വഴി തെറ്റിയ കാമുകൻ – 8 20

അവൾ പെട്ടന്ന് കഴുത്തിൽ കൈ ചുറ്റി അവളുടെ സാരി യും പാവാടയും വലിച്ചു പൊക്കി കാലുകൾ വയറിൽ ചുറ്റി പിടിച്ച അറ്റം പിടിച്ചു രണ്ട് കാലിനെയും പിണച്ചു മരത്തിനു മുന്നിൽ ചെന്ന് കയറിനെ ഒരു വശത്തുകൂടെ എറിഞ്ഞു മറുവശത്തുകൂടെ പിടിച്ചു

കയറാൻ പോകുവാണ് മുറുകെ പിടിച്ചോ

അവൾ പിടുത്തം മുറുക്കി

ശ്വാസം മുട്ടിച്ചു കൊല്ലല്ലേ… കയറ് മാറ്റി മാറ്റി കുടുക്കി പെട്ടന്ന് തന്നെ മുകളിലെത്തി ഒരു കമ്പിൽ പിടിച്ചു മറ്റൊരു വലിയ കൊമ്പിൽനിന്ന് അവളെ തടിമരത്തോട് ചേർത്തു നിർത്തി

കാല് താഴ്ത്തി കൊമ്പിൽ ചവിട്ട്…

കൊമ്പിൽ ചവിട്ടിയ അവളുടെ കൈ പിടിച്ചഴിച്ചു പുറകിൽ വൈ പോലെ മുകളിലേക്കു പോകുന്ന ഭാഗത്ത് അവളെ ഇരുത്തി

ഇവിടിരി ഞാൻ താഴെ ചെന്ന് സാധനമെടുത്തിട്ട് വരാം…

മ്മ്…

താഴെ ചെന്ന് മുയലുകളെ അടക്കമുള്ളതെല്ലാമെടുത്തു മരത്തിലേക്ക് കയറവേ അതുവരെ അവക്ക് കാവൽ നിന്ന റോക്കി ഓടിപ്പോയി വെള്ളം കുടിച്ചു വന്നു തൊട്ടടുത്ത പൊന്തയിലേക്ക് മറഞ്ഞു

മുകളിൽ ചെന്ന് ബാഗും മുഴലുകളെയും കൊമ്പിൽ തൂക്കിയിട്ട് അവൾക്കരികിൽ ഇരുന്നു ഒരു കുപ്പി വെള്ളവെടുത്തു അവൾക്ക് നൽകി

അതികം കുടിക്കേണ്ട മുള്ളാൻ മുട്ടിയാൽ ഇവിടിരുന്നു താഴേക്ക് മുള്ളേണ്ടിവരും

അവള്ളല്പം കുടിച്ച് കുപ്പി എനിക്ക് തന്നു ഞാനും അല്പം കുടിച്ച് കുപ്പി അവളുടെ കൈയിൽ കൊടുത്ത് തോക്കിൽ ഉണ്ടയുണ്ടോ എന്ന് ചെക്ക് ചെയ്തു അരുവി കരയിലേക്ക് എയിം ചെയ്തുനോക്കി തോക്കിനെ മടിയിലേക്ക് വെച്ചു

എന്താ വരാത്തെ…

(പതിഞ്ഞ ശബ്ദത്തിൽ)കാത്തിരിക്ക് വരും… ഉറക്കെ സംസാരിച്ചാൽ വല്ല പുലിയും പിടിച്ചോണ്ട് പോവും മെല്ലെ സംസാരിച്ചോ

(ചെവിക്കടുത്തു വന്നു പതിയെ) നമ്മളതിന് മരത്തിന്റെ മുകളിലല്ലേ

പുലി മരം കയറും പെണ്ണേ…

ഇത്രേം മുകളിലൊക്കെ കയറുമോ

മ്മ്… പുള്ളിപുലിയും കരിമ്പുലിയും കാട്ടു പൂച്ചയുമൊക്കെ കയറും വരയൻ പുലിയൊന്നും മുകളിൽ വരെ കയറില്ല…

അവൾ എത്തിവലിഞ്ഞു ചുറ്റും നോക്കുന്നത് കണ്ട്

ധൈര്യമായിരുന്നോ…ഞാനില്ലേ…

(ചിരിച്ചു കൊണ്ട്)പറഞ്ഞു പേടിപ്പിച്ചിട്ട് പേടിക്കണ്ടെന്നോ…

അത് സത്യം പറഞ്ഞതല്ലേ… ശ്രദ്ധിച്ചാൽ മതി…

എന്തിനെയാ പിടിക്കാൻ വന്നേ…

പിടിക്കാനൊന്നും പറ്റില്ല വെടിവെച്ചിടും…

എന്തിനെ…

തിന്നാൻ പറ്റുന്ന എന്ത് വന്നാലും…

ഇവിടെ വരുമെന്ന് ഉറപ്പാണോ…

മ്മ്… മൃഗങ്ങൾ വെള്ളം ഉള്ളത്തിനടുത്താണ് ഉണ്ടാവുക പിന്നെ അവിടിവിടെയായി ചാഞ്ഞു കിടക്കുന്ന പുല്ലുകളും അരുവിക്കടുത്തുള്ള കാൽ പാടുകളും കണ്ടില്ലേ… അതൊക്കെ മൃഗങ്ങൾ വരുന്നതിന്റെ ലക്ഷണങ്ങളാണ്

എന്തോ പറയാൻ വന്ന അവളുടെ വാ പൊത്തി മിണ്ടരുതെന്ന് കാണിച്ചു തോക്ക് കൈയിൽ എടുത്ത് പിടിച്ചു ചെവി വട്ടം പിടിച്ചിരുന്നു ഞെരിയുന്ന ഇലകളുടെയും ചീവീടുകളുടെയും മണ്ണട്ടകളുടെയും നമച്ചിയുടെയും ഒരു കൂട്ടം പക്ഷികളുടെയും ശബ്ധം മാത്രം തൊട്ടടുത്തായി കേൾക്കുന്നു കാട് അവരുടെ രാജാവിന്റെ വരവറിയിക്കുകയാണ് താഴെ റോക്കി കയറിയ പൊന്തയിലേക്ക് നോക്കി ശ്വാസമടക്കി പിടിച്ചുകൊണ്ട് വലം കൈയിൽ തോക്ക് പിടിച്ചുകൊണ്ട് ഇടം കൈയുടെ ചൂണ്ടുവിരൽ കാഞ്ചിയിൽ വെച്ചു അകലെയായി കാടു കുലുങ്ങുമാറുച്ചത്തിൽ കാലൻ കോഴി കൂവുന്നു കാലൻ കോഴിയുടെ കൂവലിൽ ഭയന്ന അവളെന്റെ തോളിൽ മുറുകെ പിടിച്ചു കണ്ണടച്ചിരിക്കുന്ന അവളുടെ ഹൃദയത്തിന്റെ ദ്രുത താളം എന്റെ കൈയിലും കാതിലും അറിയാൻ കഴിയുന്നുണ്ട് അവളുടെ കൈയിൽ പിടിച്ചു കാലടി ശബ്ദം ഞങ്ങളിരിക്കുന്ന മരത്തിനു കീഴെ എത്തുവാനായി ഇനി ഏതാനും ചുവടുകൾ മാത്രം മരത്തിനു താഴെ സുന്ദരനായ രാജാവിന്റെ രൂപം തെളിഞ്ഞു

തുടരും…

Leave a Reply

Your email address will not be published. Required fields are marked *