്രിയിൽ പോയി ബാബയെ ഒക്കെ ഒന്ന് കാണാം…

ഉപ്പ : ശെരിയാ… അന്ന് കണ്ടതിൽ പിന്നെ നമ്മളൊന്നങ്ങോട്ട് പോയിനോക്കിയില്ലല്ലോ…

രാത്രിയിൽ നിശബ്ദമായി പുറത്തിറങ്ങി വണ്ടിയുമെടുത്തു അഫിയുടെ വീട് ലക്ഷ്യം വെച്ച് യാത്ര തുടങ്ങി ടൗണിലെ രോഡരികിൽ വണ്ടി നിർത്തി അവളുടെ വീട്ടിലേക്ക് നടന്നു മതിൽ ചാടികടന്ന് കോമ്പൗണ്ടിൽ മുറ്റത്ത് കിടക്കുന്ന ബി എം ഡബ്ലിയു വിലേക്ക് നോക്കി മാവിൻ ചുവട്ടിലെത്തി മാവിനെ ഒന്ന് തൊട്ടുഴിഞ്ഞുകൊണ്ട് മാവിലേക്ക് കയറി കൊമ്പിലൂടെ ടെറസിൽ കയറി ബാൽക്കണിയിലേ ഡോർ ഹാൻഡിലിൽ പിടിച്ച് തിരിച്ചതും അത് തുറന്നു റൂമിന്റെ വാതിൽ തുറന്ന് അകത്ത് കയറി ഡോറടച്ചു ചെരിപ്പ് സൈഡിൽ അഴിച്ചുവെച്ചു ഡ്രെസ്സിൽ മാവിന്റെ മണമുണ്ടാവും കുളിച്ചിട്ട് കിടക്കാം എന്ന് കരുതി അവളെ നോക്കികൊണ്ട് ബാത്രൂം ലക്ഷ്യമാക്കി നടന്നു ഉറങ്ങുമ്പോ ഇവൾക്ക് പിന്നെയും ഭംഗി കൂടുന്നുണ്ട് എന്ത് ഭംഗിയാ ഇവളെ കാണാൻ ബാത്‌റൂമിന് മുന്നിൽ എത്തും മുൻപ് കാൽ എന്തിലോ തട്ടി

അടിക്കല്ലേ… ഞാനൊന്നും ചെയ്തില്ല… പ്ലീസ്… എന്നെ വിട്ടേക്ക്…

പുരുഷ ശബ്ദത്തിലുള്ള കരച്ചിൽ കേട്ടുകൊണ്ട് താഴേക്ക് നോക്കി എണീറ്റിരുന്നു കൈ കൂട്ടി തൊഴുതുകൊണ്ട് കരയുന്ന അവനെ നോക്കി നിൽക്കെ അവന്റെ കരച്ചിൽ കേട്ട് ഉറക്കമുണർന്ന അഫി ലൈറ്റ് ഓൺ ചെയ്തു റൂമിൽ വെളിച്ചം പരന്നതും അവൻ തല ഉയർത്തി എന്നെ നോക്കി അവൾ ബെഡിൽ നിന്നും മുടി വാരി കെട്ടികൊണ്ട് എഴുന്നേറ്റു അടുത്തേക്ക് വന്നുകൊണ്ട്

Leave a Reply

Your email address will not be published. Required fields are marked *