വഴി തെറ്റിയ കാമുകൻ – 8 20

കൈ നീട്ടമല്ലേ ഇത് വാങ്ങിക്ക്

വാങ്ങിച്ചോ ചേട്ടാ തേടി വരുന്ന ലക്ഷ്മിയെ മടക്കരുതെന്നല്ലേ (അവളെനോക്കി)അല്ലേ ലക്ഷമീ…

അതേ… അവളത് അയാൾക്ക് കൊടുത്തു

ഞങ്ങൾ തിരിഞ്ഞു നടക്കുമ്പോഴും അയാൾ ഞങ്ങളെ തന്നെ നോക്കി കീസിൽ കൈ ഇട്ട് നെല്ലിക്ക എടുത്ത് തുടക്കാൻ തുടങ്ങിയ അവളെ തടഞ്ഞു ഒരു ബോട്ടിൽ വെള്ളം വാങ്ങി കഴുകി കൊടുത്തു നെല്ലിക്കയും തിന്നുകൊണ്ട് കൈയിൽ തൂങ്ങി നടക്കുന്ന അവളെയും കൂട്ടി ബീചിനരികിലൂടെ ചുറ്റി കനോലി കിനാലിനരികിലൂടെ

ആശുപത്രിയിലേക്ക് തിരിച്ചു ആശുപത്രിയിൽ എത്തുമ്പോഴേക്കും ആറുമണി കഴിഞ്ഞു കൈ വിരലുകൾ കോർത്തു പിടിച്ചുകൊണ്ടു സന്തോഷത്തോടെ സംസാരിച്ചുകൊണ്ട് നടക്കുന്ന അവളെ നോക്കി നടന്നു വരാന്തയിലേക്ക് കയറി അല്പം മുന്നോട്ട് നടന്നു കഴിഞ്ഞാണ് വരാന്തയുടെ അറ്റത്ത് ഇരിക്കുന്ന ബിച്ചുവിനെ കാണുന്നത് പെട്ടന്ന് കൈ വിട്ടു നടന്നെങ്കിലും അവൻ കണ്ട് കാണുമോ എന്നഭയം രണ്ടുപേരിലും നിറഞ്ഞു അരികിലെത്തി സ്വഭാവികമെന്ന പോലെ

നീയെപ്പോ എത്തി…

ഇപ്പൊ വന്നേ ഉള്ളൂ നിങ്ങൾ ഉറങ്ങുകയാവും എന്ന് കരുതിയാ വിളിക്കാഞ്ഞേ(അവന്റെ സ്വഭാവികമായുള്ള പറച്ചിൽ കേട്ടപോയാണ് ഞങ്ങൾക്ക് ശ്വാസം നേരെ വീണത്)

ഞങ്ങൾ ചായകുടിക്കാൻ പോയതായിരുന്നു… വാ… റൂമിലിരിക്കാം…

ഞങ്ങൾ റൂം തുറന്ന് അകത്തുകയറി

ലെച്ചു : നീയെന്താ ഇത്ര കാലത്തെ

ബിച്ചു : അവരെക്കൊണ്ട് ടൌൺ എല്ലാം കാണിച്ചു കഴിയുമ്പോ വൈകിയത് കൊണ്ട് ഞാനിന്നലെ വീട്ടിൽ പോയില്ല പുറത്ത് എടുത്ത റൂമിൽ ആണ് നിന്നെ

മ്മ്… സുഹൈൽ വിളിച്ചിരുന്നു വണ്ടീടെ കാര്യം സംസാരിക്കാൻ സഫാന്റെ അടുത്ത് പോണമെന്നു പറഞ്ഞു അവർക്ക് നിന്റെ വണ്ടിക്ക് എന്തേലും ചെയ്യാനുണ്ടേൽ അതും ചെയ്തോ അമലിനും അൽത്തൂനും ആദിക്കും ഏതാ വണ്ടി വേണ്ടേ എന്ന് നോക്കി വാങ്ങികൊടുക്ക്

അപ്പൊ താറ് എനിക്കാണോ?

അല്ലാതെ എനിക്കെന്തിനാ രണ്ട് വണ്ടി…

എനിക്കാണേൽ പഴയ ബുള്ളറ്റ് മതിയായിരുന്നു സെക്കനന്റ് ചെറിയ പൈസക്ക് കിട്ടാനുണ്ട് ഞാൻ താർ മാറ്റി അതെടുക്കട്ടെ (പ്രതീക്ഷയോടെ എന്റെ മുഖത്തേക്ക് നോക്കി)

ബിച്ചൂ… നീ നടക്കുന്ന കാര്യം പറയണം ഇത് ഞാൻ സമ്മതിക്കില്ലെന്ന് നിനക്കു തന്നെ അറിയാം നിനക്ക് ഫോർ വീലർ വേറെ വേണമെങ്കിൽ പറ വാങ്ങാം നിനക്ക് ബൈക്ക് വേണ്ടാ

അവന്റെ മുഖം വാടിയത് കണ്ട് അവളെ നോക്കി കിടന്നോ ഞങ്ങൾ കഴിക്കാൻ എന്തേലും വാങ്ങി വരാം

അവന്റെ തോളിൽ കൈ ഇട്ടുകൊണ്ട് നടന്നു പുറത്തേക്കിറങ്ങി…

ബിച്ചൂ…

മ്മ്…

നിനക്ക് ദേഷ്യമുണ്ടോ

ഇല്ല…

എടാ… നിനക്ക് ബൈക്ക് വാങ്ങിത്തരാൻ എനിക്ക് കഴിയാഞ്ഞിട്ടല്ല നിനക്കെന്തെങ്കിലും പറ്റുമോ എന്ന് പേടിച്ചിട്ടാ… നീ ഒറ്റയ്ക്ക് ബൈക്ക് എടുത്ത് പോവുന്നത് പേടിയാ…

മ്മ്…

എടാ… നീ ഇങ്ങനെ മുഡോഫ് ആവല്ലേ… നമ്മൾ ആദ്യമായി കണ്ടത് ഓർമ്മയുണ്ടോ നിനക്ക്… അന്ന് രക്തത്തിൽകുളിച്ചു കിടന്ന നിന്റെ മുഖം എനിക്ക് ഇപ്പോഴും ഓർമയുണ്ട് ഇനിയും നിന്നെ അങ്ങനെ കാണാൻ എനിക്കോ നിന്റെ അമ്മക്കോ കഴിയില്ല അതുകൊണ്ടാണ് അല്ലാതെ വേറൊന്നുംകൊണ്ടല്ല

മ്മ്…

ഭക്ഷണം വാങ്ങി മുറിയിൽ എത്തിയപ്പോഴും അവന്റെ മുഖം തെളിഞ്ഞിട്ടില്ല എനിക്കറിയാം അവന് ബുള്ളറ്റിനോട് അത്രമേൽ ആഗ്രഹമുണ്ട് ഒരിക്കൽ അവൻ എടുക്കാൻ നോക്കിയപ്പോ ഞാൻ പറ്റില്ല എന്ന് പറഞ്ഞതുകൊണ്ട് മാത്രം നിന്നുപോയ അവന്റെ ആഗ്രഹം പഴയ ബുള്ളറ്റിന്റെ ശബ്ദം കേട്ടാലും കണ്ടാലും അതിലേക്ക് ശ്രെദ്ധകൊടുക്കുന്ന അവനെ ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട് ബുള്ളറ്റ്നോടുള്ള ആഗ്രഹം അവൻ തീർക്കുന്നത് പലപ്പോഴും ഞങ്ങൾ ആരെങ്കിലും കൂടെ ഉള്ളപ്പോ സുഹൈലിന്റെ ബുള്ളറ്റ് ഓടിച്ചിട്ടാണ് ഒറ്റയ്ക്ക് അവനെ ബൈക്ക് ഓടിക്കരുത് എന്ന് ഞാൻ പറഞ്ഞതുകൊണ്ട് അവനത് ചെയ്യാറില്ല

ചായകുടിച്ചു കഴിഞ്ഞു ആറ് ചെക്ക് ലീഫ് ഒപ്പിട്ട് അവന് നേരെ നീട്ടി അവർക്ക് മൂന്നാക്കും വേണ്ട വണ്ടി എടുത്ത് കൊടുക്ക് സുഹൈലിന്റെ വണ്ടി പണിയാൻ എത്രയാ വേണ്ടേ എന്ന് നോക്കിയിട്ട് അതും കൊടുക്ക് ഉപ്പാക്ക് ഒരു പുതിയ ലക്ഷ്വറി വണ്ടി എടുക്കണം ഏതാ നല്ലേ

ബെൻസ് ബിഎം ഒക്കെ ആണ് ഇപ്പൊ നമ്മുടെ നാട്ടിൽ ഉള്ള ലക്ഷ്വറി വണ്ടികൾ പക്ഷേ കുറച്ചുകൂടെ എനിക്കിഷ്ടം ലക്സസോ ലാൻഡ് ക്രൂസറോ ആണ്

ശെരി നിനക്കിഷ്ടമുള്ളത് എടുത്തോ

ആരെ പേരിൽ എടുക്കണം

ഉപ്പാന്റെ ഐഡിയും മറ്റും അമലിന്റെ കൈയിൽ ഉണ്ട് അത് വാങ്ങിച്ചോ

എത്ര ഫസ്റ്റ് പേയ്മെന്റ്കൊടുക്കണം

ഫുൾ പേയ്‌മെന്റ് ചെയ്തോ ഫിനാൻസ് വേണ്ട

രണ്ട് കോടി എങ്ങാനും വേണം ലാൻഡ് ക്രൂസറിനു

അത് സാരോല്ല രെജിസ്ട്രേഷൻ അടക്കം കഴിഞ്ഞു കൈയിൽ തരാൻ എത്രവേണം എന്ന് ചോദിക്ക് അതാവുമ്പോ ഒറ്റ ചെക്കിൽ പരിപാടി കഴിയും

ലാൻഡ് ക്രൂസർ ആണേൽ ഇവിടെ അടുത്ത് തന്നെ ഷോറൂം ഉണ്ടല്ലോ നമുക്ക് പോയിനോക്കാം

മ്മ്…

നേഴ്സ് വന്ന് മെഡിസിൻ കൊടുത്തു പുറത്തേക്കിറങ്ങുമ്പോയേക്കും അഫി കയറിവന്നു ഉപ്പാക്ക് ലാൻഡ് ക്രൂസർ എടുക്കുന്ന ആലോചന പറഞ്ഞു

അഫി : ലാൻഡ് ക്രൂസറോ ഇറങ്ങുമ്പോയേക്കും രണ്ട് രണ്ടര കോടി വിലയില്ലേ

മ്മ്…

അഫി : എന്തായാലും എടുത്തോ നമ്മളെ നാട്ടിൽ ആരെടുത്തുമില്ല അടവൊക്കെ നമുക്കടക്കാം. ഉപ്പ അതിൽ വന്നിറങ്ങുന്നത് എന്റെ വീട്ടുകാരൊന്ന് കാണട്ടെ

ഡോക്ടർ വന്നു പോയതും മെർലിന്റെ കൂടെവന്ന ചാന്ധിനിയെയും തേൻമൊഴിയെയും ലച്ചുവിനടുത്താക്കി ഞങ്ങൾ ബിച്ചുവിന്റെ വണ്ടിയുമായി ടോയോട്ടയിലേക്ക് വെച്ചു പിടിച്ചു ഇടയിൽ അമൽ വിളിച്ചു സ്ഥലങ്ങൾ അളവും കാര്യങ്ങളും കഴിഞ്ഞു നാളെ രെജിസ്റ്ററേഷൻ വെക്കാം എന്നും പറഞ്ഞു

ടോയോട്ടയിലേക്ക് കയറി ചെല്ലുമ്പോതന്നെ യൂണിഫോം ഇട്ട ഒരാൾ അടുത്തേക്ക് വന്നു

എന്താണ് സർ വേണ്ടത്

ബിച്ചു : ചൂടുള്ള നാല് പൊറോട്ടയും രണ്ട് നല്ല എരിവുള്ള ബീഫ് ഫ്രെയും

(അവനെ നോക്കി) എന്താടാ ഇത് പറഞ്ഞു കൊതിപ്പിച്ചു വിശപ്പിനെ വിളിച്ചു വരുത്തിയല്ലോ നീ… (സ്റ്റാഫിനെ നോക്കി) വണ്ടി വേണം…

വരൂ സർ… ഒരു ബ്രോഷർ എടുത്ത് കൈയിൽ തന്നു

പെട്ടന്ന് ഞങ്ങളെ വിട്ട് അങ്ങോട്ട് കയറി വരുന്ന ഫാമിലിക്ക് നേരെ ചെന്നു

ബിച്ചു : ബെസ്റ്റ്… അവൻ പോയി…(മറ്റൊരാളെ അടുത്തേക്ക് വിളിച്ചു) എന്താപേര്…

അക്ഷയ് സർ

ബിച്ചു : ശെരി… ഒരു വണ്ടി വേണം തരുമോ അതോ അയാൾ പോയപോലെ പോവുമോ…

സോറി സർ… ഏത് വണ്ടിയാ നോക്കുന്നെ… എത്തിയോസ്, ഇനോവ, ഗ്ലാൻസ

ലാൻഡ് ക്രൂസർ ഇല്ലേ…

ഉണ്ട് സർ…

ബിച്ചൂ… വൈറ്റ് അല്ലേ…

ബിച്ചു : അതേ ബ്ലാക്ക് പെട്ടന്ന് അഴുക്കവും വൈറ്റ് മതി ഡീസൽ ആയിക്കോട്ടെ

മ്മ്… ഓൺറോട് എത്രയാവും…

ഒരു മിനുറ്റ് സർ

രണ്ട് കോടി പത്ത് ലക്ഷം ഷോറൂം പ്രൈസ് വരും സർ ഇൻഷുറൻസ് രെജിസ്ട്രെഷൻ എല്ലാം കൂടി വണ്ടി റോഡിലിറങ്ങാൻ രണ്ട് കോടി അറുപത്തിരണ്ടു ലക്ഷത്തി രണ്ടായിരത്തി മുന്നൂറ്റി എൺപത്തി അഞ്ചു രൂപ ആവും ഇ എം ഐ ഇടുകയാണേൽ പ്രൊഫൈൽ ഒക്കെ ആണേൽ നാല് ലക്ഷത്തി ആയിരത്തി അഞ്ഞൂറ്റി അറുപത്തി ഒൻപത് രൂപ വരെ ചെയ്യാൻ പറ്റും

Leave a Reply

Your email address will not be published. Required fields are marked *