വഴി തെറ്റിയ കാമുകൻ – 8 20

വേണ്ട…

എന്റെ ഒരു മനസമാധാനത്തിനു വാങ്ങ്…(അയാളുടെ പോക്കറ്റിലേക്ക് പൈസ വെച്ചുകൊടുത്തു) പൊട്ടിയ ഫോണിലെ സിം ഊരി കൊടുത്ത ശേഷം പേഴ്സും തിരികെ കൊടുത്തു കൊണ്ട് വണ്ടിയിലേക്ക് നടക്കും വഴി തിരിഞ്ഞുനോക്കി

ഞാൻ കൊണ്ടാക്കാം…

വേണ്ട… ഞാൻ നടന്നോളാം…

വൈകിയില്ലേ വാ… ഞാൻ കൊണ്ടുവിടാം…

നിർബന്തിച്ചു വണ്ടിയിൽ കയറ്റി സ്കൂളിന് മുന്നിൽ ഇറക്കുമ്പോഴും ഫോട്ടോയുടെ കാര്യം അയാളെനെ വീണ്ടും ഓർമിപ്പിച്ചതിന് എന്തായാലും ശെരിയാക്കാം എന്ന് വാക്കുനൽകി വീട്ടിലേക്ക് തിരിച്ചു

സ്വന്തം ഭാര്യ നഷ്ടപെട്ട അയാളുടെ വേദന എത്രയാവും, അഫി പോയപ്പോ തിരികെ വരും എന്ന് ഉള്ളിന്റെ ഉള്ളിൽ അറിയാമായിരുന്നിട്ടും ലെച്ചു കൂടെ ഉണ്ടായിട്ടുപോലും എനിക്കത് താങ്ങാൻ കഴിഞ്ഞിരുന്നില്ല, ഒരിക്കലും തിരിച്ചുവരില്ലെന്നുറപ്പുള്ള അയാളുടെ ഭാര്യയുടെ ഓർമ്മക്കായി അയാളുടെ കൈയിൽ ആകെ ഉണ്ടായിരുന്ന ഫോട്ടോ ആയിരുന്നത് അത് നശിപ്പിച്ചിട്ടുപോലും അയാളെന്നോട് ദേഷ്യപ്പെട്ടില്ല അയാളുടെ സ്ഥാനത് ഞാനായിരുന്നെങ്കിൽ കൊല്ലില്ലായിരുന്നോ ഞാനയാളെ ഇത്ര പാവം മനുഷ്യൻ മാരും ഉണ്ടാവുമല്ലേ.

എട്ട് മണിയോടെ ബിച്ചു ലക്ഷ്മിയെ കൂട്ടി വന്നു വന്നപാടെ അവൻ അടുക്കളയിലേക്ക് പോയി തിരികെ ഒരു പ്ളേറ്റിൽ പത്തിരിയും കറിയുമായി വന്നിരുന്നു തിന്നാൻ തുടങ്ങി പുറകെ ചായയുമായി വന്ന ഉമ്മ ലെച്ചുവിനെ കണ്ട്

ഉമ്മ : മോളുമുണ്ടായിരുന്നോ… ഞാൻ ഈ കുരുത്തം കെട്ടതിനെയേ കണ്ടുള്ളൂ… മോളെന്താ ഇവിടെത്തന്നെ നിന്നുകളഞ്ഞേ…

ബിച്ചു : പറഞ്ഞോ… പറഞ്ഞോ… ഇവനിപ്പോ അങ്ങ് തിരിച്ചുപോവും പിന്നെ ദിവസോം ഓടിവരാൻ ഈ കുരുത്തം കെട്ടതുങ്ങളെകാണൂ

വലിത്ത : പോടാ… എന്നാ നീ വന്നുനോക്കണ്ട…

ബിച്ചു : എന്റമ്മോ… ഇതിവിടുണ്ടായിരുന്നോ… അറിഞ്ഞിരുന്നേൽ ഞാൻ വാ തുറക്കില്ലായിരുന്നു…ഞാനൊരു തമാശ പറഞ്ഞതാണേ

ഇത്ത : ആണോ… പറഞ്ഞത് നന്നായി ഞാൻ കരുതി ശെരിക്കും പറഞ്ഞതാന്ന്…

ബിച്ചു : പാവമാ ഇത്താ കൊല്ലണ്ട വിട്ടേക്ക്

ഇത്ത : ആരുടെ തലേകേറാനുണ്ടെന്നു നോക്കിനടക്കുന്ന നീയൊക്കെയാണോ പാവം…

ബിച്ചു : ഇത്താന്റെ കയ്യിലിരുപ്പിന് പാത്തൂന്റെ കയ്യിന്നു നല്ലത് കിട്ടുന്നില്ലേ ഇനി ഞങ്ങളെ കയ്യിന്നും വേണോ…

ഇത്ത : എന്താകാനാ ഞാനൊരു പാവമായൊണ്ട് ഞാനങ്ങു സഹിക്കുന്നു

ബിച്ചു : കവിളിൽ ആരെ വകയാ പാവത്തിന് അടയാളം കിട്ടിയേ പാത്തുവോ അഭിയോ… കുട്ടികളെ മെക്കിട്ടു കേറുമ്പോ ആലോചിക്കണം തള്ളേ അവര് സ്ട്രോങ്ങാ ഞങ്ങളെ പോലെ പാവങ്ങളല്ല നല്ല വൃത്തിക്ക് കിട്ടും അവരോട്…

ഇത്ത : (ഡാ…വന്ന് ഒറ്റ അടി തന്ന് കവിള് ചെരിച്ചു കാണിച്ചു) നോക്ക് നീ ഇന്നലെ കടിച്ചത് പല്ലിന്റെ അടയാളം ഞാനെങ്ങുമില്ല ഇതും വെച്ച് നിങ്ങൾ തന്നെ പോയിക്കോ…

(കവിളിൽ വട്ടത്തിൽ പല്ലിന്റെ അടയാളം കല്ലിച്ചു കിടപ്പുണ്ട്) ഇത് ഇത്തിരി മേക്കപ്പ് ഇട്ടാൽ കാണാതായിക്കോളും ഇത്ത ഡ്രെസ്സൊക്കെ മാറി പാത്തൂന്റെ മേക്കപ്പ് സെറ്റെടുത്തുവാ…

ഉമ്മ ജ്യൂസുമായി വന്ന് ലെച്ചുവിന് കൊടുത്തു കൊണ്ട് മോളെ ഇപ്പൊ ഇങ്ങോട്ടൊന്നും തീരെ കാണുന്നില്ലല്ലോ…

ബിച്ചു : ഇതിപ്പോ… ഇത്ത വിളിച്ചു പറഞ്ഞതാ അവർക്കെവിടെയോ പോവാനുണ്ടെന്ന്…

ഇത്ത : ഷെബയോ…

ബിച്ചു : അല്ല അഫിത്ത

വല്ലിത്ത : ബെസ്റ്റ്… ഇവനെ എടാ പോടാന്നും ഇവന്റെ ഒരുവയസിളയ അവളെ ഇത്താനും…

ബിച്ചു : ഇവനെ അങ്ങനെ വിളിക്കാവൂ എന്നിവൻ പറഞോണ്ടല്ലേ… പിന്നെ ബന്ധങ്ങളല്ലേ ഓരോ വിളിയും ഉണ്ടാക്കുന്നത്…വയസിനു മൂത്തൊരു പെണ്ണിനെ ഒരുത്തൻ കെട്ടിയാൽ അവളവനെ ചേട്ടാന്ന് വിളിക്കുന്നില്ലേ… ഉദാഹരണത്തിന് ഷെബി അമ്മയെ കെട്ടി

ഇത് കേട്ട് ഐ പാടിൽ ഞാൻ വരക്കുന്നത് നോക്കിയിരുന്ന് ജ്യൂസ് കുടിക്കുന്ന ലെച്ചുവിന്റെ നെറുകയിൽ കയറി ചുമച്ചതും ജ്യൂസ് പുറത്തേക്ക് തെറിച്ചു ഐ പാടിലും എന്റെ മേലും ആയി ചെറു ചിരിയോടെ തലയിൽ തട്ടികൊടുത്തു കൊണ്ടവളെ നോക്കി

ബിച്ചു : എന്ത് പറ്റി…

ലെച്ചു : (ചുമച്ചുകൊണ്ട്) ഒന്നൂല്ല…

ബിച്ചു : ആ…നമ്മളെവിടെയാ പറഞ്ഞു നിർത്തിയെ… ആ ഷെബി അമ്മയെ കെട്ടിയാൽ അവനെക്കാളും മൂത്ത അമ്മ അവനെ പേര് വിളിക്കുമോ ചേട്ടാന്ന് വിളിക്കുമോ…

ലെച്ചു : മിണ്ടാതിരി ചെക്കാ… എന്തൊക്കെയാ ഈ പറയുന്നേ…

ഇത്ത : അതുതന്നെയാ ഞാനും ചോദിക്കുന്നെ…ഇവളെ കെട്ടാൻ നിനക്കിവനെയെ കിട്ടിയുള്ളോ നല്ലേതേലും ചെക്കന് കെട്ടിച്ചുകൊടുത്താൽ പോരെ…

ഉമ്മ : എന്താടീ എന്റെ മോനൊരു കുറവ്… (ലെച്ചൂനെ നോക്കി) മോളെന്തേലും കുറവ് കണ്ടോ…

ഇത്ത : ഒരു കുറവൂല്ല കണ്ടില്ലേ എന്റെ മുഖത്ത്… പോരാതേന് ഇന്നലെ എന്നെ പുഴയിലും തള്ളിയിട്ടു ദുഷ്ടൻ…

ഉമ്മ : അത് നിന്റെ കയ്യിലിരിപ്പിന്റെയല്ലേ… നീ അവനെ വടിയുമെടുത്തു തല്ലാൻ ഓടിച്ചിട്ടല്ലേ…

ഇത്ത : നന്നായി പോയി… എന്നെ കടിച്ചിട്ടാ ഞാൻ തല്ലാൻ പോയേ…

ഉമ്മ : നീ എന്തേലും കുരുത്തക്കേട് കാണിച്ചുകാണും

ഇത്ത : ഇങ്ങളല്ലേലും അവന്റെ സൈടല്ലേ നിക്കൂ… എന്നെ എന്താ തവിടുകൊടുത്ത് വാങ്ങിയതാ…

ബിച്ചു : എന്റുമ്മാ… ഒരുസാധനം വാങ്ങുമ്പോ നോക്കി വാങ്ങണ്ടേ അവിടെ നല്ലതൊന്നും ഇല്ലായിരുന്നോ…

ഉമ്മ : തിരിവായിരുന്നെടാ…

ബിച്ചു : അല്ലേലും ഇങ്ങള് ആധായ വിൽപ്പന ഉള്ളിടത്തൂന്നല്ലേ വാങ്ങൂ…

ഇത്ത : പോടാ… ഇനി പായസം ബിരിയാണി ഉന്നകായ എന്നൊക്കെ പറഞ്ഞു നീ വാ ബാക്കി നമുക്കപ്പൊ പറയാം…(അവനിട്ടൊരടിയും കൊടുത്തിട്ടവൾ അകത്തേക്ക് പോയി)

അവരിറങ്ങിയോന്നു വിളിച്ചുനോക്ക് നീ…

അവൻ പ്ളേറ്റ് എടുത്ത് അകത്തേക്ക് പോയി

ലെച്ചു എന്റെ കവിളിൽ ഉമ്മവെച്ചകത്തെക്കോടി വാതിൽ പടിയിൽ എത്തി അവളുമ്മവെച്ച കവിളിൽ പിടിച്ചവളെ നോക്കുന്ന എന്നെ തിരിഞ്ഞു നോക്കി ചിരിച്ചു ഞാനും ചിരിച്ചുകൊണ്ടവളെ നോക്കി തലകൊണ്ട് വാ എന്ന് ആംഗ്യം കാണിച അവൾക്കടുത്തേക്ക് ചെന്ന എന്റെ കൈയിൽ പിടിച്ച് പതിയെ

വലതുകാൽ വെച്ച് കയറ്…

അവളെ നോക്കി ചിരിച്ചു ഞങ്ങൾ വലതുകാൽ വെച്ചകത്തേക്ക് കയറി

എന്റെ കൈവിട്ടു ചിരിച്ചുകൊണ്ടവൾ അകത്തേക്ക് പോയതിനു പുറകെ ബിച്ചു ഇറങ്ങിവന്നു

അവർ ഇറങ്ങുകയാണെന്നാ പറഞ്ഞേ…

റാഷി അവരെ കൂടെ ഇല്ലേ…

ആ… ഉണ്ട്

എങ്കിൽ നീ ഇവരേം കൂട്ടി ഇത്താനെ അടുത്ത് പോയി അവളേം കൂട്ടി വിട്ടോ

ശെരി…

ഉമ്മാ… ഉപ്പ റെഡിയായില്ലേ…

ആടാ…

ഇത്ത പുതിയ ചുരിദാറും ഇട്ട് മേക്കപ്പ് സെറ്റുമെടുത്തു വന്നു അവളുടെ മുഖത്ത് മനസിലാവാത്ത തരത്തിൽ മേക്കപ്പ് ഇട്ട് പല്ലിന്റെ പാട് മറച്ചുകഴിയുമ്പോയേക്കും ഉപ്പയും ഉമ്മയും ഇറങ്ങിവന്നു

നിങ്ങളിവന്റെ ഒപ്പം പൊയ്ക്കോ ഞാനങ്ങെത്തിക്കൊള്ളാം…

അവനോട് വണ്ടിയുടെ കീ വാങ്ങി കൊണ്ട്

ജെസിബിക്കാരൻ എപ്പോഴാ വരുന്നേ…

ഉച്ചക്ക് മുൻപെത്താൻ പറഞ്ഞിട്ടുണ്ട്

മ്മ്…

വണ്ടിയിൽ കയറാൻ പോവും വഴി

ബിച്ചു : അമ്മയെ നീ കൂട്ടുമോ ഇത്ത കോഴിക്കോട്ന്നു കൂട്ടിക്കോളാമെന്നാ പറഞ്ഞേ…

Leave a Reply

Your email address will not be published. Required fields are marked *