“ഹൃദയം നെഞ്ചിന്റെ ഇടതും വലതും മാറി മാറി അനുഭവപ്പെടുന്ന ഈ സുഖകരമായ രോഗം എനിക്കാദ്യം നിന്നെ കണ്ടനാൾ മുതൽ ആണ് തോന്നിയത്…. നിന്നോട് സംസാരിക്കാൻ വേണ്ടി ഫോണിൽ ഓരോ നമ്പർ ഞെക്കുമ്പോ… എന്റെ തൊണ്ടയിൽ ഒരിറ്റു വെള്ളം ഇല്ലാത്ത മരുഭൂമി പോലെ….. പക്ഷെ ദേഹം മൊത്തം കുളിരുകൊണ്ട് വിറച്ചുകൊണ്ട് വിയർക്കുന്നുമുണ്ട്…. ഈ സുഖം! മാത്യു…. ഐ ലവ് യു……”
“ഏന്റമ്മൊ കക്ഷി നിന്നെ പ്രേമിച്ചു വട്ടായിട്ടുണ്ട്!!! പക്ഷെ ഇങ്ങനെ ഉള്ള സിറ്റുവേഷൻ പെൺകുട്ടിക്കൾ പെട്ടന്ന് കലം ഉടച്ചുകൊണ്ട് എന്തെങ്കിലും അബദ്ധം കാണിക്കും! പക്ഷെ ഇത്രേം പൈങ്കിളി ആയിട്ടും, ഇവൾ നിനക്ക് പിടി തരുന്നില്ലെങ്കിൽ നമ്മൾ വിചാരിക്കുന്നപോലെയല്ല….”
“അഹ് ഇപ്പൊ മനസിലായല്ലോ എന്റെ ബുദ്ധിമുട്ട്’!!”
“ഒവ്വ….!!” ഞാനും സണ്ണിയും ഒന്നിച്ചു പറഞ്ഞു.
“നമ്മളെകൊണ്ട് ഇതൊന്നും പറ്റില്ലാന്ന് ഈ അജ്ഞാത സുന്ദരിക്കും അറിയാമായിരിക്കും…” റെജിൻ പിന്നെയും മൂപ്പിക്കാൻ തുടങ്ങി.
“സുന്ദരിയോ നീ കണ്ടോ…?! റെജിനെ…” സണ്ണിയാണ് അത് ചോദിച്ചത്. പക്ഷെ ഞാൻ അതേക്കുറിച്ചു ഇതുവരെ ആലോചിച്ചിരുന്നില്ല…
“നീ പറയുന്നത് പോലെ പ്രേമം മൂത്തു പൈങ്കിളി ആയതാണ്, പക്ഷെ ബുദ്ധിയുണ്ട്; എന്തായാലും, ഇവനെ നോക്കണം എങ്കിൽ ആള് സുന്ദരി ആയെങ്കിൽ അല്ലെ…. പറ്റുള്ളൂ…”
“വേണ്ട! നിങ്ങൾ രണ്ടും ഇനി അതിന്റെ പേരിൽ തല്ലുകൂടണ്ട…! അവളിനിയെങ്ങനെ ആണെങ്കിലും എനിക്കിഷ്ടമാണ്….”
മനസു നോവുമ്പോ ഞാൻ പുകയൂതിക്കൊണ്ട് അവരെ നോക്കി ചിരിക്കാൻ ശ്രമിച്ചു.
“ഡാ ഡാ…. അപ്പൊ കാര്യങ്ങൾ അവിടെ വരെയെത്തിയല്ലേ…. നിനക്കവളെ അത്രയ്ക്കിഷ്ടമാണെന്നു…. ഇപ്പോഴാണ് നീ പറയുന്നത്… ഡാ മാത്യു… പക്ഷെ നിന്നെ ഇങ്ങനെ കാണാനും കഷ്ടമുണ്ട്. നിന്നെ അവളാകെ മാറ്റിയെടാ…,. ശെരിക്കും.!! നീ അവളെ പ്രേമിക്കുമ്പോ നിന്റെയുള്ളിൽ ആ കലിപ്പ് എല്ലാം പോയി അവൾക്കു വേണ്ടപോലെയുള്ള ഒരു പാവം ചെക്കനായി മാറുന്നുണ്ട്….” അവനെന്റെ തോളിൽ കയ്യിട്ടുകൊണ്ട് പറഞ്ഞു. എനിക്കുമത് യോജിക്കാൻ ആണ് തോന്നിയത് പക്ഷെ. എന്തോ!
“എനിക്കറിയില്ല സണ്ണീ…ഞാനാദ്യമൊന്നും അത്രസീരിയസ് ആയിരുന്നില്ല, ഏതോ ഒരു പൊട്ടിപ്പെണ്ണ് അവളെന്നെ കളിപ്പിക്കാൻ ആണെന്ന് ഞാൻ കരുതിയത്. അവളുടെ കൈക്ഷരവും അവളെ സ്വയം പരിചയപ്പെടുത്തിയ രീതിയും ഒക്കെ നോക്കുമ്പോ….
എന്നാലും എന്തോ ഒരു.. എനിക്കറിയില്ലടാ…. അവൾ ആരാണെന്നു അറിയാൻ വേണ്ടി ആ കത്തിലൂടെ അവളെഴുതിയ അക്ഷരങ്ങളിലൂടെ ഞാൻ അവളെ തേടുമ്പോ….ഞാൻ വീണു പോയി!!!!
അവളെ കണ്ടുപിടിക്കാൻ ഞാൻ നമ്മുടെ കോളേജിൽ ജൂനിയേർസ് ഉൾപ്പെടെ പലരെയും നമ്മുടെ ആമ്പൽക്കുളത്തിൽ ഇരിക്കുമ്പോ നോക്കുന്നുണ്ടായിരുന്നു… പക്ഷെ! അവരിൽ ചില പെൺകുട്ടികൾക്ക് എന്നെ പേടി! ചിലർക്ക് ആരാധന, ചിലർക്ക് ദേഷ്യം! അങ്ങനെ മിന്നി മായുന്ന മുഖങ്ങളുടെ ഇടയിൽ നിന്നും ഞാനെങ്ങനെ ഈ കാന്താരിയെ കണ്ടുപിടിക്കും…?!!”
“നീയിതു എന്നോട് പറയുന്നതുപോലുമിപ്പോഴല്ലേ… ഹാ…..
ഈ കഴിഞ്ഞ ഒരാഴ്ച കൊണ്ട് റെജിൻ ഉള്ള കോഴിത്തരം എല്ലാം പുറത്തെടുത്തു വല വീശിയിട്ടും നിന്റെ പെണ്ണിനെകണ്ടു കണ്ടിയിട്ടില്ല…ല്ലേ സാരമില്ലെടാ… ഞാനും നോക്കാം സ്‌മൃതിയോടു നാളെ ചോദിക്കാം. അവൾക്കുമെന്തെലും അറിയാതിരിക്കില്ല. പിന്നെ ഈ ലെറ്റർ ഒക്കെ അവളെങ്ങനെയാണ് നിനക്കയച്ചത്, അല്ലാ…ഇതിനു സ്റ്റാമ്പ് ഒന്നുമില്ലലോ…”
“ആട ഇതൊക്കെ ഈ വീട്ടുമുറ്റത്തൂടെ പോകുന്ന സ്‌കൂൾ പിള്ളേരുടെ കയ്യിലവൾ കൊടുത്തുവിടുന്നതാണ്…”
“അപ്പൊ പിള്ളേരോട് ചോദിച്ചൂടെ…. എന്തേലും തുമ്പ് കിട്ടില്ല????”
“ഞാനതൊക്കെ ഒരുമാസം മുന്നേ നോക്കിയതാണ് സണ്ണീ…. അതെന്താണ് വെച്ചാൽ ആ കാന്താരി ഓരോ തവണയും ഓരോ കുട്ടികളുടെ കൈയിലാണ് കൊടുക്കുന്നത്, അവരോടു ചോദിച്ചാൽ ചിലപ്പോ പറയും കറുത്ത പെൺകുട്ടിയാണ് എന്ന്! ചിലപ്പോ പറയും വെളുത്ത കുട്ടിയാണെന്ന്, മറ്റു ചിലപ്പോ ഉയരം കുറവായ ചേച്ചി ആണെന്നും, ചിലപ്പോ തടിച്ചിട്ടുണ്ടെന്നും…!!!!”
