വഴി തെറ്റിയ കാമുകൻ – 8 20

എല്ലാം ചെറുതേനാണ്…നാല് കുപ്പി അബ്ദുല്ലക്ക വരും ഒന്ന് ആശാന് മൂന്നെണ്ണം നമ്മളെ എക്സൈസ് ബാലാലേട്ടനും മൊയ്ദിൻകയുംവരും രണ്ടെണ്ണം ഇങ്ങളെ മകൾക്ക് കൊടുത്തയാക്കാൻ വേണോന്നു ചേച്ചി പറഞ്ഞിരുന്നു ഒന്ന് നമ്മളെ മരിച്ചുപോയ വേണുവേട്ടന്റെ മോന് കൊടുക്കാനാ ചേച്ചിയെ കണ്ടാൽ കൊടുത്തേക്ക് അതിന് പൈസ വാങ്ങണ്ട അത്രേ ഉള്ളൂ

അപ്പൊ ബാക്കി അഞ്ച് കുപ്പി വിക്കാലോ

ആ…

എന്താ ബാബൂ ചെക്കൻ ശർക്കരേം കലക്കി പിനേം വന്നോ

ദേ…എന്നോട് മിണ്ടാൻ വന്നേക്കല്ലേ…

മൊയിതിനിക : എടാ… നീയത് വിട്ടില്ലേ…

വിടാൻ പറ്റുന്ന കാര്യമാണല്ലോ ഒരാഴ്ച്ച കഷ്ടപ്പെട്ടാ അതുങ്ങളെ കണ്ടുപിടിച്ചേ എന്നിട്ട് നിങ്ങള് മുക്കിയും മൂളിയും അവിടെ എത്തുമ്പോയേക്കും അവരുമില്ല അവരുടെ….(ദേഷ്യത്തോടെ മൗനമായി) എന്നെകൊണ്ടൊന്നും പറയിക്കണ്ട

ബാലേട്ടൻ : എന്ത്…ചെയ്യാനാടാ…ആരോ ചോർത്തികൊടുത്തതാ അല്ല നീ കാട്ടിൽ പോയിട്ടെന്തായി

ബാബുവേട്ടൻ : അതെന്തായാലും നിങ്ങള് വാറ്റ് പിടിക്കാൻ പോവുമ്പോലാവൂല ഓൻ കാട്ടിൽ കയറിയാ വിചാരിച്ചത് കിട്ടാതോൻ മടങ്ങൂല

നരണേട്ടൻ : ആയിനെന്താ ഓന് ഒരു മാസം പണിക്ക്പോയാകിട്ടുന്നതിലധികം മൂന്ന് നാലു ദിവസം കാട്ടിൽ പോയാലവനുണ്ടാക്കില്ലേ… കുറച്ചൊക്കെ ആർക്കേലും കൊടുക്ക്

ലീലേച്ചി : വെറുതൊന്നുമല്ലല്ലോ ഓൻ നല്ല കഷ്ടപ്പെട്ട് പണിയെടുത്തുണ്ടാക്കുന്നതല്ലേ

നരാണേട്ടാ പലരും തേനീച്ചയെന്തെന്നറിയാത്ത സാധനം തേനെന്നും പറഞ്ഞു കുപ്പിക്ക് എഴുന്നൂറും എണ്ണുറും വാങ്ങുന്നുണ്ട് തേനൊരു കുപ്പിക്ക് ഞാനാകെ വാങ്ങുന്നത് അഞ്ഞൂറ് അറന്നൂറുരൂപയാ അതിന് കുപ്പിതപ്പി എടുത്തു കഴുകി ഉണക്കണം കുപ്പിക്ക് മൂടി ഉണ്ടാക്കണം ഇതൊന്നും പോരാത്തേന് കണ്ട കൂട്ടിലെല്ലാം നമൾ പോവുന്നിടത്ത് തേൻ കിട്ടുകേല തേനുള്ള കൂട് കണ്ടുപിടിക്കണം ഒരു പ്രാവശ്യം പോയിതീർത്തിടത്ത് ചുരുങ്ങിയത് രണ്ട് കൊല്ലത്തേക്ക് പിന്നെ നോക്കണ്ട കണ്ടെത്തിയ കാട്ടിൽ സേഫായിട്ട് തങ്ങാനും സാധനങ്ങൾ ഭദ്രമായി വെക്കാനും ഇടം കണ്ടുപിടിക്കണം തങ്ങാനുള്ള സെറ്റപ് പണിക്ക് ചെല്ലും മുൻപ് ചെന്നുണ്ടാക്കണം ക്യാനുകളും ചാക്കുകളും കയറുകളും ഒരു കത്തിയും മാത്രമെടുത്തുകൊണ്ട് ഒറ്റക്ക് കാടു കയറി തേൻ എടുക്കണം എടുത്താലോ തേൻപലേം ചുമന്നോണ്ട് വരാനൊന്നും പറ്റില്ല അവിടുന്ന് പിഴിഞ്ഞു ബകറ്റിലാക്കി കാനിലേക്ക് മാറ്റണം ഇത്രേം കഷ്ടപ്പെട്ടിട്ട് ഒരു ക്യാൻ തേനും കൊണ്ട് കാടിറങ്ങിയാലൊന്നും ഒക്കൂല ഒരു ക്യാനിൽ ആകെ കൊള്ളുക ഇരുപത് കുപ്പിയാ ഒരു തണ്ടിൽ നാല് ക്യാൻ വെച്ച് കാൽ കിലോമീറ്ററുകൾ നടക്കണം തിരികെ പോയി വീണ്ടും ചുമനോണ്ട് വരണം ഈ നടത്തം മാത്രം എത്രദൂരം കാണുമെന്നറിയുമോ ഇന്നലെ രാത്രി ഒൻപത് മണിക്ക് തുടങ്ങി നടന്നിട്ടാ ഇന്ന് കാലത്ത് റോട്ടിലെത്തിയെ അവിടുന്ന് പെട്ടിയോട്ടോയിൽ എല്ലാം കയറ്റി വീട് വരെ വന്നതിന് അയ്യായിരം അയാൾക്ക് കൊടുത്തു ചുമന്നോണ്ട് വന്ന മരുന്ന് ഉണക്കി തൂക്കി കൊടുക്കണേൽ ഇനി എത്രദിവസം പണിയെടുക്കണമെന്നറിമോ ഒരു ക്യാൻ ഇരുപതു കിലോവരും നാല് ക്യാൻ എൺപത് കിലോ ഒരു മണിക്കൂർ അതും തോളിൽ വെച്ച് നിങ്ങൾ നടക്കുമോ?

സ്വതവേ മറ്റുള്ളവരോട് സമാധാനമായി സംസാരിക്കുന്ന ഞാൻ ദേഷ്യപെടുന്നത് കണ്ട്

മൊയിദിനിക്ക : പോട്ടെടാ വിട്ടേക്ക്…

ഇങ്ങള് മാറ് ഇക്കാ… (മുന്നിൽ കയറി മാറ്റി നിർത്താൻ നോക്കിയ മൂപ്പരെ സൈടോട്ട് മാറ്റി അയാളുടെ നേരെ നോക്കി) ഉത്തരം പറയെടോ ഒരു മണിക്കൂർ എൺപതു കിലോഭാരം നീ തൂകി നടക്കുമോ… (ഒന്നും മിണ്ടാതെ ഇരിക്കുന്ന അയാളെ നോക്കി) ഇപ്പൊ നീ നടന്നാൽ കുറച്ചല്ല ഈ മാസം ഞാനുണ്ടാക്കുന്ന മുഴുവൻ പൈസേം തനിക്ക് തന്നേക്കാം എന്തേ…

ബാബു ഏട്ടൻ : (ചിരിച്ചോണ്ട്)ബെസ്റ്റ് ആയകാലത്ത് പണിക്ക് പോയിട്ടില്ല പിന്നാ ഇപ്പൊ, സൗമിനി ചേച്ചി പണിക്ക് പോയി കൊണ്ട് വന്നു വെച്ചുണ്ടാക്കിക്കൊടുത്താൽ തിന്നും തൂറീം ആൾക്കാരെ കുറ്റോം കുറവും പറഞ്ഞും ഇരിക്കാനല്ലാതെ മേല് വിയർക്കുന്ന പണിയൊന്നും അങ്ങേർക്ക് ശെരിയാവൂല (അങ്ങേരെ അളിഞ്ഞ മുഖം നോക്കി) അല്ലേ നാരാണാ

(ഞാൻ വീണ്ടും അയാളെ നോക്കി)എന്നാ ഞാൻ അധ്വാനമൊന്നുമില്ലാത്തൊരു കാര്യം പറയാം അത് ചെയ്താലും ഈ പറഞ്ഞ പോലെ തന്നേക്കാം ഞാൻ ഇതുവരെ പോയി നിന്ന ഏതേലുമൊരു കാട്ടിൽ തനിച്ച് പോയി ഇരുപത്തിനാലു മണിക്കൂറ് നിന്ന് തിരികെ വന്നാൽ മതി

ലീലേച്ചി : ചിരിപ്പിക്കാതെ ഒന്ന് പോയെ നീ ഇയാളെ പറച്ചില്കേട്ടിട്ടാ സന്ധ്യ കഴിഞ്ഞാ ഒറ്റയ്ക്ക് പുറത്തിറങ്ങാൻ ഇയാൾക്ക് പേടിയാ ഒന്ന് മൂത്രമൊഴിക്കണേൽ സൗമിനിടെ മുണ്ടിന്റെ തലയും പിടിച്ചാ പുറത്തിറങ്ങുക, അടുത്തവീട്ടിലെ പട്ടിയോന്നുറക്കെ കുരച്ചാൽ നിന്നെടുത്തു പെടുക്കുന്ന ഇയാള് കാട്ടിൽ പോയിനിക്കാൻ നല്ല കഥ നീ നിന്റെ പണി നോക്ക് ചെക്കാ…

എല്ലാരുടെ കുറ്റോം കുറവും കാണുന്ന എല്ലാം തികഞ്ഞ നരണേട്ടനെ ലീലേച്ചിയും ബാബുവേട്ടനും കൂടെ മുഖത്തിനു നേരെ ഊക്കിയപ്പോ അങ്ങേരുടെ നൂറ്‌ വാട്സിൽ കത്തിക്കൊണ്ടിരുന്ന ബൾബിന്റെ ഫിലമെന്റ് പോയപോലെയായത്കണ്ട്

(നരണേട്ടന്റെ തോളിൽ കൈവെച്ചു)ഇങ്ങള് പേടിക്കണ്ടന്നെ ഇങ്ങളെ പേടി ഞാൻ മാറ്റിത്തരും ഏതേലും നല്ലൊരു പാമ്പിനെ കിട്ടിയാൽ കൊണ്ടുവന്നു നിങ്ങളെ മേത്തിട്ടുതരാം അതോടെ എല്ലാ പേടീം തീരും

എന്റെ മുഖത്തു നോക്കി പേടിച്ചുനിൽകെ കൂവി കൊണ്ട് അങ്ങേര് ഡസ്കും മറിച്ചോണ്ട് മുന്നോട്ട് ചാടി ഡസ്കിലിരുന്ന ചായ ക്ലാസ്സ്‌ വീണു പൊട്ടിയെങ്കിലും അടുത്ത നിമിഷം ബാലേട്ടൻ കാലുകൊണ്ട് തോണ്ടിയപ്പോ പേടിച്ചതാണെന്നു മനസിലായ എല്ലാരുടെയും ചിരി അവിടെ ഉയർന്നുകേട്ടു കൊണ്ടിരിക്കെ ഗോപാലേട്ടൻ ധൃതി പിടിച്ച് കടയിലേക്ക് വരുന്ന വഴിയേ തന്നെ

ബാബൂ പൂച്ചയെ കണ്ടോ

ബാബുവേട്ടൻ : (ചിരിച്ചോണ്ട്) അതല്ലേ ഇങ്ങള് ചോദിച്ച സാധനം

നരണേട്ടന്റെ തോളിൽ കൈ ഇട്ട് നിക്കുന്ന എന്നെ നോക്കി

(വന്നു കൈയിൽ പിടിച്ച് വലിച്ച് നടന്നോണ്ട്)നീ ഇതിനേം പിടിച്ച് നിക്കാതെ ഒന്ന് വേഗം വന്നേ വേണുമാഷെ വീട്ടിലെ കിണറ്റിൽ രണ്ട് പാമ്പ് ഒന്ന് പാതിയിലാ ഉള്ളത് കിണറിനു ചുറ്റും ആള്ക്കാര് കൂടിനിക്കുവാ ഒറ്റൊന്നും പറഞ്ഞിട്ട് കേൾക്കുന്നുമില്ല

(തിരിഞ്ഞുനോക്കി) നരണേട്ടോ പോവല്ലേ നല്ലതാണേൽ നിങ്ങക്ക് കൊണ്ടുത്തരാം(കടയിലെ പൊട്ടിച്ചിരി കേട്ടോണ്ട് ഗോപലേട്ടാനൊപ്പം നടന്നോണ്ട്) എന്റെ ഗോപലേട്ടാ മാഷെ വീട്ടിലേക്ക് ഇങ്ങനെ നടന്നിട്ടെപ്പോ എത്താനാ വല്ല വണ്ടിയും കിട്ടുമോന്ന് നോക്ക് രണ്ട് മൂന്ന് കിലോമീറ്ററില്ലേ

അവിടല്ല കുന്നിലേ കിണറ്റിലാ അതെങ്ങാനും കയറിയാൽ പേടിച്ചാരൊക്കെ എങ്ങോട്ടൊടും ആരൊക്കെ താഴത്തെ പൊട്ടകിണറ്റിൽ വീഴും ആരൊക്കെ വാഴകുഴിയിൽ വീയുമെന്നൊന്നും ആലോചിച്ചിട്ടൊരെത്തും പിടിയുമില്ല

Leave a Reply

Your email address will not be published. Required fields are marked *